എട്ടിന്റെപണി.
എഴുത്ത്:-നവാസ് ആമണ്ടൂർ
എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞമ്മടെ ഷുക്കൂർ വീട്ടിലെ ഡ്രൈവർ ആയി ഗൾഫിലേക്ക് വെച്ചു പിടിച്ചത്. കേട്ടറിഞ്ഞതിനേക്കാൾ കഷ്ടപ്പാട്. ഷുക്കൂർ പകച്ചുപോയി. നാല് മണിക്ക് ഉണർന്ന് വണ്ടികൾ കഴുകണം. ഷുക്കൂർ ഗൾഫിൽ വന്നപ്പോഴാണ് ഉദയം കണ്ടത്. കുട്ടികളെ മദ്രസയിൽ കൊണ്ടുവിട്ടു വന്നാൽ ചെടി നനക്കണം.. ക്ലീനിംങ്. അത് കഴിഞ്ഞു കുട്ടികളെ തിരിച്ചു വിളിച്ചു റൂമിൽ എത്തുമ്പോ രണ്ട് മണി. കഞ്ഞിയോ ചോറോ ഉണ്ടാക്കിക്കഴിച്ചു കുറച്ചു ടൈം കിടന്ന്. നാലുമണിക്ക് ശേഷം ഷോപ്പിംങ്.അല്ലെങ്കിൽ പാർക്കിൽ.. അതുമല്ലെങ്കിൽ എവിടെയെങ്കിലും.. പോയാൽ ,പിന്നെ വരുന്നത് രാത്രി ഒരു മണി കഴിഞ്ഞ്. ഇതായിരിക്കോ ഈ എട്ടിന്റെ പണി.
അങ്ങിനെ കിട്ടിയ പണി വേറെ വഴിയില്ലാതെ ചെയ്തു കൊണ്ടിരുന്ന ഷുക്കൂറിന്റെ കണ്ണിൽ അവൾ ഉടക്കി. ആ വീട്ടിലെ വീട്ടു ജോലികൾ ചെയ്യുന്ന ഹെന്ന. ഓള് മലയാളി അല്ല. എങ്കിലും ഷൂക്കൂർ ഈ പ്രയാസത്തിന്റെ ഇടയിൽ ഓളെ വളക്കാൻ ശ്രമം തുടങ്ങി. അങ്ങനെയെങ്കിലും ഒരു ആശ്വാസം ആ പാവം ആഗ്രഹിച്ചു. ചൂണ്ട ഇട്ട് കാത്തിരുന്നത് മാസങ്ങൾ. ചൂണ്ടയിൽ കൊത്തി Whatspp നബ്ബർ കിട്ടി. പിന്നെ ഫേസ് ബുക്ക്. ചാറ്റിങ്ങ്.. സെൽഫി. ഇപ്പൊ ഈ കഷ്ടപ്പാട് അത്ര വലിയ ബുന്ധിമുട്ടായി തോന്നുന്നില്ല ഷൂക്കൂറിന്.
ചെറിയ രീതിയിൽ പ്രണയം തുടങ്ങി. ഇടക്ക് “ഐ ലൗ യു” പറഞ്ഞു.. കിസ്സ് കൊടുത്തു ചാറ്റിങ്ങിലൂടെ. അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി പുതിയൊരു ഭാഷ തന്നെ ഉണ്ടാക്കിയിടുത്തു ഷുക്കൂർ.
സ്കൂൾ പൂട്ടിയപ്പോൾ വീട്ടിലുള്ളവർ ടൂർ പോയി. ഹെന്നയെ കൊണ്ടുപോയില്ല. ഷൂക്കൂർ ഹാപ്പിയായി. തട്ടിയും മുട്ടിയും ഷുക്കൂർ അവളുടെ അടുത്ത് ക്കൂടി.
“കല്യാണം കഴിക്കാം നമ്മുക്ക് ഈ മരുഭൂമിയിൽ ഒരു കുടുംബം ഉണ്ടാക്കാം. ഒരിക്കലും മരണം വരെ നിന്നെ വിട്ട് ഞാൻ പോവില്ല “
എന്നാ് വാക്കും പിന്നെ കൈയിൽ പോക്കറ്റിൽ കരുതിയ മോതിരം അണിയിച്ചു കൊടുത്ത് ഷുക്കൂർ അവളുടെ ശ,രീരത്തിൽ തൊടാനുള്ള ലൈസൻസ് സ്വന്തമാക്കി. ആഘോഷം തുടങ്ങി. ബെ,ഡ്റൂമിൽ അവർ ആ,ദാമും ഹ,വ്വയും കളിച്ചു. ഒരാഴ്ച ഭാര്യയും ഭർത്താവും പോലെ ആർമാദിച്ചു. ഈ കലാപരിപാടിക്ക് ഇടയിൽ സെൽഫി എടുക്കാൻ ഹെന്ന മറന്നില്ല.
