എഴുത്ത്:-കർണൻ സൂര്യപുത്രന്
തമ്പാനൂർ ബസ്റ്റാന്റ്…. മൂലയിലെ ചെയറിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുകയായിരുന്നു വിശാഖ്.. സ്ക്രീനിൽ വൈഗ കാളിംഗ് എന്ന് തെളിഞ്ഞപ്പോൾ അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു…
“ഹലോ, എത്തിയോ?” ആകാംഷയോടെ അവൻ ചോദിച്ചു…
“എത്തി… നീയെവിടാ?” മധുരമായ ശബ്ദം..
“തൃശൂരേക്ക് പോകുന്ന ബസ്സ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടുണ്ട്.. അതിന്റെ നേരെ മുൻപിൽ… റെഡ് ടി ഷർട്ട്…” വിശാഖ് പറഞ്ഞു… ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നും നടന്നു വരുന്ന വൈഗയെ കണ്ടു….ബ്ലാക്ക് ജീൻസും വൈറ്റ് ഷർട്ടുമാണ് വേഷം…ചുമലിൽ ട്രാവൽ ബാഗ്.. ദീർഘമായ യാത്ര കാരണം അലസമായി പാറിപറക്കുന്ന മുടി….
“സോറി… ബസ് എന്തോ കംപ്ലയിന്റ് ആയി… അതാ ലേറ്റ് ആയത്,.. നീ കുറേ നേരമായോ വന്നിട്ട്?”
“അത് സാരമില്ല… പോകാം…?” അവൻ വൈഗയുടെ ബാഗ് വാങ്ങി… എന്നിട്ട് പുറത്തേക്ക് നടന്നു.. പിന്നാലെ അവളും… ഓട്ടോയിലിലിരി ക്കുമ്പോൾ രണ്ടു പേരും നിശബ്ദരായിരുന്നു.. ഹോട്ടലിലെത്തി റൂമിൽ കയറി.. “ഒന്ന് ഫ്രഷായിക്കോ.. ഞാൻ ഫുഡ് വല്ലതും വാങ്ങി വരാം… ഇവിടെ റൂം സർവീസ് ഒന്നുമില്ല..” വിശാഖ് അവളോട് പറഞ്ഞു… എന്നിട്ട് പുറത്തിറങ്ങി ഡോർ അടച്ചു താഴേക്ക് നടന്നു.. ഭക്ഷണത്തിന് വെയിറ്റ് ചെയ്യുമ്പോൾ തന്റെ ഹൃദയമിടിപ്പിന് പതിവില്ലാത്ത വേഗത ഉണ്ടെന്ന് അവനറിഞ്ഞു…. വൈഗ… ഇതാ തന്റെ കൂടെ… ഒരേ റൂമിൽ,…… വിശ്വസിക്കാൻ പ്രയാസം…
ഒരു ഫേസ്ബുക് ഗ്രൂപ്പിൽ വലിയൊരു വഴക്കിലൂടെയാണ് വൈഗ വിശാഖിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.. ഒരു ട്രോൾ പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചു വൈഗ ഇട്ട കമന്റ്.. അതിനെ കളിയാക്കി കൊണ്ട് അവനിട്ട മറ്റൊന്ന്.. കമന്റ്ബോക്സിൽ നിന്നും വഴക്ക് ഇൻബോക്സിലേക്ക് പടർന്നു… സഭ്യതയുടെ അതിരുകൾ താണ്ടി അവർ യുദ്ധം ചെയ്തു…. ‘വീട്ടിൽ അച്ഛനോട് പെരുമാറുന്നത് പോലെ എന്നോട് സംസാരിക്കരുത് ‘എന്നൊരു മെസ്സേജോടെ അവൾ നിശബ്ദയായി… അവൻ നിർത്തിയില്ല…വിരലുകൾ തളരും വരെ ദേഷ്യം മുഴുവൻ ടൈപ്പ് ചെയ്തു… പിറ്റേന്ന്,… മiദ്യത്തിന്റെ ലiഹരി വിട്ടൊഴിഞ്ഞപ്പോൾ മെസ്സഞ്ചറിലൂടെ കണ്ണോടിച്ചു. അവനു വല്ലാത്ത കുറ്റബോധം തോന്നി… ഇത്രയൊന്നും പറയേണ്ടിയിരുന്നില്ല…. സോറി എന്ന് അയച്ചത് ആത്മാർഥമായാണ്…. മണിക്കൂറുകൾക്ക് ശേഷം അവളുടെ മറുപടി വന്നു.. ‘സാരമില്ല… തെറ്റ് മനസിലാക്കി ക്ഷമ ചോദിക്കുന്നത് നല്ല മനസുള്ളവർക്കെ പറ്റൂ…”
അതൊരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു… ‘വൈഗ-സ്വപ്ന സഞ്ചാരി ” എന്നായിരുന്നു അവളുടെ പ്രൊഫൈൽ നെയിം. കടലിലേക്ക് നോക്കി നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോയും…അവളെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല…വിരഹത്തെയും നഷ്ടപ്രണയത്തെയും ഇത്ര ഭംഗിയിൽ മറ്റാരും അവതരിപ്പിച്ചതായി അവൻ കണ്ടിട്ടില്ല… എല്ലാ കവിതകളിലും ദുഃഖം നിഴലിക്കുന്നു… വിളിച്ചോട്ടെ എന്ന അവന്റെ ആവശ്യത്തിന് ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും പിന്നീട് എപ്പോഴോ സമ്മതിച്ചു…. പതിഞ്ഞതെങ്കിലും മനോഹരമായ ശബ്ദം… പിന്നീട് വിളികൾ പതിവായി… ഒന്നും വിട്ടുപറയാൻ അവൾ ഒരുക്കമല്ലായിരുന്നു.. യഥാർത്ഥ പേരെന്താണ് എന്ന ചോദ്യത്തിന്, ‘വൈഗ എന്ന് വിളിക്കുന്നതാണിഷ്ടം ‘ എന്നായിരുന്നു മറുപടി… അതുകൊണ്ട് തന്നെ പിന്നെ ചോദിച്ചില്ല…ചെന്നൈയിൽ ഡബ്ബിങ് ആര്ടിസ്റ്റ് ആയി ജോലി ചെയ്യുന്ന വൈഗയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി വയനാടിലെ റിസോർട് ജീവനക്കാരനായ വിശാഖ്. എന്നോ അവളോട് അതിൽ കവിഞ്ഞൊരു ഇഷ്ടം തോന്നിത്തുടങ്ങിയപ്പോൾ മറച്ചു വച്ചുമില്ല..
“വേണ്ടെടാ… അതൊന്നും ശരിയാവില്ല.. നമുക്കിങ്ങനെ നല്ല കൂട്ടുകാരായി അടിച്ചു പൊളിച്ചു പോകാം… ആവശ്യമില്ലാത്ത കെട്ടുപാടുകൾ സന്തോഷത്തെ ഇല്ലാതാക്കും…” എന്നത്തേയും പോലെ അവനു പാതി മാത്രമേ മനസിലായുള്ളൂ… കൂടുതൽ ചോദിക്കുന്നത് അവൾക്കിഷ്ടമല്ല എന്ന് വിശാഖിനു അറിയാം…
