എഴുത്ത്:- നൗഫു ചാലിയം
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…
ഒന്നെന്റെ കൂടേ വരുമോ…?”
ഞാൻ സാധനങ്ങൾ ഇറക്കുന്ന കടയുടെ കഫീൽ വണ്ടി ക്കരികിലേക് വന്നു പറഞ്ഞപ്പോൾ ഞാൻ അയാളെ ഒന്ന് നോക്കി…
“ആ കടയുടെ കൗണ്ടറിൽ ഇടക്ക് അയാൾ ഇരിക്കുന്നത് ഞാൻ കാണാറുണ്ടേലും ഒരു പുഞ്ചിരിയുടെയോ സലാം ചൊല്ലല്ലിന്റെയോ പരിചയം അല്ലാതെ ഞാനും അയാളും തമ്മിൽ വേറെ ഒന്നും തന്നെ ഇല്ലായിരുന്നു…
അയാളുടെ പേർ അഹമ്മദ് എന്നാണെന്നു എനിക്കറിയാം…
അതും ശരിയാണോ എന്നുള്ളത് എനിക്കറിയില്ല…
കാരണം പൊതുവെ അറബികൾ അന്വോനം സംസാരിക്കാൻ ഉപയോഗിക്കുന്ന രണ്ടു പേരുകളാണ് അഹമ്മദ്, മുഹമ്മദ്…”
പേരറിയുന്നവർ ആയാലും പൊതുവെ ആ പേരിൽ ആയിരിക്കാം അവർ മിക്കവാറും ആളുകളെ വിളിക്കുന്നത്…
പേരിൽ കാര്യമില്ലാത്തത് കൊണ്ട് തന്നെ കഥ പറഞ്ഞു തുടങ്ങട്ടെ..
ഇതെന്റെ കഥയല്ല… ഞാൻ നേരത്തെ പറഞ്ഞ ആളുടെ കഥയാണ്…
അഹമ്മദിന്റെ കഥ…”
“എന്താണ് അഹമ്മദ്.. “
അയാളുടെ കണ്ണിൽ ഒരു വെപ്രാളം പോലെ കണ്ടു ഞാൻ ചോദിച്ചു…
“നീ സാധനങ്ങൾ ഇറക്കി കഴിഞ്ഞോ കടയിലേക്കുള്ള…”
അയാൾ എന്നോട് ചോദിച്ചു…
“ഹ്മ്മ് “..
ഞാൻ അതിനൊരു മൂളലിൽ മാത്രമായി മറുപടി കൊടുത്തു…
“എന്നാൽ വാ നമുക്ക് എന്റെ വണ്ടിയിൽ ഇരിക്കാം…”
“എന്നും പറഞ്ഞു അയാൾ അയാളുടെ കാറിലേക് എന്നെ കൊണ്ട് പോയി.. അതൊരു പഴയ മോഡൽ ടൊയോട്ട കോറോള യായിരുന്നു…
എന്താണ് ഇയാൾക്ക് എന്നോട് പറയാൻ ഉള്ളയെന്ന് അറിയാതെ ഇനി എന്നെ എങ്ങോട്ടേലും തട്ടി കൊണ്ട് പോകുവാനോ മറ്റോ ആണെന്ന് അറിയാതെ അയാളുടെ കടയുടെ മുന്നിൽ തന്നെ ഉള്ള cc ടീവി കാമറയുടെ മുമ്പിൽ ഒന്ന് രണ്ടു നിമിഷം തിരിഞ്ഞു കളിച്ചു ഞാൻ അയാളുടെ കാറിലേക് കയറി…
പറയാൻ പറ്റില്ല… കയ്യിൽ എപ്പോഴും സെയിൽസ് നടക്കുന്നതിന്റെ ഇടയിൽ ആയത് കൊണ്ട് പത്തു പതിനയ്യായിരം റിയാലേങ്കിലും കാണും… അതെങ്ങാനും നഷ്ടപ്പെട്ടാൽ മൂന്നു മാസം കാള പണിയെടുക്കുന്നത് പോലെ പേറിയാലേ കടം വീടൂ…
അങ്ങനെ തട്ടി കൊണ്ട് പോയി പൈസ അടിച്ചു മാറ്റിയ പല സംഭവങ്ങളും ഞാൻ കേട്ടിട്ടുണ്ട്…
എന്താ ചെയ്യ മനുഷ്യൻമാർ എല്ലാ നാട്ടിലും പല വിധമാണ്…”
“ഏതായാലും വേണ്ടിയില്ല ഒരാൾ നമ്മോട് എന്തോ പറയാൻ ഉണ്ടെന്നും പറഞ്ഞു വിളിച്ചതല്ലേ അയാൾക് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാം.. “
“ഷമീർ… ഷമീർ എന്ന് തന്നെ അല്ലേ നിന്റെ പേര്”
വണ്ടിയിലേക് കയറിയ ഉടനെ അയാൾ എന്നോട് ചോദിച്ചു..
