എഴുത്ത്:- നൗഫു ചാലിയം
“കയ്യിലെ പ്ളേറ്റ് എനിക്ക് നേരെ നീട്ടിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…”
“ഈ പെണ്ണിന് ഇതെന്തു പറ്റി???…”
ആലോചിച്ചു കൊണ്ട് തന്നെ അവൾ കൊണ്ട് വന്ന പ്ളേറ്റ് തുറന്നു നോക്കി..
“എനിക്കേറെ ഇഷ്ട്ടപെട്ട ആവി പറക്കുന്ന ദോശയും തക്കാളി കൊണ്ട് ഉണ്ടാക്കിയ ചുവന്ന ചമ്മന്തിയും ആയിരുന്നു അതിൽ…”
“പ്ളേറ്റ് ഞാൻ വാങ്ങിയ ഉടനെ തന്നെ എന്നോടൊന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നിരുന്നു…”
വർഷം 2020 ഇലെ തുടക്കം…
“നാട്ടിൽ കോവിഡ് 19 അരങ്ങു വാഴുന്ന സമയം…..”
“എന്റെ പേര് റിസ്‌വാൻ…മലപ്പുറം ജില്ലയിലാണ്…
ഞാൻ ഖത്തറിൽ ആയിരുന്നു…
കടലിലെ ഓയിൽ റിഗിലെ ജോലി ആയതു കൊണ്ട് തന്നെ മൂന്നു മാസം കൂടുമ്പോൾ നിർബന്ധമായും കരയിൽ ഒരു മാസം പോയി നിൽക്കണം..
കമ്പിനി ഒരു മാസം ലീവും ടിക്കറ്റും ലീവ് സാലറിയും തരുന്നത് കൊണ്ട് തന്നെ മൂന്നു മാസം കൂടുമ്പോൾ നാട് കാണാം..
അങ്ങനെ ആയിരുന്നു നാട്ടിലേക് ഈ കൊറോണ അരങ്ങു വാഴുന്നതിന് ഇടയിൽ നാട്ടിലേക്കു എത്തിയത്..”
“ഗവണ്മെന്റ് വിദേശത്തു നിന്നും വരുന്നവർക്ക് 14 ദിവസത്തെ കോറന്റൈൻ നിർബന്ധം ആക്കിയത് കൊണ്ട് തന്നെ പണി പൂർത്തിയാകാത്ത എന്റെ വീട് തന്നെ ആയിരുന്നു എനിക്കായ് കോറന്റൈൻ ഇരിക്കാൻ വീട്ടുകാർ ഒരുക്കിയിരുന്നത്…
കറന്റ് കിട്ടാത്തത് കൊണ്ട് തന്നെ തറവാട്ടിൽ നിന്നും ഒരു ലൈൻ വലിച്ചു ഒന്ന് രണ്ടു ബൾബും ഒരു ഫാനും റൂമിൽ സെറ്റ് ചെയ്തിരുന്നു അവർ…
വന്നിട്ടിപ്പോ രണ്ടാമത്തെ ദിവസമാണ്…
എയർപോർട്ടിൽ നിന്ന് തന്നെ കോവിഡിന്റെ ടെസ്റ്റ് ചെയ്തു രോഗമൊന്നും ഇല്ലെന്നു മെസ്സേജ് വന്നിട്ട് ഏതാനും മണിക്കൂറെ ആയിട്ടുള്ളു..