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം കാണാൻ അവൾ ചെന്നൈയിൽ നിന്നും വരുന്നെന്നു പറഞ്ഞു.. അവനെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും…. അതനുസരിച്ചു ഒരു നാൾ മുൻപേ തന്നെ വിശാഖ് അവിടെത്തി റൂമെടുത്തതാണ്… ഭക്ഷണം വാങ്ങി ചെന്നപ്പോൾ വൈഗ കുളി കഴിഞ്ഞ് ടിവിയുടെ മുൻപിൽ ഇരിപ്പുണ്ട്.. ഒരുമിച്ച് കഴിച്ചു കഴിഞ്ഞു അവൾ പറഞ്ഞു.. ” എടാ എനിക്ക് ഒന്നുറങ്ങണം… വൈകിട്ട് കോവളത്ത് പോകാം… നാളെ രാവിലെ അമ്പലത്തിലേക്ക്…അതിന് ശേഷം എവിടെങ്കിലുമൊക്കെ കറങ്ങി വൈകിട്ട് ഞാൻ തിരിച്ചു പോകും… എന്താ നിന്റെ അഭിപ്രായം? “
“ആയിക്കോട്ടെ… തന്റെ ഇഷ്ടം…” “അങ്ങനെ പാവത്താനാവല്ലേ… നിന്നെ എനിക്കറിയാമല്ലോ…” അവൾ ചിരിയോടെ വിശാഖിന്റെ കവിളിൽ നുള്ളി…
ബെഡിൽ മതിമറന്നുറങ്ങുന്ന അവളെ വൈഗയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ വല്ലാത്തൊരു സങ്കടം വന്നു … ഒരേ റൂമിൽ ഒരുമിച്ചു കഴിഞ്ഞാൽ, ചിലപ്പോൾ അവളുടെ മനസ്സ് മാറിയേക്കും എന്നൊരു മിഥ്യാധാരണ ഉണ്ടായിരുന്നു… പക്ഷേ തന്നെ വിശ്വസിച്ചു ഒരു പെണ്ണ് കൂടെ വന്നിരിക്കുന്നു… താൻ മോശമായി പെരുമാറില്ല എന്ന വിശ്വാസത്തോടെ അവൾ ഉറങ്ങുന്നു…. മനസ്സിലെ വൃiത്തികെട്ട കാiമനകളെ കുറിച്ചോർത്തപ്പോൾ വിശാഖിനു ആത്മനിന്ദ തോന്നി…
കോവളം ബീച്ചിൽ ആൾതിരക്കുകളിൽ നിന്നൊഴിഞ്ഞു കാൽ പാദങ്ങളെ ചുംiബിച്ചു കൊണ്ട് ഓടി മറയുന്ന തിരമാലകളെ നോക്കി നില്കുകയാണ് വൈഗ… അസ്തമയ സൂര്യന്റെ കിരണങ്ങൾ അവളുടെ കവിളുകളെ കൂടുതൽ സുന്ദരമാക്കുന്നത് വിശാഖ് അത്ഭുതത്തോടെ കാണുക യായിരുന്നു.. “എന്ത് ചന്തമാണ് കടൽ കാണാൻ… അല്ലേ?” അവൾ ചോദിച്ചു…
“അതെ… തന്നെപ്പോലെ..” “അതെന്താടാ അങ്ങനെ പറഞ്ഞത്…” “കടലാഴങ്ങളെ കുറിച്ചറിയാൻ ഒരു ജന്മം മതിയാവില്ല… അതുപോലെ തന്നെയല്ലേ താനും…? ഇത്രയുമടുത്തിട്ടും ഒന്നും തുറന്നു പറയുന്നില്ല… ശരിക്കും പേരെന്താണെന്ന് പോലും പറഞ്ഞിട്ടില്ല… എന്നോട് പ്രണയമില്ല. പക്ഷെ എന്നെ വിശ്വസിച്ച് ഒരു മുറിയിൽ താമസിക്കാൻ തയ്യാറാവുന്നു.. വിചിത്രം..!”
വൈഗ അവന്റെ കൈയിൽ പിടിച്ച് നടന്നു. കുറച്ചകലെ പൂഴിമണലിൽ ഇരുന്ന ശേഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. “കണ്ണാ…”, സ്നേഹത്തോടെയുള്ള വിളി… ഫോൺ സംഭാഷണങ്ങൾക്കിടയിൽ അവൾ വിശാഖിനെ അങ്ങനെയാണ് വിളിക്കാറ്… “ഒറ്റയ്ക്ക് താമസിക്കുന്ന തന്റേടിയായ ഒരു പെണ്ണ്…. അതല്ലേ നിനക്കറിയൂ… അതിനപ്പുറം ഞാൻ എന്തായിരുന്നു എന്ന് വല്ല ഊഹവുമുണ്ടോ?”
