ഇനി ഇപ്പൊ എന്ത് സത്യം പറഞ്ഞാലും ഓള് വിശ്വസിക്കൂല കാരണം തെളിവുകൾ എനിക്കെതിരാണ് ചോക്ലേറ്റ് ഡേ ദിവസം കെട്യൊന്റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് കവർ കിട്ടിയാൽ…….

എഴുത്ത്:-സൽമാൻ സാലി

” ഹമ് തലയിലെ മുടിയും തീർന്ന് താടിയും നരച്ചു എന്നിട്ടും പ്രേമിക്കാൻ നടക്കുന്നു.. ഇവിടൊരുത്തി ഉള്ളത് പോലും ഓർമ ഇല്ല .

” ഹാ അതെങ്ങനാ ഞാൻ പണിക്കാരി അല്ലെ മക്കളെ നോക്കാനും ഭക്ഷണം ഉണ്ടാക്കാനും വീട്‌ വൃത്തിയാക്കാനും ഉള്ള ജോലിക്കാരി . സ്നേഹോം ചോക്ലേറ്റും കണ്ട പെണ്ണുങ്ങൾക്കും

രാവിലെ റേഡിയോ തുറന്നുവെച്ചപ്പോലെ കെട്യോളുടെ മുറുമുറുപ്പ് ആണ് അലാറത്തിന് മുന്നേ എന്റെ ഉറക്കം കളഞ്ഞത് ..

പുതപ്പ് മാറ്റി കണ്ണ് തിരുമ്മിക്കൊണ്ട് എണീറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു

” എന്താ മുത്തേ രാവിലെ തന്നെ കലിപ്പാണല്ലോ ?

‘ ഹോ എണീറ്റോ ക്യാമുകൻ ..

” അതെന്താടി ഇപ്പൊ ഇങ്ങനൊരു ടോക്ക്’?

” ഇങ്ങക്ക് ചെയ്യാം എനിക്ക് ടോക്കികൂടാ അല്ലെ ? എന്നും പറഞ്ഞു അവൾ എനിക്ക് നേരെ തിരിഞ്ഞു

ഒരു കയ്യിൽ തക്കാളി മറ്റേ കയ്യിൽ കത്തി. തിണ്ണയിൽ നാല് മുട്ട രണ്ട് പച്ചമുളക് . കുക്കറിൽ എന്തോ വേവുന്നുണ്ട് ദോശ മാവ് ഒരു പാത്രത്തിൽ ഇരിപ്പുണ്ട് ഇതിൽ ഏതും എനിക്ക് നേരെ പറന്നു വന്നേക്കാം . ഒരു മുൻകരുതൽ എന്നോണം വാതിലിനോട് ചേർന്ന് നിന്നാണ് ഓളോട് ചോദിച്ചത് .

” അയിന് ഞാൻ ആരെ പ്രേമിച്ചു എന്നാ നീ പറയുന്നേ’?

” അത് ഇങ്ങക്കല്ലേ അറിയൂ ഇന്നലെ ഏതവൾ ആണ് ചോക്ലേറ്റ് തന്നത് എന്ന് ഓർമിച്ചു നോക്ക് അപ്പൊ മനസിലാവും”

ഇവൾ വല്ല അiവിഹിത സ്വപ്നവും കണ്ടോ അതോ ഞാൻ സ്വപ്നം കാണുകയാണോ എന്നറിയാതെ അന്താളിച്ചു നിക്കുമ്പോ അവൾ എന്റെ കയ്യിലൊരു സ്നിക്കേഴ്സിന്റെ പാക്കറ്റ് വെച്ച് തന്നത്

” ഇനി മോൻ ആലോചിച്ചു നോക്ക് ഇത് ഏതവൾ തന്നതാണെന്ന് ?

ഒരേ സമയം ചിരിക്കണോ കരയണോ എന്നറിയാതെ കിളിപ്പാറി നിന്ന് പോയി ഞാൻ ..

ഇന്നലെ ഫ്രണ്ടിന്റെ ഷോപ്പിൽ കേറിയപ്പോ അവൻ തന്ന സ്നിക്കേയ്‌സ് കഴിച്ചു കവർ പോക്കറ്റിൽ ഇട്ടതാണ് ഞാൻ ആണേൽ അത് കളയാനും മറന്നു . ഇനി ഇപ്പൊ എന്ത് സത്യം പറഞ്ഞാലും ഓള് വിശ്വസിക്കൂല കാരണം തെളിവുകൾ എനിക്കെതിരാണ് ചോക്ലേറ്റ് ഡേ ദിവസം കെട്യൊന്റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് കവർ കിട്ടിയാൽ ആരും ഇങ്ങനെയേ ചിന്തിക്കൂ ..

