ആണുങ്ങളായാൽ ചിലപ്പോൾ കുiടിച്ചെന്നിരിക്കും പെണ്ണുങ്ങളെ തiല്ലിയെന്നുമിരിക്കും.. അതിനുടനെ കരയാനും കണ്ണീരൊപ്പനും നിന്നാൽ അതിനെ നേരം കാണൂ…….

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82?

Story written by AmMu Malu AmmaLu

ആണുങ്ങളായാൽ ചിലപ്പോൾ കുiടിച്ചെന്നിരിക്കും പെണ്ണുങ്ങളെ തiല്ലിയെന്നുമിരിക്കും.. അതിനുടനെ കരയാനും കണ്ണീരൊപ്പനും നിന്നാൽ അതിനെ നേരം കാണൂ.

പിന്നെ,ഭർത്താക്കന്മാര് തെറ്റ് ചെയ്താൽ ഭാര്യമാരു വേണം ക്ഷമിക്കാൻ.. അല്ലാതെ ഇതിനൊക്കെ ബന്ധം പിരിയലെന്നും പറഞ്ഞ് പുറപ്പെട്ടാൽ നഷ്ടം നിങ്ങളുടെ മകൾക്ക് തന്നെയാണ്.

അതും പറഞ്ഞ് രമ്യ അകത്തോട്ടു പോയപ്പോൾ മകളെ ഒന്ന് നോക്കി നിസ്സഹായയായി രോഹിണിയമ്മ ആ പടികളിറങ്ങി.

കണ്ണിൽ നിന്നും അമ്മ ദൂരേക്ക് മറയും വരെ അമ്പിളി ആ പടിക്കെട്ടിലിരുന്നു മിഴിവാർത്തു.

ദിവസങ്ങൾ കൊഴിഞ്ഞു പോകെ അജയന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി. വീണ്ടും അയാൾ ഭാര്യേ സ്നേഹിച്ചു സംരക്ഷിച്ചു ഉത്തമനായ കുടുംബസ്ഥനായി ജീവിച്ചു പോന്നു.

വർഷങ്ങൾ കടന്നു പോകെ അവർക്കിടയിൽ രണ്ടു കുഞ്ഞുങ്ങളും പിറവി കൊണ്ടു.

ക്രമേണ അജയന്റെ സ്വഭാവത്തിൽ പഴേപോലെ പൊരുത്തക്കേടുകൾ വന്നു തുടങ്ങി. അയാൾ മiദ്യപിക്കാനും ഭാര്യേ തiല്ലാനുമൊക്കെ തുടങ്ങി.
പക്ഷെ, അമ്പിളിയത് മൂന്നാമതൊരാളെ അറിയിക്കാൻ കൂട്ടാക്കിയില്ല.

എങ്കിലും രണ്ടാമത്തെ പ്രസവശേഷം അമ്പിളിയെ വീട്ടിലേക്ക് കാണാതെ വന്നപ്പോൾ രോഹിണിയമ്മയും ഭർത്താവും മകളുടെ സുഖ വിവരം തിരക്കാൻ അജയന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടുപടിക്കൽ കയറും മുന്നേ മുറ്റത്തെത്തിയപ്പോഴേ കേട്ടിരുന്നു അജയന്റെ ശബ്ദത്തിലുള്ള സംസാരം. അജയന്റെ ശബ്ദമല്ലാതെ ആ വീടിനുള്ളിൽ പിന്നെ കേൾക്കുന്നത് എങ്ങലടികൾ മാത്രമാണ്.

കാര്യമെന്തെന്നറിയില്ലെങ്കിലും രോഹിണിയമ്മയുടെ മുഖത്തെ വെപ്രാളം ഭർത്താവ് രാഘവൻ നായരുടെ മുഖത്തും പ്രകടമായിരുന്നു.

ഒരു നിമിഷം ശങ്കിച്ചു നിന്നുവെങ്കിലും ഉടനടി ഉമ്മറവാതിൽ തള്ളി തുറന്ന് രാഘവൻ നായരും രോഹിണിയമ്മയും അകത്തേക്ക് ചുവടുകൾ വച്ചു.

പ്രതീക്ഷിച്ചതെന്തോ മുന്നിൽ സംഭവിച്ചെന്നപോലെ ആ വൃദ്ധൻ അവിടെ തറഞ്ഞു നിന്നു.