“അറിയാൻ ആഗ്രഹിച്ചിരുന്നു… ഒന്നും പറഞ്ഞില്ല.” അവൻ പരിഭവിച്ചു…
“ഓർക്കാൻ ഞാനിഷ്ടപ്പെടാത്ത കാര്യങ്ങൾ ചോദിക്കുമ്പോൾ എങ്ങനെ പറയാനാ? പക്ഷേ നീ അറിയണം.. എന്നെ മനസ്സിൽ കൊണ്ടു നടന്ന് നീ ജീവിതം പാഴാക്കുകയാണെന്നൊരു പേടി…” വിശാഖ് അവളെ തന്നെ നോക്കിയിരിക്കുകയാണ്…
“ജീവിതത്തിലെ കുറച്ചു വർഷങ്ങൾ എനിക്കൊരു ദുസ്വപ്നമാണ്… നീയൊക്കെ സിനിമയിലും സീരിയലിലുമൊക്കെ മാത്രം കണ്ട കഥ… ഭർത്താവിന്റെ ശാiരീരികവും മാiനസികവുമായ പീiഡനം… പക്ഷേ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്… ഒരുപാട് സഹിച്ചു.. ഒടുവിൽ ഭർത്താവിന്റെ അനുവാദത്തോടെ കൂട്ടുകാരൻ കിiടപ്പറയിലേക്ക് കടന്ന് വന്നപ്പോൾ അത് ക്ഷമിക്കാനുള്ള വിശാലതയൊന്നും എന്റെ മനസിന് ഉണ്ടായില്ല…” ഒരു ഞെട്ടലോടെ വിശാഖ് അവളെ നോക്കി..
“എതിർക്കാൻ നോക്കി… ഫലമില്ല എന്ന് കണ്ടപ്പോൾ ഞാൻ ഞാനല്ലതായി.. കൈയിൽ കിട്ടിയതെടുത്ത് അയാളുടെ തiലയ്ക്കു അoടിച്ചു.. അങ്ങനെ ഇരുപത്തിയൊന്നാം വയസിൽ കൊiലക്കുറ്റത്തിന് ജയിലിൽ…”
അവിശ്വസനീയതയോടെ അവൻ കെട്ടിരിക്കുകയാണ്… വൈഗ , നെറ്റിയിലേക്ക് വീണുകിടക്കുന്ന അവന്റെ മുടിയിഴകൾ കൈ നീട്ടി ഒതുക്കി വച്ചു… “ജയിൽ വാസം ഏറെക്കുറേ സമനില തെറ്റിച്ചിരുന്നു…പുറത്തിറങ്ങി കുറേ നാൾ അതിന്റെ ചികിത്സയിൽ… പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയിൽ ഡബ്ബിങ് ആര്ടിസ്റ്റ് ആയി കയറി… സ്വന്ത മെന്ന് പറയാൻ ആകെയുണ്ടായിരുന്നത് അച്ഛൻ മാത്ര മായിരുന്നു… ഉള്ളതൊക്കെ വിറ്റും കടം വാങ്ങിയും ഒരുപാട് സ്വപ്നങ്ങളോടെ വിവാഹം കഴിപ്പിച്ചു വിട്ട മകൾ ജയിലിൽ ആയതറിഞ്ഞ് ഹൃദയം പൊട്ടി മiരിച്ചു…… ഇപ്പോൾ ബന്ധങ്ങളുടെ നൂലുകളില്ലാത്ത പട്ടമാണ് ഞാൻ…. ഇനി പറ.. നിനക്കെന്നെ പ്രണയിക്കണോ?”
കുറച്ച് നേരത്തെ മൗനത്തിനു ശേഷം വിശാഖ് എഴുന്നേറ്റു… അവളുടെ കയ്യിൽ പിടിച്ചു… “വാ പോകാം…. എനിക്ക് വിശക്കുന്നു..”
☆☆☆☆☆☆☆☆☆☆)
രാത്രി… തലയിണയിൽ ചാരിയിരുന്നു ടീവി കാണുകയാണ് വിശാഖ്… അവൾ ബാത്റൂമിൽ നിന്നിറങ്ങി വന്നു.. ബാഗ് തുറന്നു ഒരു കവർ എടുത്ത് അവനു നീട്ടി. “എന്തായിത്?”
