ഉമ്മ അതും പറഞ്ഞു എന്റെ മൂത്തവളെ അരികിലേക് കൊണ്ട് വന്നു അവളുടെ കാൽ മുട്ടിനു താഴെ വസ്ത്രം ഉയർത്തി കാണിച്ചു തന്നു…..

എഴുത്ത്:- നൗഫു ചാലിയം

“എടാ….

ആണാവണമെടാ ആണാവണം “

വൈകുന്നേരം കൂട്ടുകാരുടെ കൂടെ ഇരിക്കുന്ന നേരം ഉമ്മയുടെ ഫോൺ വന്നപ്പോ തന്നെ കേട്ടത് അതായിരുന്നു…

മറ്റൊന്നും പറയാതെ ഉമ്മ ഫോൺ വെച്ചപ്പോൾ മുതൽ മനസിൽ ഒരു ഇടങ്ങേറ്…

“പടച്ചോനെ ഞാൻ ആണല്ലേ…

ഹേയ് അങ്ങനെ അല്ലല്ലോ… എനിക്ക് രണ്ടു കുട്ടികൾ ഉണ്ടല്ലോ…

ഇനി അതൊന്നും അല്ലെ ആണത്തം തെളിയിക്കാൻ ഉള്ള മാർഗം…

ഹേയ് ആയിരിക്കില്ല…ഇത് മറ്റെന്തോ ആണ്…

സാറ്റണ്ടം…അതാണ് ഉമ്മ ഉദേശിച്ചത്‌ എന്ന് തോന്നുന്നു…

പിന്നെ ഒട്ടും വൈകിയില്ല…

കൂട്ടുകാരോട് ഇപ്പൊ വരാമെന്നും പറഞ്ഞു ബയ്ക്കു എടുത്തു ചീറി പാഞ്ഞു വീട്ടിലേക് വിട്ടു…”

“ഞാൻ മുസമ്മിൽ… മലപ്പുറം ജില്ലയിൽ ആണ് ട്ടോ…

വീട്ടിൽ ഉമ്മയും ഭാര്യയും രണ്ടു കുട്ടികളും…

നാട്ടിൽ അല്ലറ ചില്ലറ എന്തേലും കിട്ടുന്ന പണിക് പോയിട്ടാണ് കുടുംബം മുന്നോട്ടു പോകുന്നത്…”

“വീട്ടിലേക് എത്തിയപ്പോൾ പക്ഷെ എന്റെ ആണാത്തത്തിന്റെ പ്രശ്നം ഒന്നും കാണുന്നില്ല..

എല്ലാം നോർമൽ ആണ്…

എന്റെ പെണ്ണ് അടുക്കളയിൽ രാത്രിയിലേക് വേണ്ടത് ഉണ്ടാകുന്നു…ഉമ്മ നിസ്കാര കുപ്പായത്തിൽ ഇരുന്നു ഖുർആൻ ഓതുന്നു…

മക്കൾ രണ്ടു പേരും അവരുടെ സ്റ്റെഡി ടേബിളിൽ ഇരുന്നു എഴുതുന്നു…”

ഇവിടെ എല്ലാം നോർമൽ ആണല്ലോ…പിന്നെ ഞാൻ എന്തിനാ ഇങ്ങോട്ട് പാഞ്ഞു വന്നത്… ഇനി എനിക്ക് തോന്നിയതാണോ…

ഞാൻ ഫോൺ എടുത്തു നോക്കി…

ആ അഞ്ചു മിനിറ്റ് മുന്നേ വന്ന ഉമ്മയുടെ ഫോൺ കാൾ അതിൽ കാണിക്കുന്നുണ്ട്…

ഞാൻ വന്നത് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു ഉമ്മ നിസ്കാരം കുപ്പായം അയിച്ചു വെച്ച് ഡെയിനിങ് ഹാളിലേക്കു വന്നു…

മുഖം വത്തക്ക പോലെ ഒരു ലോഡ് ഉണ്ട്…

“എന്താണുമ്മ എന്താ പ്രശ്നം ….? “

ഉമ്മയെ കണ്ടതും ഞാൻ ചോദിച്ചു..

“പ്രശ്നം നിന്റെ പെണ്ണ് തന്നെയാ…”

“എന്റെ പെണ്ണോ…ഞാൻ മുഖം ചുളിച്ചത് പോലെ ഉമ്മയെ നോക്കി…”

“നീ മുഖം കോട്ടുകയൊന്നും വേണ്ട… ഓളുണ്ടല്ലേ നിന്റെ വലുതിനെ എന്താ ചെയ്തതെന്ന് അറിയുമോ…

ഉമ്മ അതും പറഞ്ഞു എന്റെ മൂത്തവളെ അരികിലേക് കൊണ്ട് വന്നു അവളുടെ കാൽ മുട്ടിനു താഴെ വസ്ത്രം ഉയർത്തി കാണിച്ചു തന്നു…”

