ചിലപ്പോൾ അമ്മമ്മ പറയും രiക്തത്തിൽ ഉള്ളത് തiല്ലിയാൽ പോവുമോ?? നീ വെറുതെ കൈ നാശക്കണ്ട!! അമ്മ പിന്നെ ഒന്നും മിണ്ടില്ല.അതൊരു പതിവായി…….

_upscale

Story written by Sowmya Sahadevan

ഞാൻ വെൽഡിങ് സെറ്റ് എടുക്കുന്നതോ, എന്തെങ്കിലും പണി ചെയ്യുന്നതോ അമ്മക്ക് ഇഷ്ടമേ അല്ലായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ സാധനങ്ങളിൽ ഞങ്ങൾക്കൊപ്പം ഈ വെൽഡിങ് സെറ്റും ഉണ്ടായിരുന്നു. ഇടയ്ക്കു അതു ആരെങ്കിലും വാടകക്ക് വന്നു ചോദിക്കും അമ്മ കൊടുക്കില്ല.

ഞങ്ങൾ ഇത്തിരി മുതിർന്നപ്പോൾ ചിലപ്പോൾ എന്നോടോ അനിയനോടോ എടുത്തോട്ടെയെന്നു ചോദിക്കും അടുത്ത വീട്ടിലെ ചെറിയ എന്തെങ്കിലും പണിക്കായിരിക്കും. സ്കൂൾ ഇല്ലെങ്കിൽ ആ വെൽഡിങ് സെറ്റ്നു പിന്നാലെ കട്ടിങ് മെഷീനും വെൽഡിങ് റാടും പോലെ ഞാനും അവനും പിന്നാലെ പോവും.

അമ്മ അറിഞ്ഞാൽ അതിനു വേണ്ടത്ര വഴക്കു കേൾക്കും, ആദ്യമൊക്കെ തiല്ലിയിരുന്നു. പതിവായപ്പോൾ അതു നിർത്തി. രണ്ടു ദിവസത്തേക്ക് ഒന്നും മിണ്ടില്ല മാത്രമല്ല കിട്ടിയ ടെക്സ്റ്റ്‌ ലെ തോന്നുന്ന ചോദ്യങ്ങൾ ചോദിക്കും. ഉത്തരം ഇല്ലെങ്കിൽ നല്ലത് കിട്ടും.

ചിലപ്പോൾ അമ്മമ്മ പറയും രiക്തത്തിൽ ഉള്ളത് തiല്ലിയാൽ പോവുമോ?? നീ വെറുതെ കൈ നാശക്കണ്ട!! അമ്മ പിന്നെ ഒന്നും മിണ്ടില്ല.അതൊരു പതിവായി.

ഇരുമ്പ് മണക്കുന്ന വർക്കിംഗ്‌ ഡ്രസ്സ്‌ മുഖത്തേക്ക് ഇട്ടു തരും തനിയെ കഴുകിയാൽ മതി. എനിക്ക് വയ്യ!!

ചെറിയ ചെറിയ കമ്പികൾ,

ചെറിയ ഇരുമ്പ് കഷ്ണങ്ങളിൽ വെൽഡ് ചെയ്ത് നോക്കുന്നതൊരു പതിവായി. അപ്പോഴാണ് അനിയൻ പറഞ്ഞത് നമുക്കൊരു കിളിക്കൂട് ഉണ്ടാകാം അങ്ങനെ ഞങ്ങൾ പഴയ ഒരു ടേബിൾ ഫാനിന്റെ ഭാഗങ്ങൾ വച്ചു ഒരു കിളിക്കൂട് ഉണ്ടാക്കി കുറച്ചു ലവ് ബേർഡ്സ് നെ കൂടിലാക്കി. കോഴിക്കൂടിന്റ കൊളുത്തു ശരിയാക്കി, ബാത്രൂം ന് പുതിയ വാതിൽ വച്ചു.

ഹെൽപ്പിങ് പോവുന്ന ദിവസങ്ങളിൽ ആ പണിയുടെ കൂലികൊണ്ട് തന്നെ ഞങ്ങൾ വീട്ടിൽ ഓരോന്ന് ചെയ്യും.പക്ഷെ അമ്മയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റില്ല.കൈ മുറിഞ്ഞാൽ ചിലപ്പോൾ ഭക്ഷണം വാരി തരും. മിണ്ടില്ല, പോർഷൻസ് ക്ലിയർ ആയി മനസിലാക്കി ചോദിക്കും,പഠിച്ചു കഴിയാതെ ഉറങ്ങാൻ സമ്മതിക്കില്ല.പഠിത്തത്തിൽ ഒരിക്കലും ഉഴപ്പാൻ തോന്നിയിട്ടും ഇല്ല, സമ്മതിക്കുകയും ഇല്ല.

തയ്യൽ മെഷീൻ്റെ താളത്തിൽ കൂട്ടിരിക്കും. ഉണരുമ്പോളേക്കും പണിക്കുപോയിട്ടുണ്ടാവും.

