കെട്യോളുടെ ഫോൺ വിളി കേട്ടാണ് വൈകിട്ട് ഉറക്കം ഞെട്ടിയത് .. അവൾ കാര്യമായിട്ട് തള്ളി മറിക്കുന്നുണ്ട് .. ആരാണെന്നറിയാൻ ഞാൻ ഒന്ന് തല പൊക്കി……

പത്രാസ് ..

എഴുത്ത്:- സൽമാൻ സാലി

കെട്യോളുടെ ഫോൺ വിളി കേട്ടാണ് വൈകിട്ട് ഉറക്കം ഞെട്ടിയത് .. അവൾ കാര്യമായിട്ട് തള്ളി മറിക്കുന്നുണ്ട് .. ആരാണെന്നറിയാൻ ഞാൻ ഒന്ന് തല പൊക്കി നോക്കി .. അവളുടെ കൂടെ പഠിച്ച മിന്ഹ ആണ് .. ഞാൻ ഓളെ പെണ്ണ് കാണാൻ പോയതാണ് എനിക്ക് നീളം കൂടുതൽ ആണെന്നും പറഞ്ഞു അന്ന് കല്യാണം നടന്നില്ല ..

രണ്ട് ആളും നല്ല സംസാരത്തിൽ ആണ് ..

” ഇല്ലടി ഞാൻ ഇപ്പോൾ ഡയറ്റിലാണ് .. ഫൂഡ് ഒക്കെ കുറവാണ് .. ഇന്ന് രാവിലേ ടു പീസ് സ്റ്റീമിഡ്‌ റൈസ് കേക്ക് വിത്ത് ബനാന കട്സ് ആയിരുന്നു …

പടച്ചോനെ ഇവള് എന്നെകൊണ്ട് പുട്ടും പഴവും തീറ്റിച്ചിട്ട് റൈസ് കേക്ക് ഉണ്ടാക്കി കഴിച്ചെന്ന് .. ഫോൺ വെച്ചിട്ട് ചോദിച്ചിട്ട് തന്നെ കാര്യം അപ്പോഴാണ് അപ്പുറത്തുള്ളവൾടെ ചോദ്യം മക്കൾ എന്ത്യേ ന്ന് ..?

” അവർ അപ്പുറത്ത് ഫ്രെയ്‌ഡ്‌ റൈസ് കഴിച്ചോണ്ടിരിക്കുവാടീ ..

അത് കൂടെ കേട്ടപ്പോ ഞാൻ ഞെട്ടി .. ഈ വീട്ടില് എന്തൊക്കെയാണ് സംഭവിക്കുന്നത് .. എനിക്ക് പുട്ട് ഓൾക് സ്റ്റീമിഡ്‌ റൈസ് കേക്ക് .. എനിക്ക് ചക്കക്കുരു കറി മക്കൾക്ക് ഫ്രെയ്‌ഡ്‌ റൈസ് ..

അപ്പോഴാണ് മോൾ ഒരു ഗ്ലാസിൽ എന്തോ കുടിച്ചോണ്ട് വന്നത് .. കെട്യോള് ക്യാമറ തിരിച്ചു മോളേ കാണിച്ചു കൊടുത്തു ..

” ഷാഹിയെ അവളെന്താ കുടിക്കുന്നത് ..

” ഹോ അത് പാലൂദ ..

അത് കൂടെ കേട്ടതും മറ്റവൾ ഇക്കാക്ക ചായ കൊടുക്കണം എന്നും പറഞ്ഞു ഫോൺ വെച്ചോണ്ട് പോയി ..

” അല്ല ഷാഹിയെ രാവിലേ നീ എന്താ കഴിച്ചത് ..

” രണ്ട് കഷ്ണം പുട്ടും പഴവും ..

” എന്നിട്ട് നീ ഓളോട് വേറെ എന്തോ ആണല്ലോ പറഞ്ഞത് ..

” ഓ അത് ഞാൻ പുട്ടിനെ ഒന്ന് ഇംഗ്ളീഷ് വൽക്കരിച്ചതല്ലേ …

” mm അത് പോട്ടെ ഇയ്യ്‌ ഫ്രെയ്‌ഡ്‌ റൈസ് ഉണ്ടകീട്ട് എനിക്ക് തന്നിലല്ലോ ..

” ഹ ഹ അത് ഞാൻ ഉണ്ടാക്കിയതല്ലലോ .. ഇന്നലെ കടയിന്ന് വാങ്ങിയ പൊരി ( മലർ ). അല്ലെ അവർ തിന്നുന്നത് ..

” ഓഹോ പൊരിയും നീ ഇംഗ്ലീഷിൽ ആക്കിയതാവും ..

” അല്ലാതെ പിന്നെ ..

പിന്നെന്തിനാ നീ മോൾ ഫലൂദ കഴിക്കുവാ എന്ന് കള്ളം പറഞ്ഞത് ..

” ഞാൻ അങ്ങിനെ പറഞ്ഞില്ലല്ലോ .. അവൾ പാല് ഊതുക ആണെന്നല്ലേ പറഞ്ഞത് .. സ്പീഡിൽ പറഞ്ഞപ്പോ പാലൂദ എന്നായിപ്പോയി അത്ര അല്ലെ ഉള്ളൂ …

” ന്റെ പൊന്നോ .. നീ രണ്ട് പീസ് പുട്ട് തിന്നതിന് ഇത്രേം തള്ള് വെണ്ടായിരുന്നു ..

അപ്പോഴാണ് മ്മളെ ചങ്ക് വിളിക്കുന്നത് ..

” ഡാ നീ എവ്‌ടെ .. ?

” ഞാൻ വീട്ടിലാണെടാ .. ഹോട് വാട്ടർ മിക്സഡ് വിത്ത് ടീ പൌഡർ ആൻഡ് ഷുഗർ കുടിക്കുവാ .. വിത്ത് പീസ് ഓഫ് ഡ്രൈ കേക്ക് ..

” അളിയാ കട്ടനും റസ്‌ക്കും തിന്നുന്നതിന് ഇത്രേം ബിൽഡപ്പ് വേണ്ട ട്ടാ ..

അങ്ങനെ അതും പാളി .. അല്ലേലും ഞമ്മള് ഇംഗ്‌ളിഷ് പറഞ്ഞാൽഏഹേ .. ഓള് പറഞ്ഞാൽ ഓഹോ .. നമ്മളില്ലേ ..

Leave a Reply

Your email address will not be published. Required fields are marked *