ആമ്പൽ ഒരു നിമിഷം നിർത്തി, അതുവരെ അടക്കി പിടിച്ചിരുന്ന വിഷമം കണ്ണുനീരായി അഭിയുടെ നെഞ്ചിലേക്ക് ഒഴുക്കുമ്പോൾ, അവൻ്റെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു…..

ആമ്പൽ

Story written by Santhosh Appukuttan

“ഡാ അഭീ ആ ആമ്പലിനെ വളയ്ക്കാനുള്ള ഫിഗർ നിനക്കേയുള്ളൂ… അതു കൊണ്ടാ…. അതു കൊണ്ട് മാത്രമാ പറയുന്നത്ഒ രൊറ്റ ദിവസം മാത്രം… ഒരൊറ്റ ദിവസം കൊണ്ട് അവൾ ഫ്ലാറ്റ് ആവും… പ്ലീസ്”

കiഞ്ചാവിൻ്റെ നേർത്ത പുക അന്തരീക്ഷത്തിലേക്ക്ഊ തിവിട്ട് റെജി, അഭിയോടത് പറയുമ്പോൾ ഇറച്ചികഷ്ണം കണ്ട നായയുടെ ഭാവ മായിരുന്നു അവൻ്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നത്…..

” എനിക്ക് പറ്റില്ല റെജി…. ഒന്നാമത് എനിക്ക് സ്ത്രീകളോട് കമ്പമില്ല… മറിച്ച് അങ്ങേയറ്റം വെiറുപ്പാണ് താനും “

അത്രയും പറഞ്ഞ് അഭി,ബിiയർ കുiടിച്ചു തീർത്ത് ബോട്ടിൽ അകലേക്ക് എറിഞ്ഞ് പാറ പുറത്ത് മലർന്നുകിടന്നു……

“നീ അവളെ പ്രേമിക്കണമെന്നോ, വിവാഹം ചെയ്യണമോയെന്നല്ല റെജി പറഞ്ഞതിൻ്റെ അർത്ഥം?”

ആദിലിൻ്റെ സംസാരം കേട്ടതും അഭി അവനെ നോക്കി.

“നീ പറയുന്ന സ്ഥലത്തേക്ക് ഏതു സമയത്തും വരാൻ അവൾ തയ്യാറാകുന്നത് വരെയുള്ള പ്രണയം…. അത്രയ്ക്കേ അവൻ ഉദ്യേശിച്ചിട്ടുള്ളൂ”

റെജിയുടെയും ആദിലിൻ്റെയും സംസാരം കേട്ട് അവൻ പതിയെ തലകുലുക്കി.

” നിങ്ങളുടെ ഉദ്യേശം എനിക്കു മനസ്സിലായി…. സോറി….എനിക്കു അതിനു കഴിയില്ല “

ഒരൊറ്റ വാക്കിൽ ഉത്തരം പറഞ്ഞ് അവൻ നരച്ച ആകാശത്തേക്കു നോക്കി കിടന്നു.

നിറഞ്ഞു തൂവുന്ന മഞ്ഞലകൾക്കു മീതെ, ആകാശമൊരു ഛായാചിത്രം പോലെ തെളിഞ്ഞു നിൽക്കുന്നു.

നിറം മങ്ങിയ തൻ്റെ ബാല്യകാലജീവിതം പോലെ നരച്ചു നിൽക്കുന്ന ആകാശത്തിനെ നോക്കി അവൻ ഒരു വരണ്ട ചിരിയുതിർത്തു.

നെഞ്ചെരിക്കുന്ന ഓർമകളിൽ കണ്ണുകൾ ചുട്ടുപൊള്ളി തുടങ്ങിയപ്പോൾ, അതിനെ തണുപ്പിക്കാനെന്നവണ്ണം ഇടറിയെത്തുന്ന തണുത്ത കാറ്റിനു നേർക്ക് അവൻ മുഖം തിരിച്ചു…..

കരഞ്ഞു കൊണ്ടു നിൽക്കുന്ന അച്ഛൻ്റെ കണ്ണുനീർ പോലെ, മഞ്ഞു തുളളികൾ അവൻ്റെ മുഖത്തേക്ക് അപ്പോഴും വിണു കൊണ്ടിരുന്നു.

“നമ്മുടെ ജീവിതത്തിൽ ഇനി ഒരു സ്ത്രീയും വേണ്ട മോനെ….. അച്ഛനു നീയും, നിനക്ക് അച്ഛനും മാത്രം മതി….. “

സ്കൂളിൽ നിന്ന് വന്ന് വീട്ടിലേക്ക് കയറിയതും, തൊട്ടു മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന അച്ഛനെ കഥയറിയാതെ നോക്കി നിൽക്കുമ്പോൾ നോട്ടമെത്തിയത് വിറയ്ക്കുന്ന കൈകൾക്കിടയിൽ ബലമായി പിടിച്ചിരുന്ന കടലാസ് കഷ്ണത്തിലേക്കായിരുന്നു.

സ്കൂൾ ബാഗ് ടേബിളിലേക്കിട്ട്, അച്ഛൻ്റെ കൈയ്യിൽ നിന്ന് കടലാസ് കഷ്ണം പതിയെ വലിച്ചെടുത്തു…..

അച്ഛൻ്റെ ഹൃദ്,രiക്തം പോലെ കണ്ണുനീർ വീണ് നനഞ്ഞ ആ കടലാസിലൂടെ പതിയെ കണ്ണോടിക്കുമ്പോൾ, ഉള്ളിൽ നിന്നുയർന്ന് വന്ന തേങ്ങൽ തൊണ്ടക്കുഴിയിൽ ശബ്ദമില്ലാതെ പിടയുമ്പോൾ, ആശ്വാസത്തിനായ് അച്ഛനെ കെട്ടിപ്പിടിച്ചു അവനും നിശബ്ദമായി കരയുകയായിരുന്നു.

” പോട്ടെ അച്ഛാ….. പോകുന്നവർ പോകട്ടെ…. അച്ഛന് ഞാനുണ്ടല്ലോ?”

എവിടെ നിന്നോ കിട്ടിയ ആത്മധൈര്യത്തിൽ അത്രയും പറഞ്ഞ് അച്ഛനെ ആശ്വസിക്കുമ്പോൾ, കണ്ണുനീർ വീണ് നനഞ്ഞ കടലാസിൽ ,അവ്യക്തമായി കൊണ്ടിരിക്കുന്ന അക്ഷരങ്ങളിലേക്ക് നോക്കി അവൻ ശബ്ദമില്ലാതെ കരഞ്ഞു.

