ആരോടെങ്കിലും കാല് പിടിച്ചിട്ടാണേലും മോളേ കാണിക്കണമെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം ഞാൻ ഉടനെ വസ്ത്രം മാറി പുറത്തേക് ഇറങ്ങിയത്……

എഴുത്ത്:-നൗഫു ചാലിയം

“ ജോലി പോയി നാലഞ്ചു മാസമായി പണിയൊന്നും ഇല്ലാതെ വീട്ടിൽ തന്നെ ചടച്ചു കൂടി ഇരിക്കുന്ന സമയത്താണ് മോൾക് പനി യാണെന്നും പറഞ്ഞു പൊണ്ടാട്ടി അരികിലേക് വന്നത്…

ജോലി ഇല്ലാത്തവനോട് പറയാൻ പറ്റിയ… കാര്യം തന്നെ…..

കൊച്ചിന്റെ അച്ഛൻ ഞാൻ അല്ലേ അത് കൊണ്ടായിരിക്കും എന്നെ കൊണ്ട് കഴിയില്ലേലും എന്റെ അരികിലേക് തന്നെ അവൾ വന്നത്…”

“ഡിപ്രഷൻ അടിച്ചു കയറി വല്ലാത്തൊരു മനസികാവസ്ഥയിൽ ആയിരുന്നു ഞാൻ…

ചെയ്യുന്ന ജോലിയും ആത്മാർത്ഥ കാണിച്ചിട്ടും എന്റെ വാക്കുകൾ ആരും മുഖ വിലക്ക് എടുക്കാത്തതായിരുന്നു എന്റെ പ്രശ്നം..

ആലോചിച്ചു ആലോചിച്ചു ഞാൻ ഒരു വഴിയായി പോയിരുന്നു…

ഒരു പക്ഷെ വട്ടായതാണോ എന്ന് പോലും ഞാൻ സംശയിച്ചു.. ”

“കുറച്ചു ദിവസമായി വീട്ടിൽ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല എന്നതായിരുന്നു ശരി..

ജോലിയും കൈയിൽ പൈസയും ഇല്ലാതെ മാനസികമായി ആകെ തളർന്നു ആരോടും ഒന്നും മിണ്ടാൻ പോലും കഴിയാത്ത അവസ്ഥ…

വീട്ടിൽ ഉണ്ടായിരുന്ന രണ്ടു മൂന്നു ലോണുകൾ പോലും പൊണ്ടാട്ടി കുടുംബശ്രീയിൽ നിന്നോ കയ്യിലെ ഇച്ചിരി പൊന്ന് പണയം വെച്ചിട്ടോ ആയിരുന്നു അടച്ചിരുന്നത്…

ബന്ധുക്കളോ സുഹൃത്തുക്കളോ പോലും എന്നിൽ നിന്നും അകന്നു… ഒരു പരിപാടിക്കും വിളിക്കാതെയായി…എന്തിന് എന്നെ കണ്ടാൽ ദൂരെ നിന്നെ അകന്നു മാറുന്ന അവസ്ഥ…

ഞാൻ കടം വാങ്ങിച്ചാലോ..

(ഓഫീസ് ജോലിക്കെല്ലാതെ മറ്റൊന്നിനും ഞാൻ പോവുകയും ഇല്ലായിരുന്നു..

ഒരു തരം കുറച്ചിൽ പോലെ ആയിരുന്നു എനിക്കത്…)

വാങ്ങിച്ചു വാങ്ങിച്ചു എനിക്ക് കൊടുക്കാൻ കഴിയാതെ തൂങ്ങിയാലോ എന്നായിരുന്നു അവരുടെ പേടി…

അവരെ പറഞ്ഞിട്ടും കാര്യമില്ല.. ഈ കുറച്ചു മാസങ്ങൾക്ക് ഇടയിൽ തന്നെ അഞ്ചോ ആറോ പ്രാവശ്യം ഞാൻ അതിന് ഒരുങ്ങിയിരുന്നു…

ശരിക്കും ഞാൻ നല്ലൊരു അച്ഛനോ ഭർത്താവോ കുടുംബ നാഥനൊ… മകനോ ഒന്നും അല്ലെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു…”

“ഒരു നിവർത്തിയും ഇല്ലാഞ്ഞിട്ട് ആയിരിക്കാം എന്റെ പെണ്ണ് രമ്യ എന്നോ ഇന്ന് ഇങ്ങോട്ടു വന്നു പറഞ്ഞത് മോൾക് സുഖമില്ല എന്ന്..

