ഉടമസ്ഥന് റബർ ഷീറ്റിന്റെ കച്ചവടവുമുണ്ട്.. ഷീറ്റ് കട്ട ലവന് അതും ചുമ്മി ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള വേറെ കടയിൽ കൊണ്ടോയി മോഷണ മുതൽ……

എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ്

അത്യാവശ്യം മോഷണമൊക്കെ നടത്തുന്ന വലിയ മാന്യനായ ഒരു കള്ളൻ.. വർത്താനത്തിനൊക്കെ ദോണ്ടേ ഇത്രേം…………………………………………
നീളമൊണ്ട്…

കൊട്ടേലും കോ ണോത്തിലും കൊള്ളാത്ത വാചകങ്ങളാ പുള്ളീടെ വായിൽ നിന്ന് വരുന്നത്…

അന്താരാഷ്ട്ര കാര്യങ്ങളിലൊക്കെ ബിരുദാനന്തര ബിരുദമെടുത്ത പോലെയാണ് അങ്ങുന്നിന്റെ സംസാരം..

മുൻപ് ഒന്ന് രണ്ട് മോഷണങ്ങൾ നടത്തിയ പുള്ളിക്കാരനെ നാട്ടുകാർ നല്ല രീതിയിൽ കൈകാര്യം ചെയ്ത് പഞ്ഞിക്കിട്ടതാണ്.. ചെറിയ മെറ്റൽ കഷ്ണത്തിന്റെ മേൽ ഒട്ടുകറ നല്ല കനത്തിൽ ചുറ്റി ഷീറ്റ് വിൽക്കുന്ന കടയിൽ കൊണ്ട് ചെന്നു.. തൂക്കം നോക്കാൻ ഒട്ടുകറ വെച്ചപ്പോ ഇപ്പൊ പൊട്ടുമെന്ന മട്ടിൽ ത്രാസ് കിടന്നാടുന്നത് കണ്ട് സംശയം തോന്നിയ കടയുടമ സഞ്ചിയിലെ ഒട്ടുകറ തറയിലോട്ട് തട്ടിയിട്ടു..അങ്ങേര് ഒരു കഷ്ണം ഒട്ടുകറയുടെ വള്ളി ഇളക്കി ഇളക്കി ചെന്നപ്പോഴുണ്ടെടെ.. മെറ്റൽ കഷ്ണത്തിൽ ഒട്ടുകറ ചുറ്റി കടക്കാരനെ കളിപ്പിക്കാൻ ചെന്നേക്കുന്നു..

അവിടുന്ന് തന്നെ പോലീസുകാർ വണ്ടീൽ കേറ്റി കൊണ്ടോയി..

അതിയാൻ ചെയ്ത കുറ്റങ്ങൾ രണ്ടായിരുന്നു..

ഒന്ന്…. സർക്കാർ റോഡ് പണിക്ക് കൊണ്ടിട്ടിരുന്ന മെറ്റൽ അനധികൃതമായി കടത്തി…

രണ്ട്…. ഒരു കിലോ പോലും തികച്ചില്ലാത്ത ഒട്ടുകറയുടെ വള്ളിയിൽ പത്തു കിലോ മെറ്റൽ കേറ്റി വെച്ച് കടക്കാരനെ വലി പ്പിക്കാൻ നോക്കി..

കുറെ ദിവസങ്ങൾ കഴിഞ്ഞു പുള്ളി ജാമ്യത്തിലിറങ്ങി…

രണ്ടാമത്തെ സംഭവം നടക്കുന്നത് ഒരു ക്രിസ്മസ് കാലത്താണ്.. പുള്ളിക്കാരൻ വ്യാജമ ദ്യം കച്ചവടം ചെയ്തോണ്ടിരുന്ന സമയം… പുള്ളിയുടെ വീട്ടിൽ എക്സൈസുകാർ ചെന്നപ്പോ വന്നത് ആരെന്നറിയാതെ,,ലവൻ കടയിൽ സൂക്ഷിച്ചിരുന്ന ചാ രായമെടുത്ത് കൂച്ചാൻ കൊടുത്തു.. ചാരായം കിട്ടിയിട്ടും കുടിക്കാതെ നിക്കുന്ന എക്സൈസുകാരെ കണ്ടപ്പോ മേപ്പിടിയാൻ വിചാരിച്ചത് ടച്ചിങ്‌സിന് ഒന്നും കൊടുക്കാത്തതുകൊണ്ട് അവർ പിണങ്ങി നിക്കുവാണെന്നാണ്.. സൽക്കരിച്ചതിൽ തൃപ്തി പോരാതെ പുള്ളി വീട്ടിൽ ചെന്ന് പെണ്ണുമ്പിള്ള ഉണ്ടാക്കി വെച്ചിരുന്ന ഇരുമ്പൻ പുളി അച്ചാറെടുത്തുകൊണ്ട് വന്ന് എക്സൈസുകാർക്ക് കൊടുത്ത്.. അച്ചാറു കുപ്പിയും ചാരായക്കുപ്പിയുമുൾപ്പെടെ അന്ന് എക്സൈസുകാർ കൊണ്ടോയി…കൊറേ നാള് കഴിഞ്ഞു ജാമ്യത്തിലിറങ്ങി… പിന്നങ്ങോട്ട് ജയിലിലെ വീര സാഹസിക കഥകളാരുന്നു…

