റോസാപ്പൂ
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
ശനിയാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരുടെയെങ്കിലും കല്യാണ തലേന്നിന്റെ സദ്യയുണ്ടോ എന്ന് അന്വേഷിക്കാനായി പിള്ളേച്ചൻ തന്റെ 82 മോഡൽ ലാംബി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അന്തോണി മോങ്ങിക്കൊണ്ടു വരുന്നത് .
അന്തോണി മണ്ടനാണ്. മറ്റുള്ളവരെ മണ്ടനാക്കുന്നതിൽ മിടുക്കനും!
മുടന്തിയാണ് നടപ്പ്.ചുiണ്ടുപൊട്ടി ചോiരയൊലിക്കുന്നുണ്ട്.
പിള്ളേച്ചനെ കണ്ടപാതി കാണാത്ത പാതി അന്തോണി ഓടിവന്നൊരു കെട്ടിപ്പിടുത്തം.
“പിള്ളേച്ചാ മത്തായിയെന്നെ തiല്ലി” എന്നൊരു പരിദേവനവും.
മത്തായി മകളുടെ കല്യാണം ക്ഷണിക്കാതിരുന്നത് മുതൽ മത്തായിക്കെതിരെ പാരവയ്ക്കാൻ കിട്ടുന്ന ഏതൊരവസരവും കാത്തിരിക്കുന്ന പിള്ളേച്ചൻ ഉടൻ തന്നെ ഉഷാറായി.
“എന്താ കാര്യം”
അന്തോണിയെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് പിള്ളേച്ചൻ തിരക്കി.
“അയാളുടെ വീട്ടിലെ റോസാപ്പൂവിൽ തൊട്ടതിനാ ആയാളെന്നെ തiല്ലിയത്”
“റോസാപ്പൂവിൽ തൊട്ടതിന് തiല്ലുകയോ?”
പിള്ളേച്ചന്റെ രiക്തം തിളച്ചു.
ഇതു ചോദിച്ചിട്ട് തന്നെ കാര്യം
അന്തോണിയുമായി ഇട്ടുണ്ണ്യേന്റെ ചായക്കടയിലേക്ക് വച്ചുപിടിച്ചു. എന്തിനും നാലാൾ കൂടെയുള്ളത് നല്ലതാണല്ലോ.
രോഷാകുലനായ പിള്ളേച്ചനെയും രക്താഭിഷിക്തനായ അന്തോണിയെയും കണ്ട് കടയിൽ ആള് കൂടി.
പിള്ളേച്ചന്റെ മനസ്സിൽ അമിട്ട് പൊട്ടി.അന്തോണി പറഞ്ഞ കാര്യങ്ങൾ അല്പം കൂടി പൊലിപ്പിച്ചു തന്നെ അവതരിപ്പിച്ചു
കാര്യമറിഞ്ഞതും കടയിലിരുന്നിരുന്ന സകലമാന ജനങ്ങളും ഇളകി. തലേന്ന് മത്തായിയുടെ വീട്ടിൽ പോയി മൂക്കുമുട്ടെ തട്ടിയവർ വരെ അന്തോണിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പിള്ളേച്ചനു പിന്നിൽ അണിനിരന്നു.
അവരോടുള്ള നന്ദി സൂചകമായി പിള്ളേച്ചന്റെ വക ചായയും പഴംബോളിയും ഫ്രീ.
ചായകുടി കഴിഞ്ഞ് ഘോഷയാത്രയായി മത്തായിയുടെ വീട്ടിലേക്ക് യാത്രയായി.
സിറ്റൗട്ടിൽ പത്രപാരായണം നടത്തുകയായിരുന്ന മത്തായി ഘോഷയാത്ര കണ്ടതും അമ്പരന്ന് ചാടിയെഴുന്നേറ്റു.
“എന്തു പോiക്രിത്തരമാടോ മത്തായിച്ചാ നിങ്ങളീ കാട്ടിയത്.റോസാ പൂവിൽ തൊട്ടെന്നും പറഞ്ഞ് ഒരു മനുഷ്യനെ ഇങ്ങനെ തiല്ലി ചതയ്ക്കാ മായിരുന്നോ. നിങ്ങളുടെ റോസാ ചെടികളെല്ലാമിന്ന് പിഴുതെറിഞ്ഞിട്ടു തന്നെ കാര്യം”
പിള്ളേച്ചൻ ആക്രാന്തത്തോടെ ചുറ്റും നോക്കി.
റോസ പോയിട്ട് തൊട്ടാവാടി പോലും കാണ്മാനില്ല.എങ്ങും തരിശ്.
പിള്ളേച്ചൻ ഒരു നിമിഷം ഞെട്ടി.പണി പാളിയോ തമ്പുരാനെ!
“പിള്ളേച്ചാ തനിക്കെന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അതു നേരിട്ട് പറഞ്ഞു തീർക്കണം.അല്ലാതെ ഇത്തരം ചെiറ്റകളുടെ വക്കാലത്തുമായി വരികയല്ല വേണ്ടത്. ഇവൻ കാണിച്ച കൊoണവതികാരത്തിന്താ നൊക്കെ യാണെങ്കിൽ ഇവനെ കൊiന്നു കുoഴിച്ചുമൂടിiയേനെ”
മത്തായി ആക്രോശിച്ചു.
പിള്ളേച്ചനും വാശിയേറി.
“ഒരു റോസാപ്പൂവിൽ ഈ പാവം തൊട്ടത് എങ്ങിനെയാണെടോ ചെiറ്റത്തരമാവുന്നത്. അന്തോണി റോസാപൂവെടെയാ. ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ കാര്യം”
പിള്ളേച്ചനും നാട്ടുകാരും ആക്ഷമയോടെ അന്തോണിയെ നോക്കി.
പിള്ളേച്ചനും മത്തായിയും തമ്മിലുള്ള വാക്തർക്കം ആസ്വദിച്ചു നിന്ന അന്തോണി പെട്ടെന്ന് ഉഷാറായി.
ഉടുത്തിരുന്ന കൈലിമുണ്ടുകൊണ്ട് കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ നീർചാലുകൾ തുടച്ചു, ചെറുതായൊന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തി.
“പിള്ളേച്ചാ റോസാപ്പൂ ആ ചേiടത്തീടെ ഉടുപ്പുമ്മേലാ”
പുറത്തെ ശബ്ദകോലാഹലങ്ങൾ കേട്ട് അകത്തുനിന്നും ഇറങ്ങിവന്ന മിസ്സിസ് മത്തായിയുടെ റോസാപൂക്കളുള്ള കുർത്തിയിലേക്ക് നോക്കി അന്തോണി മുരണ്ടു.
പിള്ളേച്ചൻ ഫ്‌ളാറ്റ്. തീർത്തും ഫ്ലാറ്റ്.
തിരിഞ്ഞു നോക്കിയപ്പോൾ കൂടെ വന്നവരെല്ലാം കണ്ടം വഴി യോടുന്നു.
ശുഭം
വാൽക്കഷ്ണം : കഥയാണ്, കഥ മാത്രം!

