എഴുത്ത്:-Pratheesh
മiദ്യത്തിന്റെ ലഹരിയിലായിരുന്നു വിവാൻ അവളോടതു പറഞ്ഞതെങ്കിലും ആ രാത്രി നേരം വെളുപ്പിക്കാൻ അവൾ നന്നേ പാടുപ്പെട്ടു,
സ്വന്തം ഭർത്താവിൽ നിന്നു ഒരിക്കലുമൊരു ഭാര്യ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമായിരുന്നു ആ രാത്രിയിൽ അമ്രത കേട്ടത് !
വാക്കുകൾ കൊണ്ടവളെ മുറിപ്പെടുത്തി ആ രാത്രി വിവാൻ ഒന്നു മറിയാതെ പോയി കിടന്നുറങ്ങിയെങ്കിലും
വിവാൻ പറഞ്ഞ ആ വാക്കുകൾ അവളെ കീiറി മുiറിച്ചും ഇല്ലായ്മ ചെയ്തുമാണ് അവൾക്കുള്ളിൽ ആഴ്ന്നിറങ്ങിയത് ! അവളെ കൊiല്ലാതെ കൊiല്ലാനുള്ള ശക്തി ആ വാക്കുകൾക്കുണ്ടായിരുന്നു !
അവൾക്കെന്നല്ല അതു നേരിൽ കേൾക്കുന്ന ആർക്കായാലും അമ്രതയെ പോലെ ഉള്ളം പൊള്ളുമെന്നുറപ്പാണ് !
അതിലും ഭയപ്പെടുത്തുന്നതായിരുന്നു അവൾ കേട്ടതു ശരിയാണെങ്കിൽ ആ പ്രശ്നത്തിനു പരിഹാരമാർഗ്ഗം ഇല്ലെന്ന വസ്തുത,
അതൊരിക്കലും അറിയാതിരുന്നെങ്കിൽ അല്ലെങ്കിൽ അവനങ്ങിനെ പറയാതിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി,
ഒരാൾ അതുവരെയും കരുതിയിരുന്നതിന്റെ നേർ വിവരീതമായാണു കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയുമ്പോൾ ആർക്കായാലും അതൊരു ഷോക്കാവും,
ഈയൊരു കാര്യം അറിയുമ്പോൾ അവർക്കിടയിൽ അന്നുവരെയും സംഭവിച്ചു കൊണ്ടിരുന്നതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലാതെ വരും,
അവിചാരിതമായിട്ടാണെങ്കിലും അമ്രത തലേരാത്രി മുതൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ആ വഴിയിലൂടെയായിരുന്നു,
ഹൃദയം നുറുങ്ങുകയും, മനസു മരവിക്കുകയും, സ്വപ്നങ്ങൾ പാതിവഴിയി ലാവുകയും, സത്യം വെളിപ്പെടുകയും ചെയ്ത ആ രാത്രി അതുവരെ അവൾ അനുഭവിച്ചവയിൽ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു,
ആ സമയം അവൾക്കും മനസിലാവുന്നുണ്ടായിരുന്നില്ല അവൾ എന്തു ജീവിതമാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്ന് !
ജീവിതം ഇനിയും എത്രയോ ബാക്കി നിൽക്കേ അതുവരെയും ഉണ്ടായിരുന്ന ഏറ്റവും വലിയ സന്തോഷത്തിനു മേലേയാണ് കiത്തി കയറിയിരിക്കുന്നതെന്നും, അതിൽ നിന്നും ഇടതടയില്ലാതെ രiക്തം പൊടിഞ്ഞുക്കൊണ്ടേയിരിക്കുമെന്നും ആ മുറിവുണങ്ങാൻ സ്വാഭാവികമായും പ്രയാസമായിരിക്കുമെന്നും, ചിലപ്പോൾ കാലങ്ങളെടുത്താലും അതു മാറണമെന്നില്ലായെന്നും അവളെ മനസിലാക്കി കൊടുത്ത രാത്രി കൂടിയായിരുന്നു അത് !