നിലത്തുകിടക്കുന്ന തന്റെ മകളുടെ കiവിളിൽ കാiലിന്റെ പെoരുവിരൽ കൊണ്ട് കുiത്തി നിൽക്കുന്ന കാഴ്ച്ച ആ അച്ഛന്റെ നെഞ്ചകം തകർത്തു കളഞ്ഞു.

“വിടെടാ എന്റെ മോളെ “… എന്ന് പറഞ്ഞാ അച്ഛൻ അജയന്റെ കോiളറിനു കുiത്തി പിടിക്കുമ്പോൾ പേടികൊണ്ട് വിറക്കുകയായിരുന്നു അമ്പിളിയും കുഞ്ഞുങ്ങളും.

“പiട്ടിയെ പോലിട്ടു തiല്ലിച്ചiതlioയ്ക്കാനല്ല ഞാൻ എന്റെ മോളെ നിനക്ക് കെട്ടിച്ചു തന്നത്.” ആ അച്ഛന്റെ ശബ്ദമവിടെ പ്രകമ്പനം കൊണ്ടു.

“എന്റെ ഭാര്യേ ഞാൻ അiടിക്കും ഇiടിക്കും ചിലപ്പോൾ കൊiന്നെന്നും ഇരിക്കും അത് ചോദിക്കാൻ ആരും അജയന്റെ വീട്ടിലേക്ക് വരണ്ട..”

തനിക്ക് മേൽ പിടിയുറപ്പിച്ച രാഘവൻ നായരുടെ കരങ്ങൾ അജയൻ നിഷ്കരുണം കുടഞ്ഞെറിയുമ്പോൾ അയാളുടെ ചുണ്ടുകൾക്ക് വിതുമ്പാനുള്ള ശേഷിയെ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

ഒരു ഗതിയും പരഗതിയും ഇല്ലാത്തൊരച്ഛന് തന്റെ മകളെ ആശ്വാസവാക്കുകൾ കൊണ്ട് പൊതിയൻ പോലും കഴിയുന്നില്ലല്ലോ എന്നോർക്കേ ആ വൃദ്ധ മനം പൊള്ളിപ്പിടഞ്ഞു.

അച്ഛനുമമ്മയ്ക്കുമൊപ്പം ചെല്ലാൻ അവർ തങ്ങളുടെ മകളെ വിളിച്ചുവെങ്കിലും ഒഴുകിയിറങ്ങുന്ന കണ്ണീരോടെ അമ്പിളി തന്റെ കുഞ്ഞുങ്ങളെ മാiറോടടുക്കിപ്പിടിച്ചു മുറിയിലേക്ക് പോയി.

അവളുടെ ഹൃദയം പിടഞ്ഞുള്ള എങ്ങലടികൾ ശ്രവിച്ചു കൊണ്ടാ ദമ്പതികൾ പരസ്പരം നോക്കി മൂകരായി നിന്നുപോയി.തിരികെ മടങ്ങും മുൻപ് വീണ്ടും രോഹിണിയമ്മ ആ സംസാരശകലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.

“ആണുങ്ങളായാൽ ചിലപ്പോ കുiടിച്ചെന്നിരിക്കും….പെണ്ണുങ്ങളെ തiല്ലിയെന്നുമിരിക്കും അതിനെല്ലാം ഇങ്ങനെ വീട്ടുകാര് വരാനും വീട്ടിൽ പോകാനും നിന്നാൽ അതിനെ നേരം കാണൂ..

എന്തിനും ഏതിനും ഇങ്ങനെ കരഞ്ഞ് വീട്ടുകാരെ വിളിച്ചു വരുത്തിയാൽ വെറുതെ നാട്ടുകാരോരോന്ന് പറഞ്ഞുണ്ടാക്കില്ലേ.”

അകത്തു നിന്നുള്ള രമ്യയുടെ സംസാരം തങ്ങളുടെ വേദനയുടെ ആക്കം ഒന്നുകൂടി കൂട്ടി.

അന്ന് ആ പടിക്കൽ നിന്നിറങ്ങുമ്പോൾ മനം നൊന്ത് ആ അച്ഛൻ പറയുന്നുണ്ടായിരുന്നു.

“അനുഭവിക്കും… എന്റെ മോൾടെ കണ്ണീരിനു നിങ്ങൾ അനുഭവിക്കും.. ” എന്ന്.