” ഞാൻ ആഗ്രഹിച്ച ജീവിതമല്ല എനിക്കു കിട്ടിയത്….. എല്ലാവരും കൂടി നിങ്ങളെ എൻ്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു….. “

കണ്ണുകളെ മൂടുന്ന നീരിനെ കൈപുറം കൊണ്ട് തുടച്ചു നീക്കി വീണ്ടുമവൻ വിഷം പുരട്ടിയെ അക്ഷരങ്ങളിലേക്ക് നോക്കി.

” ഇത്രയും നാൾ ഞാൻ അഡ്ജസ്റ്റ് ചെയ്തു… ഇനി എനിക്കതിന് കഴിയില്ല…. വിവാഹത്തിനു മുൻപെ എനിക്കൊരു പ്രണയമുണ്ടായിരുന്നു…. ഇപ്പോഴും അവൻ എന്നെ കാത്തിരിക്കുന്നുണ്ട്… ഞാൻ അവൻ്റെ കൂടെ പോകുകയാണ്… ബൈ “

വായിച്ചു തീർന്നതും അവൻ ഒരു പൊട്ടികരച്ചിലോടെ ആ കത്ത് ഒരു ആവർത്തി കൂടി വായിച്ചു…..

ഇല്ല……

അവൻ തേടിയ ഒരു വാചകം അതിലില്ല…..

പത്തു മാസം ചുമന്ന്, നൊന്തു പ്രസവിച്ച മകനോടായി ഒരു വരി പോലും അതിൽ ഇല്ല……

പഴയ കാമുകൻ വിളിച്ചപ്പോൾ, പോകാനുള്ള ധൃതി കൊണ്ട് എഴുതാൻ മറന്നതായിരിക്കണം…..

അങ്ങിനെ ആശ്വസിച്ച്, കരയുന്ന അച്ഛനെയും കെട്ടിപിടിച്ചു നിന്നു അവൻ:…

അച്ഛൻ കരയുന്നത് ആദ്യമായി കണ്ടതുകൊണ്ടാകണം, ഒടുവിൽ അവനും വാവിട്ടു കരഞ്ഞത്.

ഒരു ബിസിനസ്മാനായ അച്ഛൻ, അമ്മയുമായുള്ള ദാമ്പത്യത്തിൽ എങ്ങിനെയാണ് പരാജയമായി തീർന്നത്….

പലരാത്രികളിലും ഓർത്തിട്ട് അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി തീർന്നപ്പോൾ, ആരുടെ തെറ്റാണെന്നും, അത് എന്തുകൊണ്ടാണെന്നും പകൽ പോലെ വ്യക്തമായിരുന്നു……

അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിലേക്കി രച്ചു കയറിയപ്പോൾ, അവൻ പാറപുറത്ത് എഴുന്നേറ്റിരുന്നു…….

ആകാശത്തേക്ക് നോക്കി നിറം മങ്ങിയ നക്ഷത്രങ്ങളിലൊന്നിൽ അച്ഛനെ കാണാനുള്ള ശ്രമത്തിലായിരുന്നവനപ്പോൾ……

അമ്മ പോയതിൽ പിന്നെ അച്ഛനായിരുന്നു എല്ലാം….

ഉറക്കമെഴുന്നേൽപ്പിക്കുന്നതും… തലയിൽ എണ്ണ തേച്ചു തരുന്നതും… കുളിമുറിയിലേക്ക് തള്ളിവിടുന്നതും…. എല്ലാം …..

വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ ഉമ്മറപടിയിൽ അവനെയും കാത്ത് അച്ഛനുണ്ടാവും……

കഴിഞ്ഞതൊക്കെ മറന്ന്, പതിയെ പതിയെ ആ വീട്ടിൽ അവനും, അച്ഛനും ഒരു കൊച്ചു സ്വർഗം പണിയുകയായിരുന്നു….

ആരോടും വലിയ സമ്പർക്കമില്ലാതെ, ആരെയും വല്ലാതെ അടുപ്പി ക്കാതെ അദൃശ്യമായ ഒരു വേലി മനസ്സിൽ കെട്ടി അച്ഛൻ അവനു വേണ്ടി ജീവിക്കുകയായിരുന്നു…..

എല്ലാ ക്ലാസിലും ഫസ്റ്റ് ആയി ജയിക്കുമ്പോൾ ഒരൊറ്റ ചിന്ത മാത്രമേ യുണ്ടായിരുന്നുള്ളു……

പ്രായമെത്തും മുൻപേ, പാതി നരച്ച താടിരോമങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ മുഖത്തെ സന്തോഷം…..

വരണ്ടുണങ്ങിയ ആ ചുണ്ടിൽ കുളിർമ്മയായി വിടരുന്ന പുഞ്ചിരി….

പക്ഷേ എല്ലാ പ്രതീക്ഷകളെയും പാതിവഴിയിൽ നിർത്തി, അറ്റാക്കിൻ്റെ രൂപത്തിൽ അച്ഛൻ പോയപ്പോൾ, അന്നാദ്യമായി അവൻ ഒറ്റപ്പെടൽ എന്താണെന്നറിഞ്ഞു…..

ഡിഗ്രിയ്ക്ക് ചേർന്നിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു അപ്പോൾ…

മകനെ പറ്റിയുള്ള സ്വപ്നങ്ങൾ പൂർത്തീകരിക്കും മുൻപെ അച്ഛൻ ഒഴിഞ്ഞു പോയപ്പോൾ നിറഞ്ഞു നിന്ന ശൂന്യത നികത്താൻ ബന്ധുമിത്രാദികൾ ഒiറ്റയടി വെച്ച് നടന്നടുത്തുവെങ്കിലും, മുഖത്തെ ഭാവങ്ങൾ കൊണ്ട് മതിൽ കെട്ടി അവരെ തടഞ്ഞു…..

അവൻ്റെ അച്ഛനെ പോലെ തന്നെ അവനും അനുകമ്പ യെ വെറുത്തിരുന്നു…..

