ഒരുപക്ഷെ സാധനങ്ങൾ വിൽക്കാൻ വരുന്നവരുടെ എല്ലാവരുടെയും അടവ് തന്നെ ആയിരിക്കും ഇതെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് തന്നെ…

_upscale

എഴുത്ത്:-നൗഫു

“ഇതിൽ നിന്നും ഒന്നെങ്കിലും എടുക്കുമോ…”

മുഖവുര ഏതും കൂടാതെ കയ്യിലേ മൂന്നാലു ബോട്ടിൽ എനിക് നേരെ നീട്ടി കൊണ്ട് അയാൾ ചോദിച്ചു…

കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ നാട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുമ്പോഴാണ് അയാൾ എന്റെ അരികിലേക് വന്നത്…

“മുടി മുഴുവൻ നേരച്ച്.. കവിളുകൾ ഒട്ടി തുടങ്ങിയ ഒരു രൂപം.. “

“ഡിഷ്‌ വാഷ് ആണ്…

ഹാൻഡ് വാഷും ഉണ്ട്…”

കയ്യിൽ തുറന്ന് വെച്ച ബാഗ് നിലത്തേക് വെച്ചു… അതിനുള്ളിൽ നിന്നും വേറെ പ്രൊഡക്ട് എടുക്കാനായി കുനിയാൻ നിന്ന അയാളോട് ഞാൻ പറഞ്ഞു..

“ഒന്നും വേണ്ടാ.. ഇക്കാ..…

എനിക്കിതിന്റെ ഒന്നുമാവശ്യമില്ല..”

“ഒരെണ്ണമെങ്കിലും എടുത്തൂടെ..

രാവിലെ മുതൽ ഭക്ഷണം പോലും കഴിക്കാതെ കുറെ ആളുകളുടെ മുന്നിൽ കൈ നീട്ടി നോക്കി..

ആരും വാങ്ങിയിട്ടില്ല ഇത് വരെ..

ഒന്നെങ്കിലും വിറ്റിട്ട് വേണം ഭക്ഷണം എന്തേലും കഴിക്കാൻ.. ഒരു ഗുളിക കഴിക്കാൻ ഉണ്ടേ…”

അയാൾ ഇന്ന് ഒരു കച്ചവടം പോലും നടക്കാത്ത നിരാശനിറഞ്ഞ മുഖത്തോടെ എന്നോട് വീണ്ടും ചോദിച്ചു…

“ഒരുപക്ഷെ സാധനങ്ങൾ വിൽക്കാൻ വരുന്നവരുടെ എല്ലാവരുടെയും അടവ് തന്നെ ആയിരിക്കും ഇതെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് തന്നെ…

ആവശ്യമില്ലാഞ്ഞിട്ടാണ് ഇക്കാ…

നിങ്ങൾ മാറ്റാരോടെങ്കിലും ചോദിച്ചു നോക്കൂ..”

ബസ് കാത്തു നിന്നിട്ടും വരാത്തതിന്റെ ആശ്വസ്ഥതയോടെ കുറച്ചു ദേശ്യത്തോടെ ആയിരുന്നു എന്റെ വാക്കുകൾ…

മറ്റൊന്നും പറയാതെ ബാഗിന്റെ സിബ് ഇട്ട് കയ്യിൽ പിടിച്ച ബോട്ടിലുമായി അയാൾ എന്റെ അരികിൽ നിന്നും പോയി..

മറ്റു പലരോടും അയാളുടെ പ്രൊഡക്ട് ഒന്ന് വിറ്റ് കിട്ടാൻ എന്നോണം അയാൾ കെഞ്ചുന്നുണ്ടായിരുന്നു…

അവരും എന്നെ പോലെ തന്നെ ആയിരുന്നു..

അവർക്ക് മുന്നിൽ ഒന്ന് പ്രൊഡക്ട് പരിചയ പെടുത്താൻ പോലും സമ്മതിക്കാതെ അയാളെ അകറ്റി നിർത്തി..

നിരാശയോടെ അയാൾ ഒരു ബെഞ്ചിൽ പോയി ഇരുന്നു..

അന്നേരമുള്ള ബസ് ആ സമയം ഇനി വരില്ല എന്ന് ഉറപ്പായതോടെ അര മണിക്കൂർ കൂടെ കാത്തു നിൽക്കാൻ ഉള്ളത് കൊണ്ട് ഞാൻ തൊട്ടടുത്തുള്ള ചായ കടയിൽ കയറി ചായ കുടിക്കാമെന്ന് കരുതി..

അയാളുടെ മുന്നിലൂടെ ആണ് അങ്ങോട്ട് പോകേണ്ടത് എന്നത് കൊണ്ട് തന്നെ.. അയാൾ നേരത്തെ പറഞ്ഞ കാര്യം എനിക്ക് ഓർമ്മ വന്നു..

രാവിലത്തെ ഭക്ഷണം കഴിച്ചില്ല എന്ന്..

“ഇക്കാ.. ഒരു ചായ കുടിക്കാം വരി..”

വാടിയ മുഖത്തോടെ കുനിഞ്ഞ ശിരസുമായി ഇരിക്കുന്ന അയാളുടെ അടുത്ത് പോയി ഞാൻ പറഞ്ഞതും അയാൾ എന്റെ മുഖത്തേക് നോക്കി..

