എനിക്കും ദാഹമുണ്ടായിരുന്നു. വിശ്വാസത്തോടെ നേരം പങ്കിടാൻ ഒരാളെ കിട്ടിയതിന്റെ കിതപ്പിൽ തന്നെ ആയിരിക്കുമല്ലോ ഞാൻ ഇവിടം വരെയെത്തിയത്. പൂർണ്ണമായും എന്നെ ഞാൻ മാത്യൂസിന് നൽകി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘ഹൃദയം പൊട്ടുന്ന ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കാതിരിക്കൂ…’

ഹയിനകൾ കiടിച്ച് കീiറുന്നയൊരു മാൻകുട്ടിയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറിച്ച് പോയതാണ്. കൃത്യം അര മണിക്കൂറിനുള്ളിൽ ആ കമന്റിനൊരു റിപ്ലൈ വന്നു.

‘ശരിയാണ്. ഹൃദയം പൊട്ടുന്നു….!’

പറഞ്ഞത് മാത്യൂസ് എന്ന പേരുള്ള ഒരാളായിരുന്നു. നിസ്സഹായരായ ജീവനുകളോട് സഹാനുഭൂതി ഉള്ളവർക്കേ ഇങ്ങനെ പ്രതികരിക്കാൻ കഴിയൂ. എനിക്ക് മാത്യൂസിനെ ഇഷ്ട്ടമായി. അത് അറിഞ്ഞത് പോലെ അയാൾ എനിക്കൊരു സന്ദേശം അയക്കുകയായിരുന്നു…

‘സുഹൃത്ത് പറഞ്ഞത് എത്ര ശരിയാണ്. ആ വിഡിയോ കണ്ട് ഹൃദയം പൊട്ടിപ്പോയി.. പാവം മാൻകുട്ടി..’

മറുപടിയായി വെറുതേ ഞാനൊന്ന് മൂളുക മാത്രം ചെയ്തു. അത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്ന മനുഷ്യരും ഹയിനകൾ തന്നെ യാണെന്ന മാത്യൂസിന്റെ തുടർ അഭിപ്രായത്തോട് ഞാൻ യോജിച്ചിരുന്നു. മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിയുടെ ശബ്ദമാണത്രേ കഴുതപ്പുലികൾക്ക്. ചുറ്റിവളഞ്ഞ് കീഴ്പ്പെടുത്തിയ ഇരകളെ അതിവേഗത്തിൽ അകത്താക്കുകയെന്ന പ്രവണതയാണ് ഇവറ്റകൾക്കുള്ളത്. അത്രത്തോളം കൂർത്ത പല്ലുകളാണ് പോലും ഹയിനകൾക്ക്…

പിന്നീട് മൂന്നുനാല് നാളുകൾക്ക് അപ്പുറമാണ് ഞാനും മാത്യൂസും സംസാരിക്കുന്നത്. അന്ന് ഞങ്ങൾ സംസാരിച്ചത് മുഖം മൂടിയുള്ള മനുഷ്യരെ കുറിച്ചായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ പെണ്ണുങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് എന്റെ അനുഭവത്തോടെ ഞാൻ വിശദീകരിച്ചു. മാത്യൂസ് ക്ഷമയോടെ എന്നെ കേട്ടിരുന്നു. പ്രേമിച്ച പെണ്ണിനെ കൂടെ കിട്ടാത്തതിന്റെ വിഷമത്തിൽ തനിയേ ജീവിക്കുന്ന ഒരു മനുഷ്യനാണ് അയാളെന്ന് പിന്നീടുള്ള സംസാരത്തിൽ ഞാൻ കണ്ടെത്തി. അത് മാത്യൂസിന്റെ വലിപ്പം എന്നിൽ കൂട്ടിയതേയുള്ളൂ… ആത്മാർത്ഥമായി സ്നേഹിക്കാൻ കെൽപ്പുള്ളവർക്കേ ഓർമ്മകളുമായി ജീവിക്കാൻ സാധിക്കുകയുള്ളൂ…

‘എന്നും ഇങ്ങനെ തനിയേ മതിയെന്ന് തീരുമാനിച്ചോ…?’