ആരോടെങ്കിലും കാല് പിടിച്ചിട്ടാണേലും മോളേ കാണിക്കണമെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം ഞാൻ ഉടനെ വസ്ത്രം മാറി പുറത്തേക് ഇറങ്ങിയത്..”

“പുറത്തേക് ഇറങ്ങി വന്ന എന്നെ കണ്ട് പ്രത്യാശ മുളച്ചത് പോലെ എന്നെ നോക്കി..”

“അമ്മ മോളെവിടെ…”

“മോളെ അച്ഛൻ കൊണ്ട് പോയല്ലോ എന്നായിരുന്നു മറുപടി..”

“അച്ഛനോ…”

“കാണാൻ തുടങ്ങിയ കാലം മുതൽ അച്ഛൻ വെള്ളത്തിലാണ്…

തോണിയിൽ അല്ലേ നാല് കാലിൽ…

പറയത്തക്ക ഉപദ്രവങ്ങൾ ഒന്നും ഇല്ലെങ്കിലും വീടിന് യാതൊരു ഉപകാരവും ഇല്ലായിരുന്നു.. കയ്യിൽ കിട്ടുന്ന പണം മുഴുവൻ ദൂർത്തടിക്കുന്നത് പോലെ കളയും…

അമ്മ ജോലിക്ക് പോയി കൊണ്ടു വരുന്ന പൈസ കൊണ്ടായിരുന്നു എന്റെ കുടുംബം മുന്നോട്ട് പോയിരുന്നത്…

പതിയെ ഞാൻ ഒരു ജോലിക്ക് പോയി തുടങ്ങിയ നാളിൽ തന്നെ അമ്മയെ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ പിടിച്ചിരുത്തിയെ..

ഞാൻ വീട്ടിൽ ഇരിക്കാൻ തുടങ്ങിയതിൽ പിന്നെ അമ്മ ജോലിക്ക് പോയോ എന്നറിയാതെ അമ്മയോട് ചോദിച്ചു…

അച്ഛനൊ???”

അന്നേരമാണ് ആ കാര്യം എന്നോട് അമ്മ പറയുന്നത്…

“ഞാൻ ഒന്നു മാറിയപ്പോൾ വീട്ടിൽ സംഭവിച്ച മാറ്റം..

അച്ഛൻ സ്ഥിരമായി ജോലിക്ക് പോകുന്നുണ്ട്.. വീട്ടിലേ ചിലവ് മുഴുവൻ അച്ഛനാണ്‌ നോക്കുന്നത്.. കുട്ടികൾക്ക് വേണ്ടതും വീട്ടിലേക് വേണ്ടതും അങ്ങനെ സകലതും…

നാല് മാസത്തോളമായി അച്ഛൻ ഒരു തുള്ളി മ .ദ്യം പോലും കഴിച്ചിട്ടില്ല…പുതിയൊരാളായി മാറിയിരിക്കുന്നു…

അതും പത്തു മുപ്പത്തഞ്ചു കൊല്ലത്തോളമായി മാറാതൊരാൾ…”

“ജോലി കഴിഞ്ഞാൽ പെട്ടന്ന് വീട്ടിലേക് വരും.. ഞാൻ റൂമിന് വെളിയിലെക് പോലും ഇറങ്ങാത്തത് കൊണ്ടു തന്നെ മക്കളുമായി അച്ഛൻ ആയിരുന്നു കളിച്ചിരുന്നെ…

അവരുമായി പുറത്തേക് പോകും… അടി യുണ്ടാകും….

ഇപ്പൊ തന്നെ ജോലി കഴിഞ്ഞു പെട്ടന്ന് വന്നപ്പോൾ ആയിരുന്നു മോളു പനിച്ചു വിറച്ചു നിൽക്കുന്നത് കണ്ടത്…

അപ്പൊ തന്നെ മോളെയും മോനെയും എടുത്തു അച്ഛൻ ആശുപത്രിയിലേക്ക് പോയി…”

“എല്ലാം അമ്മ പറഞ്ഞു തരുമ്പോൾ എന്റെ കണ്ണിൽ അത് കാണുന്നത് പോലെ..