അടുത്ത സംഭവം നടന്നത് പിന്നെയും ഒരു വർഷം കഴിഞ്ഞിട്ടാണ്.. ഏക്കർ കണക്കിന് പുരയിടമുള്ള ഒരാളുടെ റബ്ബർ തോട്ടത്തിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കൊറേ റബർ ഷീറ്റ് പുള്ളിക്കാരൻ അതി സാഹസികമായി അടിച്ചു മാറ്റി…കാലങ്ങളായി റബർ ഷീറ്റ് അട്ടിയടുക്കി സൂക്ഷിച്ചിരുന്നത് കൊണ്ട് ഉടമസ്ഥൻ മോഷണം നടന്നത് അറിഞ്ഞില്ല..

ഉടമസ്ഥന് റബർ ഷീറ്റിന്റെ കച്ചവടവുമുണ്ട്.. ഷീറ്റ് കട്ട ലവന് അതും ചുമ്മി ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള വേറെ കടയിൽ കൊണ്ടോയി മോഷണ മുതൽ വിൽക്കാൻ മടി.. ഉടമസ്ഥന്റെ കടയിൽ തന്നെ മോഷണമുതലും കൊണ്ട് വിൽക്കാൻ ചെന്നേക്കുന്നു.. അങ്ങേര് ഷീറ്റിൽ ഒന്ന് നോക്കി… “പൈസ വരാൻ ഇത്തിരി താമയ്ക്കും..അണ്ണൻ ഇവിടിരി” എന്നും പറഞ്ഞിട്ട് ലവനെ പിടിച്ചിരുത്തി ചായയും ഉഴുന്നുവടയും കൊടുത്തു… ചായയൊക്കെ കുടിച്ചു തീർന്ന് കയ്യിൽ പറ്റിയ ഉഴുന്നുവടയിലെ എണ്ണ അങ്ങ് മേല് മൊതല് കാൽമുട്ട് വരെ തേച്ച് പിടിപ്പിച്ചോണ്ട് നിക്കുമ്പോ പോലീസ് വണ്ടി വന്ന് നിന്ന്..

ഒറ്റയടിക്ക് ഓടി ചെന്ന് വണ്ടീൽ കേറിയെന്നാ കണ്ടോണ്ട് നിന്ന മണിയണ്ണൻ പറഞ്ഞത്..

ഉടമസ്ഥന്റെ വീട്ടിലെ ഷീറ്റടിക്കുന്ന മെഷീനിൽ അവരുടെ തറവാട്ടു പേരിന്റെ അച്ചുണ്ടായിരുന്നെന്ന്.. അതുകൊണ്ട് തന്നെ ഷീറ്റിൽ അവരുടെ വീട്ടു പേര് പതിയുന്നത് സ്വാഭാവികം..വേറെയാരും അവരുടെ വീട്ടിൽ പോയി ഷീറ്റടിക്കത്തുമില്ല.. അതൊന്നുമറിയാതെയാണ് ഈ വേട്ടാവളിയൻ ഷീറ്റും പൊക്കി അങ്ങോട്ട് ചെന്ന് ഉഴുന്നുവടേം തിന്നിട്ട് അടി വാങ്ങിച്ചു കൂട്ടിയത്..

ആ സംഭവത്തോടെ പുള്ളിയങ്ങു യോഗ്യനായി…

ഇന്ന് വേറെയൊരാളോട് ഫോണിൽ കൂടെ എന്തിനോ പുള്ളിക്കാരൻ ദേഷ്യപ്പെടുന്നു…

“നീ ആരായിരുന്നെന്നും എന്തായിരുന്നെന്നും എനിക്കറിയാടാ,, നീയൊക്കെ എങ്ങനെ ജീവിച്ചതാണെന്നും എനിക്കറിയാം,, നിന്നെപ്പോലെയുള്ളവരോട് സംസാരിക്കാൻ എന്റെ സംസ്‌കാരം അനുവദിക്കാത്തതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല..

പോലീസുകാര് ഇടിച്ചു പിഴിഞ്ഞ് എളിയെടുത്ത് വ ളി വിടാൻ വയ്യാതായത് കൊണ്ട് മാന്യനായിപ്പോയ ലവനാ ഇത് പറയുന്നത്..

കലികാലമെന്നല്ലാതെ എന്തോ പറയാൻ…

Leave a Reply

Your email address will not be published. Required fields are marked *