എഴുത്ത്:-ജെ കെ
വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാല് എടുത്ത് വച്ചിട്ട് ഇതിപ്പോൾ ഒരു മാസം ആകുന്നതേയുള്ളൂ.. ഇവിടെയുള്ളവരോട് താൻ ശരിക്കും അടുത്തിട്ട് പോലുമില്ല..
ഇവിടെയുള്ളവരോട് മാത്രമല്ല താലികെട്ടിയ പുരുഷനോടും എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അടുപ്പം ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം..
ശ*രീരത്തിന്റെ പങ്കുവെപ്പ് നടന്നിട്ടുണ്ട് എങ്കിലും മനസ്സിലുള്ളതെല്ലാം അതേപടി പറയാനുള്ള അടുപ്പം ഭർത്താവിനോട് തനിക്ക് ഇപ്പോഴും ഇല്ലല്ലോ എന്നോർത്തു അഭിരാമി.
എന്നാൽ പറയാനുള്ളത് പറയാതിരിക്കാനും പറ്റാത്ത ഒരു അവസ്ഥ… താനത് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം എങ്ങനെ എടുക്കും എന്ന് പോലും അറിയില്ല..
ആകെക്കൂടി വല്ലാത്ത ഒരു അവസ്ഥയിൽ ആയി അവൾ… സുഹൃത്ത് എന്ന് പറയാൻ തനിക്ക് അങ്ങനെ ആരും ഇല്ല… എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ കൂടെ പഠിച്ചവരും അയൽവാക്കത്തുള്ള തന്റെ പ്രായം ഉള്ള പെൺകുട്ടിയും എല്ലാം തന്നെ സുഹൃത്താണ്.. പക്ഷേ അവരോടൊന്നും പറയാൻ പറ്റിയ പ്രശ്നമല്ല തനിക്കുള്ളത് എന്ന് അവൾ ചിന്തിച്ചു..
“” അഭിരാമി… മനുവിന്റെ ഡ്രസ്സ് ഞാൻ അയൺ ചെയ്തു വച്ചിട്ടുണ്ട്!! അവനോട് വന്ന് എടുത്തോളാൻ പറയൂ! പിന്നെ രാവിലെ നല്ല മഞ്ഞുണ്ട് അതുകൊണ്ട് രാവിലത്തെ നടത്തം ഒഴിവാക്കാൻ പറയണം!! അല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞോളാം !!”
അതും പറഞ്ഞു പോകുന്നവരെ ദേഷ്യത്തോടെ അഭിരാമി ഒന്ന് നോക്കി.
ഇവരാണ് തന്റെ ഏറ്റവും വലിയ പ്രശ്നം.. കാര്യം മനുവേട്ടന്റെ ഏട്ടന്റെ ഭാര്യയാണ്.. സ്മിത, പക്ഷേ അവർ തന്റെ ഭർത്താവിന്റെ കാര്യത്തിൽ കാ*ണിക്കുന്ന അമിത സ്വാതന്ത്ര്യം അതാണ് തന്റെ ഏറ്റവും വലിയ പ്രശ്നം..
മനുവേട്ടൻ വരുമ്പോൾ പറഞ്ഞിരുന്നു എനിക്ക് രണ്ട് അമ്മമാർ ആണ് എന്ന്.. ആള് സ്മിതേട്ടത്തിയെ ആ ഒരു രീതിയിൽ മാത്രമാണ് കാണുന്നത് എന്നാൽ സ്മിത ഏട്ടത്തിക്ക് തിരികെ മനുവേട്ടനോടുള്ള പെ*രുമാറ്റത്തിൽ എന്തൊക്കെയോ അ*പാകതകൾ തോന്നാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി..