“പിന്നെ…

വേണ്ടാ എന്ന പോലെ തലയാട്ടി..”

“ഇങ്ങള് വരി.. ഒരു ചായ കുടിക്കാം.. ഒന്നും കഴിച്ചില്ലെന്നല്ലേ നേരത്തെ പറഞ്ഞത്.. “

ഞാൻ വീണ്ടും അയാളെ നിർബന്ധിച്ചു..

“വിശപ്പ് അടങ്ങി പോയി..

ഇനിയൊന്നും ഇറങ്ങില്ല…”

അയാൾ വീണ്ടും പറഞ്ഞെങ്കിലും അയാളുടെ കയ്യിൽ നിർബന്ധപൂർവ്വം പിടിച്ചു വലിച്ചു ഞാൻ കടയിലേക്ക് കയറ്റി…

എനിക്കൊരു ചായയും അയാൾക്ക് ഒരു നാസ്തയും പറഞ്ഞു..

“ആദ്യമായിട്ടാണോ…”

എന്റെ ചോദ്യം കേട്ടതും അയാൾ പെട്ടന്ന് കണ്ണിലേക്കു നോക്കി..

“ഇങ്ങനെ പ്രൊഡക്ട് നടന്നു വിൽക്കുന്നത് ആദ്യമായിട്ടാണോ ന്ന്”

അയാൾ അതെ എന്ന് പറഞ്ഞു..

“മൂന്നു ദിവസമായിട്ടുള്ളൂ തുടങ്ങിയിട്ട്.. സാധാ പ്രവാസിയായിരുന്നു… മക്കളൊക്കെ ഓരോ തിരക്കിലേക്ക് അലിഞ്ഞു ചേർന്നപ്പോൾ ഇക്കാക്കും ഭാര്യക്കും ജീവിക്കാൻ വേണ്ടി തുടങ്ങിയതാ…

ആരും ഒന്നും വാങ്ങിക്കുന്നില്ല… ചിലപ്പോൾ ഒരെണ്ണം പോയാൽ ആയി.. അല്ലേൽ ഒന്നും പോവില്ല…

വിശപ്പടക്കാൻ കൈ നീട്ടാൻ അറിയാഞ്ഞിട്ടല്ല.. ഇരന്നു തിന്നാൻ വയ്യ…

അതാ ഞാൻ മോൻ ചായക്ക് വിളിച്ചപ്പോൾ വരാഞ്ഞത്..”

അയാൾ അഭിമാനിയെ പോലെ പറഞ്ഞു..

ചായക്ക് പൈസ കൊടുത്തു മൂപ്പരുടെ കൂടെ ഇറങ്ങിയപ്പോയെക്കും എന്റെ ബസ് വന്നിരുന്നു..

“എന്ന ഞാൻ പോട്ടെ…”

അയാളോട് ഞാൻ ചോദിച്ചു..

അയാൾ എന്നെ അവിടെ തന്നെ നിർത്തി ബാഗ് തുറന്നു അതിൽ നിന്നും ഒരു പ്രൊഡക്ട് എടുത്തു എനിക്ക് തന്നു…

“മോൻ ഇത് വാങ്ങിക്കണം..

പട്ടിണി കിടന്നാലും മറ്റുള്ളവരുടേത് കഴിച്ചാൽ ദഹിക്കൂല…”

“അള്ളോ.. ഞാൻ അത് പൊരുത്ത പെട്ട് വാങ്ങിച്ചു തന്നതാണ്…”

ഞാൻ അയാളോട് പറഞ്ഞു..

“എന്നാലും വാങ്ങിക്കണം…”

അയാൾ എന്നെ നിർബന്ധിച്ചു..

“ഞാൻ ഒരു നിമിഷം ആലോചിച്ചു.. വീട്ടിലേക്കു വേണ്ടതെല്ലാം ഏതേലും കടയിൽ പോയി ഭാര്യയുടെ കൂടെ ഒരു മാസത്തിലേക്കുള്ളത് മുഴുവൻ വാങ്ങിക്കാറാണ് പതിവ്..

ഇങ്ങനത്തെ ഓരോന്നും അവൾ വാങ്ങിക്കാറും ഉണ്ട്..

ഞാൻ ഇക്കാന്റെ ബാഗ് തുറന്നു…അതിൽ നിന്നും ആവശ്യമുള്ള മൂന്നോ നാലോ സാധനങ്ങൾ കൂടെ എടുത്തു അതിന്റെ പൈസ കൂടെ ഇക്കാന്റെ കൈയിൽ വെച്ച് കൊടുത്തു..

എന്നിട്ട് യാത്ര പറഞ്ഞു പുറപ്പെടാൻ നിൽക്കുന്ന ബസ്സിലേക് കയറി…

ബസിൽ കയറി സീറ്റിൽ ഇരുന്ന് പുറത്തേക് നോക്കിയപ്പോൾ അയാൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു….

കണ്ണുകളിൽ ഉരുണ്ടു കൂടിയ ജല കണികകൾ ആരും കാണാതെ തുടച്ചെന്ന പോലെ…“

ഇഷ്ടപെട്ടാൽ 👍👍🚶‍♀️

ബൈ

.. 🥰❤️

Leave a Reply

Your email address will not be published. Required fields are marked *