“തുറന്ന് നോക്ക്…” ആകാംഷയോടെ അവൻ തുറന്നു…. ഒരു റോസ് ഷർട്ട്, വെള്ളമുണ്ടും….
“നാളെ അമ്പലത്തിൽ പോകുമ്പോൾ ഇതിടണം…”
“വൈഗാ…ഞാൻ ചില കാര്യങ്ങൾ ചോദിച്ചോട്ടെ?”
“എന്താടാ?”
“താൻ പറഞ്ഞത് കള്ളമല്ലേ? ഭർത്താവിന്റെ കൂട്ടുകാരനെ കൊiന്നെന്നും, ജയിലിൽ ആയെന്നുമൊക്കെ? ഈ കേരളത്തിൽ അങ്ങനൊരു സംഭവം ഉണ്ടായിരുന്നെങ്കിൽ വലിയ വാർത്ത ആകുമായിരുന്നു.. തനിക്കു ഒരാളെ കൊiല്ലാനൊന്നും പറ്റില്ല.. ഇനി അതുമാത്രമല്ല, റേiപ്പ് ചെയ്യപ്പെടുമ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി ഒരാളെ കൊiന്നാൽ ആ പെണ്ണിന് ശിക്ഷ കിട്ടില്ലെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്… ചുമ്മാ ഏതോ സിനിമാ കഥ തട്ടി വിടുകയാ , എന്നെ ഒഴിവാക്കാൻ വേണ്ടി…” വേദനയോടെ അവളൊന്ന് ചിരിച്ചു..
“നിന്നോട് കള്ളം പറഞ്ഞിട്ട് എനിക്കെന്തു കിട്ടാനാ കണ്ണാ?കോയമ്പത്തൂർ വച്ചായായിരുന്നു സംഭവം.. ഭർത്താവിന്റെ വീട് അവിടെയാണ്. ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെ തോൽപിച്ച വാർത്ത വന്ന പത്രങ്ങളുടെ ഉൾപേജിലെങ്ങോ ഇതും ഉണ്ടായിരുന്നു… നീ ശ്രദ്ധിക്കാഞ്ഞതാവും… ആത്മ രക്ഷയ്ക്കു കൊiന്നാൽ ഇളവ് കിട്ടുമെന്ന് നിയമം ഉണ്ട്. പക്ഷെ അത് തെളിയും വരെ ഇരുമ്പഴിക്കുള്ളിൽ തന്നെ കിടക്കണം.. എനിക്ക് വേണ്ടി വാദിക്കാൻ ആരുമുണ്ടായിരുന്നില്ല… അതിലൊന്നും വിഷമിച്ചിട്ടില്ല… പക്ഷേ അച്ഛൻ മരിച്ചെന്നറിഞ്ഞതോടെ തകർന്നു പോയി…അതാ അന്ന് നീ അച്ഛനെ പറഞ്ഞപ്പോൾ ഞാൻ…”
അവൾ നിർത്തി…. ആ കണ്ണുകൾ നിറഞ്ഞു.. വിശാഖ് എഴുന്നേറ്റു അവളുടെ അരികിലിരുന്നു… “എന്നോട് ക്ഷമിക്കണം… സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിഞ്ഞൂടായിരുന്നു… എനിക്കെല്ലാവരോടും ദേഷ്യമാ.. ആരെയും സ്നേഹിക്കാൻ അറിയില്ല.. അത് കിട്ടിയിട്ടുമില്ല… അച്ഛനുമമ്മയും എന്നും വഴക്കടിക്കുന്നത് കണ്ടാ വളർന്നത്. അങ്ങനൊരു വഴക്കിനൊടുവിൽ അമ്മ കിണറിൽ ചാiടി ജീiവിതം അവസാനിപ്പിച്ചു. അച്ഛനും എങ്ങോട്ടോ പോയി… വേറാരും ഉണ്ടായിരുന്നില്ല.,.. തനിച്ചാ ഇത്ര വരെ എത്തിയത്…അതുകൊണ്ട് തന്നെ ആരോടും പെരുമാറാൻ അറിയില്ല… വേദനിപ്പിച്ചെങ്കിൽ മാപ്പ്…”
വൈഗ അവനെ ചേർത്തു പിടിച്ചു.. “അയ്യേ… എന്റെ കണ്ണൻ കരയുകയാണോ? സാരമില്ല… പോട്ടെ.. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ… അതുകൊണ്ടല്ലേ ഇത്രയും ദൂരം വന്നതും നിന്റെ കൂടെ താമസിക്കുന്നതും,..? പക്ഷേ അതിനു വേറെ അർത്ഥമൊന്നുമില്ല,.. സ്വപ്നസഞ്ചാരിയായി ജീവിക്കാനാ എനിക്കിഷ്ടം… നിനക്ക് എന്നെക്കാൾ നല്ലോരു പെണ്ണിനെ കിട്ടും…”
“ഓ.. എനിക്ക് തന്നെക്കാൾ വയസ്സ് കുറവുണ്ട്. അതായിരിക്കും കാരണം അല്ലേ?”
