എന്ന് സ്കൂളിൽ നിന്ന് വന്നാലും മുത്തശ്ശിയുടെ ഫോണിൽ നിന്നും എന്നെയും മോനെയും കാണാൻ വിളിക്കാറുള്ളവൾ വിളിക്കുന്നത് നിർത്തി..

എഴുത്ത്:- നൗഫു ചാലിയം

“മുത്തശ്ശി…..

എനിക്കാ…

സ്കൂളിൽ ഫസ്റ്റ്…”

വീടിനുള്ളിലേക് കയറുന്നതിനു മുമ്പ് ഷൂ അഴിച്ചു വെച്ച് ഷൂ റേക്കിൽ വെച്ച് കൊണ്ട് അവൾ മുത്തശ്ശിയോട് വിളിച്ചു പറഞ്ഞു…

“സ്കൂൾ ബസ് വീടിന് അടുത്ത് നിർത്തിയതും അതിൽ നിന്നും അനാമിക…

എന്റെ അനു മോൾ ഓടി വരുന്നത് കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

നീണ്ട മൂന്നു വർഷത്തിന് ശേഷമാണ് അവളെ ഞാൻ നേരിൽ കാണുന്നത്…

വീഡിയോ കാളിൽ അല്ലാതെ…

ഒരുപക്ഷെ വീഡിയോ കാളിൽ തന്നെ അവളെ ഞാൻ കണ്ടിട്ട് രണ്ടു മാസത്തിനു മുകളിൽ ആയിരുന്നിരിക്കും…”

“വീടിന്റെ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്ന ഞങ്ങളെ അവൾ കണ്ടെങ്കിലും ആളെ മനസിലാവാത്തത് പോലെ…

അമ്മയുടെ എടുപ്പിലേക് (അവളുടെ മുത്തശ്ശിയുടെ ) ചേർന്ന് നിന്ന് കൊണ്ട് അവളുടെ കയ്യിൽ ഉണ്ടായിരുന്ന സർട്ടിഫിക്കേറ്റ് കാണിച്ചു കൊണ്ട് ഒന്നോ രണ്ടോ ആഴ്ചകൾക്ക് മുമ്പ് മാത്രം പറിഞ്ഞു പോയ മുന്നിലെ പല്ലുകൾ കാണിച്ചു നിസ്‌ക്കളങ്കമായി അവൾ അമ്മയുടെ മുഖത്തേക് നോക്കി ചിരിച്ചു..

“ദേവീ..

എന്റെ ചിന്നുവിനാണ് സ്കൂളിലെ ഡാൻസിൽ ഫസ്റ്റ് കിട്ടിയിരിക്കുന്നെ…

മുത്തശ്ശി അന്നേ പറഞ്ഞില്ലേ എന്റെ ചിന്നൂട്ടി ഡാൻസ് കളിച്ചാൽ ആർക്കും ഫസ്റ്റ് കിട്ടില്ലെന്ന്‌…”

അമ്മ അവളുടെ നെറുകയിൽ എന്ന പോലെ ഉമ്മ കൊടുത്തായിരുന്നു മുഖത് സന്തോഷം നിറഞ്ഞു കൊണ്ട് പറഞ്ഞു…

“ഫസ്റ്റ് കിട്ടിയാൽ മുത്തശ്ശി സമ്മാനം വാങ്ങിക്കാം എന്ന് പറഞ്ഞില്ലേ…

നമുക്ക് പോകാം മുത്തശ്ശി…”

അവൾ വീണ്ടും ഞാൻ ഇരിക്കുന്ന ഭാഗത്തേക് പോലും നോക്കാതെ അമ്മയോട് കൊഞ്ചി…

“മുത്തശ്ശി പറഞ്ഞതെല്ലാം എന്റെ ചിന്നൂന് വാങ്ങി തരാം…

അതിന് മുമ്പ് മുത്തശ്ശിയുടെ ചിന്നൂനെ കാണാൻ .. ആരെക്കെയാ വന്നിരിക്കുന്നെ എന്ന് നോക്കിയേ…”

അമ്മ അവളെ പിടിച്ചു ഞങ്ങളുടെ നേരെ നിർത്തി കൊണ്ട് പറഞ്ഞു…

“പക്ഷെ അവൾ ഞങ്ങളെ നോക്കുക പോലും ചെയ്യാതെ തല താഴ്ത്തി നിന്നു…

അവളുടെ മനസിൽ ഞങ്ങൾ ആരും അല്ലാത്തത് പോലെ ആയിരുന്നു…”

“എന്റെ അനുവിന്റെ മനസ്സിൽ…

അനൂസെ….”

ഞാൻ പതിയെ അവളെ വിളിച്ചു…..

