ഇത്ത കുഴപ്പം ഇല്ല…ഞാൻ ആളില്ല എന്ന് പറഞ്ഞു റിട്ടേൺ ചെയ്തോളാം..അവൻ അതും പറഞ്ഞു എന്നെ ആശ്വാസിപ്പിക്കാൻ എന്ന പോലെ എന്നോടൊന്നു പുഞ്ചിരിച്ചു……

എഴുത്ത്:- നൗഫു ചാലിയം

“നിന്റെ വാപ്പ കൊണ്ട് വെക്കുന്ന പൈസ ഒന്നുമല്ല തോന്നുന്നത് പോലെ എടുത്തു ചിലവാക്കാൻ…

ഞാൻ ദിവസം മുഴുവൻ ഓടിയിട്ടാണ് പത്തോ ആയിരമോ ഉണ്ടാക്കുന്നത്…

അതെന്നോട് ചോദിക്കാതെ എടുക്കാൻ ഉപയോഗിക്കാൻ നിനക്ക് ആരാ അധികാരം തന്നത്…”

ഇക്കയുടെ മുഖം ആണ് സമയം ദേഷ്യം കൊണ്ട് ചുവന്നിരുന്നു… തുടർന്നു കൊണ്ട് വീണ്ടും പറഞ്ഞു…

“ഓരോന്ന് എവിടേലും കണ്ടു അതൊക്കെ ഓർഡർ ചെയ്തു വരുത്തിയാൽ പൈസ കൊടുക്കാൻ എന്റെ കീശയിൽ തപ്പരുത്…

അല്ലെങ്കിൽ തന്നെ ഈ വീട്ടിലേ ചിലവ് നടത്താൻ ഞാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്…”

“ഇക്ക പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നെങ്കിലും…

അതിടകിടക്ക് വായിൽ തോന്നുന്നതൊക്കെ പറയുന്നതാണ്…

ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ വിടാറാണ് പതിവ്…

പക്ഷെ ഇന്ന്!!!

മറ്റൊരാളുടെ മുന്നിൽ തല കുനിഞ്ഞു നിൽകുവാനും…കാരണമായി…

എന്റെ മുഖം കണ്ടപ്പോൾ മുന്നിൽ നിൽക്കുന്ന ഓൺലൈൻ സെയിൽസ് ചെയ്യാൻ വന്നവൻ പറഞ്ഞു..

ഇത്ത കുഴപ്പം ഇല്ല…

ഞാൻ ആളില്ല എന്ന് പറഞ്ഞു റിട്ടേൺ ചെയ്തോളാം..

അവൻ അതും പറഞ്ഞു എന്നെ ആശ്വാസിപ്പിക്കാൻ എന്ന പോലെ എന്നോടൊന്നു പുഞ്ചിരിച്ചു കൊണ്ട് കൊണ്ട് വന്ന സാധനവുമായി സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു പോയി…”

അത്രക്ക് കൊതിച്ചായിരുന്നു ആണ് സാധനം ഞാൻ വാങ്ങിയത്… മുന്നിൽ വരെ എത്തി കയ്യെത്തുന്ന ദൂരത്തു നിന്നും നഷ്ട്ടപെടുന്നത് കണ്ടപ്പോൾ വല്ലാത്ത വേദന…

അതും അപമാനിക്കപെട്ട് കൊണ്ടാണല്ലോ…

നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ…

മനസിൽ വല്ലാത്ത സങ്കടം ഇരച്ചു കയറുന്നത് പോലെ…

എന്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞു വന്നു…”

“പലപ്പോഴും പണം ഇല്ലാത്തതിന്റെ പേരിൽ ഞാൻ നിന്നിട്ടുണ്ട് ഇങ്ങനെ..

സ്കൂൾ ഫീസ് അടക്കാൻ മക്കൾ പൈസ ചോദിക്കുമ്പോൾ…

എവിടേലും മക്കളെയും കൊണ്ട് പുറത്തേക് പോകുമ്പോൾ..

എന്തിനേറെ സ്വന്തം വീട്ടിലേക് കയറി ചെല്ലുമ്പോൾ പോലും ഒരു പേക് ബിസ്കറ്റ് വാങ്ങി കയ്യിൽ പിടിക്കാൻ കഴിയാത്ത അവസ്ഥ…”

ഇനിയും ഞാൻ ഇങ്ങനെ തന്നെ ആയിരിക്കുമോ…???

ഉത്തരം കിട്ടാത്ത ചോദ്യം മുന്നിൽ ഉയർന്നു വന്നെങ്കിലും പാടില്ല എന്ന് തന്നെ ആയിരുന്നു എന്റെ മനസ് എന്നോട് പറഞ്ഞത്…

ഒരു ജോലി വേണം…

ഓരോന്ന് ആലോചിച്ചു പുറത്തു തന്നെ നിൽക്കുന്ന സമയത്താണ് ഇക്കയുടെ കൈ എന്റെ ചുമലിൽ വന്നു നിന്നത്..

ഞാൻ പെട്ടന്ന് തന്നെ അതെടുത്തു മാറ്റി…

ഇക്ക വീണ്ടും വീണ്ടും വെച്ചു.. അവസാനം ബലമായി വെച്ചു..

“പാത്തു…

സോറി മോളെ ഞാൻ അപ്പോഴത്തെ എന്തോ ദേഷ്യത്തിൽ… ഇക്ക എന്നോട് ക്ഷമാപണം പോലെ പറഞ്ഞു…”

“നിങ്ങൾക് ഒരു സോറി എന്ന് പറഞ്ഞാൽ തീർന്നു… പക്ഷെ എനിക്ക്…

എനിക്കൊരു ജോലി വേണം…”

ഞാൻ പറഞ്ഞത് കേട്ടതും ഇക്ക എന്റെ മുഖത്തേക് തന്നെ നോക്കി..