“അതെ”..
ഞാൻ അയാൾക് മറുപടിയായി പറഞ്ഞു..
“ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…
നിന്റെ നാട്ടുകാരനല്ലേ എന്റെ കടയിലെ സിയാദ്…”
“ആ…
ഓൻ ഇന്ന് നാട്ടിൽ നിന്നും വരുന്നുണ്ടല്ലോ… രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോയതായിരുന്നു അവൻ…
എന്റെ വീട്ടിൽ നിന്നും കുറച്ചു ബേക്കറിയും കൂടേ പത്തിരിയും പോത്തിറച്ചിയും കൊടുത്തയക്കുന്നുണ്ട് അവന്റെ അടുത്ത്…
ഇന്നെന്തായാൽ അതും വാങ്ങിയിട്ട് പോകാമെന്നു കരുതിയാണ് അവന്റെ കടയിലേക്ക് വന്നത് തന്നെ…”
സിയാദ് നാട്ടുകാരൻ ആണെന്ന് പറഞ്ഞു…ഞാൻ അയാളെ നോക്കി…
“അവൻ ഇത്രയും കാലം എന്നെ ചതിക്കുകയായിരുന്നു…”
അയാൾ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടലോടെ അയാളെ നോക്കി.
“ചതിക്കെ…”
“അതേ…
അവൻ ഇത്രയും കാലം എന്നെ ചതിക്കുകയായിരുന്നെന്ന് മനസിലാക്കാൻ എനിക്ക് അവന്റെ നാട് വരെ പോകേണ്ടി വന്നു…”
“രണ്ടാഴ്ച മുമ്പ് സൗദി സിയാദിന്റെ കൂടേ നാട്ടിൽ ഉണ്ടായിരുന്നെന്നൊക്കെ ഞാൻ അവന്റെ സ്റ്റാറ്റസ് കണ്ടപ്പോ മനസിലാക്കിയിരുന്നു…”
” ഞാൻ അവന് ശമ്പളമായി കൊടുത്ത പൈസിയേക്കാൾ കൂടുതൽ അവൻ ഈ കടയിൽ നിന്നും കൃത്രിമം കാണിച്ചു ഉണ്ടാക്കിയിട്ടുണ്ട്…
അതൊക്കെ നിങ്ങളുടെ നാട്ടിൽ പോയപ്പോൾ എനിക്ക് മനസിലായി…അവൻ മാത്രമല്ല ഈ കടയിലെ വേറെയും ഒന്ന് രണ്ടു പേരുടെ വീടും സ്ഥലവുമൊക്കെ ഞാൻ കണ്ടു..
നിനക്കറിയുമോ ഇവരെ എല്ലാം ഞാൻ എന്റെ സഹോദരൻ മാർ ആയിട്ടായിരുന്നു കണ്ടിരുന്നത്…
ഞാൻ ഇവിടെ വാടക വീടെടുത് കഴിയുമ്പോൾ അവർക്ക് അവിടെ പത്തും പതിനായിരവും സ്ക്യയർ മീറ്ററുള്ള ബംഗ്ലാവും.. ഉള്ളതിൽ ഏറ്റവും മുന്തിയ വാഹനവും…ഞാൻ കൊടുക്കുന്ന ശമ്പളം കൊണ്ട് അവർക്ക് ഒരിക്കലും അതൊന്നും വാങ്ങാൻ കഴിയില്ല…
അത് കൊണ്ട് ഞാൻ എല്ലാത്തിനെയും പോലീസിൽ ഏൽപ്പിക്കാൻ പോവാണ്…
എന്റെ പൈസ കട്ടെടുത്തെന്നും പറഞ്ഞു…
നീ അവന്റെ നാട്ടുകാരൻ ആയത് കൊണ്ട് സത്യം എന്താണെന്ന് നിന്നോട് പറയണമെന്ന് തോന്നി ..”