അമ്മക് അവൾ ചിന്നു വാണേൽ എനിക്ക് അവൾ അനു ആയിരുന്നു…

“പക്ഷെ അവൾ മുഖം പൊക്കുക പോലും ചെയ്യാതെ നിന്നു…

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടാമത്തെ മകൻ ദേവാനന്ദിനെ തൊട്ടടുത്തു ഇരിക്കുന്ന ഭർത്താവ് അനൂപിനെ ഏൽപ്പിക്കുവാനായി നീട്ടിയെങ്കിലും ഏതു സമയവും മൊബൈലിലോ ലാപ് ടോപിലോ തല ഇട്ടിരിക്കുന്ന അനൂപ് ആ സമയം അനുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

അനൂപ്….

ഞാൻ അവനെ വിളിച്ചതും അവൻ പെട്ടന്ന് എന്നെ നോക്കി രണ്ടു വയസുള്ള ഞങ്ങളുടെ മകനെ കയ്യിലെക് വാങ്ങി. “

“ഞാൻ എഴുന്നേറ്റ് മോളെ അടുത്തേക് നടന്നു…അവൾ താഴെ നോക്കുന്ന കണ്ണുകൾ കൊണ്ട് ഞാൻ അവളുടെ അടുത്തേക് വരുന്നത് അറിയുന്നത് പോലെ ആ കുഞ്ഞിളം കാലുകൾ പതിയെ പതിയെ പിറകിലേക് വെച്ചു…

എന്നെ അവൾ ഭയക്കുകയാണോ അതോ എന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ…”

“ചിന്നൂ..

അമ്മയുടെ പൊന്ന് മോളെ..”

ഞാൻ അവളെ എന്നിലേക്കു ചേർക്കുവാനായി വിളിച്ചു…

“ഞാൻ നിങ്ങളെ ചിന്നുവല്ല… എന്റെ മുത്തശ്ശിന്റെ ചിന്നുവാ…

എനിക്ക് ഇഷ്ട്ടല്ല… എന്നെ കാണണ്ട…

പൊയ്ക്കോ ഇവിടുന്നു…”

“ഞാൻ അവളെ വിളിച്ചതും അവളിൽ നിന്നുള്ള പ്രതികരണം കേട്ടു ഒരക്ഷരം മിണ്ടാൻ കഴിയാതെ ഒരടി മുന്നോട്ടു നടക്കാൻ കഴിയാതെ ഞാൻ നിന്നു…

അവളെ അമ്മയെ ഏൽപ്പിച്ചു പോയതിനു ഇത്രയും വലിയൊരു ശിക്ഷ…

അത് ഞാൻ പ്രതീക്ഷിച്ചില്ല…”

“അവളെ സ്കൂളിൽ ചേർത്തത് മുതൽ ആയിരുന്നു അവളിലെ മാറ്റങ്ങൾ വന്നു തുടങ്ങിയത് ഞാൻ അറിഞ്ഞു തുടങ്ങിയത്…

ഞാൻ വിളിക്കുന്ന ഫോൺ കാളുകൾ അവൾ അവോയ്ഡ് ചെയ്യുവാനായി തുടങ്ങി..

എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ…

അമ്മയോട് പറഞ്ഞപ്പോൾ അമ്മക്കും അത് തോന്നുന്നുണ്ടെന്നു പറഞ്ഞു…”

“എന്ന് സ്കൂളിൽ നിന്ന് വന്നാലും മുത്തശ്ശിയുടെ ഫോണിൽ നിന്നും എന്നെയും മോനെയും കാണാൻ വിളിക്കാറുള്ളവൾ വിളിക്കുന്നത് നിർത്തി..

ഞാൻ വിളിക്കുന്നത് പോലും മൈൻഡ് ചെയ്യാതെ ആയിരുന്നു…”

“ഞാൻ മുന്നിലേക്ക് നോക്കുമ്പോൾ അവൾ അവിടെ നിന്നും പോയിരുന്നു…

അമ്മയും ചേട്ടനുമായി അവളുടെ പ്രതികരണത്തിൽ തറച്ചു നിൽക്കുകയാണ്…”

“അമ്മേ…”

ഞാൻ അമ്മയുടെ അടുത്തേക് ഇരുന്ന് വിളിച്ചു…

“അമ്മ എന്റെ മുടിയിൽ തലോടി..

എന്നെക്കാൾ അവളെ അറിയുന്നത് അമ്മക്ക് ആണല്ലോ…

വാശി ക്കാരിയാണ്…എന്തേലും നേടണമെന്ന് കരുതിയാൽ സ്വയം പരിശ്രമിച്ചു അവൾ അത് നേടും…

അത് പോലെ തന്നെ ആയിരുന്നു ഇന്നവളുടെ കയിലുള്ള കുഞ്ഞു ട്രോഫിയും സെര്ടിഫിക്കേറ്റും…

ഏതോ ഒരു കുട്ടി ഡാൻസ് കളിക്കുന്നത് കണ്ടു അവളെ പോലെ കളിക്കാൻ യൂട്യൂബ് വഴി കണ്ടു പഠിച്ചതാണ് അവൾ ഡാൻസ്…

അതിനാണ് അവൾക് സ്കൂളിൽ തന്നെ ഫസ്റ്റ് കിട്ടിയിരിക്കുന്നെ…

കണ്ടവർക്ക് എല്ലാം നല്ല അഭിപ്രായം ആണെന്ന് അമ്മ പറഞ്ഞിരുന്നു..

