Story written by Joshitha Joseph
ഇന്ന് ഞാൻ എൻറ്റെ ശിവേട്ടനെകണ്ടു ? ശരിക്കും പറഞ്ഞാൽ ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഏകദേശം പത്തു വർഷമായി? ഒരു കാലത്ത് അയാളുടെ കൂടെ ഒളിച്ചോടിപ്പോകാൻ തീരുമാനിച്ച പഴയ ഓർമ്മകളിലേക്ക്
പോയി ജീവിതത്തിൽ ആദ്യം ആയി നിനക്ക് സൗന്ദര്യം ഉണ്ടെന്ന് പറഞ്ഞത് ശിവേട്ടനാണ് ? വേറെ ആരും അങ്ങനെ പറഞ്ഞിട്ടില്ല ഇതിൻറ്റെ കോലം ന്താ ഇങ്ങനെ എന്നൊക്കെ കേട്ട് മടുത്തതാ😝.
എൻറ്റെ ജാതിയും നിൻറ്റെ ജാതിയും തമ്മിൽ ചേരില്ല ധൈര്യം ഉണ്ടെങ്കിൽ എൻറ്റെ കൂടെ വരാം ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ ശിവേട്ടൻ.. ആരും അറിയാതെ ഒളിച്ചോടി പോയി ജീവിക്കണമെങ്കിൽ കാശ് വേണം ഒരു മൂന്നു മാസം നീ കാത്തിരിക്ക് വാഴക്കൊല കൊത്തുമ്പോൾ ഒരു അമ്പതിനായിരം രൂപ എങ്ങനെ ആയാലും കിട്ടും. അതുകൊണ്ട് നമുക്ക് പോകാം ദൂരെ ജാതിയും മതവും ഒന്നും ഇല്ലാത്ത നാട്ടിലേക്ക്.പിറ്റേന്ന് വിളിച്ചു മൈതാനത്ത് വീണ്ടും ആരും കാണാതെ കണ്ടുമുട്ടി എന്നോട് പറഞ്ഞു നിനക്ക് പതിനെട്ട് വയസേയുള്ളൂ തീരുമാനം നിൻറ്റെതാണ് നിനക്ക് ഇനിയും പഠിക്കാൻ കഴിയും കൂടെ പോന്നതിനുശേഷം പഠിക്കാൻ പറ്റിയില്ല ഭാവി പോയിയെന്ന് ഒരിക്കലും തോന്നരുത്. പിന്നെ തിരിച്ച് വന്നാലും നമ്മളെ ആരും അംഗീകരിക്കില്ല ..ഇതൊക്കെ ചിന്തിക്കണം .
എനിക്ക് ചിന്തിക്കാൻ ഒന്നും ഇല്ല മുപ്പത് വയസായി എനിക്ക് പഠിപ്പില്ല .പക്ഷെ ഞാൻ ഒരിക്കലും പട്ടിണിക്കിടില്ല ഇങ്ങനെ പക്വതയോടെ പലതും പറഞ്ഞു. അന്ന് രാത്രി മുഴുവനും ആലോചിച്ചു പിറ്റേന്ന് രാത്രി പന്ത്രണ്ട് മണിക്ക് ആരും കാണാതെ വീടിന് പുറകിൽ വെച്ച് കണ്ടു മുട്ടി .ഞാൻ പറഞ്ഞു ശിവേട്ടാ എനിക്ക് പഠിക്കണം ഒരു ജോലി മേടിക്കണം ഇന്നാ ഇത് എൻറ്റെ ഓർമ്മയിൽ സൂക്ഷിച്ച് വെയ്ക്കാൻ ഒരു ലൗ ചിഹ്നം ഉള്ള ലോക്കറ്റ് ഞാൻ കൊടുത്തു. പ്രേമത്തോടെയുള്ള ഒരു ചുംമ്പനമൊക്കെ അന്ന് ഞാൻ കോതിച്ചിട്ടുണ്ട് ശിവേട്ടനിൽ നിന്ന് പക്ഷെ തമാശയ്ക്ക് പോലും എന്നെ തൊട്ടിട്ടേയില്ല.