ഏറെ അടുത്തെന്ന് തോന്നിയ ഒരുനാൾ മാത്യൂസിനോട് ഞാൻ ചോദിച്ചതാണ്. അതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഞാനും തനിയേയല്ലേ ജീവിക്കുന്നതെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു. എന്നാൽ നമുക്കൊരുമിച്ച് ഒരു ജീവിതത്തെ കുറിച്ച് ആലോചിച്ചൂടെയെന്ന് ഞാൻ അഭിപ്രായപ്പെടുകയായിരുന്നു. അപ്പോഴും അയാൾ ചിരിച്ചു…

‘അതിനൊക്കെയുള്ള ധൈര്യമുണ്ടോ നിനക്ക്? അത്രത്തോളം ഇഷ്ടമാണോ എന്നെ…?’

ഞാൻ മൂളി. പിന്നീട് വലുതല്ലാത്തയൊരു മൗനം ഞങ്ങളിൽ വീർപ്പ് മുട്ടുന്നുണ്ടായിരുന്നു. രണ്ട് സാഹചര്യത്തിൽ തനിച്ച് ജീവിക്കുന്നവർക്ക് സന്തോഷം ലഭിക്കുമെങ്കിൽ ഒത്തുചേർന്നാൽ എന്താണ് കുഴപ്പം! ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും മാത്യൂസിനെ എനിക്ക് വിശ്വാസമായിരുന്നു. അയാൾക്കും അങ്ങനെ തന്നെയായിരിക്കണം. അല്ലെങ്കിൽ, നമുക്ക് കാണേണ്ടേയെന്ന് ആ മനുഷ്യൻ എന്നോട് ചോദിക്കില്ലായിരുന്നുവല്ലോ…

‘ഞാൻ എവിടെയാണ് വരേണ്ടതെന്ന് പറഞ്ഞാൽ മതി…’

എന്റെ സ്നേഹത്തിന്റെ ധൈര്യം ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഞാൻ കാട്ടിയത്. അതിലുപരി, എന്റെ താളങ്ങളോട് ചേർന്ന് പോകുന്ന ഒരു മനുഷ്യനുമായുള്ള ജീവിതം ഞാൻ കൊതിക്കുന്നുണ്ട്. ഒപ്പം കരയാനും, ചിരിക്കാനുമൊക്കെ ആരാണ് ഒരാളെ തേടാതിരിക്കുക. ആശ്വാസ ത്തിന്റെ തോൾ തിരയാതിരിക്കുക…

‘എത്തിയൊ…? അകത്തേക്ക് കയറിക്കൊള്ളൂ… കതക് അടച്ചിട്ടില്ല….’

ഞങ്ങൾ കാണാൻ തീരുമാനിച്ച നാളിൽ മാത്യൂസ് പറഞ്ഞ വിലാസത്തിൽ ഞാൻ എത്തി ചേർന്നപ്പോഴുണ്ടായ ഫോൺ സംഭാഷണമായിരുന്നു. ഞാൻ അകത്തേക്ക് കയറി. തീർത്തും അപരിചിതനായ ഒരു പുരുഷന്റെ ഫ്ലാറ്റിലേക്ക് ധൈര്യപൂർവ്വമാണ് ഞാൻ കയറി ചെന്നത്. അയാളെ എനിക്ക് അത്രയ്ക്കും വിശ്വാസമായിരുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ പരസ്പരം കബളിപ്പിക്കപ്പെടുന്ന ഈ ലോകത്ത് സംശയബുദ്ധിയോടെയൊരു ജീവിതം അസാധ്യമാണ്. ഒരു മാൻകുട്ടിയുടെ വേദന പോലും സഹിക്കാൻ പറ്റാത്ത മാത്യൂസിന് ഒരിക്കലും എന്നെ ഉപദ്രവിക്കാൻ കഴിയില്ല.

‘നീ വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല…’

മാത്യൂസ് പറഞ്ഞു. പറഞ്ഞ് തീരുമ്പോഴേക്കും അയാളുടെ മാiറിലേക്ക് മുഖം പൂഴ്ത്തി ഞാൻ വീണിരുന്നു. എന്ത് കാരണം കൊണ്ടാണെന്ന് പോലും അറിയാതെ എന്നെ ഉപേക്ഷിച്ച് പോയ പുരുഷന്റെ ഓർമ്മയിൽ വിങ്ങുന്ന നേരത്തായിരുന്നുവല്ലോ മാത്യൂസ് വരുന്നത്. എന്റെ വേദനകളെ കേൾക്കാൻ ദൈവം അയച്ച സമാന ഹൃദയൻ ആണെന്ന് വരെ തോന്നിപ്പിച്ച ആ മനുഷ്യന്റെ മാiറിൽ എന്റെ കണ്ണീര് പടർന്നു. അയാൾ എന്നെ ചേർത്ത് പിടിച്ചതിന് ശേഷം ഒരു തൂവൽ പോലെ ഉയർത്തുകയായിരുന്നു….

