ഞങ്ങൾ സംസാരിച്ച ഫോൺ കട്ട് ചെയ്ത ഉടനെ ആണ് അതിലെ ചാറ്റിങ് എന്റെ കണ്ണിൽ പെട്ടത് അമ്മ ഡിലീറ്റ് ചെയ്യാൻ മറന്നതായിരുന്നു.. പ്രൊഫൈൽ പിക്ചർ കണ്ടപ്പോൾ ഓട്ടോയിൽ…..

_exposure _upscale

Story written by JK

രണ്ട് മാസത്തെ മെന്റൽ ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞ് സ്വന്തം വീടിന്റെ പടി കയറുമ്പോൾ അവൾ ഒന്ന് അറച്ചുനിന്നു… ഇല്ലാത്ത അസുഖത്തിനാണ് ഇതുവരെ താൻ ആ നശിച്ച ഹോസ്പിറ്റലിൽ പോയി കിടന്നത്… അതിന് കാരണക്കാരായത് പ്രിയപ്പെട്ടവരും..

അവളുടെ കണ്ണുകൾ പൂമുഖത്ത് നിൽക്കുന്ന അമ്മയുടെ മുഖത്ത് എത്തി അവർ വെപ്രാളത്തോടെ തലകുനിച്ചു.

” മോള് അകത്തേക്ക് വാ!””

അത്രയും പറഞ്ഞു അച്ഛൻ ആണ് കൈപിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുപോയത് എല്ലാം ഞാൻ സഹിക്കുന്നത് ഈ ഒരു മനുഷ്യനു വേണ്ടിയാണ് ജീവിതത്തിന്റെ നല്ല ഒരു ഭാഗം മുഴുവൻ മണലാ രണ്യത്തിൽ കിടന്നു ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടിയ ഈ പാവത്തിന് വേണ്ടി.

ശ്രദ്ധയോടെ അച്ഛൻ എനിക്കുള്ള മരുന്നുകൾ എടുത്തു തന്നു ഇല്ലാത്ത അസുഖത്തിന് മരുന്നു കഴിച്ച് വീണ്ടും ഞാൻ എന്റെ സ്വന്തം കട്ടിലിലേക്ക് മാസങ്ങൾക്ക് ശേഷം കിടന്നു.

ഓർമ്മകൾ ഒരുപാട് നാൾ മുന്നിലേക്ക് പോയി. ഓർമ്മവച്ച നാളെ മുതൽ അച്ഛൻ ഒരു പ്രവാസി ആയിരുന്നു.. ഗൾഫിൽ ഡ്രൈവർ ആണ് അത്യാവശ്യം നന്നായി അധ്വാനിക്കും ഓവർടൈം ഒന്നും ചെയ്യാൻ അച്ഛന് യാതൊരു മടിയും ഉണ്ടായിരുന്നില്ല കാരണം അച്ഛന്റെ മനസ്സിൽ മുഴുവൻ ഞാനും അമ്മയും എന്റെ അനിയനും സുഖമായി ജീവിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അച്ഛൻ ഓരോ വർഷം കൂടുമ്പോൾ ലീവിന് വരും ഒന്നോ രണ്ടോ മാസം അപ്പോഴാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞങ്ങൾ സന്തോഷിക്കുന്നത് എനിക്കും അനിയനും ഒരു ഉത്സവം വന്ന പ്രതീതിയാണ് അപ്പോൾ. പിന്നീട് തിരിച്ച് പോകുമ്പോൾ ശരിക്കും നെഞ്ചു പൊട്ടി തന്നെയാണ് കരയുന്നത്…

സാധാരണ ആളുകൾ പറയുന്നത് കേൾക്കാം അച്ഛൻ ഗൾഫിൽ കഷ്ടപ്പെടുമ്പോൾ അതൊന്നും അറിയാതെ മക്കൾ വീടുകളിൽ സുഖിക്കും അതിനുശേഷം അദ്ദേഹം തിരിച്ചു വരുമ്പോൾ അവർ തമ്മിൽ അത്ര അടുപ്പം ഒന്നും ഉണ്ടാവില്ല എന്ന് അത് തീർത്തും തെറ്റാണ് എന്ന് തെളിയിക്കുകയായിരുന്നു ഞങ്ങളുടെ ജീവിതം കൂടെയുള്ള അമ്മയേക്കാൾ ഒരു ഫോൺകോളിന് അപ്പുറം ഉള്ള അച്ഛനോട് ആയിരുന്നു കൂടുതൽ അടുപ്പം.