ഞാൻ ഒന്ന് വീണെന്ന് തോന്നിയപ്പോൾ എന്റെ കുടുംബത്തെ താങ്ങി നിർത്താനായി ചിറകുകൾ വിടർത്തി നിന്ന അച്ഛനെ മനസിൽ കണ്ടപ്പോൾ എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു വന്നു…

അച്ഛനോട് ഒരിഷ്ടവും ഇത് വരെ തോന്നാത്ത എന്റെ ഉള്ളിൽ ഒരു കുഞ്ഞ് ഇഷ്ടം മുളച്ചു പൊന്തി… അച്ഛനെ ഒന്നു കാണാൻ കൊതിക്കുന്നത് പോലെ… ആ നെഞ്ചിലെ ചൂടിലേക് കൊച്ചു കുഞ്ഞിനെ പോലെ ചാഞ്ഞു കിടക്കാൻ ഇമ്പ മേറുന്നത് പോലെ…”

“പിന്നെ ഒരു കാത്തിരിപ്പായിരുന്നു… പണ്ടെങ്ങോ കണ്ണിൽ നിന്നും മറഞ്ഞു പോയ പേടി പെടുത്തുന്ന അച്ചനെന്ന ബാല്യത്തിൽ നിന്നും…

ഒന്ന് കാണാൻ കൊതിക്കുന്ന കൗമാരവും കഴിഞ്ഞുള്ള യുവത്വത്തിലെ ഞാനിലേക്…”

“പിന്നെയും ഒരു മണികൂറോളം കഴിഞ്ഞാണ് അവർ വരുന്നത് ഞാൻ കാണുന്നത്…

പൂ പൊടിയുന്നത് പോലെ മഴ തുള്ളികൾ വിരിഞ്ഞിറങ്ങുന്നുണ്ടായിരുന്നു ആ സമയം…

അച്ഛന്റെ കുടയിൽ അച്ചന്റെ കാലിനോട് ചേർന്നു നിന്നു അച്ഛൻ വാങ്ങിച്ചു കൊടുത്ത കളി പാട്ടവും പിടിച്ചു വരുന്ന മോളും മോനും വീട്ടിലേക് നടന്നു വരുന്നത് നോക്കി നിന്നു ഞാൻ..”

“ഒരുപാട് കാലം ഞാൻ കൊതിച്ചു നടന്ന കാര്യമായിരുന്നു അത്…”

“അച്ഛൻ കോലായിലേക് കയറിയതും ഞാൻ എഴുന്നേറ്റ് നിന്നു…

മോള് എന്നെ പുറത്തു കണ്ടതും ഓടി വന്നു…തൊട്ടു പുറകെ എന്ന പോലെ മകനും…

അവർ രണ്ടു പേരും വന്നു എന്നെ കെട്ടിപിടിച്ചു…”

“അവരുടെ മുന്നിൽ ഞാൻ കരയാതെ എന്നോണം പിടിച്ചു നിന്നെങ്കിലും അച്ഛൻ എന്നെ ചേർത്തു നിർത്തിയതും മനസിന്റെ വിങ്ങൽ കാരണം ഞാൻ കരഞ്ഞു പോയി…

ജീവിതത്തിൽ അന്ന് വരെ കരഞ്ഞിട്ടില്ലാത്ത വണ്ണം എന്നിൽ നിന്നും കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി…

ആ സമയവും ഒരു വാക് പോലും പറയാതെ അച്ഛന്റെ കൈകൾ എന്നെ തലോടി കൊണ്ടിരുന്നു…”

“ ആ ചേർത്തു നിർത്തൽ ഞാൻ ഇല്ലെടാ കൂടേ എന്നുള്ള പറയാതെ പറഞ്ഞുള്ള പിടുത്തം അത് മതിയായിരുന്നു പുതിയൊരു വെളിച്ചത്തിലേക് കാൽ വെപ്പുകൾ പതിപ്പിക്കാൻ… “

ബൈ

😘

Leave a Reply

Your email address will not be published. Required fields are marked *