എഴുത്ത്:-ഷെർബിൻ ആൻ്റണി
വിവാഹ ശേഷം ഭാര്യാവീട്ടിലുണ്ടായ അന്നത്തെ ആ അനുഭവം വെളിപ്പെടുത്തുവാൻ ആദ്യമൊക്കെ പ്രവീൺ ഒന്ന് തയങ്ങിയിരുന്നു.
ആ സംഭവം വിവരിക്കുമ്പോൾ അവൻ്റെ മുഖത്ത് ഭാവ മാറ്റങ്ങൾ പ്രകടമായിരുന്നു. എന്തോ ഭയനാകമായ കാര്യം സംഭവിച്ചിട്ടുണ്ടെന്ന പ്രീതി നില നിലർത്തിയാണ് അയാൾ കാര്യങ്ങൾ വിവരിച്ച് തുടങ്ങിയത്.
കർക്കശക്കാരനായ ശാർങ്ങധരൻ്റെ ഒറ്റ മകളായിരുന്ന ശരണ്യയെ ആയിരുന്നു പ്രവീൺ വിവാഹം കഴിച്ചത്. ഗൗരവ്വക്കാരനായ ശാർങ്ങധരൻ്റെ മുഖത്തെ കട്ടി മീശയും ഒപ്പം തൊട്ട് മുകളിലുള്ള കറുത്ത മറുകും അയാളെ ഒന്നൂടി ഭീകരനാക്കിയിരുന്നു. അമ്മായച്ഛനോട് ഭയ ഭക്തി ബഹുമാനത്തോടെ ആയിരുന്നു അന്ന് വരെ പ്രവീൺ നോക്കിയിരുന്നെങ്കിലും, പിന്നീട് നടന്ന കാര്യങ്ങൾ കാരണം അതൊക്കെ അവൻ കാറ്റിൽ പറത്തി.
കല്ല്യാണത്തിന് ശേഷമുള്ള ആദ്യത്തെ അവധിക്കാലം ആഘോഷിക്കാനായ് ശരണ്യയുടെ വീട്ടിലേക്ക് പോയതായിരുന്നു അവർ. കുറച്ചധിക ദിവസം അവിടെ തങ്ങാൻ പ്ലാനിട്ടിരുന്നെങ്കിലും ഓഫീസിൽ നിന്നുള്ള അപ്രതീക്ഷിത വിളി പ്രവീണിൻ്റെ പദ്ധതികൾ ഒക്കെയും തെറ്റിച്ചു.
രാത്രിയിലെ അത്താഴം കഴിച്ച് കട്ടിലിൽ കിടന്നോണ്ട് പ്രവീൺ ചോദിച്ചു ശരണ്യേ…. അച്ഛനും അമ്മയും എന്തിനാ രണ്ട് മുറിയിൽ കിടക്കുന്നത്?
ഒന്നിച്ച് കിടന്നൂടേ? എന്നൊക്കെ
പിറ്റേ ദിവസത്തേക്കുള്ള തുണികൾ ഒരുക്കി വെച്ചോണ്ടിരുന്ന ശരണ്യ പറഞ്ഞു അച്ഛനങ്ങനെയാ കിടക്കുമ്പോൾ ശiരീരത്ത് വേറൊരാൾ മുട്ടുന്നത് മൂപ്പർക്ക് അലർജിയാണ്. പിന്നെ ഇത്രേം പ്രായോം ആയില്ലേ… അതാവും. ഒരു ഒഴുക്കൻ മട്ടിലായിരുന്നു അവളുടെ മറുപടി.
കറങ്ങി കൊണ്ടിരുന്ന സീലിംഗ് ഫാനിലേക്ക് നോക്കി കൊണ്ട് പ്രവീൺ എന്തക്കെയോ ആലോചിച്ച് കൂട്ടുവായിരുന്നു. സദാ ഗൗരവ്വക്കാരനായ ശാർങ്ങധരൻ്റെ ഇഷ്ട്ട വേഷം വെള്ളമുണ്ടും വെള്ള ജുബ്ബയു മൊക്കെയാണ്. രാത്രി കുളി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കുമ്പോഴും പ്രവീൺ അത് ശ്രദ്ധിച്ചിരുന്നു, അമ്മയാവട്ടെ പൂക്കളുള്ള നീല നൈറ്റിയും.
