ഒന്നും ചോദിക്കാണ്ടും പറയാണ്ടും ചെയ്തതോണ്ട് ഉപ്പ സട കുടങ്ങു എഴുന്നേറ്റു പുറത്തേക് വന്നു ഒരു പ്രഖ്യാപനം അങ്ങ് നടത്തി..”എന്റെ തൊടീൽ കുളവും പുഴയുമൊന്നും നിർമിക്കാൻ ഞാൻ സമ്മതിക്കില്ല…….

എഴുത്ത്:-നൗഫു

“യൂട്യൂബിൽ ഓരോന്ന് പരതുന്നതിനിടയിലായിരുന്നു വീട്ടു മുറ്റത് തന്നെ സ്വന്തമായി കുളം കുഴിച്ച വീഡിയോ കണ്ടത് .. (സ്വന്തം വീട് കുളം തോണ്ടിയ കഥയല്ലേ )..

അത് കണ്ടതും തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന എട്ടു വയസുക്കാരൻ മോന് അങ്ങനത്തെ ഒരു കുളം വീട്ടിൽ വേണമെന്ന് വല്യ ആഗ്രഹം…

അങ്ങനെ ഒരു കുളം നിർമിച്ചു തന്നാൽ കൂട്ടുകാരുടെ കൂടെ കൂടി തെiണ്ടി പോവില്ലെന്നാണ് മൂപരുടെ ഓഫർ…”..

“ഞാൻ നിസാർ..മലപ്പുറത്താണ് വീട് . വീട്ടിൽ ഉമ്മ ഉപ്പ പൊണ്ടാട്ടി രണ്ട് മക്കൾ…

ഞാനൊരു പ്രവാസികൂടിയാണ്.. നാട്ടിൽ നാലു മാസത്തെ ലീവിന് വന്നതായിരുന്നു ഞാൻ..”

“ഇതൊക്കെ നമ്മള് കുറെ കണ്ടതല്ലേ…

ഉമ്മന്റേയും ഉപ്പന്റെയും കൂടെ പോകുമ്പോൾ നമുക്ക് കൗതുകം ഉണ്ടാക്കുന്നത് എന്തേലും കണ്ടാൽ തെരെഞ്ഞെടുപ്പിന് രാഷ്ട്രീയക്കാർ പറയുന്നത് പോലെ..

ഉമ്മാ.. അതെനിക്ക് വാങ്ങിച് തരുമോ…

തന്നാൽ ഞാൻ ഉമ്മ പറഞ്ഞത് കേട്ടു നല്ല കുട്ടിയായി വീട്ടിൽ ഇരിക്കാമെന്ന്…

ആ പാവം അതും വിശ്വാസിച്ചു വാങ്ങിച്ചു തരും..

പിന്നെ ഒരു കൂട്ടർ ഉണ്ട്… അവരെക്കാൾ ഓണം ഉണ്ടവർ…

അവർ പറയും…

ചെലക്കാണ്ട് നടക്കേടാ ചെക്കാ.. നിന്നെ എനിക്കറിയില്ലേ..

അപ്പൊ അവസാനത്തെ അടവെടുക്കും.. ആ കടക്കു മുന്നിൽ കുത്തിയിരിപ് സത്യാഗ്രഹം..

ചേലോർത് ശരിയാവും ചേലോർത് ശരിയാവൂല..”

“അങ്ങനെ ഒരു വാക്ഥാനമാണ് എന്റെ മകൻ എന്റെ മുന്നിൽ വെച്ചിരിക്കുന്നത്..

നൊസ്റ്റാൾജിയ ഫീൽ ചെയ്തത് കൊണ്ടോ എന്തോ എനിക്കും വലിയൊരു ആഗ്രഹം തന്നെ ആയിരുന്നു വീടിന്റെ ഏതേലും അതിരിൽ ഒരു കുളം..

പണ്ട് ഉപ്പന്റെയും ഉമ്മന്റേയും തറവാട്ടിൽ പോകുമ്പോൾ ആകെ ഉള്ള പണി എന്നാൽ കുളത്തിൽ കുത്തിമറയാർ ആയിരുന്നു.. അത് കഴിഞ്ഞു ഏതേലും മാവിൽ കല്ലെറിയും.. അങ്ങനെ അങ്ങനെ പലതും ആയിരുന്നല്ലോ നമ്മുടെ കളികൾ..”