സ്നേഹം പുരട്ടിയ അനുകമ്പ ഇഞ്ചിഞ്ചായി കൊiല്ലുമെന്ന് അവൻ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു……

ബന്ധുമിത്രാദികൾക്കു പകരം അവനിഷ്ടപ്പെട്ടവരെ ആ വലിയ വീട്ടിലേക്കു കയറ്റി….

കiള്ളുകുiടിക്കാനും, ചീട്ടുകളിക്കാനും, കiഞ്ചാവടിക്കാനുമായൊക്കെ പലരും അവിടെ ഒത്തുചേർന്നു……

പാതിരാത്രിയിലെ പാട്ടും,കൂത്തും നാട്ടുകാർക്ക് ശല്യമായി തീർന്നപ്പോൾ പലരും പരാതി കൊടുത്തിരുന്നെങ്കിലും അതൊക്കെ മുളയിലേ തന്നെ അഭി പൈസയെറിഞ്ഞു അവസാനിപ്പിച്ചു…..

“നീയെന്താണ് അഭീ ഇത്രയ്ക്കും ആലോചിക്കുന്നത്…. ഈ ഒരു പുiക അങ്ങോട്ട് പിടിപ്പിക്ക് “

റെജി നീട്ടിയ കiഞ്ചാവ് ബീiഡിയിലേക്കും, അവനെയും രൂക്ഷതയോടെ നോക്കി അഭി.

“ഇതൊന്നും എൻ്റെ നേരെ നീട്ടരുതെന്ന് ഒരുപാട് ഞാൻ പറഞ്ഞിട്ടുണ്ട് റെജീ…. ഈ ബിiയറിനപ്പുറത്തേക്കുള്ള മറ്റൊരു ലiഹരിയും എനിക്കു വേണ്ട”

“അതൊന്നും വേണ്ട റെജി…. ഇല്ലാത്ത ശീലം നമ്മളായി പഠിപ്പിക്കണ്ട…: ‘

ആദിൽ മധ്യസ്ഥതയോടെ അവർക്കിടയിൽ കയറി.

” ഒരു സത്യശീലൻ വന്നിരിക്കുണു…. നിൻ്റെ പണത്തിലാണ് ഞങ്ങൾ അർമാദിക്കുന്നതെങ്കിലും, ആ അധികാരം ഇങ്ങോട്ട് കാണിക്കണ്ട…. പൂളി കളയും ഞാൻ “

പുiക ഉള്ളിലേക്ക് എടുത്ത് ചുട്ട് പഴുക്കുന്ന കണ്ണുകളോടെ റെജിൽ അഭിയെ നോക്കി മുരണ്ടപ്പോൾ അവൻ ഒന്നു വിറച്ചു…..

” അമ്മ ഒളിച്ചോടി, അച്ഛൻ മരിച്ചപ്പോൾ ആരും ഇല്ലാതെ, തലയും വാലും ഏതെന്ന് തിരിച്ചായൻ കഴിയാത്ത നിന്നെ കൂടെ കൂട്ടി ഒരു ആണാക്കി എടുത്തപ്പോൾ, ഇപ്പോൾ അവന് മുറ്റ്…. റെജീന് പേര് എടുത്ത് വിളിക്കുന്നു … ആശാനെന്ന് വിളിക്കടാ നായി….. “

റെജിയുടെ സ്വരം വല്ലാതെ ഉയർന്നപ്പോൾ, അഭി ഭീതിയോടെ ആദിലിനെ നോക്കി..

” നീ കാര്യാക്കണ്ട അഭീ…. കiഞ്ചാവ് അവന് തiലക്കു പിടിച്ചതാണ്….. നീ ടെൻഷനൊക്കെ മാറ്റി ഇതങ്ങട് പിടിപ്പിക്ക് “

ആദിൽ നീട്ടിയ ബീiയർ വലിച്ചു കുടിക്കുമ്പോഴും അഭിയുടെ കണ്ണുകൾ റെജിയുടെ മുഖത്തു തന്നെയായിരുന്നു….

“ആ ആമ്പലിനെ നന്നായി മുട്ടിയാൽ കിട്ടുമെടാ അഭീ… …. അവൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ പയ്യൻ അവളെ നോട്ടമിട്ടുണ്ട്…. അതിനു മുൻപ് എങ്ങിനെയും ഞങ്ങൾക്ക് അവളെ “

ആദിൽ, അഭിയുടെ കൈ പിടിച്ചു കൊണ്ട് കെഞ്ചി.

“നീ അവളെ ലൈനാക്കി ഒരിടത്തേക്കു വിളിച്ചാൽ മാത്രം മതി… ബാക്കി കാര്യങ്ങൾ ഞങ്ങളേറ്റു .ഞങ്ങളുടെ രൂപവും, ഭാവവും കണ്ടാൽ തന്നെ അവൾ ഓടിയൊളിക്കും… അല്ലെങ്കീ ഞങ്ങൾ തന്നെ അവളെ ലൈനാക്കി കാര്യം സാധിച്ചേനെ”

ആദിലിൻ്റെ സംസാരം കേട്ടതും അഭി അവനെ ഒരു നിമിഷം തറച്ചു നോക്കി.

“ഞാൻ പറഞ്ഞത് സത്യമാണെടാ…. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത അവളെന്തിന് ഒറ്റയ്ക്ക് പേയിങ് ഗസ്റ്റായി അവിടെ താമസിക്കുന്നത്…. അതിനു പിന്നിൽ എന്തൊക്കെയോ ദുരുദേശ്യങ്ങളുണ്ട്….. “

“അത് ഉറപ്പല്ലേ “

ആദിലിൻ്റെ സംസാരം കേട്ടതും റെജിൻ ഇടയിൽ കയറി.

” പെണ്ണല്ലേ സാധനം…. അവരുടെ സ്വഭാവമെന്തെന്ന് തിരിച്ചറിയാൻ പറ്റില്ല നമ്മൾക്ക്…. അതിനു വലിയ ഉദാഹരണമായി നിൻ്റെ അമ്മ തന്നെ മുന്നിലുണ്ടല്ലോ?

റെജിൻ്റെ സംസാരം കേട്ടതും ഹൃദയത്തിലൂടെ ഒരു ഈർച്ചവാൾ കയറിയിറങ്ങിയതു പോലെ തോന്നി അഭിയ്ക്ക്.

മറവിയിലേക്ക് ഒതുക്കി കഴിയുമ്പോഴായിരിക്കും മനസ്സിനെ കീറി മുറിക്കാൻ ചിലരിങ്ങനെ “അമ്മ” യെന്ന ആ പദം ഇടയ്ക്കിടെ എടുത്തിടുന്നത്….

