എടീ ഞാൻ ഇപ്പൊ ഇതിൽ ഒരു പോസ്റ്റ് ഇട്ട് എന്ന കരുതുക ഓരോ ലൈക്കിനും ഒരു രൂപ വച്ച് കിട്ടും അത് മാത്രമല്ല ഒരു ലവ് ഇമോജി കമന്റ് ആയി കിട്ടിയാൽ അഞ്ച് രൂപയാണ് എനിക്ക്…..

_upscale

എഴുത്ത്:-സൽമാൻ സാലി

” പ്ട്ടൊ” അടുക്കളയിലെ കിണ്ണം തലയിൽ പതിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത് .

” ഇങ്ങള് പിന്നേം ഫേസ്ബുക് എടുക്കാൻ തുടങ്ങി ല്ലേ ?

ന്റെ തള്ള് എഴുത്തുകൾ വായിച്ചു കമന്റായി ലവ് ഇടുന്നു എന്നും പറഞ്ഞു ഓൾ എനിക്ക് ഫേസ്ബുക് ഉപരോധം ഏർപെടുത്തിയിട്ട് അഞ്ചാറ് മാസം ആയി . ഇടക്ക് ഓള് കാണാതെ ഒളിഞ്ഞുകേറുന്നതല്ലാതെ ഞനും ഫേസ്ബുക്കിനോട് ഏറെക്കുറെ അകലം പാലിച്ചതുമാണ് . അപ്പോഴാണ് ന്റെ ഫേസ്ബുക് ഒളിഞ്ഞു നോട്ടം ഓള് കണ്ടുപിടിച്ചത് ..

” ഞാൻ ഫേസ്ബുക് എടുത്തതല്ലെടി ഇന്നലെ വാട്സാപ്പിൽ ഫേസ്ബുക്കിൽ നിന്നും ആളുകൾക്ക് പൈസ കിട്ടുന്നു എന്ന കണ്ടിട്ട് വന്ന് നോക്കിയത.

” ഹമ് എന്നിട്ട് മോന് എത്ര പൈസ കിട്ടി ..

” അങ്ങനെ അല്ലെടി ഞമ്മള് ഇടുന്ന പോസ്റ്റ് നല്ല റീച് ആയി കുറെ ആള് കണ്ടാൽ ആണ് പൈസ കിട്ടുക .. ഞാൻ കരുതി ഇനിയെങ്ങാനും ഇതിന്ന് പൈസ വല്ലോം കിട്ടിയ അനക്ക് രണ്ട് ചുരിദാർ വാങ്ങി താരാലോ …

അത് വരെ കലിപ്പ് മോഡിൽ ആയിരുന്ന ഷാഹിയുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു . ഇത് തന്നെ പറ്റിയ അവസരം ഇപ്പൊ ശ്രമിച്ചാൽ ന്റെ ഫേസ്ബുക് ഉപരോധം നീങ്ങി കിട്ടും എന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി ..

” എടീ ഞാൻ ഇപ്പൊ ഇതിൽ ഒരു പോസ്റ്റ് ഇട്ട് എന്ന കരുതുക ഓരോ ലൈക്കിനും ഒരു രൂപ വച്ച് കിട്ടും അത് മാത്രമല്ല ഒരു ലവ് ഇമോജി കമന്റ് ആയി കിട്ടിയാൽ അഞ്ച് രൂപയാണ് എനിക്ക് കിട്ടുക്ക് . എന്താ മാസം ഒരു പതിനായിരം കിട്ടിയാൽ നിനക്ക് ഒരു നാല് ചുരിദാറും എനിക്ക് രണ്ട് ഷർട്ടും വാങ്ങിക്കൂടെ ..

” പക്ഷെ ഞാൻ പോസ്റ്റ് ഒന്നും ഇടൂല കേട്ടോ . വെറുതെ എന്തിനാണ് ആൾക്കാർ ലവ് ഇട്ടിട്ട് ന്റെ മുത്തിനെ വിഷമിപ്പിക്കുന്നത് . അല്ല പിന്നെ ..

എന്റെ ഡയലോഗ് കേട്ടതും അവളുടെ കണ്ണിലെ വെളിച്ചം കുറച്ചു കുറഞ്ഞു ..

” അല്ല ഇക്ക ഇങ്ങള് പോസ്റ്റ് ഇട്ടോളി .. ആൾക്കാർ ലവ് ഇട്ടാൽ എന്താ അത് ഫോണിൽ അല്ലെ അല്ലാണ്ട് ഇങ്ങക്ക് ഉമ്മം തരുന്നതൊന്നും അല്ലല്ലോ ..

ഫേസ്ബുക് ഉപരോധം ഏറെക്കുറെ നീങ്ങി എന്ന എനിക്ക് മനസിലായി ..

” വേണ്ടടി ഇനി വെറുതെ ഞാൻ പോസ്റ്റ് ഇട്ടിട്ട് കമന്റ് കണ്ടാൽ അനക്ക് വിഷമം ആവും ..