എന്നിരുന്നാലും കർശന നിർദ്ദേശമുണ്ട് പതിനാല് ദിവസം റൂമിൽ നിന്നും പുറത്തേക് കിടന്നെ തീരൂ…”
ലോക്ക് ഡൗൺ വരുന്നതിന് മുമ്പ് ആയതു കൊണ്ട് തന്നെ കൂടെ ഓടിച്ചാടി കളിച്ച കൂട്ടുകാരെ ഒരു നോട്ടം പോലും കാണാൻ കഴിഞ്ഞിട്ടില്ല…
ഞാൻ എത്തിയെന്നു അറിഞ്ഞാൽ എയർപോർട്ടിൽ നിന്നും തൂക്കി എടുത്തു കൊണ്ട് പോകുന്നവർ…ഇന്നി ദിവസം വരെ ഒന്ന് ഫോൺ പോലും ചെയ്തിട്ടില്ല എന്നതാണ് സത്യം…
ഞാൻ മാരക മായ രോഗം കൊണ്ട് വന്നതാണല്ലേ നാട്ടിൽ അതായിരിക്കും..
എന്നാലും ഒന്ന് വിളിച്ചു നോക്കാമായിരുന്നു…
ഏറ്റവും അടുത്ത മൂന്നാല് കൂട്ടുകാരെ ഓർത്തപ്പോൾ തന്നെ കണ്ണ് നിറഞ്ഞു വന്നു…”
“വീണ്ടും ഓരോന്ന് ആലോചിച്ചു…ദോശ കഴിച്ചു പ്ളേറ്റ് കഴുകി വെച്ചു…
പുറത്തേക് നോക്കി ഇരുന്നപ്പോൾ നാലു വയസുള്ള മോൻ വീടിന്റെ അതിരിൽ വന്നു നിന്നു ഇങ്ങോട്ട് നോക്കുന്നു..
അവൻ എന്നെ കണ്ടപ്പോൾ ചിരിച്ചു..
ഉപ്പ എന്ന് വിളിച്ചു കൈ കൊണ്ട് ടാറ്റാ തരുന്നു…”
“ഞാനും അവനോട് മനോഹരമായി തന്നെ ചിരിച്ചു..”
“അവൻ ചുറ്റിലും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഒരടി മുന്നോട്ടു വെച്ചപ്പോൾ ആയിരുന്നു…
പെട്ടന്ന് ആരോ അവനെ അവിടെ വന്നു നിൽക്കുന്നതിന് ചീത്ത പറഞ്ഞപ്പോൾ അവൻ അവിടെ നിന്നും ഓടി പോയി..”
“തൊട്ടടുത്തു തന്നെ ഉണ്ടായിട്ടും ഒന്ന് വാരി പുണരാൻ പോലും കഴിയാത്ത അവസ്ഥ…
ഹോ ആലോചിക്കാൻ കൂടി പറ്റുന്നില്ല…”
“ഞാൻ കുറച്ചു സിനിമയും കഥകളും വായിച്ചു എങ്ങനെ എങ്കിലും ഉച്ചവരെ സമയം പോക്കി..
ഒരു മണി ആയപ്പോൾ എന്റെ പെണ്ണ് വീണ്ടും നടന്നു വരുന്നത് ഞാൻ കണ്ടു..
അവൾക്കിത് നാലാം മാസമാണ്… വയറു പതിയെ പതിയെ ഉയർന്നു വരുന്നുണ്ടായിരുന്നു…
ഞാൻ എന്റെ കുഞ്ഞിനെ യുമായി അവൾ വരുന്നതും നോക്കി ഇങ്ങനെ ഇരുന്നു…
രാവിലെ ഇട്ടിരുന്ന വസ്ത്രം മാറിയിട്ടുണ്ട്…അവൾ കുളിച്ചു മനോഹരിയായി തന്നെ ആയിരുന്നു എന്റെ അരികിലേക് വന്നത്..
ഞാൻ അവളെ തന്നെ നോക്കി..
അവളുടെ മുഖത് നേരത്തെ ഞാൻ കണ്ട അതെ ഭാവം തന്നെ ആയിരുന്നു..”
“എന്താടി ഞാൻ വന്നത് നിനക്ക് ഇഷ്ട്ടമായില്ലേ…”
ഞാൻ അവളോട് ചോദിച്ചു..