ഞാനും കണ്ടിരുന്നു അമ്മയുടെ ഫോണിൽ എടുത്ത കുഞ്ഞു വീഡിയോ..”

“സാരമില്ല മോളെ…

നമ്മുടെ ചിന്നുവല്ലേ വാശി കൂടുതലാണ്…

ചിലപ്പോൾ നീ അവളെ എന്റെ കൂടെ നിർത്തി പോയത്തിലുള്ള സങ്കടം ആയിരിക്കും..

കൂടെ യുള്ള കുട്ടികൾ എല്ലാം അമ്മയുടെയും അച്ഛന്റെയും കൂടെ സ്കൂളിലും… പുറത്ത് കറങ്ങാനും എല്ലാം പോകുമ്പോ എന്റെ ചിന്നു മാത്രം…”

അമ്മ അതും പറഞ്ഞു ഒരു ഞെടുവീർപ്പ് ഇട്ടു..

“ അവൾക് കൂടെ വേണ്ടിയല്ലേ അമ്മേ…

ഞങ്ങൾ രണ്ടു പേരും വിദേശത്തു പോയത്…”

“ആയിരിക്കാം…

പക്ഷെ അതൊന്നും അറിയാനുള്ള പ്രായം അവൾക് ആയിട്ടില്ലല്ലോ…

അവൾക് നീ അവളുടെ അമ്മയാണ്.. എന്റെ മോൻ അവളുടെ അച്ഛനും..

അത് മാത്രമായിരിക്കും അവളുടെ ഉള്ളിൽ ഉള്ളത്..

ആ സ്നേഹം അനുഭവിക്കാൻ കഴിയാത്തതിൽ കൂടെ ഉണ്ടായില്ലല്ലോ എന്ന സങ്കടം കൊണ്ടായിരിക്കാം..

മോളുന്ന് പോയി നോക്കു അവൾ റൂമിൽ ഉണ്ടാവും…”

“അമ്മ പറയുന്നത് കേട്ടു ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു…

അവൾ റൂമിൽ മേശക് മുന്നിൽ ഇരിക്കുകയാണ്…

അവളുടെ കൈയിൽ ഒരു പെൻസിൽ ഉണ്ടായിരുന്നു ആ പെൻസിൽ കൊണ്ട് ചിത്രം വരക്കുകയാണെന്ന് തോന്നുന്നു..

ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകിൽ പോയി നിന്നു..

അവളുടെ മേശക് മുകളിൽ ഉണ്ടായിരുന്ന ഒരു ചിത്രം ആയിരുന്നു അവൾ വരച്ചു കൊണ്ടിരുന്നത്…

ഞാനും ചേട്ടനും മോനും ഉള്ള ചിത്രം… അതിൽ അവൾ ഇല്ലായിരുന്നു…

ഞാൻ അവൾ വരച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലേക് നോക്കി…

മുഴുവനാക്കാത്ത ആ മനോഹരമായ ചിത്രത്തിൽ എന്റെ കയ്യിലെക് പിടിച്ചത് പോലെ ഒരു പെൺകുട്ടിയെ കൂടി അവൾ വരച്ചു ചേർക്കുകയായിരുന്നു …

എന്റെ ചിന്നുവിനെ….

അവളുടെ ചിത്രം കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…

ദൈവമേ എന്റെ മോളെ ഞാൻ…

മനസു വല്ലാതെ തേങ്ങി പോയി…

ഒരു നിമിഷം പോലും പായാക്കാതെ അവളെ ഞാൻ ഇരുന്നിടത്തു നിന്നും കോരി എടുത്തു…

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു വെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു…

ഞാൻ അവളെ ചേർത്ത് പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി…

“അമ്മ… എന്നെ ഒറ്റക്കാക്കി പോകുമോ…? “

എന്റെ ചുണ്ടുകൾ അവളുടെ മുഖത് നിന്നും വേർപ്പെട്ട സമയം അവൾ എന്നോട് ചോദിച്ചു…

“ഇല്ല…

മോളെ ഒറ്റക്കാക്കി അമ്മ എങ്ങോട്ടും പോവില്ല ഇനി…

ചിന്നുവിന്റെ കൂടെ ഉണ്ടാവും എന്നും ഈ അമ്മ…”..

“ഞാൻ പറയുന്നത് കേട്ടപ്പോൾ അവൾ എന്റെ കഴുത്തിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു ഉമ്മ വെക്കുവാനായി തുടങ്ങി…”

ഇഷ്ടപെട്ടാൽ 👍👍👍

ബൈ

😍

Leave a Reply

Your email address will not be published. Required fields are marked *