“പോടാ “..അവൾ വിശാഖിന്റെ ചെവിയിൽ പിടിച്ച് വലിച്ചു.. “കാരണം ഇപ്പോൾ നിനക്ക് മനസിലാവില്ല.ഭാവിയിൽ ഒരു സുന്ദരികുട്ടിയെ കല്യാണം കഴിച്ച് അവളുടെ കൂടെ ജീവിക്കുമ്പോൾ മനസിലാകും.. അത് വിട്… നമുക്ക് ഉറങ്ങാം,. രാവിലെ അമ്പലത്തിൽ പോകണ്ടേ?”
മുറിയിൽ അരണ്ട വെളിച്ചം മാത്രം ബാക്കിയായി… “വൈഗാ”.
“ഉം?”
“തനിക്കൊട്ടും പേടിയുണ്ടായിരുന്നില്ലേ? എന്റെ കൂടെ താമസിക്കാൻ? ഞാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ? അതോ അങ്ങനെ ശ്രമിച്ചാൽ പ്രതികരിക്കാമെന്ന ധൈര്യത്തിൽ വന്നതാണോ.?” അവൾ അവന്റെ നേരെ തിരിഞ്ഞു കിടന്നു.
“ഞാൻ പറഞ്ഞില്ലേ കണ്ണാ, നിന്നെ ഒത്തിരി ഇഷ്ടമാ.. നിന്റെ നിഷ്കളങ്കമായ സംസാരം, കളി ചിരികൾ.. വർഷങ്ങൾക്ക് ശേഷം ഞാൻ സന്തോഷം എന്തെന്നറിഞ്ഞത് നീ വന്നതിന് ശേഷമാ… ആ നീ ഇനി എന്നെ എന്തെങ്കിലും ചെയ്താൽ ഞാൻ ഒരിക്കലും എതിർക്കില്ല.. നീയെനിക്കു തന്ന സന്തോഷങ്ങൾക്ക് അതൊരു പ്രത്യുപകാരം ആകുമെങ്കിൽ ഞാനെന്തിന് തടയണം? പക്ഷേ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു… ആരെയും വേദനിപ്പിക്കാൻ എന്റെ കണ്ണന് കഴിയില്ലെന്ന്.,.”
“തന്റെ ഭർത്താവ് എവിടെയാ ഇപ്പോൾ?”
“ഞാൻ പുറത്തിറങ്ങാതിരിക്കാൻ ഒരുപാട് നോക്കി… പിന്നെ ഗോവയിലോ മറ്റോ താമസം മാറി… കാൻസർ ബാധിച്ചു കഴിഞ്ഞ വർഷം മരിച്ചെന്നു ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു…”
അവനൊന്നും മിണ്ടാതെ അവളുടെ കയ്യിൽ മൃദുവായി തലോടി…
“ഞാൻ ഒന്ന് പറഞ്ഞോട്ടെ?”അവൻ മടിയോടെ ചോദിച്ചു..
“എന്താ കണ്ണാ?”