ശരണ്യ ലൈറ്റ് ഓഫാക്കി വന്ന് പ്രവീണിനോട് ചേർന്ന് കിടന്നിട്ട് ചോദിച്ചു ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞ് വന്നാൽ മതിയോന്ന്
കൂടേ ചേർന്ന് കിടക്കുമ്പോൾ ചോദിക്കുന്ന എന്ത് കാര്യവും സാധിച്ച് കിട്ടുന്ന പെൺബുദ്ധി അവിടെ വർക്കൗട്ടായി.
ഞാനും കൂടി നിന്നേനേ പക്ഷേ ഇനിയും ലീവെടുത്താൽ ശമ്പളം കട്ടാവുമെന്ന് പ്രവീണും പറഞ്ഞു. വിവാഹത്തിനെടുത്ത ലോംഗ് ലീവ് കാരണം ക്യാഷ് ലീവിൻ്റെ ക്വാട്ട കഴിഞ്ഞിരുന്നു.
അവൻ്റെ നെഞ്ചിലെ രോമത്തിൽ വിരലുകൾ ചുറ്റിച്ചുകൊണ്ട് ശരണ്യ കിന്നരിച്ചു കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞോണ്ട് ശമ്പളം കൂട്ടി ചോദിച്ചൂടേന്ന്….
കമ്പനിക്ക് വെളിയിൽ നടക്കുന്ന അപകടങ്ങൾക്ക് ഒന്നും തന്നെ കമ്പനി ഉത്തരവാദിയല്ലെന്ന് ജോലിക്ക് കയറും മുന്നേ മുതലാളി വാൺ ചെയ്തിട്ടുണ്ടെന്ന് കള്ളച്ചിരിയോടേ പ്രവീൺ മറുപടി പറഞ്ഞു.
അത് കേട്ടതും നെഞ്ചിലെ രോമം ചെറുതായ് കുiത്തിപ്പിടിച്ച് അവള് പറയുവാ കള്ളച്ചെക്കാ വെളുപ്പിനെ പോകേണ്ടതല്ലേ വേഗം കിടന്ന് ഉറങ്ങിക്കോളാൻ
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിയും കഴിഞ്ഞ് ഡ്രസ്സൊക്കെ മാറി പ്രവീൺ യാത്ര പറയാനായ് അച്ഛൻ്റെ മുറിയിൽ ചെന്നപ്പോൾ വാതിൽ തുറന്ന് കിടന്നിരുന്നെങ്കിലും മൂപ്പര് അവിടെ ഇല്ലായിരുന്നു.
തലേ ദിവസം രാത്രി താൻ പോകുന്ന കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ലായിരുന്നു.
കുറച്ച് നേരം കൂടി കാത്ത് നിന്നിട്ട് അമ്മ കിടന്നിരുന്ന റൂമിൻ്റെ വാതിലിൽ കൊട്ടിയിട്ട് പ്രവീൺ വിളിച്ച് പറഞ്ഞു അമ്മേ ഞാൻ ഇറങ്ങുവാട്ടോ… അച്ഛനോട് പറഞ്ഞേക്കണേന്ന്
തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. പൂക്കളുള്ള നീല നൈറ്റി കണ്ട പ്രവീൺ മുഖത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി.
എങ്ങനെയോ ഒരു കണക്കിന് ബസ്സ് പിടിച്ച് മൂലയ്ക്കുള്ള ഒരു സീറ്റിൽ പ്രവീൺ തനിച്ചിരുന്നു.അത് വരെ ബലം പിടിച്ച് ചിരിക്കാതിരുന്ന പ്രവീണിൻ്റെ സകല നീയന്ത്രണവും കൈയ്യീന്ന് പോയി. ജോലി സ്ഥലം വരെ അവനാ ചിരി തുടർന്നു. ഭാഗ്യത്തിന് തലേ ദിവസം അമ്മ സാരി ഉടുത്തില്ല, അങ്ങനാര്ന്നേ വെളുപ്പിനെ സാരി ഉടുത്തോണ്ടുള്ള ശാർങധരനെ കണി കാണേണ്ടി വന്നേനേ! ഓർത്തിട്ട് ചിരി അടക്കാനാവാതേ അവൻ വല്ലാതേ കഷ്ട്ടപ്പെട്ടു! ഫ്രണ്ട് സീറ്റിലെ കമ്പിയിൽ പിടിച്ച് കുനിഞ്ഞിരുന്ന് ചിരിക്കുമ്പോഴും അവൻ്റെ മനസ്സിൽ കപ്പടാ മീശയും വെച്ചോണ്ട് വലിയ മറുകുള്ള ശാർങ്ങധരൻ ഇട്ടിരുന്ന പൂക്കളുള്ള നൈറ്റിയായിരുന്നു!