☆☆☆☆☆☆☆☆☆

വർഷങ്ങൾ വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.. മകളുടെ ജീവിതം കണ്ണുനീരിൽ കുതിർന്നില്ലാതാകുന്നതും കണ്ടുകൊണ്ട് ശാന്തമാവാത്ത മനസ്സുമായി കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് രാഘവൻ നായരും യാത്രയായി….വേദനകളില്ലാത്ത വേദനിക്കുന്ന മനസ്സുമായി ഇഹലോകവാസമവസാനിപ്പിച്ചു പരലോകത്തേക്ക്…..!!!😒

കാലം ആരെയും കാത്തുനിൽക്കാതെ മുന്നോട്ട് കുതിച്ചു കൊണ്ടേയിരുന്നു….

“നിറേ പുളിയും ചവർപ്പും ഉള്ളൊരു കുഞ്ഞു നെല്ലിക്ക. ആദ്യം ചെറിയ പുളിപ്പും ചവർപ്പുമൊക്കെയാവും… എന്നാൽ ആ ചവർപ്പിനവസാനം ഒരു ചെറു മധുരം ഉണ്ടാകും… പക്ഷെ, ചവർപ്പ് ആണെന്ന് കരുതി തുപ്പിക്കളയാൻ നിന്നാൽ പിന്നിലെ മധുരം അറിയാൻ കഴിയില്ല.. അതിനാൽ ചവർപ്പ് നുകർന്നെങ്കിലെ മുന്നിലെ മധുരം നുണയാനൊക്കൂ…😊

അതുപോലെ ആണ് മോളെ നമ്മുടെയൊക്കെ ജീവിതവും.. ആദ്യം കുറച്ചു ആസ്വാരസ്യങ്ങളൊക്കെണ്ടാവും നമ്മള് വേണം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകാൻ.

എത്ര നീചനായാലും കൊള്ളരുതാത്തവനായാലും കഴുത്തിൽ താലികെട്ടിയവനായിരിക്കണം ഇനി നിന്റെ ജീവനും ജീവിതവുമെല്ലാം “..എന്നൊരു വാക്ക് മാത്രേ രോഹിണിയമ്മക്ക് മകളെ കെട്ടിച്ചയ ക്കുമ്പോൾ അവൾക്കായി കൊടുക്കാനുണ്ടായിരുന്നുള്ളു..

അന്ന് മുതൽ ഇന്നോളം അമ്പിളിയുടെ കാതിൽ ആ വാക്കുകൾ ശബ്ദിച്ചുകൊണ്ടേയിരുന്നു… കാലം മാറ്റങ്ങൾ വരുത്തി തുടങ്ങി അമ്പിളിയുടെയും അജയന്റെയും ജീവിതത്തിൽ.

മക്കൾ വളർന്നതോടെ പാടില്ലാത്ത കാര്യങ്ങൾ അജയന്റെ ഭാഗത്ത് നിന്നും കണ്ടാൽ അമ്പിളിയെ കൊണ്ടവർ പ്രതികരിക്കാൻ പഠിപ്പിച്ചു.

താൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന് എന്ന ഗണത്തിൽ നിന്ന് അജയൻ ഞൊടിയിട ചലിക്കാൻ ആദ്യമൊന്നും തയ്യാറായില്ല എങ്കിലും പതിയെ അജയൻ അയഞ്ഞു തുടങ്ങിയിരുന്നു.. പക്ഷെ അപ്പോഴും അയാൾക്ക്

അജയന്റെ പെങ്ങൾ രമ്യയെ തരക്കേടില്ലാത്ത നല്ലൊരു സമ്പന്ന കുടുംബത്തിൽ തന്നെ കെട്ടിച്ചയച്ചു.

വർഷങ്ങൾ വീണ്ടും കടന്നു പോയി.. രമ്യക്കും ഭർത്താവ് രമേശനും മക്കൾ മൂന്നാണ്.. ഒരാണും രണ്ടു പെണ്ണും.

രമ്യയുടെയും രമേശന്റെയും വീടുകൾ തമ്മിൽ ഒത്തിരി ദൂരം ഉള്ളതിനാൽ വിവാഹാശേഷം സ്വന്തം വീട്ടിലേക്കുള്ള വരവ് രമ്യക്ക് സ്വതവേ കുറഞ്ഞിരുന്നു .

