ഒരു ബീiയറ് തന്ന പണി
എഴുത്ത്:- ഷെർബിൻ ആന്റണി
വൈകിട്ട് വരുമ്പോൾ ഒരു ടെഡ്ഡിബീർ വാങ്ങണേ….
ങേ….നീയിപ്പോൾ ബീiയറടീം തുടങ്ങിയോടീ…?
നിങ്ങൾക്കെപ്പോഴും ഈ കiള്ള് കുടിയുടെ വിചാരം മാത്രമേയുള്ളോ….!അതൊരു കരടിക്കുട്ടിയുടെ പേരാണ്.
ഇവിടെ ഒരു സിംഹക്കുട്ടിയുള്ളപ്പോൾ ഇനി എന്തിനാടി നിനക്കൊരു കരടിക്കുട്ടി….?
വോ…ഇനി ആ സിംഹത്തിനെ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കരടിയാകുമ്പോൾ അടുക്കളയിൽ എങ്കിലും എനിക്കൊരു സഹായമാകും.
അങ്ങനെയാണെങ്കിൽ നമ്മുക്കൊരു വേലക്കാരിയെ നിർത്തിയാലോ….?
അപ്പോ പിന്നെ ഞാൻ ഇവിടത്തെ പണിയും ചെയ്യണം, നിങ്ങളേം നോക്കണം.
ഇവൾ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാണീ പോകുന്നത്. ഞാൻ വീണ്ടും യൂ ടേൺ ഇട്ടു.ടെഡിബീറും കൂടെ ഒരു ബീiയറും കൂടി കൊണ്ട് വരാട്ടോ.വളിച്ച ചിരിയും ഫിറ്റ് ചെയ്ത് ആ സീനിന്ന് എസ്കേപ്പടിച്ചു.
വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ഞാൻ പതുക്കെ മുകളിലെ റൂമിലേക്ക് പോയി.കുറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു മുകളിലേക്ക്.
ഫ്രിഡ്ജിൽ നിന്ന് ബീiയറും രണ്ട് ഗ്ലാസ്സുമെടുത്തു മേശപ്പുറത്തേക്ക് വെച്ചിട്ട് ഞാനവളോട് പറഞ്ഞു വല്ലപ്പോഴും ഒരു ഗ്ലാസ്സ് കഴിക്കുന്നത് നല്ലതാണ് രiക്ത ഓട്ടം കൂടും.
ശ്ശോ… അപ്പോ ഫിറ്റാകൂല്ലേ…
ആ പറച്ചിലിൽ നിന്ന് തന്നെ അറിയാം കഴിക്കാനുള്ള ത്വര. നുര പതഞ്ഞ് പൊങ്ങിയ രണ്ട് ഗ്ലാസ്സിൽ ഒന്ന് അവൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഫിiറ്റായാലും കുഴപ്പമില്ല, ഞാൻ മാത്രേ കാണൂ.
ഗ്ലാസ്സ് രണ്ട് കൈ കൊണ്ടും ചുiണ്ടോട് ചേർത്ത് വലിച്ചിട്ട്, കണ്ണുകൾ ഇറുക്കി അടച്ചോണ്ട് അവൾ പറഞ്ഞു എന്നാ കയ്പാ ഇതിന്….ഹൊ.
ഇപ്പോ മനസ്സിലായോ ഈ വക ഐറ്റമൊക്കെ വളരെ കഷ്ട്ടപ്പെട്ട് ഇറക്കി ഇവിടെ വരുമ്പോ നിൻ്റെയൊക്കെ വായീന്ന് വരുന്നതെല്ലാം സഹിക്കുന്ന എന്നെ പോലത്തെ പാവം ഭർത്താക്കന്മാരുടെ അവസ്ഥയെന്താന്ന്….
ങേ…. എഞ്ചാന്ന്… അവളുടെ നാക്ക് കുഴയാൻ തുഴയാൻ തുടങ്ങി.
അടുത്ത ഗ്ലാസിലേക്ക് ഞാൻ ഒഴിച്ച് തീർത്തതും അവളതെടുത്ത് ഒറ്റ വലിയായിരുന്നു.
ഒഴിഞ്ഞ ബീiയറും കുiപ്പിയും പിടിച്ച് ഞാനന്ധിച്ച് നിന്നു.
കാലി ഗ്ലാസ്സ് മേശപ്പുറത്ത് ആഞ്ഞടിച്ച് വെച്ചിട്ടവൾ വിതുമ്പി കൊണ്ട് പറഞ്ഞു ചേട്ടായീ ഞാമ്പറഞ്ഞില്ലേ ഞാൻ പിറ്റാകുമെന്ന്… ഇനി എന്നെ കൊണ്ട് ഒന്നിനും പറ്റില്ല.
ഫിറ്റായോ നീയ്…. എന്നാ മോള് പോയി ചാഞ്ചിക്കോട്ടാ.
അപ്പോ അടുക്കളയിലെ പണിയൊക്കെ ആര് ചെയ്യും പാത്രം കഴുകണം അവിടമൊക്കെ അടിച്ച് വാരണം ക്ലീനാക്കണം ഇന്നെനിക്ക് വയ്യ ഏട്ടാ…അവള് നിന്ന് ചിണുങ്ങാൻ തുടങ്ങി.
അത് സാരമില്ലെടി നീ കിടന്നോ അതിനൊക്കെ നിൻ്റെ ഏട്ടനില്ലേ ഇവിടെ, പിന്നെ നീ എന്തിന് പേടിക്കണം.ഒരു ഗ്ലാസ്സ് ബീiയറിൻ്റെ മൂiച്ചില് മുണ്ടും മടക്കി കുiത്തി ഞാനാ ദൗത്യം ഏറ്റെടുക്കാനായി സ്റ്റെപ്പിറങ്ങി.