ഒന്നിച്ചു ജീവിക്കുകയാണെങ്കിൽ അതേ മുറിവോടെയും അതേൽപ്പിച്ച ആഘാതത്തോടെയും വീണ്ടും ഇതു തന്നെയാണോ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന ചിന്തകളോടെയും ആശങ്കയോടെയും മാത്രമേ ഇനിയും ഇതേ കാര്യങ്ങളുമായി മുന്നോട്ടു പോകാനാവു എന്നും അവൾ തിരിച്ചറിഞ്ഞു !
നാളെ വിവാനു സ്വബോധം തിരിച്ചു വരുമ്പോൾ അപ്പോഴത്തെ ദേഷ്യത്തിനൊരു കള്ളം പറഞ്ഞതാണെന്നോ, അതല്ലെങ്കിൽ കൂട്ടുകാർ ആരെങ്കിലും അങ്ങിനെയാണെന്നോ പറഞ്ഞൊഴിയാനാവും, എന്നാൽ എത്ര തന്നെ തേനൂറും മധുരം പുരട്ടിയ വാക്കുകൾ കൊണ്ട് അതിനൊരു ന്യായീകരണം നിരത്തിയാലും സത്യം അവളറിഞ്ഞു കഴിഞ്ഞിരിക്കുന്നു,
ഉറുമ്പുകളെ പോലെ അതവളെ പൊതഞ്ഞു കഴിഞ്ഞു, ആ വാക്കുകൾ അവളുടെ എല്ലാ സിരകളിലും പടർന്നു കഴിഞ്ഞിരിക്കുന്നു, അതിന്റെ ശരിയും തെറ്റുമെല്ലാം വേർത്തിരിച്ച് ആ വേദനകൾ അവളിൽ കുത്തിയിറങ്ങുകയും അതവളിൽ ഒന്നായി പരക്കുകയും ചെയ്തിരിക്കുന്നു,
കേട്ടതെല്ലാം ചിലപ്പോൾ ശരിയായിരിക്കാം എന്നൊരു ധാരണയും അവളിൽ കടന്നു വന്നിരിക്കുന്നു,
ഏറ്റവും സുന്ദരമാണെന്നു കരുതിയിരുന്ന സ്വപ്നങ്ങളിൽ നിന്നും ഏറ്റവും വലുതും വേദനാജനകവുമായ യാഥാർത്ഥ്യങ്ങളിലെക്ക് എടുത്തെറിയ പ്പെടുമ്പോൾ പലർക്കും എളുപ്പത്തിലതു താങ്ങാനാവുകയില്ല,
അവൾക്ക് ആ രാത്രി ഉറക്കമേ വന്നില്ലാ അതുവരെയും കഴിഞ്ഞു പോയ എല്ലാം ഒരോന്നായി അവൾ ഒാർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിലേറ്റ ആഘാതം മൂലം പലതും അവളുടെ ഒാർമ്മയിലേക്കു വരാൻ മടിച്ചു,
കാരണം വിവാനുമായി ചേർന്നതു മുതലുള്ള സന്തോഷങ്ങൾക്കു മേലേയാണ് ആ കൊടുങ്കാറ്റടിച്ചതും ആ കാറ്റിന്റെ ശക്തിയിൽ അതെല്ലാം എങ്ങോ ചിന്നിചിതറി തെറിച്ചു പോയതും.