എൻറ്റെ പഠിപ്പ് കഴിഞ്ഞപ്പോഴേക്കും ശിവേട്ടൻ വേറെ കല്യാണം കഴിച്ചു. ആ വഴിയിലൂടെ പോകുമ്പോൾ ഇപ്പോഴും ചങ്കിടിക്കും ഒന്ന് കാണാൻ തോന്നും .പക്ഷെ കാണാറില്ല. വർഷങ്ങൾക്ക് ശേഷം ഇന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചു ശിവേട്ടനല്ലേ ?അതേ എന്നെ മനസിലായോ ? എന്നോട് പറഞ്ഞു ഇല്ല ആരാ മാസ്ക് വെച്ചത് കൊണ്ട് പെട്ടെന്ന് മനസിലാവുന്നില്ല . ശിവേട്ടനിരിക്കൂ .കുറച്ചു കഴിഞ്ഞു എന്നോട് പറഞ്ഞു ജോഷിതേ പാരസിറ്റാമോൾ ഗുളിക കിട്ടിയില്ല.ഞാൻ കൊടുത്തു .ഞാൻ ചോദിച്ചു സുഖാണോ? ,ശിവേട്ടൻ പറഞ്ഞു സുഖം ഭാര്യ രണ്ട് മക്കൾ. കൂടുതൽ ഒന്നും സംസാരിക്കാതെ വേഗംപോയി .
ഡ്യൂട്ടി കഴിഞ്ഞു തിരിച്ച് വന്നപ്പോൾ മനസ്സിൽ ഒളിപ്പിക്കാൻ തോന്നാത്തതുകൊണ്ട് കെട്ടിയോനോട് ഈ സംഭവം പറഞ്ഞു. അപ്പോൾ എന്നോട് പറഞ്ഞു അയാൾ നല്ല മനുഷ്യനാണ് .അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ഞാൻ ചീത്തയാണോ നീ സുഖമാണോ ന്നൊക്കെ ചോദിച്ചില്ലേ പുള്ളി ഒന്നും സംസാരിക്കാതെ പോയി കുടുംബം ഒക്കെ ആയില്ലേ പഴയതൊക്കെ ഇപ്പോഴും ഓർത്തിരിക്കുവോ ? അപ്പോ ഞാൻ ഓർത്തതോ ? ആ നീ ഒന്ന് മിണ്ടാതിരി ശ്ശോ എൻറ്റെ പഴയ ലൈനിനെയൊന്നും കാണാറേയില്ലല്ലോ ൻറ്റീശ്വരാ.ഇന്നത്തേക്കെഴുതാനുള്ള വകയായി ല്ലേ ..വാ ഒരു ചായയിട് ഞാൻ ചായ ഇട്ട് ചാറ്റൽമഴ
മാസ്ക്ക്ശി വേട്ടനും വെച്ചിരുന്നു പക്ഷെ എനിക്ക് മനസിലായി .എന്നെ മനസിലായില്ല. പോയി സീറ്റിൽ ഇരുന്നപ്പോൾ അടുത്ത് ഇരുന്ന ആള് പറഞ്ഞു കൊടുക്കുന്നത് ഞാൻ കേട്ടു.ഞാൻ ആണെന്ന്.. ഇന്ന് ബഷീർനെപ്പറ്റി ഓർത്തപ്പോളാണ് സാറാമ്മക്ക് കേശവൻ നായരുടെ വകയുള്ള പ്രേമലേഖനമൊക്കെ ഓർമ്മ വന്നത്, നിലാവെളിച്ചവും. എന്തെങ്കിലും എഴുതണമല്ലോ ന്നൊക്കെ ചിന്തിച്ചിരുന്ന സമയത്ത് ശിവേട്ടനെ കണ്ടു മുട്ടിയത് .സന്തോഷം ശിവേട്ടാ.