“ എന്താണിക്ക…
ഇങ്ങനെ ചോദിക്കുന്നെ…???”
അവൾ കയ്യിലെ പ്ളേറ്റിൽ ഉണ്ടായിരുന്ന ചോറ് എന്റെ പ്ളേറ്റിലേക്ക് തട്ടി കൊണ്ട് ചോദിച്ചു..
“അല്ല നിന്റെ മുഖത് ഒരു തെളിച്ചം ഇല്ലാത്തത് പോലെ…
ഞാൻ കൊറോണയും കൊണ്ടാണ് വന്നതെന്ന് തോന്നുന്നുണ്ടോ നിനക്ക്…”..
“എന്തെക്കെയാ നിങ്ങൾ പറയുന്നേ… എനിക്ക് എന്ത് പ്രശനമാ നിങ്ങൾ വരുന്നതിൽ.. ഞാൻ കാത്തിരിക്കല്ലേ നിങ്ങളെ…
നിങ്ങൾ ഇതിനുള്ളിൽ ജയിലിൽ കിടക്കുന്നത് പോലെ കണ്ടിട്ടാ എനിക്ക് വിഷമം…
മൂന്നാല് മാസം കൂടെ ഇല്ലാതെ അവിടെയായിരുന്നു…
ഒന്നിങ്ങോട്ട് എത്തി എന്ന് കണ്ടപ്പോൾ തൊട്ടടുത്തു ഉണ്ടായിട്ടും ഒന്ന് തൊടാൻ പോലും കഴിയാതെ…
അവൾ പെട്ടന്ന് കണ്ണിൽ വെള്ളം നിറച്ചു പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു.. “
“എന്റെ റസിയ നീ എന്നെ കൂടി സങ്കടപെടുത്തല്ലേ…
ഞാൻ വെറുതെ ചോദിച്ചതാ… നീ എന്താ എനിക്കിന്ന് സ്പെഷ്യൽ ആയി ഉണ്ടാക്കിയത്..”
വിഷയം മാറ്റുവാൻ എന്ന പോലെ ഞാൻ അവളോട് ചോദിച്ചു…
“ഇക്കാന്റെ ഫേവറേറ്റ് തന്നെയാണ്…
വെള്ളരി തേങ്ങ അരച്ച് വെച്ചതും…ബീറ്റ്‌റൂട്ടും കേരറ്റും മിക്സ് ചെയ്ത ഉപ്പേരിയും…
കോഴി പൊരിച്ചതും ഉണ്ട്…”
“കോഴി പൊരിച്ചതോ…
അയിന് കോഴി കട അടവല്ലേ റസി…”
ഞാൻ അവളോട് ചോദിച്ചു..
“കോഴി…
കടയിലെ എല്ലാ എന്റെ ബുദ്ധൂസെ…
നമ്മുടെ വീട്ടിലെ തന്നെയാണ്…
ഉമ്മാന്റെ ഗിരിരാജൻ കോഴി കളിൽ മുഴുത ഒന്നിനെ ഉപ്പ ഉമ്മ കാണാതെ സുബിഹി ക്ക് തന്നെ അറുത്തു വെട്ടി വെച്ചിരുന്നു ഉപ്പാന്റെ മോന് കൂട്ടാനായി കൊടുക്കാൻ..
ആ കോഴി ആണിത്…”
ഓഹോ അങ്ങനെ ആണല്ലെ..
“എന്നിട്ട് നീ ചോറ് കഴിച്ചോ.. “
“എന്റെ ചോദ്യത്തിന് അവൾ കണ്ണുകൾ രണ്ടും അടച്ചു തല വേഗത്തിൽ രണ്ടു ഭാഗത്തേക്കും കുലിക്കി ഇല്ലെന്ന് കാണിച്ചു..
