ഇക്കയുടെ മനസ് നിറയെ മകന്റെ മുഖമാണ്.. അവനെ ചീiത്ത പറഞ്ഞത് ഒത്തിരി കൂടിയെങ്കിലും ഒരു ബുദ്ധിമോശം കാണിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിട്ടില്ലായിരുന്നു……

എഴുത്ത്:-നൗഫു

“ഷാഹുലേ…

മോൻ ഈ വഴി എങ്ങാനും വന്നിരുന്നോ…”

വീടിന്റെ ഉമ്മറ കോലായിൽ മൊബൈലിൽ തോണ്ടി കൊണ്ടിരുന്ന ഷാഹുലിന് അടുത്തേക്ക് വന്നു കൊണ്ടായിരുന്നു തൊട്ട അയൽവാസിയും ഇക്കയുമായ നാസർ ചോദിച്ചത്..

“മൊബൈൽ തെല്ലു മാറ്റി വെച്ച് ഷാഹുൽ നാസറിനെ നോക്കി..

ഇല്ലല്ലോ ഇക്കാ..

എന്തെ…

അവൻ പറയാണ്ട് എങ്ങോട്ട് പോകാനാണ്..”

അവൻ ഇങ്ങോട്ട് വന്നിട്ടില്ലെന്നുള്ള ഉറപ്പോടെ ഇക്കയോട് ഞാൻ ചോദിച്ചു….

“അതെല്ലടാ…

ഇന്നല്ലേ പ്ലസ് 2 റിസൾട്ട്‌ വന്ന ദിവസം…

ഗ്രെഡ് കുറച്ചു കുറവായത് കൊണ്ടു ഞാൻ അവനെ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു.. വീട്ടിൽ നിന്നും ഇറങ്ങി പോകാനും മറ്റും…

അതിന് ശേഷം ഞാനൊന്ന് വീടിനുള്ളിലേക് പോയി പുറത്തേക് വന്നപ്പോൾ ആളെ കാണാനില്ല..

വീട് മുഴുവൻ തിരഞ്ഞു നോക്കിയിട്ടാ ഇങ്ങോട്ട് വന്നേ..

സാധാരണ നിന്റെ അടുത്തേക് ആണല്ലോ അവൻ ഓടി വരാറുള്ളത്…”

“ഇക്ക എന്നോട് പറഞ്ഞതും ഞാൻ അതെ എന്ന പോലെ തലയാട്ടി…

ഇക്കയുടെ മൂത്ത മകനാണ് ഹാദി എന്ന് ഞങ്ങൾ വിളിക്കുന്ന ഹാധിം മൻഷൂർ..

അവന് താഴെ രണ്ട് പെൺകുട്ടികൾ “

“ഞാനും കേട്ടിരുന്നു വഴക്ക്…

അത് റിസൾട്ട്‌ വന്നതിന്റെ ആയിരുന്നല്ലേ..

ഇനി ഞാൻ എന്തേലും പറയുമോ എന്ന് കരുതി പുറത്തേക് എങ്ങാനും പോയിട്ടുണ്ടാവും..

ഇക്കാ..

നമുക്കെതായാലും ഒന്ന് തിരഞ്ഞു നോക്കാം.. “

അതും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി തൊട്ട് മുന്നിലായി ഇക്കയും ..

“അപ്പോഴത്തെ ദേശ്യത്തിന് എന്തെക്കെയോ ഞാൻ പറഞ്ഞു പോയി..

നിനക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പോയി ചiത്തൂടെ എന്നും..

നീ ഇങ്ങനെ ആണേൽ ഞാനും ചാവുമെന്നുമൊക്കെ പറഞ്ഞിരുന്നു…”

“ഇക്ക കുറച്ചു നിമിഷം മൗനനായി.. എന്നിട്ട് തുടർന്നു…

ഓളെന്നെ ഒഴിവാക്കി പോയതിൽ പിന്നെ അവർക്ക് വേണ്ടിയല്ലേടാ ഞാൻ സൗദിയിലെ ജോലി പോലും ഉപേക്ഷിച്ചു നാട്ടിൽ വന്നത്..

ഓളെടുയും, ഓളെ വീട്ടുകാരുടെയും മുന്നിൽ ഞാൻ കൊച്ചാവല്ലേ,

അതാ ഞാൻ…

ഒന്നും പറയണ്ടായിരുന്നു.. എന്നാലും ഇന്നത്തെ അവസ്ഥയിൽ വിദ്യാഭ്യാസം കൂടി ഇല്ലാഞ്ഞാൽ അവനും നമ്മളെ പോലെ ആവില്ലേ..”