പുലർക്കാലത്തെപ്പോഴോ അവൾ ഉറങ്ങി പോകും വരെ അതേ കുറിച്ചുള്ള ചിന്തകളും വേദനകളും അവളെ കാർന്നു തിന്നു കൊണ്ടെയിരുന്നു,
ഉണർന്നതും പകൽ വെളിച്ചം പോലെ ആ വേദനകളവളെ പിന്നെയും കൊiത്തി വലിക്കാൻ തുടങ്ങി,
എന്നാൽ പിറ്റേന്നു രാവിലെ വിവാനോട് അവൾ അതേപ്പറ്റി എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല, അതിന്റെ ആവശ്യവും അവൾക്കില്ലായിരുന്നു,
സത്യങ്ങൾ അങ്ങിനെയാണ്ചി ല സമയം നമ്മൾ പോലും അറിയാതെ അവ നമ്മളിലൂടെ തന്നെ എല്ലാം വെളിപ്പെടുത്തി കൊണ്ടു പുറത്തു വരും !
എന്നാലും വിവാൻ പറഞ്ഞതിന്റെ നിജസ്ഥിതി അവൾക്കു കൂടുതലായി അറിയണമായിരുന്നു അതിനായി രാവിലെ തുടങ്ങിയ അവളുടെ അന്വേഷണത്തിനൊടുവിൽ തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ ഇമാൻ വഴി നാട്ടിനടുത്തു തന്നെയുള്ള അവന്റെ ഒരു സുഹൃത്തും ഡോക്ടറുമായ
മൗറ പ്രിസില്ലയെ അവൾ കണ്ടെത്തുക തന്നെ ചെയ്തു !
നേരിൽ കണ്ടതും അമ്രത തന്റെ സംശയങ്ങൾ മുഴുവൻ മൗറയോടു പറഞ്ഞതും അമ്രതക്കു പറയാനുള്ളതെല്ലാം കേട്ട ശേഷം മൗറ അവളോടു പറഞ്ഞു,
ഒരു സംശയത്തിന്റെയും ആവശ്യമില്ല നിങ്ങൾ കേട്ട കാര്യം ശരി തന്നെയാണ് ” !
അതോടെ ഉള്ളിലെവിടയോ തങ്ങി നിന്നിരുന്ന വേദനയുടെ ആഴം കൂടി കൂടി വരുന്ന പോലെ അവൾക്കനുഭപ്പെടാൻ തുടങ്ങി,
മൗറ വീണ്ടും പറഞ്ഞു തുടങ്ങി,
സാധാരണ ആരും ഈ കാര്യം പുറത്തു പറയുകയോ സമ്മതിച്ചു തരുകയോ ചെയ്യുകയില്ല, അങ്ങിനെ ചെയ്താൽ ആ രണ്ടു പേർക്കിടയിൽ അതുവരെ ഉണ്ടായിരുന്ന ആ ബന്ധം തകരാൻ അതു കാരണ മായേക്കും !
ഒപ്പം രണ്ടു പേരിലും അവരുടെ ആത്മാഭിമാനത്തെ ഒരേ തരത്തിൽ ചോദ്യം ചെയ്യുന്ന ഒന്നായതു കൊണ്ടും തുറന്നു പറയാനാരും ധൈര്യപ്പെടുകയുമില്ല,
നിങ്ങൾ തന്നെ ആലോചിച്ചു നോക്കു നിങ്ങൾ ഭാര്യമാർക്കത് സമ്മതിച്ചു കൊടുക്കാൻ കഴിയുമോ ? നിങ്ങൾ എന്നെ തിരഞ്ഞ് ഇവിടം വരെ വന്നതിൽ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരമില്ലെ ?
ഞങ്ങളിതു പല പല പേഷ്യന്റുകളിൽ നിന്നായി വളരെ നേരത്തെ തന്നെ മനസിലാക്കിയിട്ടുള്ള കാര്യമാണ് !
നിങ്ങളുടെ ഭർത്താവ് മoദ്യലiഹരിയിൽ ആയിരുന്നതു കൊണ്ടു മാത്രമാണ്
രാത്രി നേരത്തെ വന്നിട്ടെന്തിനാ ?