അമ്മയെന്ന ആ സ്ത്രീ ഏതോ നാട്ടിൽ പുതിയ ഭർത്താവുമായി സസുഖം വാഴുന്നുണ്ടെന്നാണ് കേട്ടത്…..

കാണാൻ ഒരിക്കലും ആഗ്രഹമില്ലാത്ത, ഒരിക്കലും കൺമുന്നിൽ വന്നു പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീരൂപം….

അത്രയ്ക്ക് മാത്രമേ ആ രൂപത്തെ വിശേഷിപ്പിക്കാനാകൂ…..

“ഈ ഒരു ഉപകാരം നീ ചെയ്തു തന്നാൽ…. നീ ഒരിക്കൽ പറഞ്ഞില്ലേ…. നിൻ്റെ അമ്മയുടെ മുന്നിൽ വെച്ച് പുതിയ ഭർത്താവിനെ കൊiല്ലണം എന്ന്… അത് കൈവിറക്കാതെ ചെയ്തു തരും ഈ റെജി “

റെജിയുടെ വാക്കുകൾ കേട്ടതും, അഭി ഒരു നിമിഷം എന്തോ ഓർത്തതു പോലെ അവനെ നോക്കി.

” പണ്ടെങ്ങോ നീ പറഞ്ഞതാണ് ഈ കാര്യം. നിനക്ക് ആ പക ഇപ്പോഴും ഉള്ളിൽ കiത്തിയെരിയുന്നുണ്ടെങ്കിൽ, എവിടെയായിരുന്നാലും അവരെ തേടിപ്പിടിക്കും ഞങ്ങൾ….. നീ പറഞ്ഞത് പോലെ കൊiത്തിയരിയും…. “

കiഞ്ചാവിൻ്റെ പുiക ഒന്നു ഉള്ളിലേക്കെടുത്ത് വികൃതമായി ചിരിച്ചു റെജി.

” പ്രതിഫലമായിട്ട് ആമ്പലിനെ അഡ്വാൻസായി ഞങ്ങൾക്ക് എത്തിച്ച് തരുമെങ്കിൽ മാത്രം…. നിനക്ക് ഈ കൈയിൽ നിൻ്റെ കൈ വെക്കാം “

റെജിയുടെ നീട്ടിയ കൈപ്പത്തിയിലേക്ക് അഭി നോക്കിയിരുന്നു…..

ഇന്നോളം നേരിട്ട അപമാനങ്ങൾക്ക് ഇത്തിരി ആശ്വാസം പകരുന്ന കാര്യമാണ് റെജി പറഞ്ഞത് ….

തോരാത്ത കണ്ണീർ സമ്മാനിച്ച്, ചെറുപ്പത്തിലേ മരണത്തിലേക്ക് അച്ഛനെ നയിക്കാൻ അമ്മയെ പ്രാപ്തയാക്കിയത് അയാളാണ് ….

ഓരോന്നും ഓർത്തപ്പോൾ അറിയാതെ അഭിയുടെ കൈപ്പത്തി റെജിയുടെ കൈപ്പത്തിയിലേക്ക് അമർന്നു.

“എല്ലാം നടന്നിരിക്കും അഭി…. ആമ്പലിനെ നിൻ്റെ വീട്ടിലെത്തിച്ച് ഞങ്ങളെ വിളിച്ചാൽ….. “

“എൻ്റെ വീട്ടിലൊന്നും അങ്ങിനെയുള്ള കാര്യങ്ങൾ നടത്താൻ പറ്റില്ല….. “

“വേണ്ട…. അവിടെ വേണ്ട… നിനക്ക് പറ്റുന്ന സ്ഥലത്ത് എത്തിച്ചാൽ മതി… എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി”

“ഈ പാറമുകളിൽ തന്നെ ഞാൻ ആമ്പലിനെ എത്തിക്കാം…. രണ്ടാഴ്ചക്കുള്ളിൽ “

ബിയർ വലിച്ചു കുടിച്ചു കൊണ്ട് അഭിയത് പറയുമ്പോൾ, നെഞ്ചുരുകി കരയുന്ന അച്ഛൻ്റെ രൂപമായിരുന്നു കൺമുന്നിൽ…..

പൊടുന്നനെ മഞ്ഞിനെ വകഞ്ഞു മാറ്റി മഴതുള്ളികൾ അവർക്കു മീതേ വീണപ്പോൾ, ഒരിക്കൽ കൂടി ആ പാറയിലേക്ക് മലർന്നുകിടന്നു അവൻ ആകാശത്തെ നരച്ച നക്ഷത്രത്തെ നോക്കി ചിരിച്ചു……

“കാലം തെറ്റി പെയ്യുന്ന മഴയ്ക്കും…… കാലം കഴിഞ്ഞ് വീട്ടുന്ന പകയ്ക്കും ഓരേ ലഹരിയാണല്ലോ അച്ഛാ?”

അവൻ ചോദിച്ചു തീർന്നതും ആകാശത്ത് നിന്ന് മഴ, തുള്ളിക്കൊരു കുടമായി പെയ്തിറങ്ങിയിരുന്നപ്പോൾ…….

”അഭിയ്ക്ക് ഭ്രാന്തുണ്ടോ? ഈ മഴയും കൊണ്ടിരിയ്ക്കാനാണോ എന്നെ ഈ പാതിരാത്രി പാറപ്പുറത്തേക്ക് വിളിച്ചു വരുത്തിയത്?”

ആമ്പലിൻ്റെ ചോദ്യം കേട്ടതും നീണ്ട ഓർമകളിൽ നിന്ന് ഞെട്ടിയുണർന്ന അഭി, അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“നീ വല്ലതും ചോദിച്ചായിരുന്നോ?”

” കുന്തം….. ഞാൻ പോണു.,, ഇങ്ങിനെയൊരു വട്ടുകേസ് “

“ഇവിടെയിരിക്കടീ… അവിടെ പോയിട്ടിപ്പോ എന്ത് ചെയ്യാനാ-…. ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ടോ?”

അഭിയുടെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടിവിറച്ചു.

“എന്താ അഭി-ചോദിച്ചത്?”

തൻ്റെ മടിയിൽ കിടക്കുന്ന അഭിയുടെ തലയിൽ തൊട്ടു ചോദിക്കുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു…..