പെങ്ങളെ കാണാതെ ഇരിക്കപ്പൊറുതി ഇല്ലെന്നായപ്പോൾ അജയൻ പല തവണ പെങ്ങടെ ക്ഷേമം അന്ന്വേഷിക്കാൻ രമേശന്റെ വീട്ടിലേക്ക് പോകാൻ മുതിർന്നുവെങ്കിലും രമ്യ അതെല്ലാം രമ്യമായി തന്നെ പറഞ്ഞു തീർത്തു.

തനിക്ക് അവിടെ സുഖ ജീവിതമാണെന്നും രമേശനെ തനിച്ചാക്കി അങ്ങനെ വീട്ടിൽ നിന്നും മാറിനില്ക്കാൻ സാധിക്കില്ലെന്നും.

“എങ്കിലും കൊiല്ലത്തിൽ ഓണത്തിനോ വിഷുവിനോ എങ്കിലും നിനക്ക് മക്കളേം കൊണ്ട് ഇവിടെക്ക് വന്നൂടെ..” എന്ന അജയന്റെ വാക്കുകൾക്ക് രമ്യ സങ്കോചിമേതുമില്ലാതെ

” അതിനെന്താ ഏട്ടാ… ഓണവും വിഷുവും ഒക്കെ എല്ലാ കൊല്ലവും ഉണ്ടാവില്ലേ…. വരാൻ ഇനിയും സമയമുണ്ടല്ലോ… ഞാൻ വരാം ന്നെ.. “

പലപ്പോഴായി അജയൻ വിളിക്കുമ്പോഴെല്ലാം അജയനെ സമാധാനിപ്പിച്ചും തന്റെ ഭർതൃ വീട്ടിലെ സുഖ ക്ഷേമങ്ങൾ പറഞ്ഞും അവൾ തന്റെ സഹോദരനെ സമാധാനിപ്പിച്ചു.

അപ്പോഴും അജയന്റെ ഉള്ളിൽ എന്തിനെന്നില്ലാത്തൊരാധി വന്നു കൂടിയിരുന്നു.

പക്ഷെ പെങ്ങൾ ഒന്നും തുറന്നു പറയാതിരിക്കുന്തോറും തനിക്ക് ഒന്നും. അവളോട് വിട്ട് ചോദിക്കാനും പറ്റില്ലല്ലോ എന്ന ആശങ്കയായിരുന്നു അജയന്റെ മനസ്സിൽ നിറയെ.

അജയൻ തന്റെ വിഷമം കുറെയൊക്കെ അമ്പിളിയോട് തുറന്നു പറഞ്ഞെങ്കിലും അമ്പിളിക്ക് അത് കേൾക്കുമ്പോൾ പ്രത്യേകിച്ച് ഭാവ ഭേദങ്ങളൊന്നും ഉണ്ടാകാറില്ലായിരുന്നു.

എന്നാൽ അജയൻ ശങ്കിച്ചപോലെ തന്നെ ആയിരുന്നു രമ്യയുടെ ജീവിതവും… മുiഴുകുടിയനായ ഭർത്താവിൽ നിന്ന് നല്ലതൊന്ന് അവൾക്ക് അനുഭവിക്കാനുള്ള യോഗം ഉണ്ടായില്ല.. അവൾക്കായി ദൈവം കാത്തുവെച്ച നല്ലതൊന്ന് പൊന്നുപോലത്തേ രണ്ടു മക്കളെ മാത്രമാണ്.

എന്നും കiള്ള് കുടിച്ചു വരുന്ന ഭർത്താവിൽ നിന്നും അkടിയും ചീkത്ത വിkളിയും കേട്ട് ജീവിക്കാൻ വയ്യെന്ന അവസ്ഥ വന്നപ്പോൾ അവൾക്ക് സ്വന്തം വീട്ടിലേക്ക് പോകണമെന്ന് തോന്നി.

പക്ഷേ, വീട് എന്നോ വീട്ടുകാരെന്നോ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം പോലും അവൾക്ക് ആ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു അവസ്ഥ.

കാലം മാറുന്നതിനനുസരിച്ച് പ്രായം അജയനെയും തളർത്തി തുടങ്ങിയിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അയാളും വാർദ്ധക്യത്തിലേക്ക് ചുവടുകൾ വച്ചു തുടങ്ങി….