“കഴിഞ്ഞ കുറെക്കാലമായി നിന്നോടെനിക്കൊരു വികാരവും തോന്നാറില്ല, വല്ലപ്പോഴും ഞാനങ്ങിനെ വല്ലതും ചെയ്യുന്നുണ്ടെങ്കിൽ തന്നെ നിന്റെ സ്ഥാനത്ത് വേറെ ആരെയെങ്കിലും മനസ്സിൽ വിചാരിച്ചാണ് ഞാനത് ചെയ്യുന്നത് ” !
എന്നു നിങ്ങളോട് പറഞ്ഞത് !!
മiദ്യപിച്ചതിന്റെ പേരിൽ നിങ്ങൾ അയാളെ കുറ്റപ്പെടുത്തിയപ്പോൾ അതിൽ നിന്നു താൽക്കാലികമായി രക്ഷപ്പെടാൻ പറഞ്ഞതണെങ്കിലും അതൊരു സത്യം തന്നെയാണ് !
ഭാര്യാശiരീരത്തോടു മടുപ്പു തോന്നി തുടങ്ങുന്നതോടെ പല ഭർത്താക്കന്മാരും സ്വന്തം ഭാര്യയുമായി ലൈംiഗീകബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ മനസിൽ പതിഞ്ഞു കിടക്കുന്ന അവരുടെ വികാരങ്ങളെ പെട്ടന്നുണർത്താൻ കഴിയുമെന്നവർ വിശ്വസിക്കുന്ന മറ്റേതെങ്കിലും സ്ത്രീകളെ മനസിൽ സങ്കൽപ്പിച്ചു തന്നെയാണ് ” !
എത്രയൊക്കെ നിഷേധിച്ചാലും ഇല്ലെന്നു പറഞ്ഞാലും യാഥാർത്ഥ്യ ത്തിന്റെ കടും ചായക്കൂട്ടുകളിൽ ഒന്നു തന്നെയാണിത് !
ഞാൻ സുന്ദരിയും സെiക്സിയും ആണെന്നും എനിക്കെന്തു കുറവാണുള്ളത് എന്നുമുള്ള പലരുടെയും ധാരണകളെ കൂടി ചോദ്യം ചെയ്യുന്ന ഒന്നു കൂടിയാണിത്,
കേൾക്കുമ്പോൾ നമുക്കത് അംഗീകരിക്കാനും ഉൾക്കൊള്ളാനും പ്രയാസമായിരിക്കുമെങ്കിലും അതൊരു നീറുന്ന യാഥാർത്ഥ്യം തന്നെയാണ് !
താൽപ്പര്യമില്ലാതെയും അവരെ നിർബന്ധിച്ചു ഇത്തരം കാര്യങ്ങളിലേക്ക് എത്തിക്കുമ്പോഴും ഇതു സംഭവിച്ചേക്കാം !
ഇതു അമ്രതയുടെ മാത്രം പ്രശ്നമല്ല എന്റെ ഭർത്താവ് എന്നോടും ഇത്തരത്തിൽ ആണോ പ്രവൃത്തിക്കുന്നതെന്ന് എനിക്കും തിരിച്ചറിയാൻ കഴിയുകയില്ല,
എത്രയൊക്കെ ദേഷ്യത്തിലായിരുന്നെങ്കിലും അയാൾക്കിത് അമ്രതയോടു പറയാതിരിക്കാമായിരുന്നു,
കാരണം ഇനിയങ്ങോട്ട് ഈ കാര്യത്തിൽ എന്തത്ഭുതങ്ങൾ കാണിക്കാൻ അയാൾ ശ്രമിച്ചാലും ആ സമയം അവരുടെ മനസിൽ ആരായിരിക്കും ?
എന്ന ചിന്തയായിരിക്കും നമ്മളെ ഭരിക്കുക എന്നയാളും മനസിലാക്കണമായിരുന്നു,
അതു പോലെ നമ്മൾ അയാൾക്കൊപ്പം ഉണ്ടായിരുന്ന സമയങ്ങളിൽ അയാളുടെ നോട്ടങ്ങൾ ചെന്നു പതിഞ്ഞതു ഏതൊക്കെ സ്ത്രീകളിലാ യിരുന്നോ ആ സ്ത്രീകളുടെ മുഖവും ശരീരവുമായിരിക്കും നമുക്കും അന്നേരം ഒാർമ്മ വരുക !