“എന്നെയൊന്നു കെiട്ടിപ്പിടിക്കാമോ? “
വൈഗ അവന്റെ അരികിലേക്ക് നീങ്ങി കിടന്നു… അവനെ നെഞ്ചോട് ചേർത്തു… കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മാiറിൽ ഇളം ചൂടുള്ള നനവ് പടരുന്നത് അവളറിഞ്ഞു.. അവൻ ശബ്ദമില്ലാതെ കരയുകയാണ്… അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹവാത്സല്യങ്ങൾ ലഭിച്ചതിനാലാവാം… താൻ സ്വയം വiഞ്ചിക്കുകയാണെന്ന് വൈഗയ്ക്കറിയാം… ഈ ചെറുപ്പക്കാരനോട് പ്രണയമാണ്….ഭ്രാന്തമായ ഒരുതരം പ്രണയം..ജീവിതം വർണശഭളമായത് വിശാഖ് കടന്നു വന്നതിനു ശേഷമാണ്.. പക്ഷേ സ്വന്തമാക്കാൻ ആഗ്രഹിച്ചു കൂടാ.. അതവനോട് ചെയ്യുന്ന ക്രൂ രതയാകുമെന്ന് ആരോ മന്ത്രിക്കുന്നു… വേണ്ട… ഒന്ന് കാണണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു… മതി… ഇനി ഇവന്റെ ജീവിതത്തിൽ താനുണ്ടാവരുത്…. അവൾ ഉറപ്പിച്ചു….. ഹൃദയ വേദനയോടെ അവൾ വിശാഖിന്റെ മൂർദ്ധാവിൽ ചുiണ്ടുകളമർത്തി…..
☆☆☆☆☆☆☆☆☆☆
പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയ ശേഷം ചെറിയ ഷോപ്പിങ്.. കുറച്ചു കറങ്ങി നടന്ന ശേഷം റൂമിലേക്ക്…. എല്ലാം പാക്ക് ചെയ്ത് പുറത്തിറങ്ങുമ്പോഴും രണ്ടുപേരും ഒന്നും സംസാരിച്ചില്ല…. പക്ഷെ മനസ്സ് കലങ്ങി മറിയുകയാണ്… റെയിൽവേസ്റ്റേഷനിൽ എത്തി അവൾക്കു വാട്ടർബോട്ടിലും സ്നാക്സും വാങ്ങി വിശാഖ് കമ്പാർട്ട്മെന്റിൽ കയറി… അവിടെ ആളുകൾ കുറവാണ്.. വിൻഡോയ്ക്കു അരികിൽ വൈഗ കണ്ണുമടച്ച് ചാരിയിരിപ്പുണ്ട്… അവൻ അരികിലിരുന്നപ്പോൾ അവൾ കണ്ണു തുറന്നു,..
“അഞ്ചു മിനിറ്റിനുള്ളിൽ ട്രെയിൻ പോകും…” അവൻ പറഞ്ഞു… അവളൊന്നും മിണ്ടിയില്ല…
“വൈഗാ… തീരുമാനം മാറ്റിക്കൂടെ? ” “വേണ്ട കണ്ണാ… അതു ശരിയാവില്ല.. എന്റെ മനസ്സിൽ അതൊന്നുമില്ല… ഒരിക്കൽ നശിച്ചിടത്തു നിന്നും ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ…. കുറെ കാശുണ്ടാക്കി ഒരു യാത്ര പോണം… ഒരുപാട് നാടുകളിലൂടെ… ഒടുവിൽ,..ഏതെങ്കിലും രാജ്യത്തെ കുഗ്രാമത്തിൽ ഒരനാഥ ശവമായി മാറണം… അതാണ് ആഗ്രഹം… ബന്ധങ്ങൾ സ്വപ്നങ്ങൾക്ക് തടസമാകരുത്….” ശബ്ദമിടറാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു….
വിശാഖ് ഒന്ന് പുഞ്ചിരിച്ചു.. കഴുത്തിലെ നേർത്ത സ്വർണമാല അവൻ ഊരിയെടുത്തതും അവളുടെ കഴുത്തിൽ അണിയിച്ചതും അപ്രതീക്ഷിത മായിരുന്നു.. “ആദ്യമായി സ്വന്തം കാശിൽ വാങ്ങിയതാ… ഇതിട്ട് നടക്കുമ്പോൾ ഒരു ആത്മവിശ്വാസം ആയിരുന്നു… പരിശ്രമിച്ചാൽ ആഗ്രഹിക്കുന്നതൊക്കെ നേടാമെന്ന്….” അവൾ മനസിലാകാതെ അവനെ നോക്കി.