ജീവിതം വളരെ മനോഹരമായി മുന്നോട്ടു പോയിക്കൊണ്ട് ഇരിക്കുകയായിരുന്നു വൈകിട്ട് ഞങ്ങൾ സ്കൂളിൽ നിന്ന് വരുമ്പോൾ അച്ഛൻ വിളിക്കും അച്ഛനോട് സംസാരിക്കാൻ ഞാനും അനിയനും തല്ല് ആയിരുന്നു.

ആദ്യം ഞങ്ങളുടെ താമസം അച്ഛന്റെ വീട്ടിൽ ആയിരുന്നു പിന്നീട് അമ്മയാണ് സ്വന്തമായി വീട് വേണം എന്നൊരു ആഗ്രഹം പറഞ്ഞത് അച്ഛൻ അതിനും എതിരിൽ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം പോലെ തന്നെ ഒരു വലിയ വീട് അതും എല്ലാ സൗകര്യത്തോടും കൂടി അച്ഛൻ ഞങ്ങൾക്ക് നിർമ്മിച്ചു നൽകി എന്നാൽ ഇത്രയും കഷ്ടപ്പെട്ട് വീട് വെച്ചിട്ട് അച്ഛന് കൊല്ലത്തിൽ രണ്ടുദിവസം അവിടെ നിൽക്കാൻ മാത്ര മായിരുന്നു വിധി. ഞങ്ങൾ ഒരുപാട് തവണ അച്ഛനോട് പറഞ്ഞു നോക്കിയതാണ് നാട്ടിലേക്ക് വന്നോളൂ ഉള്ളത് മതി നമുക്ക് ഇവിടെ സുഖമായി കഴിയാം എന്ന്.

എന്റെ മീനുവിന്റെ കല്യാണത്തിനുള്ള സ്വർണം കൂടി ഉണ്ടാക്കി വെച്ചിട്ട് അച്ഛൻ നാട്ടിലേക്ക് വന്നോളാം എന്ന് അച്ഛൻ എപ്പോഴും വാക്ക് പറയും.. എന്നാൽ അതും പറഞ്ഞ് പിന്നെയും എല്ലാവർഷവും കറക്റ്റ് ആയി രണ്ടു മാസം കഴിയുമ്പോൾ അച്ഛൻ തിരികെ പോകും.

ഒരു തവണ വന്നപ്പോൾ അച്ഛൻ ഞങ്ങൾക്ക് സ്വന്തമായി ഒരു കാർ വാങ്ങിത്തന്നു.. അച്ഛൻ പോകുന്നത് വരെ പിന്നെ അതിൽ ആയിരുന്നു കറക്കം സാധാരണ അച്ഛൻ വരുമ്പോൾ രണ്ടിന് എടുക്കാനാണ് പതിവ്. ഇതിപ്പോ സ്വന്തമായി ഒരു കാർ എടുത്തു അമ്മയോട് ഡ്രൈവിംഗ് പഠിക്കാനും പറഞ്ഞു.

പക്ഷേ അമ്മയ്ക്ക് ഡ്രൈവിംഗ് പേടി ആയിരുന്നു അതുകൊണ്ട് അപ്പുറത്തെ വീട്ടിലെ ഓട്ടോ ഓടിക്കുന്ന ചേട്ടൻ ആണ് എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ കാറിൽ ഡ്രൈവർ ആയി വരുന്നത്..

ആദ്യം ദൂരെ എങ്ങോട്ടെങ്കിലും പോകാൻ മാത്രമാണ് ആ ചേട്ടനെ വിളിച്ചിരുന്നത് എന്നുണ്ടെങ്കിൽ പിന്നീട് അടുത്തേക്ക് പോകാൻ പോലും അയാളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി..

അയാൾ ആണെങ്കിൽ ഓട്ടോ ഓടിയില്ലെങ്കിലും വരും എന്ന അവസ്ഥയുമായി അമ്മ എന്തെങ്കിലും പണം കയ്യിൽ വച്ചു കൊടുക്കും.