അവൻ പതിയെ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കി…..

“നീ ഏത് ബിസിനസ് നടത്താൻ വേണ്ടിയാണോ പേയിങ്ങ് ഗസ്റ്റായി താമസിക്കുന്നത്… ആ ബിസിനസ്സിനുള്ള കസ്റ്റമർ വരാൻ നേരമായോ എന്നാ ചോദിച്ചത്….”

അകലെ കുമിഞ്ഞുകൂടിയ ഇരുട്ടിലേക്ക് നോക്കി പരിഹാസത്തോടെ അഭിയത് ചോദിച്ചപ്പോൾ അവൾ പല്ലുകiടിച്ച് പതിയെ എഴുന്നേറ്റു.

“അഭിയുടെ അമ്മ ചെയ്തതുപോലെ എല്ലാ സ്ത്രീകളും അങ്ങിനെ
ചെയ്യുമെന്ന് തോന്നുന്നുണ്ടോ?”

പിന്നിൽ നിന്ന്ചെ വിയോരം ചേർന്ന് അവളത് ചോദിച്ചപ്പോൾ അഭിയുടെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് കടന്നു പോയി…..

” പറയ് അഭീ…. അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ നനഞ്ഞു കുതിർന്ന ഈ ഡ്രസ് അഴിച്ച്, പരിപൂർണ നഗ്നയായി ഈ പാറയിൽ ഞാൻ കിടക്കാം…. ഞാൻ അങ്ങിനെയൊരു പെണ്ണാണെന്ന് തോന്നുന്നുവെങ്കിൽ എന്തും ചെയ്യാം എന്നെ “

ഉഷ്ണം നിറഞ്ഞ അവളുടെ വാക്കുകൾ അവനെ അടിമുടി പൊള്ളിച്ചു…..

പൊടുന്നനെ അഭിയുടെ സൈലൻ്റിൽ കിടന്നിരുന്ന മൊബൈലിൻ്റെ ഡിസ്പ്ലേയിൽ ലൈറ്റ് തെളിഞ്ഞു…..

അവൻ ഡിസ്പ്ലേയിൽ ഒന്നു നോക്കിയ ശേഷം ഒരു പുഞ്ചിരിയോടെ ഡിസ്കണക്ട് ചെയ്തു….

” അഭിയുടെ അമ്മ വഴി പിഴച്ചു പോയതിന് എന്നെ ആ കണ്ണിൽ കൂടി കണ്ട്, ആ ഉദ്യേശത്തോടെ ഇങ്ങോട്ട് എത്തിച്ച് മാനം കവരാനാണ് പരിപാടിയായിരുന്നുവെങ്കിൽ, ആ തിയറിവെച്ച് അഭി ഇപ്പോൾ കുiടിച്ചു കൊണ്ടിരിക്കുന്ന ബിiയറിൽ വിiഷം ചേർത്ത് ഞാൻ നിന്നെ കൊiല്ലണമായിരുന്നു “

ആമ്പലിൻ്റെ മുരൾച്ചയേറിയ വാക്കുകൾ കേട്ടതും അർത്ഥമറിയാതെ അഭി അവളെ നോക്കി നിന്നു.

” നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല “

അഭിയുടെ ചോദ്യം കേട്ടതും ആ ശiരീരത്തിലേക്ക് അവൾ ചാരി നിന്നു…..

” അഭിയെന്നല്ല…?ആർക്കും മനസ്സിലാകില്ല… കാരണം അനുഭവിച്ച എനിക്ക് പോലും ഇപ്പോഴും അതെന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല…. കേൾക്കുന്നവരോ ഇങ്ങിനെ നടക്കുമോയെന്ന് അത്ഭുതം കൂറുകയും ചെയ്യും…. “

മഴതണുപ്പിൽ വിറച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്നു മനസ്സിലാക്കാൻ തിങ്ങിനിറഞ്ഞ ഇരുട്ട് അവനെ സമ്മതിച്ചില്ല:..

“നീ കാര്യം പറ”

ബിയർ കുടിച്ചു തീർന്നു, കാലിയായ കുപ്പി അകലേക്കു വലിച്ചെറിഞ്ഞു അവൻ മുരൾച്ചയോടെ പറഞ്ഞു.

” പറയാം അഭീ… “

ആമ്പൽ ഒരു നിമിഷം നിർത്തി, അതുവരെ അടക്കി പിടിച്ചിരുന്ന വിഷമം കണ്ണുനീരായി അഭിയുടെ നെഞ്ചിലേക്ക് ഒഴുക്കുമ്പോൾ, അവൻ്റെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു.

അവൻ്റെ കൈ പതിയെ അവളുടെ നനഞ്ഞ മുടിയിഴകളിലൂടെ ചലിച്ചപ്പോൾ, അവൾ ആ നെഞ്ചിൽ മുഖമിട്ടുരസി.

“കുiടിച്ചു ലക്കുകെട്ടു വരുന്ന അച്ഛൻ, കാiമശമനത്തിനായ് ദേഹത്ത് പരതുമ്പോൾ, മണ്ണടിഞ്ഞു പോയ അമ്മയെ സങ്കടത്തോടെ അലറി വിളിച്ച് കരഞ്ഞുകൊണ്ട് എല്ലാ രാത്രികളിലും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ “

ആമ്പലിൻ്റെ വിങ്ങിപൊട്ടിയ പറച്ചിൽ കേട്ടതും ഒരു അമ്പരപ്പോടെ അവളെ മാiറോട് ചേർത്തു അഭി…

ആ കരവലയത്തിൽ നിൽക്കുമ്പോൾ, കൂരമ്പ് ഏറ്റ ഒരു പ്രാവിൻ്റെ കുറുകൽ പോലെ അവളുടെ മാiറിടം തൻ്റെ നെഞ്ചിൽ പതിയുന്നത് അവനറിഞ്ഞു…..

കൈ എത്തിച്ച് അവൻ്റെ മുഖം തൻ്റെ മുഖത്തോടടുപ്പിക്കുമ്പോൾ, അവളുടെ
പ്രണയത്തിൻ്റെ സ്വേദഗ്രന്ഥികൾ നിറഞ്ഞു തൂവുന്നതു പോലെ അവനു തോന്നി….