എന്ന വാ “
“കറി ചോറിലേക് ഒഴിച്ചു അവളെ വിളിച്ചതും അവൾ രണ്ടു ഭാഗത്തേക്കും ഒന്ന് നോക്കി ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നായിരിക്കും…
പെട്ടന്ന് ജന വാതിലിന് അടുത്തേക് ചേർന്ന് നിന്ന് വായ തുറന്നു…
ഞാൻ പെട്ടന്ന് തന്നെ ഒരു പിടി ചോറ് എടുത്തു അവളുടെ വായിലേക്ക് വെച്ച് കൊടുത്തു…
അവൾ എന്റെ വിരൽ പോലും നുണഞ്ഞു ചോറിനു കൂടെ എടുത്തു കഴിച്ചു…”
എല്ലാ പ്രാവശ്യം ലീവിന് വന്നാലും ഇടക് എന്റെ കയ്യിൽ നിന്നും ഒരു ഉരുള ചോറെങ്കിലും കഴിക്കുന്നത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ വീണ്ടും ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു..
രണ്ടു മൂന്നു പിടി ചോറ് കൂടെ കഴിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു…
“ഞാൻ പോട്ടെ ഇക്ക…അല്ലേൽ ആരെങ്കിലും വന്നു നോക്കും…നമ്മൾ സംസാരിക്കുന്നത് കണ്ടാൽ പിന്നെ അത് മതി…”
എന്നും പറഞ്ഞു അവൾ എന്നോട് കൈ വീശി കാണിച്ചു അവിടെ നിന്നും പോയി..
“അങ്ങനെ എന്റെ കോറന്റൈൻ തുടങ്ങി ആദ്യത്തെ ആഴ്ച കഴിഞ്ഞ ദിവസം..
നാട്ടിൽ ലോക്ക് ഡൗൺ കൂടെ ഗവണ്മെന്റ് ഏർപ്പെടുത്തേണ്ടി വന്നു… അല്ലങ്കിലും ആളുകളെ നിയന്ദ്രിക്കാൻ ഇതൊക്കെ നല്ലത് തന്നെ ആയിരുന്നു…”
“അന്നവൾ എന്റെ അരികിലേക് വന്നപ്പോൾ കണ്ണൊക്കെ ചുവന്നു തുടുത്തിരുന്നു..
അത് കണ്ടപ്പോ തന്നെ ഞാൻ അവളോട് ചോദിച്ചു..
എന്ത് പറ്റിയെടി..
സുഖമില്ല ഇക്ക…
മിനിയാന്ന് ടൗണിൽ പോയിരുന്നു കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ കൊറോണ പിടിച്ചോ ആവോ..
ഒന്ന് രണ്ടു പ്രാവശ്യം എന്റെ മുന്നിൽ നിന്ന് കൊണ്ട് ചുമച്ചു…
അവൾ ചിരിച്ചു കൊണ്ടായിരുന്നു എന്നോട് പറഞ്ഞതെങ്കിലും അവൾക് സംസാരിക്കാൻ കഴിയാതെ ഇടക്കിടെ ചുമ വരുന്നുണ്ടായിരുന്നു..
ഇടക് ശ്വാസം പോലും കിട്ടാത്ത അവസ്ഥയും…
ഞാൻ അപ്പോൾ തന്നെ അവളോട് ഹെൽത്തിൽ പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു..
അവൾ പോയ്കോളാം എന്ന് പറഞ്ഞു പോയെങ്കിലും പോകാൻ സധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വേഗം എന്നെ വിളിക്കാറുള്ള വാർഡിലെ ആരോഗ്യ പ്രവര്ത്തകയെ വിവരം അറിയിച്ചു…”
“അര മണിക്കൂർ ആയപ്പോൾ തന്നെ എന്റെ വീട്ടിൽ ഒരു ആംബുലൻസ് വന്നു നിന്നു..
ആംബുലൻസ് വന്നപ്പോൾ എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ പോലെ വന്നു പോയി..
