എന്നെ തന്റെ സീറ്റിലേക്ക് ഇരുത്തിയിട്ട് ഡ്രൈവർ അമ്മയുമായി ലോറിയുടെ പിറകിലേക്ക് കയറും. പിടിവിടാതെ മോൻ ഇതില് കളിച്ചോയെന്നും പറഞ്ഞ് എന്റെ….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

തല ചായ്ക്കാൻ വീട് പോലും ഇല്ലാത്തയൊരു തെരുവുവേiശ്യയുടെ മകനാണ് ഞാനെന്ന് പറയുന്നതിൽ എനിക്ക് യാതൊരു ലജ്ജയുമില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ലൈംiഗീകതയുടെ ലiഹരി നിറച്ച ഈ തെരുവ് നിർമ്മിച്ചത് എന്റെ അമ്മ അല്ലായെന്ന ഉത്തമ ബോധ്യം കൊണ്ടുതന്നെയാണ്…

തെരുവ് തെiണ്ടിയാണെങ്കിലും എനിക്ക് അക്ഷര വിദ്യാഭ്യാസമുണ്ട്. എന്റെ പതിനേഴാമത്തെ പ്രായത്തിലാണ് കൈയിൽ കൊണ്ടുനടക്കാൻ സാധിക്കുന്നയൊരു സ്കൂളിലേക്ക് ഞാൻ തന്നിഷ്ടത്തോടെ ചേർന്നത്. ഭാഷകളും, ഇന്ന് ജീവിക്കാൻ ആശ്രയിക്കുന്ന കൈത്തൊഴിലുകളും അവിടെ നിന്നാണ് ഞാൻ പഠിച്ചത്. മേല്പറഞ്ഞ സ്കൂൾ എന്നാൽ മൊബൈൽ ഫോണെന്ന ആശയ വിനിമയ സന്തത സഹചാരിയാണ് കേട്ടോ..

അന്ന് ഞാൻ കീറിയ നിക്കറും ഒക്കാത്ത കുപ്പായവുമിട്ട് മൂiക്കളയൊലിപ്പിച്ച് തെiണ്ടി ജീവിക്കുന്ന കാലമായിരുന്നു. സ്കൂളിൽ പോകുന്ന പിള്ളേരെ യൊക്കെ കാണുമ്പോൾ ആദ്യമൊക്കെ സങ്കടം തോന്നാറുണ്ട്. പിന്നെ തോന്നും ഇതിനുമാത്രം എന്താണ് അവിടങ്ങളിലൊക്കെ പഠിപ്പിക്കുന്നതെന്ന്…! അങ്ങനെ എന്തെങ്കിലും മാതൃകാപരമായി പരിശീലിപ്പിക്കുണ്ടെങ്കിൽ ഈ ലോകമെന്താണ് എനിക്ക് മുന്നിലിങ്ങനെ തലകുത്തി നിൽക്കുന്നതെന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. വഴങ്ങിയാലും വാഴിക്കില്ലായെന്നയൊരു വാശിപോലെ…!

ബാലവേല നിർത്തിച്ച സർക്കാർ എന്നെ ബാലമന്ദിരത്തിൽ പണ്ടൊന്ന് ചേർത്തതാണ്. തiല്ലിപ്പiഴുപ്പിക്കുന്ന പഴങ്ങളൊന്നും കൂടുതൽ മധുരിക്കില്ലാ യെന്ന ബോധം പോലും അവിടത്തെ അധ്യാപകർക്ക് ഉണ്ടായിരുന്നില്ല. തക്കം കിട്ടിയപ്പോൾ കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ അവിടെ നിന്ന് രക്ഷപ്പെട്ടോടിയ നൂറ്റി പതിനാറാമത്തെ കുട്ടി ഞാനായി. അന്നെനിക്ക് പ്രായം പതിമൂന്നായിരുന്നു.

തെരുവിലെ ലiഹരിക്കച്ചവടത്തിലും പെണ്ണുങ്ങൾ തന്നെ ചുക്കാൻ പിടിച്ച് നടത്തുന്ന അവരുടെ വാiണിഭ കമ്പോളത്തിലും എന്റെ പങ്കുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ സാമ്പാദിക്കാൻ തുടങ്ങിയത്. ഉപയോഗി ക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കിയതിന് ശേഷം ആ കാലയളവിൽ തന്നെയാണ് ഞാനൊരു മൊബൈൽ ഫോൺ വാങ്ങുന്നത്. അതുമായുള്ള സമ്പർക്കം എന്റെ ചിന്താഗതിയെ വളരേ സ്വാധീനിച്ചു. അന്ന് ചുരുക്കം ചിലരുടെ കൈകളിൽ മാത്രമേ അത് ഉള്ളൂവെന്നതും ശ്രദ്ധേയമാണ്.

മനുഷ്യൻ അവന്റെ സുമുഖമായ ജീവതത്തിനായുള്ള ഊർജ്ജിതമായ അന്വേഷണങ്ങൾ അഗ്നി കൈയ്യിൽ വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്. അന്ന് അതാണ് രാശിയുടെ തലവര മാറ്റിയ വിപ്ലവമെങ്കിൽ ഇന്നത് ശാസ്ത്രബോധത്തിന്റെ ഉൽപ്പന്നമായ മിടുക്കൻ മൊബൈൽ ഫോണുകൾ തന്നെയാണ്. ഇനിയൊരു തലമുറയ്ക്ക് ആ സന്തത സാഹചാരിയെ കൂട്ടുപിടിക്കാതെ ഒരു സമൂഹത്തിന്റെ ഭാഗമാകാൻ സാധിക്കില്ല. സുഹൃത്തായി കണ്ടാൽ ആ കണ്ടുപിടുത്തം മനുഷ്യനെന്നും മുതൽക്കൂട്ടാണ്. പിറകിൽ നിന്ന് കുiത്തി ആപത്തിലേക്ക് തള്ളിയിടുമെന്ന് കണ്ടാൽ ഏത് ബന്ധവും പോലെ ഇതിൽ നിന്നും അകന്ന് നിൽക്കാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ…