” ഹമ് ഒന്ന് പോ ഇക്കാ ഇങ്ങള് പോസ്റ്റ് ഇട് ഞമ്മക്ക് നോക്കാലോ പൈസ കിട്ടുമൊ ന്ന് ..

അങ്ങനെ ഓളുടെ നിർബന്ധത്തിന് വഴങ്ങി ( എന്ന് ഓൾ വിശ്വസിക്കുന്നു ) ഞാൻ ഫേസ്ബുക് വീണ്ടും ഉപയോഗം തുടങ്ങി .. മെസ്സേജ് വന്നാലും കമന്റ് നോട്ടിഫിക്കേഷൻ വന്നാലും ഓള് ചിരിക്കും .. അഞ്ച് രൂപ വച്ചല്ലേ കിട്ടാൻ പോക്കുന്നത് ..

രണ്ട് ദിവസം കഴിഞ്ഞപ്പോ മുതൽ ഓള് വിലകൂടിയ ഓരോ ചുരിദാറിന്റെ ഫോട്ടോ വിടാൻ തുടങ്ങി . പണി ചെറുതായിട്ട് പാളിയോ എന്ന ശങ്കിച്ചിരിക്കുമ്പോൾ ആണ് ഓൾ ഒരീസം ന്റെ അടുക്കലേക്ക് ഫോണുമായി വരുന്നത് ..

” ഇക്കാ .. പിന്നല്ലേ .. ഇങ്ങക്ക് ഒരു സർപ്രൈസ് ഉണ്ട് .. ഓൾ നല്ല സന്തോഷത്തിൽ ആണ് അത് പറഞ്ഞത് .

” ഉം ന്താടി അത് ..

” പിന്നല്ലേ .. ഇങ്ങള് പറഞ്ഞില്ലയ്‌നോ ഫേസ്ബുക്കിൽ ലൈക്ക് കിട്ടിയാൽ ഒരു ഉറപ്പിയായും ലവ് കിട്ടിയാൽ അഞ്ചുറുപ്പിയായും കിട്ടും എന്ന ..

” ഹാ പറഞ്ഞീന് പക്ഷെ അതിന് സമയം എടുക്കുമെടി ..!

” അതല്ല ഇക്ക .. ഞാൻ ഇല്ലേ .. പിന്ന … ല്ലേ .. ഇങ്ങക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ ന്ന് കരുതി ഒരു ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി .. ഇൻക്ക് മൊത്തം ആറ് പോസ്റ്റ് ഇട്ടിട്ട് മൂവായിരം ലൈക്കും നൂറ്റിപതിനേഴ് ലവും കിട്ടി ഇക്ക … അയിന്റെ പൈസ എവിടെയാ കിട്ടാ …

പെട്ടെന്നുള്ള ഓൾടെ സർപ്രൈസിൽ വിബ്രഞ്ചിച്ചു നിക്കുമ്പോ ഓൾടെ അടുത്ത ചോദ്യം

” പിന്നല്ലേ .. ഒരു കാര്യം കൂടി ഉണ്ട് കമന്റ് ബോക്സിൽ മാത്രം കിട്ടുന്ന ലവിനാണോ അഞ്ചുറുപ്പിയ മെസ്സഞ്ചറിൽ കുറെ ലവും കിസ്സ് ഇമോജിയും കിട്ടുന്നുണ്ട് അതിന് പൈസ ണ്ടാവോ …

പടച്ചോനെ പണി പാളിയല്ലോ എന്നോർക്കുമ്പോ ഓൾക്ക് ഒരു മെസ്സേജ് വന്നത് ..

” ഹാലോ പിന്നല്ലേ ഇങ്ങള് ഇനി മെസ്സഞ്ചറിൽ ലവ് ഇടണ്ട ട്ടാ കമന്റ് ബോക്സിൽ ഇട്ടാൽ മതി ” എന്നും റിപ്ലെ കൊടുത്ത് ഓൾ ന്റെ അടുത്ത് വന്നിരുന്നു ..

” ഇങ്ങള് നോക്കിക്കോ ഇനി ഫേസ്ബുക്കിന്ന് പൈസ കിട്ടീട്ട് മാണം എനിക്ക് ഒന്ന് ടൂർ പോകാൻ ..

അന്ന് കിണ്ണം കൊണ്ട് തലക്ക് കിട്ടിയതിന്റെ പെരുപ്പ് ഇപ്പോളാണ് തലയിൽ കേറിയത് .. ഇനി ഇപ്പൊ ഇവളെ ഇതിൽ നിന്ന് എങ്ങിനെ പിന്തിരിപ്പിക്കാൻ പറ്റുമോ എന്തോ …

ഉപരോധം കഴിഞ്ഞു വന്നതാണ് ലൈക് ആൻഡ് കമന്റ് തന്ന പ്രോത്സാഹിപ്പിക്കുക നന്ദി

Leave a Reply

Your email address will not be published. Required fields are marked *