അവിടെ ഒരു വടി കൊണ്ട് അടി കൊണ്ട പാട് ഉണ്ടായിരുന്നു…

“കണ്ടോ… ഇങ്ങനെയാണോ മക്കളെ വളർത്ത…

ഞാനും വളർത്തിയത് അല്ലെ…നിന്നെയും നിന്റെ താഴെ യുള്ള മൂന്നെണ്ണത്തിനെയും…

അതെങ്ങനെ മക്കളോട് ഒരു സ്നേഹം വേണ്ടേ…

ഇത് തിന്നില്ലേൽ അടി…കളിക്കാൻ പോയാൽ അടി… വീട്ടിൽ വെറുതെ ഇരുന്നാൽ അടി…

എനിക്കിതൊന്നും കാണാൻ വയ്യ…

നീ ആണാണെൽ നിന്റെ പെണ്ണിനെ അടക്കി നിർത്ത് “

“ഉമ്മ അതും പറഞ്ഞു എന്നെ നോക്കി…”

“ഉമ്മാക് ഏറ്റവും പ്രിയപ്പെട്ട പേരകുട്ടിയാണ് എന്റെ മൂത്ത മോൾ…

ഓളെ ഉമ്മാ.. ഉമ്മാന്റെ വീട്ടിലേക് പോയാൽ പോലും പോകാതെ ഉമ്മുമ്മന്റെ അടുത്ത് നിൽക്കുന്നവളാണ് മോള്…

അതായിരിക്കാം ഉമ്മാക് ഇത്രക് ദേഷ്യം…”

ഉമ്മ പറയുന്നത് കേട്ടപ്പോൾ എന്റെ പെണ്ണ് അടുക്കളയിൽ നിന്നും കയറി വന്നു…

ഞാൻ ഒരു ലോക മഹായുദ്ധം നടക്കുന്നത് തടയുവാനായി അവളെ ആദ്യമേ കണ്ണ് കൊണ്ട് തടഞ്ഞു…”

“ഉമ്മ…”

ഞാൻ ഉമ്മയെ വിളിച്ചെങ്കിലും ഉമ്മ ഒരു പ്രശ്നവും ഇല്ലാതെ സമാധാനത്തോടെ പഠിച്ചു കൊണ്ടിരുന്ന മോളെ വീണ്ടും സമാധാന പെടുത്തി കരയിക്കാൻ ഉള്ള പുറപ്പാട് ആണെന്ന് തോന്നുന്നു…

“ഉമ്മാ…”

ഞാൻ വീണ്ടും വിളിച്ചു…

“എന്താടാ…”

ഉമ്മ ആ ദേഷ്യം ഒട്ടും കുറയാതെ തന്നെ എന്നെ നോക്കി..

“ഇങ്ങള് ഇത് നോക്കി…

ഞാൻ എന്റെ കയ്യിന്റെ പുറനടി ഉമ്മാക് കാണിച്ചു കൊടുത്തു…

അവിടെ ഒരു പൊള്ളിയ അടയാളം ഉണ്ടായിരുന്നു…

പിന്നെ എന്റെ തുണി ഒരു സൈഡിലേക് മാറ്റി അവിടേയും ഉണ്ടായിരുന്നു ഒന്ന് രണ്ടു അടയാളങ്ങൾ…”

ഉമ്മയുടെ മുഖം മ്ലാനത നിറയുന്നത് ഞാൻ കണ്ടു…

“ഇതൊക്കെ എന്താണെന്ന് അറിയുമോ ഉമ്മാക്…”

“ഉമ്മ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോ ഞാൻ തന്നെ പറഞ്ഞു..

അറിയൂലെ ഉമ്മാക്… ഉമ്മ എന്റെ ചെറിയ പ്രായത്തിൽ തന്ന സമ്മാനങ്ങളാ…

ഇന്നാണേൽ ഉമ്മ സെന്റർ ജയിലിൽ കിടന്നേനെ…

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…”

“അത് പിന്നെ…നീ അന്ന് പോക്കിരി ആയിരുന്നില്ലേ…

ഒരു കാര്യം പറഞ്ഞാൽ കേൾക്കില്ല… ചുറ്റിലും ഉള്ള എല്ലാവരോടും അടി ഉണ്ടാക്കും…

പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല…

ഭക്ഷണം കഴിക്കില്ല….

അനിയത്തി മാരെ പോലും എപ്പോഴും കാട്ടി കൊണ്ടിരിക്കും…

അപ്പൊ പിന്നെ നിന്നെ ഒതുക്കാൻ എനിക്ക് അതെ ഉണ്ടായിരുന്നുള്ളു വഴി..

അത് കരുതി നീ ഇപ്പൊ മോശപ്പെട്ടു പോയിട്ടൊന്നും ഇല്ലല്ലോ… നല്ല ഉഷാർ ആയിട്ട് തന്നെ അല്ലെ ഉള്ളെ…”..

ഉമ്മ അതും പറഞ്ഞു എന്നെ നോക്കി…

ഞാൻ ഒന്ന് ചിരിച്ചു…ഉമ്മയെ നോക്കി..

“ നന്നായിട്ടേ ഉള്ളു ഉമ്മാ… ഉമ്മ തല്ലിയത് അടിച്ചത്… നുള്ളിയത് എല്ലാം എന്റെ നന്മക്ക് ആയിരുന്നു എന്നറിയാം..