“ഇപ്പൊ മോനൊന്ന് പുറത്തേക് പോയാൽ ആധിയാണ് അവൻ തിരികെ വരുന്നത് വരെ..

അതിലുപരി ചുട്ടു പൊള്ളുന്ന വേനലിൽ ഇച്ചിരി ആശ്വസം ആവുമല്ലോ…

ഏതായാലും വേണ്ടിയില്ല മോന്റെ ആഗ്രഹമല്ലേ എന്ന് കരുതി കുളം നിർമിക്കാൻ ഇപ്പോഴത്തെ എനിക്ക് സാമ്പത്തികം അത്രക്ക് സുരക്ഷിതമല്ലാത്തത് കൊണ്ട് രണ്ട് ലോഡ് സിമന്റ് കട്ട അടിച്ചു….

അത് മാത്രമല്ല.. സാധാരണ കുളം നിർമിക്കാൻ ഏകദേശം ഒരു വർഷത്തോളം കാത്തിരിക്കണം ആ വീഡിയോയിൽ കണ്ടതാണ് ട്ടോ….

ആ സമയത്തിനിടക് നൊസ്റ്റാൾജിയ ഉണങ്ങി പോവാനും സാധ്യതയുണ്ട്..

സിമന്റ് കട്ടക്ക് കൂടെ m സാന്റും.. സിമന്റും… പിന്നെ അത്യാവശ്യം വലിപ്പത്തിലുള്ള രണ്ട് മൂന്നു ധാർ പായയും.. “

“ഇതെല്ലാം വീട്ടിൽ ഇറക്കിയപ്പോൾ ആയിരുന്നു അടുത്ത കുരിശ്..

ഒന്നും ചോദിക്കാണ്ടും പറയാണ്ടും ചെയ്തതോണ്ട് ഉപ്പ സട കുടങ്ങു എഴുന്നേറ്റു പുറത്തേക് വന്നു ഒരു പ്രഖ്യാപനം അങ്ങ് നടത്തി..”

“എന്റെ തൊടീൽ കുളവും പുഴയുമൊന്നും നിർമിക്കാൻ ഞാൻ സമ്മതിക്കില്ല..”

“ഉപ്പ ഇതിപ്പോ ഇങ്ങളെ തൊടിയല്ല രണ്ട് മൂന്നു കൊല്ലം മുമ്പ് ഇങ്ങള് എന്റെ പേരിൽ എഴുതി തന്ന തൊടിയാണെന്നൊക്കെ ഞാൻ പറയാൻ ശ്രെമിച്ചെങ്കിലും മൂപ്പരുണ്ടോ വിടുന്നു..

വേണേൽ എനിക്ക് എഴുതി തന്നത് തിരികെ വാങ്ങിക്കാനും മൂപ്പർക്ക് അറിയാമെന്നാണ് മൂപ്പര് പറയുന്നത്…

ഒന്ന് രണ്ട് പ്രാവശ്യം തന്തപിടി (കഥയുടെ സാഹചര്യത്തിന് വേണ്ടി മാത്രം പ്രയോഗച്ചതാണേ 🥲) എന്റെ ചെiറ്റത്തരം കാരണം അതിന് വേണ്ടി ഇറങ്ങിയതുമാണ്..

പക്ഷെ അന്നൊക്കെ വീട്ടിലെ പുലി അത് നെയ്സായിട്ട് തടഞ്ഞു..”

“ഇവിടെയും അത് തന്നെ രക്ഷയുള്ളൂ എന്നറിയുന്നത് കൊണ്ട് തന്നെ ഞാൻ പരാതി ഉമ്മാടെ മുന്നിലേക്ക് വെച്ചു…

കുട്ടികൾക്കു കളിക്കാനുള്ള ചെറിയ കുളമല്ലേ.. കുഴപ്പമില്ല ഉമ്മ സെറ്റ് ചെയ്തോളാം എന്ന് പറഞ്ഞു..”

“അതിൽ പിന്നെ ഉപ്പ ഒന്നും പറഞ്ഞില്ല..

എന്തിന് പണി നടക്കുന്ന ഏരിയയിലേക്ക് പോലും മൂപ്പര് വന്നിട്ടില്ല.. ആ കാലം എന്നോട് നല്ല ശുണ്ഠിയുമുണ്ടായിരുന്നു..

മുഖമൊക്കെ കടന്നല് കുiത്തിയ പോലെ വീർപ്പിച്ചായിരുന്നു എന്റെ മുന്നിൽ നടപ്പ്..”