☆☆☆☆☆☆☆☆☆☆☆

പത്തു വർഷങ്ങൾക്കിപ്പുറം

മക്കളുടെ കയ്യും പിടിച്ച്കോടതി വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങുമ്പോൾ പണ്ടത്തെ ആ പ്രസരിപ്പോ ഞാനെന്ന ഭാവമോ ഒന്നും തന്നെ അവളുടെ മുഖത്തുണ്ടായിരുന്നില്ല.

മക്കൾക്ക് വേണ്ടി മാത്രമായി അവശേഷിക്കുന്ന തന്റെ ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്ന സങ്കോചമായിരുന്നു രമ്യയുടെ മുഖത്താ നിമിഷം പ്രകടമായിരുന്നത്.

ഒപ്പം മറ്റൊരു മുഖം അവളുടെ കണ്ണുകളിൽ ഉടക്കി നിന്നു..

അത് അവരായിരുന്നു അമ്പിളിയുടെ അമ്മ..രോഹിണിയമ്മ….!!

ആ മുഖം തന്നെ നോക്കി പുച്ഛിക്കുന്നത് പോലെ തോന്നിയവൾക്ക്…😒
……………………

എന്നാൽ അതിലുമുപരി അജയന്റെ മുഖത്തെ ദുഃഖം അവളെ ഒരു പാവം അച്ഛന്റെ കണ്ണീരിൽ കുതിർന്ന ഏതാനും വാക്കുകളെ ഓർമിപ്പിക്കുക യായിരുന്നു.

“അനുഭവിക്കും ഇന്നല്ലെങ്കിൽ നാളെ എന്റെ മോൾടെ കണ്ണീരിനു നിങ്ങളനുഭവിക്കും..”!!!

രമ്യയുടെയും രമേശന്റെയും പത്ത് വർഷം തീർത്ത ദാമ്പത്യത്തിനു തിരശീല ഇന്നീ കോടതി മുൻപിൽ വീണുടഞ്ഞപ്പോൾ കാഴ്ച്ചക്കാരനായി മാത്രം നിൽക്കാൻ കഴിഞ്ഞൊരു സഹോദരൻ ആയിമാറിയിരുന്നു അജയൻ അപ്പോൾ.

പഠിപ്പിനൊത്തുള്ള വിവരമുണ്ടെന്ന് അഹങ്കരിച്ചിരുന്ന രമ്യക്ക് ജീവിതം പഠിപ്പിച്ചു കൊടുത്തു പഠിപ്പും സമ്പത്തും ഒന്നുമല്ല ജീവിതത്തി നാധാരാമെന്ന്…

ജീവിതം എന്തെന്നറിയണമെങ്കിൽ കയ്പ്പും മധുരവും അറിഞ്ഞു തന്നെ ജീവിക്കണമെന്ന്…

പറയേണ്ടത് പറഞ്ഞും എതിർക്കേണ്ടതിനെ എതിർത്തും ജീവിക്കണം… ആണായാലും പെണ്ണായാലും എന്നുകരുതി എന്തിനും ഏതിനും ആണിനെ അല്ലെങ്കിൽ പെണ്ണിനെ അടിച്ചമർത്തണം എന്നല്ല.

ജീവിതം ആണ്… ആണിനെന്ന പോലെ പെണ്ണിനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ജീവിതം… അതിങ്ങനെ ആരുടേയും അടിയും ചവിട്ടും കൊണ്ടു തീർക്കാനുള്ളതല്ല…

അല്ലേൽ പണ്ടുള്ളവർ പറയും പോലെ ജീവിതം ആണ്… സഹിച്ചും ക്ഷമിച്ചും ജീവിക്കണം എന്നൊക്കെ, പറയാൻ എളുപ്പമാണ് പക്ഷെ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന എന്തെന്നറിയൂ.

അന്ന് അമ്പിളി വേദനിച്ചപ്പോൾ അവളെ പുച്ഛിച്ചു തള്ളിയതാണ് താൻ.
അപ്പോഴും ഒരിക്കലും തനിക്ക് ഇതുപോലൊരു തിരിച്ചടി കിട്ടുമെന്ന് രമ്യ പ്രതീക്ഷിച്ചതേയില്ലായിരുന്നു.

ജീവിതം അങ്ങനെയാണ് തിരിച്ചടികൾ തന്നുകൊണ്ടിരിക്കും…..🤍🖤

Leave a Reply

Your email address will not be published. Required fields are marked *