” അല്ലെടി ഇത് ഇന്നലെ റഫീഖിന്റെ കടയിൽ പോയപ്പോ അവൻ തന്നതാ ..

പറഞ്ഞു തീർന്നില്ല കiത്തിയുമായി അവൾ പാഞ്ഞടുത്തു

” ദേ മനുഷ്യ മൊബൈൽ ഷോപ്പിൽ അവൻ എപ്പോഴാ ചോക്ലേറ്റ് വിക്കാൻ തുടങ്ങിയത് ..

” നീ തീർന്നെടാ നീ തീർന്ന് ‘ എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി

പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ റഫീഖിനെ വിളിച്ചു ഫോൺ സ്പീക്കറിൽ ഇട്ട് ” എടാ നീ ഇന്നലെ തന്ന സ്നികെയ്സ് ബാക്കിയുണ്ടോ അവിടെ എന്ന് ചോദിച്ചതിന് ആ കുരിപ്പ് അയിന് ഇന്നലെ നീ ഇവിടേ വന്നില്ലല്ലോ എന്ന് മറുപടി തന്ന് ഫോൺ കട്ടാക്കിയതും മനസ്സിൽ മോയ മോയെ മോയ മോയെ ബിജിഎം ഓടി തുടങ്ങി …

പതിയെ നടന്ന് ബാത്‌റൂമിൽ കേറി കൂളിച്ചു ഫ്രഷ് ആയി ഡ്രെസ്സും ഇട്ട് ഡ്യൂട്ടിക്ക് ഇറങ്ങാൻ നേരം ഷൂവും കാണുന്നില്ല ചെരിപ്പും കാണുന്നില്ല ..

എല്ലായിടത്തും പരതി നടന്നിട്ടും കാണുന്നില്ല കെട്യോളോട് ചോയ്ക്കാനും പറ്റില്ല . ചോദിച്ചാ ചിലപ്പോ ചെരുപ്പ് കൊണ്ട് ഏറു കിട്ടും ..

അവസാന ഐഡിയ ആയി കെട്യോളും മക്കളും കേൾക്കെ ഉറക്കെ ആരേലും എന്റെ ഷൂ കണ്ടോ എന്ന് വിളിച്ചു ചോദിച്ചതും ഇളയ സന്തതി ഓടി വന്നു ഫ്രീസർ തുറന്ന് ചെരുപ്പും ഷൂവും എടുത്ത് തന്നു ..

എന്റെ വുഡ്‌ലാൻഡിന്റെ ഷൂവിൽ വെള്ളം നിറച്ചു ഐസ് ആവാൻ വെച്ചത് എന്തിനാ എന്ന ചോദ്യത്തിന് മൂത്തപുത്രിയുടെ മറുപടി ഇങ്ങന ആയിരുന്നു

” ഉമ്മാന്റെ കാലാടിപ്പാടിൽ അല്ലെ സ്വർഗം അപ്പൊ ഇങ്ങളെ കാലാടിപ്പാടിൽ നരകം ആയിരിക്കൂലേ അത് കെട്ടുപോകാൻ ചെരുപ്പ് ഐസ് ആക്കിയതാണെന്ന് … ഇതിലും ബേധം വാപ്പാനെ നേരിട്ട് അങ്ങട് നരകത്തിൽ അയക്കുന്നതായിരുന്നു എന്ന് പറയണം എന്നുണ്ടായിരുന്നു .. പിന്നെ അത് പറഞ്ഞിട്ട് അവളുമാർ പെiട്രോൾ ഒiഴിച്ച് കiത്തിക്കാൻ നോക്കിയാലോ എന്ന് പേടിച്ചു മിണ്ടാതെ ഇരുന്നത്

ഒരൊറ്റ മണിക്കൂറിൽ കെട്യോളും മക്കളും ചങ്ങായിയും കൂടെ എയറിൽ കേറ്റി വിടാൻ മാത്രം ഉള്ള തെറ്റാണോ ചോക്ലേറ്റ് ഡേ ദിവസം ഒരു ചോക്ലേറ്റ് തിന്ന് കവർ പോക്കറ്റിൽ ഇടുന്നത് ..

എങ്ങനേലും ഓളെ ഒന്ന് സമാധാനിപ്പിച്ചിട്ട് വേണം ഇന്ന് വീട്ടിൽ കേറാൻ

വായിച്ചു കഴിഞ്ഞു ന്തേലും കമന്റ് ഇട്ടാൽ ബാക്കി ജീവൻ ഉണ്ടേൽ മറുപടി തരാം

Leave a Reply

Your email address will not be published. Required fields are marked *