ഞാൻ പുറത്തേക് തന്നെ നോക്കി ഇരുന്നപ്പോൾ റസിയ യുണ്ട് മോനെയും കൂട്ടി ആംബുലൻസിനു അടുത്തേക് നടക്കുന്നു…
അവൾ എന്നെ ഒന്ന് നോക്കുവാനായി ഞാൻ അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നു..”
“ആംബുലൻസിൽ കയറുന്നതിനു തൊട്ട് മുമ്പ് അവൾ ഇങ്ങോട്ട് ഒന്ന് നോക്കി…പതിയെ മാസ്ക് കുറച്ചു മാത്രം താഴ്ത്തി എന്നെ നോക്കി ചിരിച്ചു..
എന്നിട്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു..
ഞാൻ പെട്ടന്ന് പോയി വരാമേ എന്ന്…”
“ഞാൻ അവളോട് ചിരിച്ചു…
ആ ചിരി അവൾ കണ്ടിട്ടുണ്ടാവുമോ…
അറിയില്ല…”
“അന്ന് വൈകുന്നേരം തന്നെ മോനെ ഇങ്ങോട്ട് തന്നെ കൊണ്ട് വന്നു..
മോന് ഒരു കുഴപ്പവും ഇല്ലായിരുന്നു.. പക്ഷെ ഓൾക് ആരുടെയോ അടുത്ത് നിന്നും കൊറോണ ബാധിച്ചിട്ടുണ്ട്…”
“അത് മാത്രമല്ല അവൾക് വയറ്റിൽ ഉള്ളത് കൊണ്ട് തന്നെ കുട്ടിക്കും ബാധിക്കുമോ എന്നൊരു ഡൌട്ട് ഉള്ളത് കൊണ്ട് തന്നെ ആരോഗ്യ വിഭാഗം താമസിപ്പിക്കുന്ന സ്ഥലത്ത് രണ്ടാഴ്ച കോറന്റൈൻ കിടക്കണം…”
“അങ്ങനെ ഒന്ന് രണ്ടു ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി…
വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് തന്നെ അവൾ എന്നെ ഇടക്കിടെ വിളിക്കും…ഞങ്ങൾ തമ്മിൽ ലുഡോ കളിക്കും കട്ട കളി കളിക്കും…
മതി വരുവോളം സംസാരിച്ചു ഇരിക്കാം എല്ലാം കൊണ്ടും അടിപൊളി..
അതിനിടയിൽ ആയിരുന്നു പെട്ടന്ന് അവൾക് ശ്വാസം കിട്ടാതെ ഇടങ്ങേറ് വന്നത്..”
“അവളെ പെട്ടന്ന് തന്നെ മെഡിക്കൽ കോളേജിലെക്ക് മാറ്റിയെന്ന് അറിഞ്ഞപ്പോൾ കോറന്റൈൻ ലംഗിച്ച് പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നെ വീട്ടുകാർ സമാധാന പെടുത്തി ഇരുത്തി..”
“പക്ഷെ റസിയ….
അവൾ രണ്ടു ദിവസം കൊറോണ ന്യുമോണിയായി തീർന്നു വെന്റിലേറ്ററിൽ തന്നെ ആയിരുന്നു…
ഞാൻ ഉപ്പയോട് ചോദിക്കുമ്പോൾ എല്ലാം കുഴപ്പം ഒന്നുമില്ല എന്ന് ഉപ്പ പറഞ്ഞു കൊണ്ടിരുന്നു..”
“അവളോട് ഒന്ന് സംസാരിക്കാൻ കഴിയാത്ത ഇടങ്ങേറിൽ പുറത്തേക് നോക്കി ഇരിക്കുന്ന സമയത്താണ് ഒരു ആംബുലൻസ് വീട്ടിലേക് വരുന്നത് ഞാൻ കണ്ടത്….