എനിക്കും ദാഹമുണ്ടായിരുന്നു. വിശ്വാസത്തോടെ നേരം പങ്കിടാൻ ഒരാളെ കിട്ടിയതിന്റെ കിതപ്പിൽ തന്നെ ആയിരിക്കുമല്ലോ ഞാൻ ഇവിടം വരെയെത്തിയത്. പൂർണ്ണമായും എന്നെ ഞാൻ മാത്യൂസിന് നൽകി. ജീവിതം ഇനിയൊരിക്കലും നിരാശയിലേക്ക് വീണുപോകില്ലായെന്ന കരുതലോടെയാണ് അന്ന് എന്റെ കണ്ണുകൾ താനേ അടഞ്ഞത്. ഏതോയൊരു ആലസ്യത്തിൽ അയാളുടെ മാiറിൽ പതിയേ മയങ്ങിയത്…

ഏതാനും ശ്വാസത്തിന്റെ ദീർഘമേ എന്റെ ആ മയക്കത്തിന് ഉണ്ടായുള്ളൂ… കാലുകളിൽ നിന്ന് ആരുടെയോ വിരലുകൾ ഇഴയുന്നത് പോലെ! ഏറെ പേരുടെ കൈകൾ എന്റെ പിടിച്ച് വലിക്കുന്നത് പോലെ! ശരീരം വേദനയിൽ മുറുകാൻ തുടങ്ങുന്നു!കണ്ണുകൾ തുറന്ന് മാത്യൂസെന്ന പേര് ഉറക്കെ വിളിക്കാൻ തുടങ്ങും മുമ്പേ ആരോ എന്റെ വായ അടച്ചു. എനിക്ക് നല്ല ഓർമ്മയുണ്ട്. അവർ അഞ്ചാറ് പേരുണ്ടായിരുന്നു.

ഇനിയൊരു പുരുഷനെ പോലും ഓർക്കാൻ പറ്റാത്ത വിധം മുറിവുകൾ ഏറ്റുവാങ്ങിയാണ് ആ നാളിനെ ഞാൻ മറികടന്നത്. ഹയിനകൾ കiടിച്ച് കീiറുന്നയൊരു മാൻകുട്ടിയുടെ പ്രാണ വേദന എന്താണെന്ന് ഞാൻ അറിയുകയായിരുന്നു. മാംiസത്തിൽ പല്ലും നഖവും കൊണ്ടിട്ടുണ്ട്. തുടരാൻ ഇനിയും പ്രാണൻ അവശേഷിപ്പിച്ച ഉടയോന് ഇനിയും എന്തിനാണ് എന്നെയെന്ന് മാത്രം ഞാൻ അന്ന് സംശയിച്ചു കൊണ്ടേയിരുന്നു…

സംഭവിച്ചതൊന്നും പുറത്ത് പറയാനുള്ള ധൈര്യം എനിക്കില്ല. ജീവിക്കാനുള്ള ആർത്തി കൊണ്ട് വീണ്ടു വിചാരമില്ലാതെ ഇറങ്ങി പ്പുറപ്പെടുന്ന എന്നെ പോലെയുള്ളവർക്ക് ഇങ്ങനെ തന്നെ സംഭവിക്കണ മെന്ന് കരുതുന്ന സമൂഹത്തിൽ ജീവിക്കാനുള്ള ധൈര്യവും എനിക്കില്ല. വിശ്വാസത്തിന്റെ തല നഷ്ട്ടപ്പെട്ട എനിക്ക് ഈ ലോകത്തോട് ഭയം മാത്രമേയുള്ളൂ! അയാൾ ആരംഭത്തിൽ പറഞ്ഞത് വളരേ ശരിയാണ്. കഴുതപ്പുലികളുടെ ഉറക്കെയുള്ള പൊട്ടിച്ചിരിയുടെ ശബ്ദം തന്നെയാണ് എല്ലാ മാത്യൂസുമ്മാർക്കും…!!!

Leave a Reply

Your email address will not be published. Required fields are marked *