ഈ ഡയലോഗ് മരിച്ചു പോയ എന്റെ അമ്മായച്ഛൻ കീഴില്ലം മാധവൻ പറയുകയാണെങ്കിൽ ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു പോയേനെ! പക്ഷേ വല്യേട്ടൻ പറഞ്ഞാൻ എനിക്കങ്ങനെ പോകാനും പറ്റില്ല…..

അനസൂയ

Story written by Santhosh Appukuttan

“എന്റെ ഭർത്താവിനും കൂടി അവകാശമുള്ള വീട്ടിലേക്ക് കയറാൻ ഞാൻ ആരുടെ അനുവാദമാണ് ചോദിക്കേണ്ടത്?”

ചുറ്റും കൂടിയ അമ്പരപ്പാർന്ന മുഖങ്ങളെ അവഗണിച്ച് അനസൂയ ആ വീടിന്റെ പടികൾ കയറി വടക്കുവശത്തെ റൂമിനു മുന്നിലെത്തി.

” വല്ല്യേട്ടാ ഈ റൂമിന്റ കീ എവിടെ?”

വാസുദേവൻ അമ്പരപ്പോടെ അനസൂയയെ നോക്കി.

“എനിക്കെല്ലാവരെയും അറിയാം വല്ല്യേട്ടാ – ഈ വീടിന്റെ മുക്കും മൂലയും വരെ “

അവളുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരിയുയർന്നു.

” ഇത്രയും പറഞ്ഞിട്ടും എന്നെ മനസ്സിലായില്ലല്ലേ വല്ല്യേട്ടാ…..”

അനസൂയ, തന്റെ കൈയ്യും പിടിച്ചു നിൽക്കുന്ന മകനെ നോക്കി,

“കണ്ടോടാ നിന്റെ വല്ല്യച്ഛൻമാർക്കും, വല്ല്യമ്മമാർക്കും നിന്നെ പോലും മനസ്സിലായില്ല.”

” കയറി വരുന്നവർക്ക് കഥകളി കളിക്കാൻ ഇത് സത്രമൊന്നുമല്ല “
വാസുദേവന്റെ ഭാര്യ രമ വീറോടെ അവൾക്കരികിലേക്കു വന്നു.

” ആണുങ്ങളൊന്നും ചiത്തുപോയിട്ടില്ലല്ലോ പെണ്ണുങ്ങളുടെ നാവു യരാൻ?”

ക്രുദ്ധയായ അനസൂയയുടെ ചോദ്യം കേട്ട് രമ അമ്പരപ്പോടെ രണ്ടടി പിന്നോട്ടു മാറി.

അവൾ വീണ്ടും വാസുദേവനെ നോക്കി പുഞ്ചിരിച്ചു,

” സ്വന്തം അനിയനെ ഓർക്കാത്തവരെങ്ങിനെയാണ് അവന്റെ ഭാര്യയെയും മകനെയും ഓർക്കുന്നത് അല്ലേ?”

അവളുടെ ചോദ്യം കേട്ട വാസുദേവൻ അനിയൻമാരായ വിജയനെയും രാജനെയും നോക്കി,

” നിങ്ങൾ കൂലങ്കഷമായി ചിന്തിക്കണ്ട. ഞാൻ അനസൂയ ഇതെന്റെ മകൻ മാധവ് “

അവൾ പതിയെ രമയുടെ അടുത്തേക്ക് ചെന്ന് ആ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി –

” കീഴില്ലം തറവാട്ടിലെ മാധവന്റെ ഇളയ മകനായ ആദർശിന്റെ ഭാര്യയും മകനുമാണ് “

വാസുദേവനിൽ ഒരു അമ്പരപ്പ് പടർന്നു.

വർഷങ്ങൾക്കു മുൻപ്, രമയുടെ മാല മോiഷ്ടിച്ചതിന്റെ പേരിൽ ചോദ്യം ചെയ്തപ്പോൾ – നാടു വിട്ടവൻ –

ചുക്കിനും,ചുണ്ണാസിനും കൊള്ളാത്തവൻ.

അനസൂയയെയും നോക്കി അമ്പരന്നുനിൽക്കുന്ന രമയുടെ താടി പിടിച്ചുയർത്തി അവൾ.

“വല്ല്യേച്ചിയ്ക്ക് ഇപ്പോഴും മനസ്സിലായി ല്ലേ? വല്ല്യേച്ചിയുടെ മാല മോoഷ്ടിച്ചെന്നും പറഞ്ഞ് നിങ്ങൾ ഈ വീട്ടിൽ ഒറ്റപ്പെടുത്തിയ ആദർശിനെ ഓർമ്മയില്ലേ?”

രമ ശ്വാസമിറക്കാതെ അനസൂയയെയും നോക്കി നിന്നു.

” ആ മാല ചേച്ചി ആർക്കാണ് കൊടുത്തത്?”

അനസൂയയുടെ ചോദ്യം കേട്ടപ്പോൾ അമ്പരപ്പോടെ രമ വാസുദേവനെ നോക്കി.

വിജയനും രാജനും സംശയത്തോടെ രമയെ നോക്കി.