എന്നാൽ അത് ആരോടും പറയാനുള്ള ധൈര്യം അഭിരാമിക്ക് ഉണ്ടായിരുന്നില്ല.. മനുവേട്ടന് കെഎസ്ഇബിയിൽ ആണ് ജോലി… കാണാൻ അത്ര സുന്ദരൻ ഒന്നും അല്ലെങ്കിലും തെറ്റില്ല.. തന്നെ ഒരു വിവാഹത്തിന് വന്നപ്പോൾ കണ്ടു ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നതാണ്…
ഗവൺമെന്റ് ജോലി ഉള്ളതുകൊണ്ട് എല്ലാവർക്കും താല്പര്യമായിരുന്നു.. ആളിന്റെ പെരുമാറ്റവും മറ്റും ഇഷ്ടമായതുകൊണ്ട് എനിക്കും എതിർപ്പില്ലായിരുന്നു… കാര്യങ്ങളെല്ലാം പിന്നെ വളരെ പെട്ടെന്ന് ആയിരുന്നു വീട്ടിലെ മൂത്ത കുട്ടി ആയതുകൊണ്ട് എത്രയും പെട്ടെന്ന് എന്റെ വിവാഹം നടത്തണം എന്ന ചിന്ത തന്നെ ആയിരുന്നു അവിടെ ഉള്ളവർക്കും എന്നാൽ മാത്രമാണല്ലോ താഴെ ഉള്ളവരുടെ കാര്യത്തെ ക്കുറിച്ച് പിന്നെ ചിന്തിച്ച് തുടങ്ങാൻ ആകു.. വിവാഹം കഴിഞ്ഞ ഇവിടെ വന്നപ്പോൾ ആദ്യം ഒന്നും എനിക്ക് വലിയ കുഴപ്പം തോന്നിയില്ല പക്ഷേ പിന്നീട് അങ്ങോട്ട് ഏട്ടത്തിയുടെ മനുവേട്ടനോടുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നി തുടങ്ങി..
മനുവേട്ടന്റെ എല്ലാ കാര്യങ്ങളും ഏട്ടത്തിക്ക് ചെയ്തു കൊടുക്കണം.. മനുവേട്ടൻ റൂമിൽ അഴിച്ചിടുന്ന ഡ്രസ്സ് പോലും എന്നെക്കാൾ മുൻപ് വന്ന് എടുത്തു കൊണ്ടു പോയി അലക്കി ഇടും.. രാവിലെ കഴിക്കാൻ വന്നിരിക്കുമ്പോൾ ഏട്ടത്തിക്ക് വിളമ്പി കൊടുക്കണം… മനുവിന് അതാണ് ഇഷ്ടം മനുവിന് ഇതാണ് ഇഷ്ടം അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നെല്ലാം പറയും…
എന്നാൽ സ്വന്തം ഭർത്താവിന്റെ കാര്യത്തിൽ ഏട്ടത്തി ഇത്രത്തോളം ശ്രദ്ധ എടുക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല.. ഏട്ടന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ..
ഏട്ടനും കുട്ടികളും ഒരുമിച്ച് ആഹാരം കഴിക്കുമ്പോൾ ക*ടമ തീർക്കുന്നത് പോലെ വിളമ്പി കൊടുത്ത് ഏട്ടത്തി അവിടെ നിന്നു പോകും.. എന്നാൽ മനുവേട്ടൻ കഴിക്കാൻ വന്നിരുന്നാൽ ഒപ്പം നിന്ന് ഊട്ടലാണ്..
ആദ്യമൊക്കെ സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ ആദ്യമൊക്കെ സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ തുടങ്ങി പക്ഷേ പിന്നീട് ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിൽ പോലും അഭിപ്രായം പറയാൻ തുടങ്ങിയ പ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത് അതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന് ഭയം തോന്നി…
ഓരോ ദിവസം ചെല്ലുംതോറും എല്ലാം ശരിയാകും എന്ന് ഞാൻ സ്വയം പറഞ്ഞു പഠിപ്പിക്കും എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതല്ലാതെ നേരെയാവുന്ന ലക്ഷണം ഇല്ല എന്ന് എനിക്ക് മനസ്സിലായി.
ഒടുവിൽ രണ്ടും കൽപ്പിച്ച് മനുവേട്ടനോട് എല്ലാം തുറന്നു പറയാം എന്ന് ഞാൻ വിചാരിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ മനുവേട്ടൻ പൊ*ട്ടിത്തെറിക്കുകയാണ് ഉണ്ടായത്.. എനിക്ക് സംശയരോഗമാണ് നിന്നെപ്പോലെ വൃത്തികെട്ട ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല എന്നെല്ലാം പറഞ്ഞു..
എനിക്കത് വലിയ സങ്കടം ആയി.. അതിനേക്കാൾ ഏറെ സങ്കടം അടുത്തദിവസം ഏട്ടത്തി അതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ റൂമിൽ നടന്ന ഒരു കാര്യം അവർ അറിയണമെന്നുണ്ടെങ്കിൽ അതിന് പുറത്ത് നിന്ന് ശ്രദ്ധിച്ച് കേൾക്കാതെ അറിയാൻ കഴിയില്ലല്ലോ..
“” മനുവിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ എടുക്കുന്നത് അഭിരാമിക്ക് ഇഷ്ടമല്ല അല്ലേ?? “” അത് ചോദിച്ചപ്പോൾ അല്ല എന്ന് തന്നെ മറുപടി പറഞ്ഞു.
“” എന്റെ അനിയനാണ് മനു അവന്റെ കാര്യത്തിൽ ഞാൻ ഇനിയും ഇതുപോലെ തന്നെ ചെയ്യും അതിപ്പോ ആര് പറഞ്ഞാലും ശരി!!! ഇനി അല്ലെങ്കിൽ അവൻ പറയട്ടെ!! അന്നേരം നിർത്തിക്കോളാം ഞാൻ!!”
ഏട്ടത്തി എന്നോട് പറഞ്ഞത് അങ്ങനെ ആയിരുന്നു… ശരിക്കും എന്തുവേണമെന്ന് അറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി ഞാൻ… എന്നാൽ ഞാനാ പറഞ്ഞതിന് ചെറിയ പ്രയോജനം കണ്ടു തുടങ്ങിയത് മനുവേട്ടൻ അതിനുശേഷം ഏട്ടത്തിയെ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ആണ്.
ഒരു ഭാര്യയുടെയും ഭർത്താവിനെയും പേഴ്സണൽ കാര്യങ്ങളിൽ പോലും ഇടപെടുന്ന അവരുടെ സ്വഭാവം മനുവേട്ടന് അസ്വസ്ഥത സൃഷ്ടിക്കാൻ തുടങ്ങി..
അപ്പോഴേക്കും ഞാൻ അതിനെക്കുറിച്ച് പറയുന്നത് നിർത്തിയിരുന്നു എല്ലാം എന്റെ തോന്നൽ ആണല്ലോ എന്റെ വൃത്തികെട്ട സ്വഭാവം കൊണ്ടാണല്ലോ..
എന്നാൽ മനുവേട്ടൻ ഒരു ദിവസം എന്നോട് ഇക്കാര്യം വന്നു പറഞ്ഞു കരഞ്ഞു സ്വന്തം അമ്മയുടെ സ്ഥാനത്ത് നിർത്തിയ അവരുടെ കയ്യിൽ നിന്നാണ് ഇത്തരം പെരുമാറ്റം.. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഈ കുടുംബം തന്നെ തകരും എന്നതായിരുന്നു മനുവേട്ടന്റെ ഭയം.
ഒടുവിൽ അതിന് ഒരു ഉപായം കണ്ടെത്തിയത് മനുവേട്ടൻ തന്നെയാണ്.. അല്പം ദൂരേക്ക് ട്രാൻസ്ഫർ മേടിച്ച് എന്നെയും കൊണ്ട് അവിടെ നിന്ന് പോയി അതിന് ഏട്ടത്തി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി എന്നെ കൊണ്ടുപോകേണ്ട എന്നു വരെ പറഞ്ഞു… എന്നാൽ എന്റെ ഭാര്യ എന്റെ കൂടെ വേണം എന്ന സ്റ്റാൻഡിൽ മനുവേട്ടൻ ഉറച്ചുനിന്നു..
മനുവേട്ടന്റെ ഓഫീസിന് സമീപം ചെറിയ ഒരു കോട്ടേഴ്സിലേക്ക് ഞങ്ങൾ ഇപ്പോൾ താമസം മാറി..
താമസസ്ഥലം ചെറുതാണെങ്കിലും വല്ലാത്ത മനസ്സമാധാനം ഉണ്ട്…. എന്റെ മനുവേട്ടൻ എന്റെ മാത്രമായി…. ഒരു സന്തോഷവാർത്ത അപ്പോഴേക്കും ഞങ്ങളെ തേടി വന്നു ഒരു 8 മാസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്കിടയിലേക്ക് വരുന്ന പുതിയ ഒരു അതിഥി.. പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു ആ പേരും പറഞ്ഞ് ഏട്ടത്തി എന്നെ അവിടെ നിർത്താൻ നോക്കിയെങ്കിലും മനുവേട്ടൻ എല്ലാം എതിർത്ത് എന്നെ ഇങ്ങോട്ട് തന്നെ കൊണ്ടുവന്നു… ഇപ്പോ ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ്.
നമ്മുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി ചിലർ കടന്നുവരും.
അതിനി എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും ഒരു കൈ അകലത്തിൽ നിർത്തിയില്ലെങ്കിൽ തകരുന്നത് നമ്മുടെ തന്നെ ജീവിതം ആയിരിക്കും