ക്രമേണ ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം മാറ്റം വരാൻ തുടങ്ങി. ഞങ്ങളുടെ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ച് ചെയ്തു തന്നിരുന്ന അമ്മ ഞങ്ങളുടെ അരികിലേക്ക് വരിക പോലും ചെയ്യാതെയായി ഏതു നേരവും ഫോൺ വിളി..

അത് അച്ഛൻ അല്ല എന്ന് എനിക്ക് മനസ്സിലായി ഞാൻ അല്പം കൂടി അവനെക്കാൾ മുതിർന്നതുകൊണ്ട് എനിക്കെന്തോ അമ്മയുടെ മാറ്റം അത്ര നല്ലതായി തോന്നിയില്ല. അവന് പിന്നെ അങ്ങനെ കാര്യമായി ഒന്നും മനസ്സിലാക്കാവുന്ന പ്രായം ആയിരുന്നില്ല ഞങ്ങൾ തമ്മിൽ ആറു വയസ്സിന് വ്യത്യാസമുണ്ട്..

ഇടയ്ക്ക് ഒരു ദിവസം അമ്മയുടെ ഫോൺ എനിക്ക് ഒരു പ്രോജക്ട് ചെയ്യാൻ ട്യൂട്ടോറിയൽ വീഡിയോ കാണാൻ വേണ്ടി എടുത്തു കൊണ്ടുവന്നു.. സ്വാഭാവികമായും അച്ഛൻ വിളിക്കുന്ന സമയം ആയപ്പോൾ അച്ഛൻ അതിലേക്ക് വാട്സ്ആപ്പ് കോൾ വിളിച്ചു..

ഞങ്ങൾ സംസാരിച്ച ഫോൺ കട്ട് ചെയ്ത ഉടനെ ആണ് അതിലെ ചാറ്റിങ് എന്റെ കണ്ണിൽ പെട്ടത് അമ്മ ഡിലീറ്റ് ചെയ്യാൻ മറന്നതായിരുന്നു.. പ്രൊഫൈൽ പിക്ചർ കണ്ടപ്പോൾ ഓട്ടോയിൽ ഞങ്ങളെ കൊണ്ടു പോകാൻ വരുന്ന ചേട്ടൻ ആണ് എന്ന് മനസ്സിലായി. അതിലെ ഓരോന്നും വായിക്കുമ്പോൾ എനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി അമ്മ ഇങ്ങനെയെല്ലാം പെരുമാറും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ചാറ്റിങ് പോരാതെ അമ്മയുടെ വൃ,ത്തികെട്ട രീതിയിലുള്ള ഫോ,ട്ടോസ് കൂടി അയാൾക്ക് അയച്ചു കൊടുത്തിരുന്നു അയാളും തിരികെ എന്തൊക്കെയോ അയച്ചിട്ടുണ്ട് അതൊന്നും നോക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല ഫോൺ അമ്മയുടെ മുറിയിൽ തന്നെ കൊണ്ടുപോയി വച്ചു.

അന്നുമുതൽ ക്ലാസിൽ നന്നായി പഠിച്ചിരുന്ന ഞാൻ ഏറ്റവും പുറകിലേക്ക് പോയി ടീച്ചർമാർ അമ്മയെ വിളിപ്പിച്ചു അമ്മ എന്നോട് എന്താണ് എന്ന് ചോദിച്ചു.. പഠിക്കാത്തതിന് കുറെ അ,ടിച്ചു പക്ഷേ ഞാൻ കണ്ടതും അറിഞ്ഞതും ആയ കാര്യങ്ങൾ എല്ലാവരോടും തുറന്നു പറയാൻ പേടി ആയിരുന്നു. അമ്മ അച്ഛനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞുകൊടുത്തു. എനിക്ക് പഠിക്കാൻ മടിയാണെന്നും എന്തൊക്കെയോ മാനസിക പ്രശ്നങ്ങൾ എനിക്ക് ഉണ്ട് എന്നും..