അതെന്റെ വീടിന്റെ മുറ്റത്തു നിർത്തിയ ഉടനെ തന്നെ…ഉമ്മയുടെയും പെങ്ങമ്മാരുടെയും നിലവിളി എന്റെ കാതിൽ ഞാൻ കേട്ടു…
മോളെ റസിയാ……”
“ഉമ്മ വിളിച്ച പേര് കേട്ട ഉടനെ തന്നെ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞു തുളുമ്പി…എനിക്ക് നിയന്ത്രിക്കാൻ പോലും കഴിയാതെ ശരീരം മുഴുവൻ വിറച്ചു ആ ജനൽ കമ്പിയിൽ പിടിച്ചു ഞാൻ നിന്നു…”
“എന്റെ…
എന്റെ റസിയ പോയിരിക്കുന്നു…
എന്നോട് ഒരു വാക് പോലും പറയാതെ…
അവൾ…
അവൾ…. “
“പടച്ചോനെ നീ എന്തിന് എന്നോട് ഇത്…
ഞാൻ ആ റൂമിൽ ഇരുന്ന് നെഞ്ച് പൊട്ടി കരഞ്ഞു…
റബ്ബേ…എന്ന് വിളിച്ചു കൊണ്ട്…”
“പിന്നെ എല്ലാം പെട്ടന്നായിരുന്നു…
പണി പൂർത്തിയാകാത്ത വീട്ടിൽ തന്നെ അവളെ ഞാൻ ആദ്യമായി കയറ്റിച്ചു..
അവളുടെ ഇഷ്ട്ടത്തിന് എടുക്കുന്ന വീടാണ് അവൾ അല്ലെ ആദ്യമായി കയറേണ്ടത്…
ഇനി കയറാൻ അവൾ വരില്ലല്ലോ..
കർശന നിയന്ത്രണത്തോടെ അഞ്ചേ അഞ്ചു മിനിറ്റ് എനിക്കെന്റെ പെണ്ണിനെ കാണുവാനുള്ള സമയം അനുവാദിച്ചു കിട്ടിയിരുന്നു…”
ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവളെയും എടുത്തു ആളുകൾ പോകുന്നത് കൂട്ടിൽ അടച്ച തത്തയെ പോലെ ഞാൻ നോക്കി കണ്ടു…
++++
“ഉപ്പിച്ചി…
ഇവിടെ യാ ഉമ്മ ഉറങ്ങുന്നേ…”
കോറന്റൈൻ കഴിഞ്ഞു മോനേയുമായി റസിയ കിടക്കുന്ന പള്ളി കാട്ടിലേക് നടക്കുമ്പോൾ മുന്നിൽ നടക്കുന്ന മോൻ എന്നോട് പറഞ്ഞു…
“ ഉമ്മിച്ചി ഇവിടെയാ ഇനി ഉറങ്ങ ഉപ്പിച്ചി..
നമ്മളെ വീട്ടിലേക് വരില്ലേ…”
ഞാൻ അവനോട് ഒന്നും മിണ്ടാതെ ഖബറിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു…
“ ഇല്ല മോനെ ഉമ്മി ഇനി വരൂല..
നമ്മൾ ഉമ്മിയുടെ അടുത്തേക് പോകും ട്ടോ “
“അവനെ വാരി എടുത്തു…നെറ്റി തടത്തിൽ ഉമ്മ കൊടുത്തു..
അവനെയും കൊണ്ട് അവൾ കിടക്കുന്ന മണ്ണിലേക്ക് ഞാൻ മുട്ട് കുത്തി ഇരുന്നു..
പതിയെ അവളുടെ തല ഭാഗത്തുള്ള മീസാൻ കല്ലിലേക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു…
മോളെ…
റസിയ
എന്ന് ഞാൻ പതിയെ അവൾ കേൾക്കാൻ മാത്രം ശബ്ദത്തിൽ വിളിച്ചു…”
ഇഷ്ടപെട്ടാൽ 👍👍👍
ബൈ…
😊