Story written by Shaan Kabeer
“ഇനീം അമ്മയെ തല്ലിയാൽ, കൊ ല്ലും ഞാൻ അയാളെ”
പത്തു വയസ്സുള്ള മകന്റെ കണ്ണിലെ ദേഷ്യം കണ്ട് അമ്മ അവനെ സമാധാനിപ്പിച്ചു.
” മോനേ, അങ്ങനെയൊന്നും പറയരുത്. അത് നിന്റെ അച്ഛനല്ലേ”
“ഇങ്ങനത്തെ അച്ഛനെ നമുക്ക് വേണ്ടമ്മേ. പേടിയാ എനിക്ക്. നമുക്ക് എവിടേ ക്കെങ്കിലും പോവാം അമ്മേ”
അമ്മ അവനെ മാ റോടണച്ച് പൊട്ടിക്കരഞ്ഞു. പുഴയോട് ചേര്‍ന്ന് ഇടുങ്ങിയ ഒരു കുടിലിലായിരുന്നു ആ പത്തു വയസ്സുകാരൻ ഉണ്ണിയും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ പണിക്കൊന്നും പോവാറില്ല. ക ള്ള് കുടിക്കാനുള്ള കാശുണ്ടാക്കാൻ മാത്രം പുഴയിൽ മീൻപിടിക്കാൻ പോവും. മീൻ വിറ്റുകിട്ടുന്ന കാശിന് വയറു നിറയെ ക ള്ളും കുടിച്ച് വീട്ടില്‍ എന്നും വഴക്കായിരുന്നു. അമ്മയേയും ഉണ്ണിയേയും അയാള്‍ മൃഗീയമായി ഉപദ്രവിക്കുമായിരുന്നു. അവരുടെ വീട്ടില്‍ പട്ടിണി പതിവായിരുന്നു. പക്ഷെ ഉണ്ണിയുടെ നാലു വയസ്സുകാരി അനിയത്തിയോട് മാത്രം അച്ഛന് അതിയായ സ്നേഹമായിരുന്നു. എത്ര മ ദ്യപിച്ചാലും അയാള്‍ മകള്‍ക്ക് പലഹാരങ്ങൾ കൊണ്ടു വരാന്‍ മറക്കാറില്ല.
വീട്ടിലെ പട്ടിണി മാറ്റാന്‍ ഉണ്ണി പല ജോലികൾക്കും പോവാന്‍ പലവട്ടം ഒരുങ്ങി. അപ്പോഴെല്ലാം അയാള്‍ അവനെ തടഞ്ഞു. ഒരു ദിവസം അമ്മക്ക് തീരെ വയ്യാതെയായി. ഡോക്ടറെ കാണിക്കാന്‍ അച്ഛനോട് പറഞ്ഞപ്പോള്‍ പുച്ഛത്തോടെ അയാള്‍ അമ്മയുടെ അടിവയറ്റില്‍ തൊഴിച്ചു. അമ്മ വേദന കൊണ്ട് പുളഞ്ഞു. ഉണ്ണിക്ക് നിസ്സഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞൊള്ളൂ.
അമ്മയുടെ ആ കിടപ്പ് ഉണ്ണിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ കാണാതെ അവന്‍ അയാളുടെ തോണിയിൽ കയറി. പുഴയിൽ പോയി കൂറേ മീന്‍ പിടിക്കണം, എന്നിട്ട് അത് വിറ്റ കാശുകൊണ്ട് അമ്മയെ ഡോക്ടറെ കാണിക്കണം, വയറു നിറച്ച് ആഹാരം കഴിക്കണം. ആ കുഞ്ഞു മനസ്സിലൂടെ അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ കടന്നുപോയി. പെട്ടന്നായിരുന്നു അവന്റെ തലയുടെ പിറകില്‍ അയാള്‍ ആഞ്ഞടിച്ചത്. അവന്‍ തോണിയിൽ മുഖമടിച്ച് വീണു. തന്റെ കയ്യിലുള്ള ക ത്തി എരിയുന്ന സി ഗററ്റ് അയാള്‍ ഉണ്ണിയുടെ തുടയില്‍ അമര്‍ത്തി. ആ പിഞ്ചു പൈതൽ വേദന കൊണ്ട് പിടഞ്ഞു.
അന്ന് രാത്രി ഉണ്ണിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. തുടയിലെ മുറിവിന്റെ വേദനയെക്കാൾ തന്റെ മനസ്സിനേറ്റ മുറിവ് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവന്‍ എഴുന്നേറ്റ് അമ്മ കിടക്കുന്ന ഭാഗത്തേക്ക് പോയി. അമ്മ നല്ല ഉറക്കമായിരുന്നു. അമ്മയെ കുറേ നേരം നോക്കി നിന്നു. അപ്പോഴാണ് അവന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. അമ്മയുടെ അടുത്ത് കിടക്കാറുള്ള അനിയത്തിയെ കാണാനില്ല. അവന്‍ എല്ലായിടത്തും തിരഞ്ഞു. പക്ഷെ അവളെ കണ്ടില്ല. വീടിന്റെ പുറത്തേക്ക് പോയി നോക്കി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച ഉണ്ണി കണ്ടത്. സ്വന്തം ര ക്തത്തിൽ ജനിച്ച പിഞ്ചു കുഞ്ഞിന്റെ ശ രീരത്തില്‍ ആ പി ശാച്….. ച്ഛെ!!! അവന് അത് കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല. ഈ നാ റിയെ ആണോ ഞാന്‍ അച്ഛാ എന്ന് വിളിച്ചത്. അവന്റെ കൈകള്‍ വിറച്ചു, ര ക്തം തിളച്ചു….
കുറച്ചു സമയങ്ങൾക്ക് ശേഷം….
ഉണ്ണി തോണി പുഴയിലേക്ക് തള്ളി നീക്കി. തോണിയിൽ കയറി ചൂണ്ടയിൽ ഇര കോർത്തു കടലിലേക്ക് എറിഞ്ഞു. തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാനും, ഇനിയുള്ള കാലം ആരെയും പേടിക്കാതെ സന്തോഷത്തോടെ ജീവിക്കാനും വേണ്ടി…
സ്വന്തം ര ക്തത്തിൽ പിറന്ന കുഞ്ഞിനെ തിരിച്ചറിയാത്ത കാ മം. അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്ത കാ മം. അങ്ങനെ തന്റെ അച്ഛന്റെ കാ മം അടിഞ്ഞു കൂടിചേര്‍ന്ന ആ ഇറച്ചി കഷണം ചെത്തിയെടുത്താണ് അവന്‍ തന്റെ ചൂണ്ടയിൽ ഇരയായി കോർത്തത്…
മീന്‍ വല്ലതും കൊത്തുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് ആ പത്തു വയസ്സുകാരൻ ചൂണ്ടയിൽ നോക്കി ഇരുന്നു.