“അയാൾ പറയുന്നത് മുഴുവൻ എനിക്ക് പുതിയ അറിവ് ആയിരുന്നു…
ഈ സൂപ്പർ മാർക്കറ്റ് സിയാദിന്റെ ആയിരുന്നു എന്നായിരുന്നു ഞാൻ ഇത്രയും കാലം കരുതിയിരുന്നത്…
അതെല്ല അവൻ ഇയാളുടെ ശമ്പള ക്കാരൻ മാത്രമാണെന്ന് ഇപ്പോഴാണ് അറിയുന്നത്..”
“പടച്ചോനെ… അയാൾ അവരെ പിടിച്ചു ജയിലിൽ ആക്കിയാൽ പിന്നെ പുറത്തേക് ഇറങ്ങാൻ തന്നെ കൊല്ലങ്ങൾ വേണ്ടി വരും..
നാട്ടുകാരൻ അല്ലേ… എന്താ ഇപ്പൊ ചെയ്യ…”
“അഹമ്മദ്… അവരെ ജയിലിൽ ഇടണോ.. നാട്ടിലേക് കയറ്റി അയച്ചാൽ പോരെ ഫൈനൽ എക്സിറ്റ് കൊടുത്ത്…”
“അത് മതിയായിരുന്നു… പക്ഷെ ഓർക്കുമ്പോൾ തോറും അവരെന്നെ ചതിച്ചതാണ് എനിക്ക് ഓർമ്മവരുന്നത്..
എന്റെ കൂടേ എന്റെ പണിക്കാരായി നിന്നിട്ട് എന്നെ ചതിച്ചവരെ പിന്നെ ഞാൻ എന്ത് ചെയ്യാനാണ്..
അവരെ ഞാൻ അത്രക്ക് വിശ്വാസിച്ചു പോയിരുന്നെടാ…”
“അഹമ്മദ്… അവർക്ക് ചെറിയ കുട്ടികളും കുടുംബവുമൊക്കെ ഉള്ളതാണ്.. നീ ഒന്ന് ക്ഷമിച്ചു അവരെ നാട്ടിലേക് കയറ്റി വിട്ടോ…
ഇപ്പൊ ഉള്ള സൗഭാഗ്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ട്ടപെട്ടാൽ തന്നെ അവർ തകർന്നു പോകും…”
ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു അയാളെ സമാധാനിപ്പിച്ചു ജയിലിൽ കിടത്തുക എന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിച്ചു ..
അവസാനം അങ്ങനെ ചെയ്യാമെന്നും പറഞ്ഞു അയാൾ നേരെ എയർപോർട്ടിൽ പോയി..
“പിറ്റേന്ന് തന്നെ സിയാദ് നാട്ടിൽ എത്തിയ വിവരം ഞാൻ അറിഞ്ഞു.. കൂടെ മറ്റു രണ്ടു പേരും…
പക്ഷെ നാട്ടിൽ പരന്നത് മറ്റൊരു കഥയായിരുന്നു..
സിയാദിന്റെ കട കഫീൽ പിടിച്ചെടുത്തെന്നും…അവന്റെ ഷെയർ പോലും കൊടുക്കാതെ കയറ്റി വിട്ടേന്നുമുള്ള കഥ.. “
“പന്നി……
അവന്റെ ഒരു രൂപ പോലും ഇറക്കാത്ത കടയിൽ നിന്നും ഷെയർ കിട്ടിയില്ല പോലും…
അവനോ ആദ്യമേ കഫീൽ പറഞ്ഞത് പോലെ ജയിലിൽ ഇട്ടാൽ മതിയായിരുന്നു..
എനിക്ക് അന്നേരം അങ്ങനെയാണ് തോന്നിയത്…”
ബൈ
.. ☺️