“അതൊന്നും പറ്റില്ല…നീ ഇവിടെ നിൽക്കണം…”

ഇക്ക പെട്ടന്ന് എന്നോട് പറഞ്ഞു..

“ഇക്കാ ഞാൻ തീരുമാനിച്ചതാണ്…എനിക്കൊരു ജോലി അത് നിർബന്ധമാണ്…

എന്റെ നിങ്ങളുടെ എന്ന് പറയുന്ന ഒരാളുടെ കൂടെ ജീവിക്കുമ്പോൾ എന്തായാലും അത് വേണം..

അതൊന്നും ഇല്ലാതെ ഭർത്താവിന്റെ സമ്മതമോ… എന്തിന് പറയുക പോലും വേണ്ടാത്ത ഭാര്യ ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു…

എനിക്കൊരു ജോലി വേണം…”

“എന്റെ ഉറച്ച ശബ്ദം ആയിരുന്നെങ്കിലും ഇക്ക സമ്മതിക്കില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പോയി..

പിന്നെ ഞാൻ കേൾക്കുന്നത് ഇക്കാക് ഒരു ആക്‌സിഡന്റ് പറ്റി എന്നായിരുന്നു…

കാലിൽ ഒന്ന് പ്ലാസ്റ്റർ ഇട്ട് എയറിൽ നിർത്തണം രണ്ടാഴ്ച എന്നായിരുന്നു ഡോക്കറ്ററുടെ നിർദ്ദേശം…

അന്നന്നു ജോലിക് പോയി കിട്ടുന്ന പൈസ ക്ക് വീട്ടിലെ ചിലവും മറ്റും കഴിഞ്ഞു പോകുന്നത് കൊണ്ട് തന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ അടുക്കളയിലെ ഓരോ പാത്രങ്ങൾ കാലിയാകുവാൻ തുടങ്ങിയിരുന്നു…”

അവസാനം ഇക്ക തന്നെ ഏല്പിച്ച ഒരു കടയിൽ ഞാൻ ജോലിക് പോകുവാൻ തുടങ്ങി…

“അന്നൊരു ദിവസം…

വീട്ടിൽ ചോറ് കഴിക്കാൻ വന്ന സമയത്തായിരുന്നു പുറത്തു ആരോ ബെല്ലടിക്കുന്ന ശബ്ദം ഞാൻ കേട്ടത്…

പുറത്തേക് വന്നു നോക്കിയപ്പോൾ ഇക്ക മാസത്തിൽ ചേർന്ന കുറിക്കാരൻ രണ്ടായിരം രൂപ വാങ്ങിക്കാനായി പടിക്കൽ വന്നു നിൽക്കുന്നു..

അയാളെ ഞാൻ ഇക്ക കിടക്കുന്ന റൂമിലേക്കു വിട്ടു..

ഇക്ക അയാളോട് ഈ മാസം എങ്ങനേലും വെക്കാൻ പറയുന്നുണ്ടായിരുന്നു.. പക്ഷെ അയാൾ ടൈറ്റ് ആണ്…ഒരു രക്ഷയും ഇല്ലെന്ന് തന്നെ പറഞ്ഞു..

പിന്നെ കുറച്ചു നിമിഷങ്ങൾ ശബ്ദം ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ ആയിരുന്നു ഞാൻ റൂമിലേക്കു കയറിയത്…

ആണ് സമയം കാണുന്നത് ഞാൻ ഷോപ്പിലേക് പോകുമ്പോൾ കൊണ്ട് പോകുന്ന ബാഗ് ഇക്ക പരിശോധിക്കുന്നതാണ്…

എന്നെ കണ്ടതും ഇക്ക ഒരു ഇളിഞ്ഞ ചിരി ചിരിച്ചു ബാഗിൽ നിന്നും കയ്യെടുത്തു…

ആ സമയം കുറിക്കാരൻ എന്നെ നോക്കി…

അയാളുടെ മുന്നിൽ ഇക്കയെ മാനം കെടുത്താൻ എനിക്കൊരു താല്പര്യവും ഇല്ലായിരുന്നു…

ഞാൻ ബാഗിൽ നിന്നും അയാൾക് വേണ്ട പൈസ എടുത്തു കൊടുത്തു..

ഇക്ക അതെല്ലാം ഒന്നും മിണ്ടാതെ കണ്ടു നിൽക്കുന്നുണ്ടായിരുന്നു…

അയാൾ പോയതും ബാഗ് എടുത്തു ഇറങ്ങുമ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു…

എന്റെ പൈസ ഇക്ക അനാവശ്യ മായി എടുക്കുന്നൊന്നും ഞാൻ പറയില്ല..…

ആവശ്യം ഉള്ളപ്പോൾ ചോദിക്കാം…

അല്ലാതെയും എടുക്കാം…

ഇതെന്റെ ബാപ്പ തരുന്ന മുതല് അല്ല…

ഞാൻ സ്വന്തമായി എന്റെ കുടുംബത്തിനായി ഉണ്ടാക്കുന്ന പൈസയാണ്…

അത് നിങ്ങൾക് കൂടെ അവകാശപെട്ടത് തന്നെയാണ്…”

ഇഷ്ടപെട്ടാൽ 👍👍👍

ബൈ

…😍

Leave a Reply

Your email address will not be published. Required fields are marked *