“രണ്ടടി ഭൂമിയിലേക് താഴ്ത്തി പത്തു വരി പടവിലായിരുന്നു ഞാൻ കുളം നിർമ്മിച്ചത്..

അത്യവശ്യം വീതിയിലും നീളത്തിലും.. കുറച്ചു ആളുകൾക്കു നീന്തി തുടിച്ചു തന്നെ കുളിക്കാം…കുട്ടികൾ ആണേൽ അതിലേറെയും..

അങ്ങനെ പണിയെല്ലാം കഴിഞ്ഞു… കുളം സെറ്റായി…”

“മോൻ പറഞ്ഞു ഞാൻ ആദ്യം കുളിച്ചു ഉത്ഘാടനം ചെയ്യാം ഉപ്പച്ചീന്ന്..

പക്ഷെ എനിക്കെന്തോ ഞാൻ തന്നെ അതിന്റെ ഉത്ഘാടനം ചെയ്യണമെന്നായിരുന്നു…

നൊസ്റ്റാൾജിയ ആണെന്ന് തോന്നുന്നു…”

“പുതിയ തോർത്തു മുണ്ടൊക്കോ ചുറ്റി കുളം കാണാൻ വന്ന നാട്ടുകാരും അയൽവാസികളും കൂട്ടുകാരും നോക്കി നിൽക്കേ..

അവരുടെ ആർപ് വിളികൾക് ഇടയിലൂടെ മുന്നിലേക്ക് ഓടി കുളത്തിൽ ചാടാനായി ഒരുങ്ങവേ… ഒരാൾ എന്നെ മറികടന്നു വളരെ വേഗത്തിൽ കുളത്തിലേക് എടുത്തു ചാടി…

ഇതാരാപ്പാ… എന്ന പോലെ എന്റെ ഉത്ഘാടനം കുളമാക്കിയ വ്യക്തിയെ കാണാൻ ഞാൻ കുളത്തിലേക് നോക്കവേ ഒരാളുണ്ട് മുങ്ങാൻ കുഴിയിട്ട് സിനിമയിലെ ഇൻട്രോ പോലെ ഉയർന്നു വരുന്നു..

ആളെ കണ്ടതും ചുറ്റും കൂടി നിന്നവരുടെ ആർപ് വിളികൾ ഉച്ചത്തിലായി… ഉത്ഘാടനം കഴിഞ്ഞത് പോലെ…

അത് മറ്റാരും ആയിരുന്നില്ല..

അതെന്റെ ഉപ്പയായിരുന്നു…”

“എങ്ങനെ ഉണ്ടെടാ മോനെ എന്റെ തിരിച്ചടി എന്ന് പറഞ്ഞു കുളത്തിൽ നിന്ന് കൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചതും..

ഞാൻ ഒരു പുഞ്ചിരിയോടെ ഉപ്പയെ നോക്കി..

ഈ കുളം ഉത്ഘാടനം ചെയ്യാൻ നിങ്ങളാണ് ഏറ്റവും അർഹൻ എന്ന പോലേ “

“വീണ്ടും പ്രയാസമെന്ന പ്രവാസത്തിലേക് ഞാൻ ചേക്കേറി..

കൃത്യം ഒന്നര വർഷം കഴിഞ്ഞു അവധിക്ക് നാട്ടിലേക്കു വരുമ്പോൾ ഉപ്പാന്റെ സ്നേഹ സമ്മാനം എന്ന പോലെ പ്രകൃതി യോട് ഇണങ്ങിയത് പോലെ ചെങ്കല്ല് കൊണ്ട് നിർമിച്ച ഒരു കുളം ഒരുക്കി വെച്ചിരുന്നു…

ഹൃദമായ പുഞ്ചിരിയോടെ അവിടെയും ഞാനാണ് ജയിച്ചതെന്ന പോലെ നിൽക്കുന്ന ഉപ്പയെ കണ്ടപ്പോൾ ഞാൻ അറിയാതെ എന്നോണം കെട്ടിപിടിച്ചു “

ഇഷ്ടപെട്ടാൽ 👍👍👍

റീച് വളരെ കുറഞ്ഞ കുറഞ്ഞു എന്റെ കഥക്ക് ഞാൻ മാത്രം ലൈക് അടിക്കേണ്ട ഗതി ആവരുതേ 😁

ബൈ

🥰

Leave a Reply

Your email address will not be published. Required fields are marked *