അരുൺ വീട് മാറി പോവുമ്പോൾ ആണു ടെസ്സയെ ഞങ്ങൾക്ക് തന്നത്. ഒരു ലാബ്രഡോർ പട്ടിക്കുട്ടി, പട്ടിക്കുട്ടി എന്നു പറയാനൊന്നും പറ്റില്ല അവൾ വലുതാണ്. ചെറുപ്പം തൊട്ടു കാണുന്നത് കൊണ്ട് അവളെ കുട്ടിയെന്നു പറയണത്.കൂട് ഇല്ലാതെ വീട്ടിൽ കയറ്റില്ലെന്നു അമ്മ. അവൾക്കൊരു കൂട് ഉണ്ടാക്കി, ഡോറിൽ തന്നെ ഫീഡിങ് പ്ലേറ്റ് വക്കാവുന്ന ഒരെണ്ണം. കൂട് തുറക്കാതെ തന്നെ ഫുഡ് കൊടുകാം. ഇഷ്ടമായെങ്കിലും അമ്മ ഒന്നും പറഞ്ഞില്ല.

എഞ്ചിനീയറിംഗ് ന് മെക്കാനിക്കൽ മതി എന്നു വാശി പിടിച്ചപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ കിടക്കുകയായിരുന്നു. അടുത്തു ചെന്നു ചേർന്നു കിടന്നു. ക്ലാസ്സ്‌ കഴിഞ്ഞ് അവൻ ഒരു ഷൂ മാർട്ടിലും ഞാൻ ഒരു വർക്ക്‌ ഷോപ്പിലും പണിക്കു പോവുന്നുണ്ട്. ഒന്നിച്ചാണ് തിരിച്ചു വരുന്നത്. ഹാളിൽ അമ്മ കിടപ്പുണ്ടാർന്നു അടുത്തു വെറുതെ ഒന്നു കിടന്നേ ഉള്ളു. അമ്മ കെട്ടിപിടിച്ചു അപ്പോൾ തന്നെ കെയ്യെടുക്കുകയും കുളിച്ചിട്ട് വരാൻ പറഞ്ഞു എണീക്കുകയും ചെയ്തു.

എനിക്ക് സങ്കടായി.

അമ്മക്കു എന്താ, ഈ വർക്കിംഗ്‌ ഡ്രസ്സ്‌ ന്റെ കൊഴപ്പം കൊണ്ടാണോ??

പ്രതീക്ഷിക്കാതെ ഞാൻ പ്രതികരിച്ചപ്പോൾ അമ്മ പറഞ്ഞു

അതേ… ഈ കരിഓയിലിന്റെയും ഇരുമ്പിന്റെയും ഗ്രീസിന്റെയും മണം ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അതായിരുന്നു നിങ്ങളുടെ അച്ഛന്റെ മണം. ജീവിതം നഷ്ടപ്പെട്ടു ഒറ്റക്ക് ആയപ്പോൾ എനിക്ക് ഈ മണം പേടിയാണ്. മര്യാദക്ക് പഠിക്കാതെ,എളുപ്പത്തിൽ പണം കിട്ടുന്ന ഹെൽപ്പർ മാത്രം ആയിപോയി ജീവിതം പോവോ എന്നൊക്കെ.

പണി എടുക്കുന്നവർ ഒക്കെ മറ്റുള്ളവരുടെ പ്രതീക്ഷക്ക് ഒത്തു പഠിക്കില്ല എന്നാണോ?? ഞങ്ങൾ പഠിക്കുന്നില്ലേ, ഞങ്ങൾ അനുസരിക്കുന്നില്ലേ…ഞാൻ പറഞ്ഞു…

ഇല്ലെന്നു ഞാൻ പറഞ്ഞില്ല ലോ..

പിന്നെ ന്താ അമ്മക്ക്? അമ്മയെ ഞാൻ കെട്ടിപിടിച്ചു. അമ്മാ,അമ്മയ്ക്ക് ഇതു അച്ഛന്റെ മണം ആണെന്ന് പറഞ്ഞില്ലേ.. ഞങ്ങൾക്കും ഇതു അച്ഛന്റെ മണമാണ്. കൂടെയുണ്ട് എന്നു തോന്നിപ്പിക്കുന്ന അച്ഛന്റെ മണം. ഞങ്ങൾ അമ്മയുടെ കുട്ട്യോൾ അല്ലേ… പിന്നെ എന്താ അമ്മക്ക് പേടി?

മുഖം ഉയർത്തികൊണ്ടു അമ്മ എന്റെ കണ്ണിലേക്കൊന്നു നോക്കി കണ്ണു നിറഞ്ഞിരുന്നു അമ്മയുടെ… അമ്മ എന്റെ നെiഞ്ചിലേക്ക് മുഖം ചേർത്തു…

ഈ ഷർട്ടിനു ഇപ്പോ എന്റെ മോന്റെ മണമാണ് വിയർപ്പിന്റെയും ഇരുമ്പിന്റെയും ഗ്രീസിന്റെയും എല്ലാത്തിനും ഇടയിലൂടെ നിന്റെ പെർഫ്യൂം മണക്കുന്നു. ഇപ്പോൾ ഇതിനു നിന്റെ മണമാണ് അപ്പു!! അമ്മ എന്റെ നെറ്റിയിൽ ഒരു ഉiമ്മ തന്നു..

Leave a Reply

Your email address will not be published. Required fields are marked *