അടുക്കള കണ്ട ഞാനൊന്ന് ഞടുങ്ങി, ഒരു ലോഡ് പാത്രങ്ങൾ മഴകാത്തിരിക്കുന്ന വേഴാമ്പലിപ്പോലെ എന്നെ നോക്കി കേഴുന്നു.
രാവിലെ ദോശയ്ക്ക് ഒപ്പം കഴിച്ച ചട്ട്നി പാത്രത്തിലേക്ക് കുiളിസീൻ കാണാൻ പോകുന്ന വ്യഗ്രതയിലേക്ക് എത്തി നോക്കുന്ന പല്ലി, ഉച്ചയ്ക്ക് തന്ന് വിട്ട മത്തി വറുത്ത ഫ്രൈ പാനിലേക്ക് മെറീന ബീച്ചിലേക്ക് ശവമഞ്ചവുമായി പോകുന്ന പ്രതീതിയൽ ഘോഷയാത്രയിൽ വരുന്ന ഉറുമ്പുകൾ, കിച്ചൺ സ്ലാബിൾ വീണ് കിടക്കുന്ന വെജിറ്റബിൾസ് തിന്ന പാറ്റകൾ എന്നെ നോക്കി പല്ലിറുമുന്നു നോൺ വെജ് കൂട്ടാതെ മനുശ്ശമ്മാര് ആരെങ്കിലും ഡിന്നറ് കഴിക്കുമോടാന്ന് ചോദിച്ചോണ്ട്.
എല്ലാം സഹിക്കാം ഉച്ചയ്ക്ക് ഞാൻ കഴിച്ചിട്ട് കഴുകാതെ അടച്ച് കൊണ്ട് വന്ന പാത്രം തുറന്നപ്പോഴുണ്ടായ സ്മെല്ല്…. എൻ്റെ പൊന്ന് സാറേ ഒരു PPE കിറ്റ് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി.
പാത്രം കഴുകി പകുതി ആയപ്പോൾ പൈപ്പിലെ വെള്ളവും തീർന്നു. വീണ്ടും ട്ടാപ്പിൻ്റെ കഴുത്ത് പിടിച്ച് തിരിച്ചപ്പോൾ ട്ടാപ്പും എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നു.
മോട്ടറ് ഓണാക്കി ട്ടാങ്ക് നിറഞ്ഞിട്ടിനി എപ്പോ വെള്ളം വരാനാണ്. ഞാൻ നേരേ ബക്കറ്റുമായ് കിണറ്റിൻ കരയിലേക്ക് ചെന്നു.
റിംഗിന് ചുറ്റും ഇര പിടിക്കാനിരുന്ന പീiക്കിരി തവളകൾ എന്നെ കണ്ടപ്പോൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ട പോലെ നൂറേ നൂറില് പായുന്നു.
ബക്കറ്റും വെള്ളവുമായ് പോന്നപ്പോൾ എന്നെ അനുഗമിച്ചോണ്ട് പാവം ഒരു പൂച്ച മാത്രം വന്നിട്ട് പടി വാതില്ക്കൽ നിന്നു. പൂച്ചയ്ക്ക് മീനിൻ്റെ മുള്ള് പോലും കൊടുക്കാത്തവനാണെന്നുള്ള വിളിപ്പേര് ഇന്നത്തോണ്ട് തീർക്കണം, കറി പാത്രത്തിലൊക്കെ ഞാൻ പരതി.
കിട്ടിയത് സാമ്പാറ് പാത്രത്തില് അവശേഷിച്ച ഏക മുരിങ്ങാക്കോല് മാത്രം. എന്തെങ്കിലുമാവട്ടെ അത് ഞാനെടുത്ത് ആ പൂച്ചയ്ക്കിട്ട് കൊടുത്തു.
മുരിങ്ങാക്കോല് കണ്ടതും അവൻ സിങ്കത്തിലെ സൂര്യയെ പോലെ ഒരു കൈ കൊണ്ട് മീശ തടവീട്ട് മ്യാവൂ മ്യാവൂന്ന് പറഞ്ഞ് ഒറ്റ പോക്കായിരുന്നു.
മ്യാവൂന്നാണോ ഇനി പോടാ മൈ#₹…..ന്നാണോ വിളിച്ചത് എനിക്കാകെ സംശയമായി.
ഈശ്വരാ….ഒരു വിധത്തിൽ എല്ലാം ഒതുക്കിയിട്ട് ഞാൻ നടുവും തടവി മുകളിലേക്ക് ചെന്നു. അവളവിടെ പുതച്ച് മൂടി സുഖമായിട്ട് കിടക്കുന്നത് കണ്ടപ്പോൾ ഞാനൊരു കാര്യം ഉറപ്പിച്ചു.
ഇവളെ ഇനിയിങ്ങനെ കഷ്ട്ടപ്പെടുത്താൻ പാടില്ല….!കാലിയായിരുന്ന ബീiയറും കുപ്പിയുടെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്യ്തു.
ബീiയറ് പോയിട്ട് ഒരു തുള്ളി വൈiൻ പോലും ഇവൾക്കിനി മേടിച്ച് കൊടുക്കില്ലെന്ന്….!!ഇതെല്ലാം കേട്ടിട്ട് അവൾ പുതപ്പിനുള്ളിൽ കിടന്ന് ചിരിക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.
ഉറക്കത്തില് വല്ല സ്വപ്നവും കണ്ട് ചിരിച്ചതാവും പൊട്ടിപ്പെണ്ണ്…!