പലരേയും സങ്കൽപ്പിച്ചുള്ള സ്വiയംഭോഗത്തിന്റെ മറ്റൊരു വശം കൂടിയാണിത്, ഒരിടത്തു കൈയ്യും മറ്റൊരിടത്ത് നമ്മുടെ ശiരീരത്തേയും അവരതിന് ഉപയോഗപ്പെടുത്തുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ !
നമ്മൾ അറിഞ്ഞു കൊണ്ട് നമ്മുടെ ശരീരം ഒരാൾക്ക് വിട്ടു നൽകുന്നതു പോലെയല്ല നമ്മുടെ ശiരീരം മറ്റൊരാളുടെതായി സങ്കൽപ്പിച്ച് നമ്മളെ ഉപയോഗപ്പെടുത്തുന്നത്, അതു നമ്മളെ അപമാനിക്കുന്നതിന് തുല്യമായാണ് നമുക്കനുഭവപ്പെടുക !
പലപ്പോഴും മറ്റൊരാളോടുള്ള ആസക്തി പോലും അവരാണെന്ന ചിന്തയിൽ നമ്മളിൽ തീർക്കപ്പെടുകയാണ് ചെയ്യുന്നത് !!
ഇങ്ങനെയൊക്കെയാണെങ്കിലും, അതു കൊണ്ട് മറ്റു പല ബന്ധങ്ങളും നിലനിൽക്കുന്നതിനും പലരുടെയും ശാiരീരിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും ഈ സാങ്കൽപ്പിക ചിന്ത സഹായക മായിട്ടുണ്ടെന്നതും വിസ്മരിക്കപ്പെടേണ്ട ഒന്നല്ല!
എല്ലാം നിങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഇനി അവയേ കൂടി ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്നതല്ലാതെ വേറെ മാർഗ്ഗമൊന്നും നിങ്ങൾക്കു മുന്നിലില്ല,
മൗറ പറഞ്ഞവസാനിപ്പിച്ചിട്ടും അമ്രതയുടെ മുഖം തെളിഞ്ഞില്ല,
അതിന്റെ കാരണവും മൗറക്കു മനസിലായി ഇനിയൊരിക്കലും ആ ഒരു കാര്യത്തെ അതിന്റെ പൂർണ്ണതയിലും, ആഴത്തിലും, വിശ്വാസത്തിലും, അത്ഭുതത്തിലും ഉപയോഗപ്പെടുത്താവില്ലല്ലോ എന്ന ചിന്തയാണ് അമ്രതയിലുള്ളതെന്ന് ! അതു മനസിലാക്കി മൗറ പിന്നേയും പറഞ്ഞു,
അത്ര പെട്ടന്നൊന്നും ഇതു നമ്മളെ വിട്ടു പോകില്ലെങ്കിലും കുറച്ചധികം നാൾ ചെല്ലുമ്പോൾ നമ്മളിതും ഒാർമ്മിക്കാതെയാവും, ഇതും ഒരു വിഷയമല്ലാതാവും, ഇതും പരിഗണിക്കപ്പെടാതാവും നമ്മളിതും മറന്നു തുടങ്ങും !
മൗറ ആ പറഞ്ഞത് വാസ്തവമാണെന്ന് അമ്രതക്കും തോന്നി കാരണം
ജീവിതത്തിലെ ചില സത്യങ്ങൾ മൺമറഞ്ഞില്ലാതാവുകയല്ലായെന്നും മറവിയിലാണ്ടു പോകുകയാണെന്നും അവൾക്കും അറിയാമായിരുന്നു !!!