ആ മാiദക ഗന്ധത്തിൽ മനസ്സ് അടിപതറുമെന്ന് തോന്നിയ അവൻ, എല്ലാ വികാരങ്ങളെയും ചുiണ്ടിലേക്കാവാഹിച്ച്, മഴ കുതിർത്ത അവളുടെ നെറ്റിയിലേക്ക് ചുണ്ടമർത്തി.

” അഭിയുടെ തിയറി വെച്ചു നോക്കുമ്പോൾ, എൻ്റെ അച്ഛൻ ചെയ്ത മാപ്പില്ലാത്ത തെറ്റിന് ഞാൻ എല്ലാ പുരുഷൻമാരെയും വെറുക്കേണ്ട തല്ലേ…. അവരെയൊക്കെ വiശീകരിച്ച് കൊണ്ടുവന്ന് കൊiല്ലേണ്ടതല്ലേ? ഈ അഭിയെ പോലും എനിക്ക് സ്നേഹിക്കാൻ കഴിയുമായിരുന്നോ?”

ആമ്പലിൻ്റെ തുടർച്ചയായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിന്ന അഭി… അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

” അമ്മ പോയി…. രണ്ടാനമ്മ വന്നു… എന്നിട്ടും ശല്യം നിൽക്കുന്നില്ലായെന്ന് കണ്ടപ്പോഴാ ഞാൻ വീട്ടിൽ നിന്നിറങ്ങിയത്…. ഒരു ജോലി അന്വേഷിച്ച് ആണ് ഞാൻ ഇവിടെ വന്നത്…. അതിനു വേണ്ടിയാണ് പേയിങ് ഗസ്റ്റായി ഞാൻ അവിടെ താമസമാക്കിയത്…. അല്ലാതെ അഭി കരുതിയതു പോലെ……….”

ആമ്പൽ വാചകം പൂർത്തിയാക്കും മുൻപെ അഭി അവളുടെ വായ് പൊത്തി, ചുiണ്ടുകൾ ചെവിയോരം ചേർത്തു.

“സോറി….. എല്ലാറ്റിനും “

അഭിയുടെ വാക്കു കേട്ടതും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

“രണ്ടാനമ്മയ്ക്കും അയാളിൽ നിന്ന് നിന്നെ തടയാൻ കഴിഞ്ഞില്ലേ?”

അഭിയുടെ പതിഞ്ഞ ചോദ്യം കേട്ടതും, അവളുടെ ചുണ്ടിൽ ഒരു
വരണ്ട ചിരിയുതിർന്നു .

” എനിക്കൊരു തടയായിരുന്നു രണ്ടാനമ്മ’..പാവാ… അത്…. പക്ഷേ എന്തോ കാരണം പറഞ്ഞ് -അതിൻ്റ രണ്ട് കൈയും ഒടിച്ചു ആ ദുഷ്ടൻ….”

മറുത്തൊന്നും പറയാതെ അവളെ തഴുകി കൊണ്ടു നിൽക്കുമ്പോൾ, ദൂരെ ഇരുട്ടിൽ മൊബൈലിൻ്റെ ടോർച്ച് വെട്ടം മിന്നിയതും.അഭി അപകടം മണത്തു.

” അതിനു പകരമായി ഇത്തിരി പൈസ കൊടുത്തു ഒരു കൂലിതല്ലു കാരനെ കൊണ്ട് അയാൾടെ രണ്ടു കൈയും ഒടിപ്പിച്ചു ഞാൻ…..”

ആമ്പൽ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല……

അവൻ്റെ കണ്ണുകൾ അപ്പോഴും തങ്ങൾക്കുനേരെ അടുത്തു കൊണ്ടിരിക്കുന്ന മൊബൈൽടോർച്ചു വെട്ടത്തിലായിരുന്നു….

“എന്താ അഭീ ?എന്തു പറ്റി?”

അഭി ദൂരേക്ക് നോക്കി നിൽക്കുന്നതോടൊപ്പം, പതിയെ വിറയ്ക്കുന്നതും കണ്ട ആമ്പൽ, അവൻ നോട്ടമയച്ച ഭാഗത്തേക്കു നോക്കി.

ടോർച്ച് വെട്ടത്തിൽ കുറ്റിചെടികളെ വകഞ്ഞു മാറ്റി, തങ്ങളിരിക്കുന്ന ഭാഗത്തേക്ക് വരുന്നവരെ കണ്ട് അവൾ പകച്ചു.

” ആരാ അഭീ ഇങ്ങോട്ട് വരുന്നത്? എന്തിനാ അഭി വിറയ്ക്കുന്നത്?”

വിറയാർന്ന ചോദ്യം ആമ്പലിൽ നിന്നുയർന്നപ്പോൾ അവൻ അവളുടെ വായ് പൊത്തി.

പതിയെ, നിറഞ്ഞു വരുന്ന കണ്ണീരോടെ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞപ്പോൾ അവൾ ഞെട്ടിവിറച്ചു.

“കുറേ നാളായി ദ്വയാർത്ഥ വാക്കുകളും അiശ്ളീല നോട്ടവുമായി അവർ എൻ്റെ പിന്നാലെ ഉണ്ടായിരുന്നു….. അതിലൊരുത്തൻ്റെ മുഖത്ത് ഞാൻ അiടിക്കുകയും ചെയ്തിരുന്നു…. “

ആമ്പൽ വിറച്ചു കൊണ്ടത് പറഞ്ഞപ്പോൾ, അവരുടെ ഉള്ളിലിരിപ്പ് അവന് പിടികിട്ടി…..

ഇവിടെ വെച്ചു ആമ്പലിനെ അവർക്കു കിട്ടിയാൽ, പിന്നെ അവൾ മരിക്കുന്നതാണ് ഭേദം….

തടയാൻ ചെന്നാൽ തന്നെയും അവർ കൊന്നു തള്ളുമെന്ന് അവനുറപ്പായിരുന്നു….

പാറപ്പുറത്ത് നിന്ന്താ ഴോട്ടേക്കുള്ള നിറയെ പുല്ല് നിറഞ്ഞ ചെറിയ വഴിയിലൂടെ അവൻ ആമ്പലിനെയും പിടിച്ച് ഇറങ്ങി……

മുകളിൽ നിന്നു കുത്തിയൊലിക്കുന്ന മഴവെള്ളം നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ ആമ്പലിൻ്റെ കാൽപാദം നിറയെ മുള്ള് തറക്കുന്നു ണ്ടായിരുന്നു.

