ചിത
Story written by Unni K Parthan
“നിങ്ങളിൽ ഏറ്റവും മനോഹരമായി കള്ളം പറയാൻ ആർക്കാ കഴിയുക..”
രേമേശൻ മാഷിന്റെ ചോദ്യത്തിന് മുന്നിൽ ഹാൾ നിശബ്ദമായി.. സൂചി നിലത്തു വീണാൽ അറിയാം.. അത്രയും മൂകം..
“എന്തേ നിങ്ങൾ ആരും നുണ പറയാറില്ലേ.” പുഞ്ചിരിച്ചു കൊണ്ടായിരിന്നു മാഷ് ചോദിച്ചത്..
പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഉൽഘാടന വേദി..അന്ന് ബഞ്ചിൽ ഇരുന്നവർ ഇന്ന് കസേരയിൽ ആണ് ഇരിക്കുന്നത്.. അന്ന് തല കുനിച്ചു ഇരുന്നവരിൽ പലരും ഇന്ന് തല ഉയർത്തി കാലിൽ കാല് കയറ്റി വെച്ചാണ് ഇരുപ്പ്..
“മ്മ്.. നിങ്ങൾ ആരും നുണ പറയാറില്ല എന്ന് അറിഞ്ഞതിൽ സന്തോഷം..”
“മാഷേ..” പിറകിലെ നിരയിലെ കസേരയിൽ നിന്നും എഴുന്നേറ്റ് ഗൗതമി കൈ ഉയർത്തി..
“ഞാൻ ഒരിക്കൽ.. ഒരിക്കൽ മാത്രം മനോഹരമായും ക്രൂiരമായും കiള്ളം പറഞ്ഞിട്ടുണ്ട്..” വിമ്മി പൊട്ടി കൊണ്ടായിരിന്നു ഗൗതമി അത് പറഞ്ഞത്..
“ആ കള്ളം ഇപ്പൊ ഒന്ന് പറയാൻ കഴിയുമോ..” മാഷ് അവളെ നോക്കി ചോദിച്ചു..
‘ഇനി ഞാൻ പറഞ്ഞിട്ടും കാര്യമില്ല. കേൾക്കേണ്ട ആള് ഇന്ന് ഈ ഭൂമിയിൽ ഇല്ല..
പക്ഷെ.. ഒന്ന് ഞാൻ പറയാം.. നമ്മുടെ വിജയത്തിന് വേണ്ടി നാം വെറുതെ പറഞ്ഞു പോകുന്ന കള്ളങ്ങൾ.. മറ്റു പലരുടെയും ജീവിതത്തിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന്..
അതെല്ലാം നാം അറിയാൻ വൈകുമ്പോളേക്കും.. അവരുടെ ജീവിതം ചിലപ്പോൾ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു കാണും.. അത്..
ആ കള്ളം ചിലപ്പോൾ പിന്നെ ജീവിതകാലം മുഴുവനും നമ്മെ വേട്ടയാടും..”
അവൾ ഉള്ളുരുകി പറഞ്ഞു തീർത്ത വാക്കുകളിൽ നാം ഓരോരുത്തരു മില്ലേയെന്ന് ഒരു നിമിഷം അവർ സ്വയം ആലോചിച്ചു.. “
ശുഭം..