പക്ഷെ ഈ അടയാളം ഉണ്ടല്ലോ ഇതെന്നെ ഒരുപാട് കാലം വേദനിപ്പിച്ചിരുന്നു…

കയ്യിലെ പൊളിയ്യ അടയാളം കാണിച്ചു ഞാൻ ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മയും മുഖം വാടി…”

“ഹേയ് ഇങ്ങളത് വിടി…എന്റെ ഉമ്മയല്ലേ എന്നെ അടിച്ചത്…

വികൃതി കാണിച്ചാൽ മക്കളെ മാതാപിതാക്കൾ അടിക്കും…

പഠിച്ചിലേൽ അടി കിട്ടും… ഭക്ഷണം കഴിച്ചില്ലേൽ… നേരത്തിനു വീട്ടിൽ വന്നില്ലേൽ…

വിളിച്ചിട്ട് കേട്ടില്ലേൽ… അനുസരണ കേട് കാണിച്ചാൽ എല്ലാത്തിനും അടി കിട്ടും…

ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്…എന്ന് കരുതി മക്കളോട് സ്നേഹം ഇല്ലാഞ്ഞിട്ടോ ..

മക്കൾക് ഞങ്ങളോടുള്ള സ്നേഹം കുറയുമോ എന്നൊന്നും ഇല്ല…

എല്ലാം അവരുടെ നന്മ ആഗ്രഹിച്ചിട്ടാണ്..

അല്ലാതെ തൊട്ടതിനും പിടിച്ചതിനും ആണ് അടിക്കുന്നതെങ്കിൽ അവരെ വല്ല മെന്റൽ ഹോസ്പിറ്റലിലും കാണിച്ചു മരുന്ന് കൊടുക്കണം അത്ര ഉള്ളു .. “

ഉമ്മ ഞാൻ പറഞ്ഞത് കേട്ടപ്പോൾ ശരിയാണെന്ന പോലെ തലയാട്ടി…

“പോന്നൂസേ…

ഉമ്മച്ചി എന്തിന തല്ലിയെ മോളെ…”

ഉമ്മാന്റെ അടുത്ത് നിൽക്കുന്ന മൂത്തവളെ അടുത്തേക് വിളിച്ചു ഞാൻ ചോദിച്ചു

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും പറഞ്ഞു..

“ഉപ്പച്ചി അടിക്കില്ല.. മോള് പറ എന്തിനാ ഉമ്മച്ചി മോളെ തല്ലിയെ…”

“അത് ഉപ്പി…ഞങ്ങൾ പഠിക്കുന്നതിന് ഇടയിൽ എന്റെ പെൻസിൽ അവൾ എടുത്തു അപ്പൊ ഞാൻ അവളുടെ തല പിടിച്ചു സ്റ്റേടി ടേബിളിൽ ഇടിപ്പിച്ചു…

അത് കണ്ടിട്ടാ ഉമ്മി തല്ലിയെ.. “

“ഞാൻ നോക്കിയപ്പോൾ ഉണ്ട് രണ്ടാമത്തവളുടെ നെറ്റിയിൽ വീങ്ങി വന്നിട്ടുണ്ട്…

ശരിക്കും രണ്ടു തല്ല് കൊടുക്കേണ്ട സമയം തന്നെ ആയിരുന്നു അത്..

വീട്ടിൽ ഉണ്ടയായിരുന്നിട്ടും ഉമ്മ അതൊന്നും അറിഞ്ഞിരുന്നില്ല.. അല്ലെങ്കിൽ ഉമ്മാന്റെ പ്രിയപ്പെട്ട പേരക്കുട്ടി കാണിച്ച വികൃതി കാണാതെ ഉമ്മ കണ്ണടച്ചു…

പക്ഷെ ഓൾക് കിട്ടിയപ്പോൾ ഉമ്മാന്റെ പുത്രി വാത്സല്യം ഉണർന്നു സ്വന്തം മോനെ വിളിച്ചു രണ്ടു ചീത്ത അങ്ങ് കാച്ചി.. “

ഇപ്പൊ മനസിലായോ ഉമ്മാ എന്താ ഡാംഭവിച്ചതെന്ന്…

ഞാൻ അതും പറഞ്ഞു ഉമ്മയെ നോക്കിയപ്പോൾ ഉമ്മ പിന്നെ ഒന്നും മിണ്ടാതെ നിസ്‌കരിക്കാൻ ഉണ്ടെന്ന് പറഞ്ഞു റൂമിലേക്കു വലിഞ്ഞു..

“പോന്നൂസേ. നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചാലോ…

ഞാൻ മൂത്തവളോട് ചോദിച്ചതും…

ഞാനും ഉണ്ട് ഉപ്പിച്ചി എന്നും പറഞ്ഞു രണ്ടാമത്തവളും ഓടി വന്നു കെട്ടിപിടിച്ചു…”

ഇഷ്ടപെട്ടാൽ…👍👍👍

ബൈ

…😊😊😊

Leave a Reply

Your email address will not be published. Required fields are marked *