കുറച്ച് താഴെ ചെന്ന് അവർ കുറ്റിചെടിക്കുള്ളിൽ മറഞ്ഞിരിക്കുമ്പോഴെക്കും അന്വേഷിച്ചു വന്നവർ, അവർ ഇരുന്നിരുന്ന പാറയുടെ മുകളിൽ എത്തിയിരുന്നു.

” നമ്മളെ മiണ്ടൻമാരാക്കി അവൻ ഒറ്റയ്ക്ക് കൊണ്ടുപോയി അനുഭവിക്കു ന്നുണ്ടാകും.. ആ തെണ്ടീടെ മൊബൈലിലേക്ക് ഒന്നു വിളിച്ചു നോക്ക് ആദീ.. “

മൊബൈൽ ടോർച്ച് തെളിച്ച് ചുറ്റും നോക്കി നിരാശയോടെ റെജിൻ പറയുന്നത് കേട്ടപ്പോൾ അഭി പെട്ടെന്ന് തന്നെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്തു.

” സ്വിച്ച്ഡ് ഓഫ് ആണ് അവൻ്റെ മൊബൈൽ… ഞാൻ വിളിച്ചിട്ടു അവൻ എടുക്കാതിരുന്നപ്പോൾ എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു റെജീ…. “

” ഈ റെജിനെ പറ്റിച്ച് പോയതാണെങ്കിൻ അവനെയും, അവളെയും വെറുതെ വിടില്ല ഞാൻ…”

ആദിലിൻ്റെ സംസാരം കേട്ടതും, വലിയ ശബ്ദത്തിലങ്ങിനെ പറഞ്ഞ് റെജിൻ അമർഷത്തോടെ ഒഴിഞ്ഞ ബിiയർ കുപ്പി കാൽ കൊണ്ട് തെട്ടി തെറിപ്പിച്ചത് വന്നു വീണത് അവർ ഇരിക്കുന്ന സ്ഥലത്തായിരുന്നു….

പേടിയോടെ നിലവിളിക്കാൻ തുടങ്ങിയ ആമ്പലിൻ്റെ വായ പൊത്തി അവളുടെ ചെവിയോരം അവൻ ചുiണ്ടു ചേർത്തു.

“പേടിക്കണ്ട…. ഇനി മുതൽ ഞാനുണ്ട് നിനക്കൊപ്പം…. ജീവിക്കാനായാലും, മരിക്കാനായാലും “

അത്രയും പറഞ്ഞ് അഭി,തൻ്റെ മടിയിലേക്ക് ആമ്പലിനെ അഭിമുഖമായി ഇരുത്തി, ഒരു സംരക്ഷണം എന്ന പോൽ അവളെ കെട്ടിപീടിച്ചു….

അവളുടെ ചൂട് നിശ്വാസം മുഖത്തേക്ക് അടിച്ചു തുടങ്ങിയപ്പോൾ, അവൻ പൊടുന്നനെ അവളുടെ ചുiണ്ടിൽ പതിയെ കiടിച്ചു.

” ഡെമോക്ലീസിൻ്റെ വാൾപോലെ മരണം മുകളിൽ ചുറ്റികറങ്ങാണ്… ആ സമയത്താണ് ഒടുക്കത്തെ റൊമാൻസ് ….”

അഭിയുടെ ചുiണ്ടുകൾക്കിടയിൽ നിന്ന് തൻ്റെ ചുiണ്ടുകൾ വiലിച്ചെടുത്ത് ഭീതിയോടെ ആമ്പൽ അത് പറയുമ്പോൾ, അവൻ്റെ നാവിൽ അവളുടെ
രക്തത്തിൻ്റെ ചവർപ്പ് പടരുന്നതറിഞ്ഞ് അവൻ പതിയെ പുഞ്ചിരിച്ചു….

“നമ്മൾ നേരിട്ട് ചെയ്താൽ മതിയായിരുന്നു ആദീ… ഇതിപ്പോ അവളെ കിട്ടിയില്ലെന്നു മാത്രമല്ല… അവനും കൈവിട്ടു പോകുന്ന ലക്ഷണാ…. ചില എലിപോലെയുള്ള ആണുങ്ങൾക്ക് പെiണ്ണിൻ്റെ മണമടിച്ചാൽ പിന്നെ പുiലിയുടെ സ്വഭാവാ…. എല്ലാം ഇനി കണ്ടറിയണം”

നിരാശയോടെ പറഞ്ഞ് തിരിഞ്ഞു നടക്കുന്ന റെജിയെയും, അവനു പിന്നാലെ നടക്കുന്ന ആദി ലിനെയും കണ്ടപ്പോൾ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പുയർന്നു അഭിയിൽ നിന്ന്.

” എന്നെ എത്രയും പെട്ടെന്ന് താമസ സ്ഥലത്തേക്ക് എത്തിച്ചു തരണം”

വിറയാർന്ന ചുണ്ടുകളോടെ അവളത് പറഞ്ഞപ്പോൾ അവൻ അവളുടെ ചുiണ്ടിൽ കൈവെച്ചു.

“ഈ രാത്രി നമ്മൾ ഒരിടത്തേക്കും പോകുന്നില്ല…. മഞ്ഞും, ഇടയ്ക്കിടെ മഴയും പെയ്തിറങ്ങി ഭൂമിയും, ആകാശവും ഒന്നാകുന്ന ഈ സുന്ദര നിമിഷങ്ങളെയും നോക്കി നമ്മളിലിരിക്കുന്നു …. നമ്മൾക്കു കാവലായി,
ആകാശത്ത് ഉറങ്ങാതെയിരുന്നു പ്രണയത്തോടെ ഭൂമിയിലേക്ക് എത്തി നോക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളും…..”

“പിന്നെ…..?”

ഒരു കുസൃതിയോടെ ആമ്പൽ ചോദിച്ചപ്പോൾ അവൻ അവളുടെ നാസികയിൽ പിടിച്ചുലച്ചു.

” പ്രകൃതിയോടൊപ്പം നമ്മൾക്കും ഒന്നുചേർന്നൂടെ?”

