Story written by Saji Thaiparambu
ഒരിക്കൽ ഒരു ഇൻ്റർവ്യൂ നടക്കുമ്പോൾ പ്രമുഖനായ ഒരാളോട് അവതാരക ചോദിച്ചു
താങ്കൾ ,ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സ്ത്രീ ആരാണ് ?
ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എൻ്റെ ഭാര്യയെ ആണ്,
ഒട്ടും സന്ദേഹമില്ലാതെ അയാളത് പറഞ്ഞപ്പോൾ അവതാരകയ്ക്ക് അതിശയമായി.
അതെന്താ അങ്ങനെ? ഇതിന് മുമ്പ് ഞാൻ ഇൻ്റർവ്യൂ ചെയ്തവരൊക്കെ പറഞ്ഞത് അവരുടെ അമ്മയെ ആണെന്നാണല്ലോ?
ഓകെ, എങ്കിൽ ഞാൻ നിങ്ങളോടൊന്ന് ചോദിക്കട്ടെ? നിങ്ങൾ ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കുന്ന പുരുഷൻ ആരാണ്?
അത്,, എൻ്റെ ഭർത്താവാണ്,,,
അതെന്താ നിങ്ങൾ അച്ഛൻ്റെ പേര് പറയാതിരുന്നത്? , ശരി അതിനുള്ള ,ഉത്തരം ഞാൻ തന്നെ പറയാം,,
ചെറുപ്പത്തിൽ ഞാനും ഏറ്റവും കൂടുതൽ സ്നേഹിച്ചത് എൻ്റെ അമ്മയെ ആയിരുന്നു, പക്ഷേ ഞാനെത്ര സ്നേഹിച്ചിട്ടും എന്നെക്കാൾ സ്നേഹം അമ്മയ്ക്ക് എൻ്റെ അച്ഛനോടായിരുന്നു ,
അതെനിക്ക് അമ്മയുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മനസ്സിലായിരുന്നു ,ഞാൻ എൻ്റെ മക്കളെക്കാൾ കൂടുതൽ നിങ്ങളെയാണ് സ്നേഹിക്കുന്നത്എ ന്ന് പലപ്പോഴും അമ്മ ,അച്ഛനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,
മാത്രമല്ല, വീട്ടിൽ ആഹാരമുണ്ടാക്കുമ്പോൾ അമ്മ അച്ഛന് വേണ്ടി സ്പെഷ്യലായിട്ട് എന്തേലും ഉണ്ടാക്കുമായിരുന്നു , അച്ഛന് മാത്രമേ അമ്മ മീൻ പൊരിച്ച് കൊടുക്കുമായിരുന്നുള്ളു ,
അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, വിവാഹം കഴിഞ്ഞ ഒരു സ്ത്രീ, മറ്റാരെക്കാളും ഏറ്റവുമധികം സ്നേഹിക്കുന്നത് സ്വന്തം ഭർത്താവിനെ തന്നെയാണെന്ന് ,അപ്പോൾ ഭർത്താവ് തിരിച്ചും ഭാര്യയെ തന്നെയല്ലേ കൂടുതൽ സ്നേഹിക്കേണ്ടത്?
അങ്ങനെ നോക്കുമ്പോൾ എൻ്റെ ഭാര്യയും ഏറ്റവുമധികം സ്നേഹിക്കുന്നത് എന്നെ ആയിരിക്കുമല്ലോ ?ആ ഭാര്യയെ രണ്ടാം സ്ഥാനത്താക്കി എങ്ങനെയാണ് ഞാൻ അമ്മയുടെ പേര് പറയുക,,
NB :- ആ പ്രമുഖ വ്യക്തിയുടെ ഭാര്യ തന്നെയായിരുന്നു, അവർ വർക്ക് ചെയ്യുന്ന ചാനലിന് വേണ്ടി അയാളെ ഇൻ്റർവ്യൂ ചെയതത്😀 ,