“ഒറ്റപ്പെടലിന്റെ വേദന ഒരുപാട് അനുഭവിച്ചവനാ ഞാൻ… സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ വേണമെന്ന് കൊതിച്ചു.. എല്ലാവരുടെയും സ്നേഹം ഒരാളിൽ നിന്നു തന്നെ കിട്ടിയപ്പോൾ എന്നും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചു. പക്ഷേ നീ അകറ്റാനാണ് ശ്രമിച്ചത്… അതിനു നിനക്ക് ന്യായീകരണങ്ങൾ ഉണ്ടാവാം… പക്ഷേ വൈഗാ… നിന്റെ ഉള്ളിൽ എന്നോട് പ്രണയമുണ്ട്… ഇല്ലെങ്കിൽ ഉറക്കത്തിൽ ഒരുപാട് തവണ നീ “എന്റെ കണ്ണാ ” എന്ന് പറയില്ലായിരുന്നു… “
അവൾ ഞെട്ടലോടെ,അവന്റെ മുഖത്തേക്ക് നോക്കി… അവിടെ എന്നും കാണുന്ന കുസൃതിച്ചിരി… “സത്യമാണ്… ഇന്നലെ പല തവണ നീയങ്ങനെ വിളിച്ചു… അപ്പോൾ ഉറപ്പിച്ചതാ നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല എന്ന്… “
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… എതിർക്കാൻ വാക്കുകൾ കിട്ടുന്നില്ല.. ട്രെയിനിന്റെ ചൂളം വിളി ഉയർന്നു…. വിശാഖ് അവളുടെ നെറ്റിയിൽ ഉiമ്മ വച്ചു…
“നീ പൊയ്ക്കോ… എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്… കുറച്ചു പണം കിട്ടാനുമുണ്ട്.. അതിനു ശേഷം ഞാൻ വരും… ചെന്നൈക്ക്…എത്രയും പെട്ടെന്ന്…. എന്നിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കരുത്….”
“കണ്ണാ… നിനക്കെന്റെ ശരിക്കും പേര് അറിയണ്ടേ?” വിശാഖ് അവളുടെ ചുണ്ടുകൾക്ക് മേൽ വിരലമർത്തി… “വേണ്ട…. ഒരുമിച്ചു ജീവിക്കുമ്പോൾ, കണ്ണീരിൽ കുതിരാത്ത ഏതെങ്കിലും നിമിഷത്തിൽ എന്റെ ചെവിയിൽ പറഞ്ഞാൽ മതി… അതു വരെ വൈഗയായി തുടരട്ടെ…. ഈ പേരിനോടാണ് ആദ്യം പ്രണയം തോന്നിയത്…”
ട്രെയിൻ നീങ്ങുകയാണെന്ന് കണ്ടതോടെ അവളുടെ കവിളിൽ ഒന്ന് തലോടി അവൻ പുറത്തിറങ്ങി….മിഴിനീർപാളികൾക്കിടയിലൂടെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന വിശാഖിന്റെ രൂപം മറയും വരെ അവൾ നോക്കിയിരുന്നു… ഒഴുകിയിറങ്ങുന്നത് മനസിലെ ഭാരങ്ങളും പൂർവജ ന്മശാപങ്ങളും ആണെന്നു തോന്നിയത് കൊണ്ട് അവൾ അതു തുടച്ചില്ല…. കണ്ണന്റെ കൈപിടിച്ച് കൊണ്ട് വൈഗ തന്റെ സ്വപ്ന സഞ്ചാരം തുടരുകയാണ്….
ശുഭം ❤
NB: നോട്ട് പാഡിൽ പൊടി പിടിച്ചു കിടന്നത് കുiത്തിപ്പൊക്കിയതാണ്….