“ഇടവഴിയിലും പൊന്തക്കാട്ടിലും കുള കടവിലും അവനെ ഞങ്ങൾ നോക്കി.. പുഴ യിൽ പോലും തിരഞ്ഞു.. പക്ഷെ അവിടെ ഒന്നും ഇല്ലായിരുന്നു അവൻ…അങ്ങനെ എണ്ണ പെട്ട കൂട്ടുകാരും ഉള്ളവനല്ല.. ഒറ്റപ്പെട്ടു നടക്കുന്നവൻ ആയിരുന്നു.. അവൻ പറയാനുള്ള ആകെ ഒരു ഫ്രണ്ട് എന്നുള്ളത് ഞാൻ ആണ്..

എന്നാലും ഒന്ന് രണ്ട് കൂടെ പഠിക്കുന്നവരുടെ വീട്ടിൽ കൂടെ തിരക്കാണെന്നു കരുതി നടക്കുമ്പോഴാണ് ഞങ്ങൾക് നേരെ എതിർ ഭാഗത്തു നിന്നും ഒരാൾ ഓടി വന്നത്..”

“എങ്ങോട്ടാ….

അജ്മലെ ഇത്ര ദൃധിയിൽ…”

അവനെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു…

“നിങ്ങൾ അറിഞ്ഞില്ലേ…

റെയിൽ ട്രാക്കിൽ ആരോ വണ്ടി തട്ടിയെന്ന് കേട്ടു… പത്തിരുപതു വയസ്സ് പ്രായമുള്ള ഒരാൺകുട്ടിയാണ്…

ഞാൻ അങ്ങോട്ട് ഓടുകയാണ്..

മരിച്ചെന്നാ കേട്ടത്…“

“റെയിൽവേ ട്രാക്കിലൊ…

എപ്പോ.. “

ഞാൻ ധൃതി പെട്ടന്ന പോലെ അവനോട് ചോദിച്ചു..

ഉള്ളിൽ ഒരായിരം തിരമാലകൾ ഒന്നിച്ചടിച്ചത് പോലെ ആയിരുന്നു ആ സമയം…

“ഒരഞ്ചു മിനിറ്റെ ആയിട്ടുള്ളു..

ട്രാക്കിന് അടുത്തേ കുമാരൻ വിളിച്ചു പറഞ്ഞതാണ്…”

അത് കേട്ടതും ഞങ്ങൾ രണ്ട് പേരുടെയും കാല് വിറച്ചു തളരുന്നത് പോലെ ആയിരുന്നു..

അതും പറഞ്ഞു അജ്മൽ മുന്നോട്ടു തന്നെ ഓടി..

“അഞ്ചു മിനിറ്റ് നടന്നാൽ എത്തുന്ന ദൂരത്താണ് റെയിൽവേ ട്രാക് ഉള്ളത്..”

“ഇക്കയോട് ഞാൻ വീട്ടിലേക് പോകാൻ പറഞ്ഞെങ്കിലും അതിന് കൂട്ടാക്കാതെ എന്റെ കൂടെ ഇക്കയും റെയിൽവേ ട്രാക്കിലെക് നടന്നു..

അല്ല ഓടി…”

“ഇക്കയുടെ മനസ് നിറയെ മകന്റെ മുഖമാണ്.. അവനെ ചീiത്ത പറഞ്ഞത് ഒത്തിരി കൂടിയെങ്കിലും ഒരു ബുദ്ധിമോശം കാണിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിട്ടില്ലായിരുന്നു..

അങ്ങോട്ട്‌ അടുക്കും തോറും ഇക്ക എന്റെ കൂടെ തോളിൽ അമർത്തി പിടിച്ചു.. ഇക്ക തളരാതെ ഇരിക്കാൻ എന്നോണം ഞാൻ ചേർത്ത് പിടിച്ചു …”

“ഇക്ക ഇവിടെ നിൽക്കു..

ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം..

അത് നമ്മുടെ മോൻ ആവില്ല..

ഇക്ക പേടിക്കാതെ..”

ഞാൻ ഇക്കയെ ആശ്വാസിപ്പിക്കാൻ എന്നോണം പറഞ്ഞു…

“അല്ലടാ.. ഞാനും കൂടി വരാം..

എനിക്കെന്തോ നെഞ്ച് പൊട്ടി തകരുന്നത് പോലെ…”

“ഇല്ലിക്കാ അത് നമ്മുടെ മോൻ ആവില്ല..

ഞാൻ ആരാണെന്ന് നോക്കിയിട്ട് വേഗം വരാം ഇക്ക ബേജാറാവാണ്ട് ഇവിടെ ഇരുന്നാൽ മതി.“

തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന ചായ കടയുടെ പുറത്തിട്ടിരുന്ന ബെഞ്ചിലേക് ഇക്കയെ സമാധാനപ്പെടുത്തിരുത്തി കൊണ്ട് ഞാൻ ആൾക്കൂട്ടത്തിന് അടുത്തേക് നടന്നു..