അതിനുശേഷം അച്ഛൻ ഫോൺ വിളിക്കുമ്പോൾ എന്നെ വളരെ അധികം കെയർ ചെയ്യുന്നതുപോലെ തോന്നിയിട്ടുണ്ട്.. അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ കരച്ചിൽ വരും ഈ പാവം അച്ഛനെയാണല്ലോ അമ്മ പറ്റിക്കുന്നത് എന്നോർത്ത് കരയും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അച്ഛൻ വിളിക്കുമ്പോൾ കരഞ്ഞുകൊണ്ട് സംസാരിക്കുന്ന എന്റെ സ്വഭാവം അച്ഛനിലും സംശയം വരുത്തി എനിക്കെന്തോ മാനസിക പ്രശ്നം ഉണ്ട് എന്ന് അമ്മ പറഞ്ഞത് അച്ഛനും വിശ്വസിക്കാൻ തുടങ്ങി.

ഒരു ദിവസം സ്കൂളിലേക്ക് പോയ ഞാൻ പീ,.രീഡ്സ് ആയി വയറുവേദന സഹിക്കാൻ പറ്റാതെ ടീച്ചറോട് ചോദിച്ച് വീട്ടിലേക്ക് പോകുന്നു കൂട്ടുകാരിയെ കൂടെ വിടാം എന്ന് പറഞ്ഞെങ്കിലും വേണ്ട ഓട്ടോ വിളിച്ച് പൊയ്ക്കോളാം എന്ന് പറഞ്ഞു ടീച്ചർ തന്നെയാണ് ഓട്ടോ വിളിച്ച് തന്നത്..

ഓട്ടോയിൽ വീട്ടിലെത്തിയപ്പോൾ ഗേറ്റിന്റെ അപ്പുറത്ത് അയാളുടെ ഓട്ടോറിക്ഷ കിടക്കുന്നത് ഞാൻ കണ്ടു എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ വന്നു ഞാൻ വീട്ടിലേക്ക് ഓടിക്കയറി…. ഉമ്മറത്തെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല തുറന്നു അകത്തേക്ക് കയറിയപ്പോൾ ഹാളിൽ സോഫയിൽ വച്ച് കാണരുതാത്ത രീതിയിൽ എന്റെ അമ്മയും അയാളും..

അവർ എന്നെ കണ്ടു… ഉടനെ അമ്മ അയാളെ നോക്കി. നിലത്ത് കിടന്ന് അയാളുടെ മു,.ണ്ട് വാ,.രി ചുറ്റി എന്നെ അയാൾ അവിടെയുള്ള ഒരു മുറിയിൽ ഇട്ടു പൂ,.ട്ടി. കുറെ കരഞ്ഞ് നിലവിളിച്ച് ഞാൻ അവിടെ നിന്ന് പോകണം എന്ന് പറഞ്ഞു… കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാളും അമ്മയും കൂടി കയറി വന്നു കണ്ടത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അനിയനെയും എന്നെയും കൊ,.ല്ലും എന്നായിരുന്നു ഭീ,.ഷണി..

അതിനുശേഷം അമ്മ അയാളുടെ കൂടെ പോകും അത്രേ… അച്ഛൻ ഒറ്റയ്ക്കാവും അത് സഹിക്കാതെ അച്ഛൻ ആത്മഹ,.ത്യ ചെയ്യും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി.. ഒരു പത്താം ക്ലാസുകാരിക്ക് അതിൽ കൂടുതൽ ടെൻഷൻ ഒന്നും താങ്ങാനുള്ള ശക്തി ഉണ്ടായിരുന്നില്ല ഞാൻ ഉറക്കെ കരഞ്ഞു ഭ്രാന്ത് പോലെ കാണിച്ചു അത് തന്നെയായിരുന്നു അമ്മയ്ക്കും വേണ്ടത് അച്ഛന്റെ റിലേറ്റീവ്സിന് എല്ലാം വിളിച്ചുകൊണ്ടുവന്ന് എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു.

അവരോട് ഞാൻ പറഞ്ഞു അമ്മ ചീ,.ത്തയാണ് എന്ന്.. മുൻപ് തന്നെ എനിക്ക് അമ്മയുടെ കാര്യത്തിൽ സംശയമുണ്ട് എന്ന് മനസ്സിലാക്കി അവർ എനിക്ക് വേണ്ടി ഉള്ള ചതിക്കുഴി ഒരുക്കിയിരുന്നു അതുകൊണ്ട് ഞാൻ അപ്പോൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എല്ലാവരും ചേർന്ന് മാനസിക ആശുപത്രിയിൽ കൊണ്ടാക്കി…

അച്ഛൻ അത് അറിഞ്ഞപ്പോൾ ദുബായിൽ ഉള്ള ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നു… എന്നെ കാണാൻ വന്നു.