“അതെന്തെങ്കിലുമാകട്ടെ റൂമിന്റെ കീയെവിടെ?”

റൂമിന്റെ വാതിലിനും അനസൂയക്കുമിടയിലേക്ക് വാസുദേവൻ കയറി നിന്നു.

” വരുന്ന വഴിയാത്രക്കാർക്ക് താമസിക്കാൻ ഇത് സത്രമൊന്നുമല്ല “

അനസൂയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു –

” ഈ ഡയലോഗ് മരിച്ചു പോയ എന്റെ അമ്മായച്ഛൻ കീഴില്ലം മാധവൻ പറയുകയാണെങ്കിൽ ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു പോയേനെ! പക്ഷേ വല്യേട്ടൻ പറഞ്ഞാൻ എനിക്കങ്ങനെ പോകാനും പറ്റില്ല “

രോഷം തിളച്ച അനസൂയയുടെ കണ്ണുകൾ വാസുദേവനെ പൊള്ളിച്ചു.

” കാരണം ഈ വീട് എന്റെ ഭർത്താവിനും കൂടി അവകാശപ്പെട്ടതാണ്
അവളുടെ ധൈര്യവും കണ്ട് അന്തിച്ചു നിൽക്കുന്നവർക്കിടയിലൂടെ അവൾ പുറത്തേക്ക് പോയി ഒരു ഇരുമ്പ് കഷ്ണവുമായി വന്ന്, ആ താഴ് അടിച്ചു പൊളിക്കാൻ തുടങ്ങി,

” നീയെന്തു ഭ്രാന്താണീ കാണിക്കുന്നേ “

വിജയന്റെ ഭാര്യ യശോദ അനസൂയയെ പുറകിൽ നിന്നു വലിച്ചു.

തീ പാറുന്ന മിഴികളോടെ അനസൂയ തിരിഞ്ഞു.

” ദേഹത്ത് തൊട്ടുള്ള കളി വേണ്ട. നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ വിളിക്കണം”

യശോദയുടെ പിടി അയഞ്ഞു –

അവർ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു.

താഴ്തകർന്ന റൂമിനകത്തേക്ക് കയറി അവിടെ കൂട്ടിയിട്ടിരുന്ന പാഴ് സാധനങ്ങൾ മുറ്റത്തേക്ക് കൊണ്ടുവന്നു വെച്ചു അനസൂയ:

ചിലന്തിവലകളും, ചിതൽപ്പുറ്റുകളും അടിച്ചുമാറ്റി, ബക്കറ്റിൽ കൊണ്ടുവന്ന വെള്ളം കൊണ്ട് തറയും വൃത്തിയാക്കി, ബാഗിൽ നിന്നെടുത്ത എയർ ഫ്രഷ്ണറും അടിച്ച്, ക്ഷീണത്തോടെ പുറത്തേക്ക് വന്ന അനസൂയക്കു നേരെ കൈയ്യിലുണ്ടായിരുന്ന അവക്കാഡോ ജ്യൂസ് നീട്ടി മാധവ്.

ഒരു പുഞ്ചിരിയോടെ മകനിൽ നിന്ന് ജ്യൂസ് വാങ്ങി കുടിക്കുമ്പോൾ, പന്തം കണ്ട പെരുച്ചാഴികളെ പോലെ നിൽക്കുന്ന കുടുബാoഗങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു അനസൂയ.

പെട്ടെന്ന് മുറ്റത്തൊരു പെട്ടി ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ട് വാസുദേവൻ പുറത്തേക്കിറങ്ങി,

കട്ടിലും, ബെഡ്ഡും, തലയണയും ബാക്കി എന്തൊക്കെയൊ കുiത്തിനിറച്ച ആ പെട്ടിഓട്ടോയിൽ നിന്നിറങ്ങിയ ആളെ കണ്ട് വാസുദേവൻ ഞെട്ടി.

ആദർശ് .

“ഇങ്ങിനെയൊരു കൂട്ടിമുട്ടൽ പ്രതീക്ഷിച്ചില്ല അല്ലേ വല്യേട്ടാ?”

നനഞ്ഞ കണ്ണുകളോടെ വന്ന് ആദർശ് – വാസുദേവന്റെ കൈയ്പിടിച്ചു.

അടുത്ത് വന്ന ചേട്ടൻമാരെയും ചേടത്തിമാരെയും നോക്കി ഒന്നു പുഞ്ചിരിച്ചു ആദർശ്.

“ഇവിടെ നിന്ന് പോയതിനു ശേഷം രണ്ട് വർഷം മുംബൈയിൽ – പിന്നെ ദുബായിലോട്ട് ” ആദർശ് കഥ പറയാൻ തുടങ്ങിയപ്പോൾ ചേട്ടത്തിമാർ അനിഷ്ടത്തോടെ അകത്തേക്ക് വലിഞ്ഞു.

” അവിടെവെച്ച് ഒരു ആക്സിഡന്റിൽ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാ അനസൂയയെ പരിചയപ്പെട്ടത് – നഴ്സ് ആയിരുന്നു.

വാസുദേവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.