” ആഗ്രഹം കൊള്ളാം… എൽ.കെ.ജി യിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളൂ….. അപ്പോഴേക്കും ബോർഡ് എക്സാമിനേഷൻ എഴുതാനുള്ള ചെക്കൻ്റെ ഒരു പൂതിയേ “

അവൾ അതും പറഞ്ഞ് ചിരിയോടെ എഴുന്നേറ്റതും അവൻ ആ കൈ പിടിച്ചു.

“എഴുതി നോക്കാമന്നേ…. തോറ്റാലും, ജയിച്ചാലും നമ്മൾ അല്ലേ അറിയുകയുള്ളൂ?”

അതും പറഞ്ഞ് അവൻ്റെ ദേഹത്തേക്ക് അവളെ വലിച്ചിട്ട് ആiലിംഗനം ചെയ്യുമ്പോൾ അവൾ ദുർബലമായി കുതറി.

“തമാശ കളിക്കല്ലേ അഭീ… ഗേറ്റ് അടയ്ക്കും മുൻപ് എനിയ്ക്ക് അവിടേയ്ക്ക് എത്തണം”

“ഈ നിമിഷം മുതൽ അവിടുത്തെ പേയിങ് ഗസ്റ്റ് അല്ല നീ… എൻ്റെ ചീഫ് ഗസ്റ്റാണ്…. നമ്മുടെ വീട്ടിൽ … “

തന്നെ ആലിംഗനം ചെയ്ത് അഭിയത് പറഞ്ഞപ്പോൾ അത്ഭുതം കൂറുന്ന മിഴികളോടെ ആമ്പൽ, അവനെ നോക്കിയതും, അവൻ്റെ ആiലിംഗനത്തിന് പതിയെ ശക്തിയേറുകയായിരുന്നു.

“വർഷങ്ങളായി, സ്നേഹമൂറുന്ന ഒരു പെണ്ണിൻ്റെ പാദസ്പർശനം ഏൽക്കാതെ മരവിച്ചു കിടക്കുകയാണ് എൻ്റെ വീട്….. നീയാണ് അവിടേക്ക് വലതുകാലെടുത്ത് വെക്കാൻ ഏറ്റവും യോഗ്യതയുള്ളവൾ “

അഭിയുടെ വാക്കുകൾ കേട്ടതും, നിറഞ്ഞ സന്തോഷത്തോടെ ആമ്പൽ അവൻ്റെ നെറ്റിയിൽ ചുiണ്ടമർത്തി…..

അവളെയും കൊണ്ട് അവൻ ആ പുൽപടർപ്പിലേക്ക് ചായുമ്പോൾ, മാറി നിന്ന മഴ വീണ്ടുംകുളിരുമായ് നിറഞ്ഞു പെയ്തു തുടങ്ങിയിരുന്നു..,,,,,

വെളുപ്പിന് ഗേറ്റിൻമേൽ ആരോ തട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടാണ് ആമ്പൽ ഉണർന്നത്…..

ഗാഢനിദ്രയിലായിരുന്ന അഭിയെ ഒന്നു നോക്കി ലജ്ജയോടെ ചിരിച്ച ശേഷം അവൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും, ഗേറ്റിനു പിന്നിൽ നിൽക്കുന്ന ആൾകൂട്ടത്തെ കണ്ട് അവളുടെ ചുiണ്ടിൽ ഒരു പുഞ്ചിരിയൂറി….

രാവിലെ തന്നെ കമ്പനിയ ടിക്കാൻ എത്തിയിരിക്കുകയാണ് ജോലിയും, കൂലിയും ഇല്ലാത്തവർ…..

അവൾ മനസ്സിൽ അമർഷത്തോടെ മന്ത്രിച്ചു കൊണ്ട്, നേതാക്കളെ പോലെ മുന്നിൽ നിൽക്കുന്ന റെജിനെയും, ആദിലിനെയും നോക്കി.

” തോന്നുമ്പോൾ ഓടിവരാൻ ഇത് പഴയതുപോലെ സത്രമൊന്നും അല്ല….. ഇതിപ്പോൾ ഒരു കുടുംബമാണ്…. ഇവിടം ഇപ്പോൾ ഒരു പെണ്ണുണ്ട്……അഭിയുടെ ഭാര്യയായ ഈ ഞാൻ….. പിന്നെ കണ്ട ഗുണ്ടകൾക്കൊന്നും ഈ വീട്ടിൽ സ്ഥാനമില്ല…. അവർക്കൊക്കെ സ്ഥാനം, ഗേറ്റിനപ്പുറത്ത് നിങ്ങൾ നിൽക്കുന്നിടം വരെയുള്ളൂ…. “

ആമ്പലിൻ്റെ വാക്ക് കേട്ടതും, അണ്ണാക്കിൽ പിരിവെiട്ടിയ അവസ്ഥയി ലായി റെജിനും,ആദിലും….

“എന്നാലും നിങ്ങളോട് എനിക്ക് നന്ദിയുണ്ട്…. എന്നെയും, അഭിയെയും ഒന്നു ചേർത്തതിന്… ദൈവം നിങ്ങളെ ഇനിയും ഇതുപോലെയുള്ള സൽപ്രവ്യത്തികൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ’ “

അത്രയും പറഞ്ഞ്കൈ ഉയർത്തി പിടിച്ച് അനുഗ്രഹിക്കുന്നതു പോലെ കാണിച്ച് അവൾ അകത്തേക്ക് പോയപ്പോൾ, അപ്രതീക്ഷിതമായി
കവിളത്ത് അടികൊണ്ട പോലെ തടവുകയായിരുന്നു രണ്ടു പേരും…..

കുറച്ച് ദൂരം നടന്ന അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു ആദിലിനെയും, റെജിനെയും നോക്കി കണ്ണ് പാതിയടച്ച് പതിയെ തലയാട്ടികൊണ്ട് മൂളി ….

“……..ആമ്പൽ….. ആമ്പൽ… “

അവസാന ആണിയും അടിച്ച് നടന്നു പോകുന്ന അവളെ നോക്കി മുഷ്ടി ചുരുട്ടി പിടിക്കാനല്ലാതെ, മറ്റൊന്നും ചെയ്യാൻ കഴിയാതെ നിസഹയരായിരുന്ന അവരുടെ കർണപുടത്തിലേക്ക് അവൾ പാടിയ ഒറ്റവരിപാട്ട് തീ തൈലമായി ഒഴുകിയിറങ്ങുകയായിരുന്നപ്പോൾ……!

ശുഭം.

Leave a Reply

Your email address will not be published. Required fields are marked *