പ്രയാസങ്ങളൊക്കെ പലവട്ടം പലയിടത്തുവെച്ചും എന്നെ തളർത്താൻ ശ്രമിച്ചിട്ടുണ്ട്. ഒറ്റപ്പെടലിന്റെ കടുത്ത വെയിലിൽ ഉരുകുമ്പോഴെല്ലാം ആരെങ്കിലും കൂട്ടിനായി ഉണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ അതിയായി ആഗ്രഹിക്കാറുമുണ്ട്. എവിടേയും സ്ഥിരതയില്ലാത്ത ഞാൻ ആരോട് പറയാൻ…!

ലോകത്തെ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചപ്പോൾ ഒറ്റക്കുള്ള ജീവിതത്തിന്റെ സുഖം പ്രത്യേകമായി എനിക്ക് തിരിച്ചറിയാൻ സാധിച്ചു. കൂട്ടം തെറ്റിയാലും, കൂട്ടത്തിൽ ആഹ്ലാദിച്ചാലും എല്ലാവരും തനിയേയെന്ന് തന്നെയാണല്ലോ വാസ്തവം…

അച്ഛൻ ആരാണെന്ന് പോലും എനിക്ക് അറിയില്ല. അമ്മയൊട്ട് പറഞ്ഞിട്ടുമില്ല. അമ്മയോടൊപ്പമുള്ള എന്റെ ഓർമ്മകളെല്ലാം പല തരത്തിലുള്ള ലോറികളിലാണ്. എത്രയോ ലോറികളിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഇത്തിരി നേരം ചലിച്ച് എവിടെയെങ്കിലുമത് ഓരം നിർത്തി വെക്കും. എന്നെ തന്റെ സീറ്റിലേക്ക് ഇരുത്തിയിട്ട് ഡ്രൈവർ അമ്മയുമായി ലോറിയുടെ പിറകിലേക്ക് കയറും. പിടിവിടാതെ മോൻ ഇതില് കളിച്ചോയെന്നും പറഞ്ഞ് എന്റെ കൈകൾ എടുത്ത് വളയത്തിൽ വെക്കാൻ അമ്മയൊരിക്കലും മറക്കാറില്ല. അമ്മയുടെ വരുമാന മാർഗ്ഗം എന്താണെന്ന് ഊഹിക്കാനുള്ള ബുദ്ധിയൊന്നും അന്നെനിക്ക് ഉണ്ടായതുമില്ല…!

അറിഞ്ഞിട്ടും പ്രത്യേകിച്ചൊരു സങ്കടമോ ദേഷ്യമോ അമ്മയോട് എനിക്ക് തോന്നിയില്ല. അതെന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ എനിക്ക്, ഇപ്പോഴും അറിയില്ലായെന്നത് തന്നെയാണ് സത്യം. എന്റെ അമ്മയെക്കുറിച്ച് യാതൊന്നും എനിക്ക് അറിയില്ലായെന്ന പരമമായ സത്യം..

ഒരിക്കൽ, അമ്മ പതിവ് തെറ്റിച്ച് എന്നെയൊരു കടയുടെ മുന്നിലെ ബെഞ്ചിൽ ഇരുത്തിയിട്ടാണ് നിർത്തിയിട്ട ലോറിയിലേക്ക് കയറി പോയത്. ആ ലോറി പോയതിൽ പിന്നെ അമ്മയെ ഞാൻ കണ്ടിട്ടില്ല. അവൻ എങ്ങനെയെങ്കിലും ജീവിച്ചോളുമെന്ന ധൈര്യത്തിൽ ആയിരിക്കണം അമ്മയന്ന് പോയത്. ഒരു യാത്രാമൊഴി പോലെ പോകാൻ നേരം എന്റെ മുഖം അമ്മ പൊതിഞ്ഞെടുത്തിരുന്നു. അതിൽ തുരുതുരാന്ന് ഉമ്മകൾ തന്നിരുന്നു. ഓർക്കുമ്പോൾ ഇന്നും എനിക്ക് അവിടങ്ങളിലെല്ലാം പൊള്ളും..

ആ പൊള്ളലിലും അമ്മയോട് ഞാൻ നന്ദി പറയാറുണ്ട്. ജനിച്ചപ്പോൾ തന്നെ മണ്ണിട്ട് മൂടാതിരുന്നതിനും എത്ര വളർന്നാലും വളർത്തിക്കൊണ്ടേയിരിക്കുന്ന രക്ഷിതാവ് ആകാതിരുന്നതിനും ഹൃദയം നിറഞ്ഞ നന്ദി പറയാറുണ്ട്. സ്വയം തെiണ്ടി തിന്നാനുള്ള വളർച്ചയെത്തിയോ എന്ന് മാത്രം മനസ്സിലാക്കാനുള്ള ബുദ്ധിയേ അമ്മയിൽ അന്ന് പ്രവർത്തിച്ചിട്ടുണ്ടാകൂ…

അല്ലെങ്കിലും, എല്ലാമൊരു ഊഹമാണല്ലോ… അമ്മയെക്കുറിച്ച് യാതൊന്നും അറിയാത്തയൊരു തെരുവുതെiണ്ടിയുടെ കുമിള പോലെയുള്ള ഊഹങ്ങൾ…!!!

Leave a Reply

Your email address will not be published. Required fields are marked *