“മിടിക്കുന്ന ഹൃദയത്തോടെ… മുന്നോട്ടു വെക്കുന്ന കാലുകൾ പോലും നീങ്ങാതെ…

അങ്ങോട്ട് അടുക്കും തോറും ഇക്കയുടെ മകൻ ഹാദിമിന്റെ മുഖമാണ് മനസ്സിൽ വന്നു നിറയുന്നത്..

കുട്ടികൾ ഇല്ലാത്ത എനിക്കും ഭാര്യക്കും അവൻ മകനെ പോലെ ആയിരുന്നു.. എന്തുണ്ടായാലും ആദ്യം എന്റെ അടുത്തേക് ആണ് ഓടി വരാറുള്ളത്..

ഇന്ന് പക്ഷെ…”

അവൻ അങ്ങനെ ബുദ്ധിമോശം ചെയ്യില്ല എന്നായിരുന്നു മനസ് നിറയെ പക്ഷെ ഇങ്ങനെ ഒരു അപകടം നടന്നെന്ന് അറിഞ്ഞപ്പോൾ മുതൽ ഹൃദയം വല്ലാണ്ട് മിടിക്കാനും ശരീരം തളർന്നു പോകാനും തുടങ്ങിയിരുന്നു..

“ഷാഹുൽ..”

പെട്ടന്നായിരുന്നു ആള്ക്കൂട്ടത്തിന് ഇടയിൽ നിന്നും ഒരു പരിചയം ഉള്ള ശബ്ദം കേട്ടത് ..

“ആ സമദേ, എന്താടാ സംഭവം…”

ഒരു പരിചയക്കാരനെ കണ്ട ആശ്വാസത്തോടെ ഞാൻ ചോദിച്ചു..

“അതൊരു അന്യ സംസ്ഥാന തൊഴിലാളിയാ.. നാട്ടിലേക്ക് പോകുന്ന വഴിയാണെന്ന് തോന്നുന്നു…

വാതിലിൽ തൂങ്ങി കിടന്നു സെൽഫി എടുത്തതാ.. കുരുത്തക്കേട് അല്ലാതെ എന്താ പറയാ…

കണ്ടവർ എല്ലാം അവനോട് ഉള്ളിലേക്കു കയറാൻ പറഞ്ഞിട്ടും കേട്ടില്ല.. കൈ സ്ലിപ്പായി തായേ വീണു.. ആ കല്ലിൽ തല ഇടിച്ചാണ് മരിച്ചത്…”

തൊട്ട് മുന്നിലേ ദൂരം അടയാള പെടുത്തുന്ന കല്ല് കാണിച്ചു കൊണ്ട് അവൻ പറഞ്ഞു…

“കുറച്ചു ആശ്വാസവും തെല്ലു വേദനയും നിറഞ്ഞതായിരുന്നു അവന്റെ വാക്കുകൾ ഷാഹുലിന്.….

ഏതായാലും ഒരാളുടെ മരണമല്ലേ…

ഇക്ക ഒരുപാട് ടെൻഷൻ അടിക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ പെട്ടന്ന് ഇക്കയുടെ അടുത്തേക് നടന്നു…

ഇക്കയുടെ അടുത്തേക്ക് എത്തുന്നതിനു മുമ്പ് തന്നെ പത്തു പതിനെട്ടു വയസുള്ള ഒരു ചെക്കൻ ഓടിവരുന്നതാണ് കണ്ടത്..

അത് ഞങ്ങളുടെ ഹാദിയായിരുന്നു..

അവൻ ഉപ്പാനെ കണ്ടതും ഒരുനിമിഷം സ്റ്റെക് ആയ പോലെ നിന്നു..

അവനെ കണ്ട് ഇക്കയും..…

ഒരു നിമിഷത്തെ അങ്കലാപ്പിന് ശേഷം ഇക്ക പെട്ടന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റു..

അവന്റെ അടുത്തേക്ക് വളരെ വേഗത്തിൽ എന്ന പോലെ നടന്നു…

ഹാദിയും..

തൊട്ടടുത്തു വന്നു നിന്ന് അവനെ ഇക്ക ചേർത്തു പിടിച്ചപ്പോൾ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

അത് കണ്ട് നിന്ന എന്റെയും…”

“ആരോ റെയിൽവേ ട്രാക്കിൽ വണ്ടി തട്ടി കിടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് അവൻ അങ്ങോട്ട് ഓടി വന്നതെന്ന് വീട്ടിലേക് തിരികെ നടക്കുന്നതിന് ഇടയിൽ പറഞ്ഞപ്പോൾ ഞങ്ങളുടെ മൂന്നു പേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു .. “

ബൈ

❤️

Leave a Reply

Your email address will not be published. Required fields are marked *