ടൂർ പോയവർ തിരിച്ചെത്തി. ഹെന്ന പുതിയ സ്വപ്നങ്ങൾ കണ്ടു. അവളുടെ ബന്ധക്കാരെ വിളിച്ചു സമ്മതം ചോദിച്ചു. അവരുടെയൊക്കെ സമ്മതം പ്രണയത്തെ ഉഷാറാക്കി. . അങ്ങനെ പ്രണയത്തിന്റെ സുന്ദര സുരഭില നിമിഷങ്ങളിൽ മുന്നോട്ട് പോകുന്നതിന്റെ ഇടയിൽ ഷൂക്കൂർ നാട്ടിൽ പോകാൻ റെഡിയായി. കുറേ സാധങ്ങൾ വാങ്ങി പെട്ടി കെട്ടി. കുറച്ചു കാശ് ഹെന്ന കൊടുത്തു. ആ കാശും അവൾ തന്ന ശ,രീരവും മനസ്സും ഒരിക്കലും മറക്കാതെ ഒരു മാസത്തെ ലീവ് കഴിഞ്ഞു അവൻ വരുന്നതും നോക്കി ഹെന്ന കാത്തിരുന്നു.
രണ്ട് മാസം കഴിഞ്ഞിട്ടും ഓൻ വന്നില്ല. ഇനി അവൻ വരുമെന്നും തോന്നുന്നില്ല. ഹെന്ന സങ്കടത്തോടെ അവന്റെ fb യിൽ കണ്ണോടിച്ച നേരം പണി കിട്ടിയെന്നു വ്യക്ത്യമായി. അവന്റെ വിവാഹം നിശ്ചയത്തിന്റെ ഫോട്ടോസ്. സിംഹാസനത്തിൽ ഇരിക്കും പോലെ ഷൂക്കൂറും അരികിൽ ഒരു സുന്ദരി പെണ്ണും. മൊബൈൽ വലിച്ചെറിഞ്ഞു. ഹെന്ന കരച്ചിൽ തുടർന്നു. ആര് കാണാൻ.. ആര് കേൾക്കാൻ. പിന്നീട് അങ്ങോട്ട് അവന്റെ പ്രൊഫൈൽ അവൾ നോക്കിക്കൊണ്ടിരുന്നു. അവന്റെ കൂട്ടുകാരെ.. അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ രണ്ട് മാസം കൊണ്ട് ഹെന്ന ഫ്രണ്ട് ആക്കി.പണി വരുന്നത് അറിയാതെ ഷുക്കൂർ സന്തോഷത്തിൽ ആണ്.
നാളെ കല്യാണം. കല്യാണ തലേന്ന് ഗാനമേളയിൽ മണവാളനും പാടി. കൂട്ടുകാരും നാട്ടുകാരും നിറഞ്ഞ കല്യാണ പന്തലിലെ ആഘോഷ രാത്രി അടിപൊളിയാക്കി. ആ സമയം ഹെന്ന ഷുക്കൂറിനുള്ള പണിക്ക് വെ,ടിമ,രുന്ന് നിറച്ചു നേരം പുലരാൻ കാത്തിരുന്നു.
പിറ്റേന്ന്.. രാവിലെ കല്യാണം ക്യാൻസൽ. പെണ്ണിന്റെ വീട്ടുകാർ കല്യാണം വേണ്ടാന്ന് വച്ചു. നാട് മൊത്തം നാറി. എല്ലാവരുടെയും മൊബൈലിൽ ഹെന്നയും ഷുക്കൂറും. ബെഡ്റൂമിലെ സെൽഫി വിത്ത് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്. ഹെന്ന ഫേസ് ബുക്കിൽ എല്ലാം കൂടി ഇരുപത് ഫോട്ടോ അപ്പലോഡ് ചെയ്തു. ഷുക്കൂറിന്റെ കൂട്ടുകാർക്കും മണവാട്ടിക്കും ടാഗ് ചെയ്തു. സംഗതി അടിപൊളി. പണി ഏറ്റു.
“സ്ക്രീൻ ഷോട്ട് സിമ്പിൾ ബട്ട് പവർ ഫുൾ “
അങ്ങിനെ ഹെന്നയ്ക്ക് കിട്ടിയ എട്ടിന്റെ പണിക്ക് പതിനാറാക്കി അവൾ തിരിച്ചു കൊടുത്തു.ഇനി അടുത്ത കാലത്തൊന്നും ഷുക്കൂറിന് ഒരു പെണ്ണ് കേരളത്തിൽ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല.
(കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്)