അച്ഛനോട് ഞാൻ കരഞ്ഞു പറഞ്ഞു കാര്യങ്ങളെല്ലാം എന്നെ വിശ്വസിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. എങ്കിലും പറയണം എന്ന് തോന്നി..

ഒന്നും മിണ്ടാതെ അച്ഛൻ അന്ന് അവിടെ നിന്ന് ഇറങ്ങിപ്പോയി.. എന്നെ വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി അതിനുശേഷമാണ് അച്ഛൻ അവിടെ വന്ന് നിർബന്ധമായി എന്നെ ഡിസ്ചാർജ് ചെയ്തതും ഇങ്ങോട്ട് കൊണ്ടുവന്നതും..

മുറിയിൽ കിടന്ന് എന്നെ അച്ഛൻ വിളിച്ച് എഴുന്നേൽപ്പിച്ചു..

എന്റെ മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടതും മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി…

“‘ മോള് പറഞ്ഞതെല്ലാം അച്ഛൻ വിശ്വസിച്ചു അതെല്ലാം സത്യമാണ് എന്ന് എനിക്കറിയാം നിന്റെ അനിയനും അക്കാര്യത്തിൽ സംശയം ഉണ്ട് അവൻ ചെറിയ കുട്ടിയാണ് അവന് മുഴുവനും ഒന്ന് അറിയില്ല എങ്കിലും അവനും എന്നോട് അവന് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ചേച്ചിക്ക് ഭ്രാന്തില്ല എന്നും പറഞ്ഞ് കരഞ്ഞു!!

ഇനി ഇങ്ങനെ ഒരു അമ്മയെ നിങ്ങൾക്ക് വേണോ? രണ്ടുപേരുടെയും മുന്നിൽ നിന്ന് ഒരു തീരുമാനം എടുക്കാം എന്ന് കരുതിയാണ് ഇരുന്നത്!!”
ഞങ്ങൾ രണ്ടുപേരും ഒരുപോലെ വേണ്ട എന്ന് പറഞ്ഞു അതോടെ അച്ഛൻ അമ്മയെ അവിടെ നിന്ന് അടിച്ചു ഇറക്കി.

ജീവിതം കുറച്ച് പ്രയാസകരമായിരുന്നു അതിനുശേഷം പക്ഷേ ഞങ്ങൾ മൂന്നുപേരും ആ വീടിന്റെ അമ്മയില്ലാത്ത അവസ്ഥയോട് പൊരുത്തപ്പെട്ടു..

പലരും പലരും ആശ്വാസവാക്കുകളും ഉപദേശങ്ങളും ആയി വന്നു ആരെയും അടുപ്പിച്ചില്ല ഞങ്ങൾ മൂന്നുപേരും മാത്രം മതി എന്ന് തീരുമാനിച്ചു.. ഇതിനിടയിൽ അമ്മയുടെ വീട്ടിൽ നിന്ന് പോലും അമ്മയ്ക്ക് അവഗണന നേരിട്ടപ്പോൾ കാലുപിടിച്ച് തിരികെ വരാനുള്ള അനുവാദം ചോദിച്ചിരുന്നു നീ എന്നോട് മാത്രമാണ് തെറ്റ് ചെയ്തത് എങ്കിൽ
ഞാൻ ക്ഷമിച്ചേനെ പക്ഷേ എന്റെ കുഞ്ഞിനെ നീ..

അതും പറഞ്ഞ് അച്ഛൻ അങ്ങോട്ട് കേട്ടിയില്ല പിന്നെ നരകതുല്യമായ ജീവിതം അമ്മയ്ക്ക് ജീവിക്കേണ്ടിവന്നു. ഞങ്ങൾ അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാറില്ല കാരണം ഞങ്ങൾ മൂന്നുപേരും ഈ സ്വർഗ്ഗത്തിലെ ജീവിതത്തിൽ തൃപ്തരാണ്..

Leave a Reply

Your email address will not be published. Required fields are marked *