അയാൾ അകത്തേക്ക് കടക്കാനാഞ്ഞപ്പോൾ ആദർശ് ആ കൈ പിടിച്ചു.

” സ്ഥിരതാമസത്തിനൊന്നുല്ലട്ടോ വന്നിട്ടുള്ളത്.ഏറിയാൽ ഒരാഴ്ച”

വാസുദേവൻ പ്രതീക്ഷയോടെ അവനെ നോക്കി.

“നാട്ടിലെ വീട്ടിൽ എന്റെ റൂമിൽ കിടന്നുറങ്ങാൻ ഒരു പൂതി തോന്നുന്നു എന്ന് നാല് ദിവസം മുൻപൊരു രാത്രി അവളോട് ഒന്നു പറഞ്ഞതാ_

പിറ്റേന്നു തന്നെ എന്നോടു പറയാതെ നാട്ടിലേക്കുള്ള ഞങ്ങൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു അവൾ!”

വാസുദേവന്റെ കണ്ണുകൾ അനസൂയയിലേക്ക് നീണ്ടു.

” നിങ്ങളുടെയൊക്കെ സ്നേഹത്തിന് ഒരു പാട് കൊതിച്ചിട്ടുണ്ട് – ദേഷിക്കുമ്പോൾ ആരും കാണാതെ കരഞ്ഞിട്ടുണ്ട്.

ആദർശിന്റെ കണ്ണു നിറഞ്ഞു.

“ഇപ്പോൾ എനിക്ക് കരയാനാ പേടി! ഞാൻ കരഞ്ഞാൽ ഒപ്പം അനസൂയയും കരയും -അതുകൊണ്ട് ഞാനിപ്പോൾ കരയാറില്ല “

വാസുദേവന്റെ കണ്ണിൽ ഒരു നനവ് പടർന്നു.

“വല്യേട്ടൻ വിഷമിക്കണ്ട. ഇപ്പോൾ ഞാൻ സ്നേഹം കൊണ്ടു വീർപ്പുമുട്ടുകയാ! ആ സമയത്ത് നിങ്ങൾ ചെയ്ത ദ്രോഹത്തെ കുറിച്ച് ഓർക്കാൻ തന്നെ സമയം കിട്ടുന്നില്ല”

വാസുദേവൻ തലയും കുമ്പിട്ടു നിന്നു.

“പിന്നെ ആ മാല ഞാനല്ല ചേട്ടാ എടുത്തത്.രമേച്ചി രമേച്ചിയുടെ അച്ഛനു കൊടുത്തതാ- ഒരു മോഷണത്തിന്റെ പേരിൽ എന്നെ ഒഴിവാക്കാൻ – “

വാസുദേവൻ ഒരു കരച്ചിലോടെ ആദർശിനെ കെട്ടിപ്പിടിച്ചു,

” നീ ഇനി ഒരുത്തിലും പോണ്ടാ “

“പോകണം ചേട്ടാ!”

ആദർശ് കൈവിരൽ കൊണ്ട് വാസുദേവന്റെ കണ്ണീർ തുടച്ചു.

” ആരും പോകുന്നില്ല”

എല്ലാം കേട്ടുകൊണ്ടിരുന്ന അനസൂയ കണ്ണീർ തുടച്ച് കൊണ്ട് അങ്ങോട്ടേയ്ക്ക് വന്നു.

“പോകുന്നില്ല വല്യേട്ടാ – നിങ്ങൾ ചേട്ടനനിയൻമാർ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ എനിക്ക് കൊതി- അത് കണ്ട് എനിക്ക് സന്തോഷിക്കണം”

അനസൂയയുടെ കണ്ണിൽ നിന്ന് നീർ കുതിച്ചു ചാടി.

“ഒരു ആക്സിഡന്റിൽ അനാഥയായി തീർന്ന ജീവിതമാണ് എന്റെത്.
ആ എനിക്ക് അറിയാംകുടുംബ ബന്ധങ്ങളുടെ വില! ഇപ്പോൾ നിങ്ങൾക്കറിയില്ലെങ്കിലും “

കരയുന്ന അനസൂയയെയും നെഞ്ചോട് ചേർത്ത് ആ-പടികൾ കയറുമ്പോൾ അച്ഛനും അമ്മയും ഈ നിമിഷം ഉണ്ടായിരുന്നെങ്കിലെന്ന് ആദർശ് വല്ലാതെ കൊതിച്ചു.

മുറിയിൽ കയറിയ ആദർശ്, ചില്ലിട്ട് വെച്ചിരിക്കുന്ന അച്ഛന്റെയും, അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ തെളിഞ്ഞു കത്തുന്ന ചെറിയ നിലവിളക്ക് കണ്ട് അനസൂയയെ അത്ഭുതത്തോടെ നോക്കി,

അവൾ കണ്ണടച്ചു കൊണ്ട് പതിയെ തലയാട്ടി ആദർശിന്റെ നെഞ്ചിലമർന്നു.

ആദർശിന്റെ ചുണ്ടുകൾ പതിയെ അനസൂയയുടെ നെറ്റിയിലമർന്നു.

Leave a Reply

Your email address will not be published. Required fields are marked *