ക്വട്ടേഷൻ:———–മാന്യമായ വസ്ത്രം ധരിച്ച സുമുഖനായ ഒരു യുവാവായിരുന്നു അയാൾ.
ഏറിയാൽ മുപ്പത്തിയഞ്ച് അല്ലെങ്കിൽ മുപ്പത്തിയാറ് വയസ്സ് തോന്നിക്കും.
വലതു കൈയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.
പരിശോധന മുറിയിലേക്ക് കടന്നു വന്ന അയാൾ ഭവ്യതയോടെ ഡോക്ടർ കുസുമചന്ദ്രനെ നോക്കി.
“ഇരിക്കൂ “
തന്റെ വലതു വശത്തിട്ടിരിക്കുന്ന സ്റ്റൂളിലേക്ക് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി തന്നെ കാണാൻ വരാറുള്ള ഏത് രോഗിയോടുമെന്നത് പോലെ ഡോക്ടർ തുടർന്നു.
“എന്ത് പറ്റി”
“കൈ ഒടിഞ്ഞു “
“നിങ്ങൾക്ക് മുറി മാറിയോ. ഞാൻ എല്ലിന്റെ ഡോക്ടർ അല്ല. സൈക്ക്യാട്രിസ്റ്റ് ആണ്.
കുസുമചന്ദ്രൻ അല്പം നീരസത്തോടെ പറഞ്ഞു.
“അറിയാം സാർ. ഒടിവിനല്ല ഇനിയും ഓiടിയാതിരിക്കാനാണ് ഞാൻ താങ്കളെ കാണാൻ വന്നത്.”
അയാൾ ദീനഭാവത്തോടെ ഡോക്ടറെ നോക്കി.
” നിങ്ങളുടെ കൈ ഒiടിയാതെ നോക്കാനല്ല ഞാനിവിടെ ഇരിക്കുന്നത് ! എന്താ മിസ്റ്റർ കൊച്ചു കുട്ടികളെപ്പോലെ. മാനസികമായി നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പറയൂ “
“അതാണ് ഞാൻ പറഞ്ഞു വരുന്നത്.ഭാര്യയെ ഒന്ന് തലോടിയതിന് കിട്ടിയ സമ്മാനമാണ് സർ ഇത് “
“എന്ത് ഭാര്യയെ തലോടിയതിന് കൈ തiല്ലിയൊiടിച്ചെന്നോ.”
“അതെ ഡോക്ടർ.അവളെ തലോടാൻ ശ്രമിച്ചതിന് ക്വiട്ടേഷൻ കാർ തന്ന പണിയാണ്.”
“എന്താണ് സുഹൃത്തെ നിങ്ങൾ പറയുന്നത്. ഭാര്യയെ തലോടിയതിന് അവർ ക്വiട്ടേഷൻ കൊടുത്ത് തiല്ലിച്ചെന്നോ? അതിന് എനിക്കെന്തു ചെയ്യാൻ കഴിയും .വെറുതെ സമയം മിനക്കെടുത്തതെ പോകണം മിസ്റ്റർ.
“എന്റെ പൊന്നു സാറെ നിങ്ങൾ തെറ്റിദ്ധരിക്കല്ലേ. നിങ്ങൾ പ്രശസ്‌തനായ മനഃശാസ്ത്രജ്ഞൻ അല്ലെ.എന്റെ അവസ്ഥ മനസ്സിലാക്കൂ. താങ്കൾക്കേ എന്തെങ്കിലുംചെയ്യാൻ കഴിയൂ .”
“ഇത് കഷ്ടമായല്ലോ”
അസ്വസ്ഥതയോടെ വിരലുകൾ കൂട്ടിതിരുമ്മി ക്കൊണ്ട് ഡോക്ടർ പറഞ്ഞു
“എന്റെ പൊന്നു സുഹൃത്തെ നിങ്ങളുടെ ഭാര്യയെ നിങ്ങൾ തലോടാൻ ശ്രമിച്ചതിന് അവർ ക്വiട്ടേഷൻ കൊടുത്ത് നിങ്ങളുടെ കൈ തiല്ലിയൊiടിച്ചു. അതിന് എനിക്കെന്ത് ചെയ്യാൻ കഴിയും?”
“ഡോക്ടർ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.”
“അതെന്താ?”
“എന്റെ വിവാഹം കഴിഞ്ഞിട്ടില്ല!”
“അപ്പൊ ഭാര്യ?”
“അത് ഡോക്ടറുടെ ഭാര്യയാ. കൊiട്ടേഷൻ കൊടുത്തത് ഡോക്ടറാ.
ഈ കൈ ശരിയായാൽ മറ്റേ കൈ തiല്ലിയൊiടിക്കുമെന്നാ അവർ പറഞ്ഞിരിക്കുന്നെ.”
ദയവായി അവരോട് ഈ കൈ തiല്ലിയൊkടിക്കരുതെന്ന് പറയണം. ഇനി ഞാനാ വഴിക്ക് വരികയില്ല.
ഡോക്ടർ ഫ്ലാറ്റ്! എന്താല്ലേ!
എഴുത്ത് :-രാജീവ് രാധാകൃഷ്ണപണിക്കർ