സതീശൻ
Story written by Treesa George
100 പവനും തികച്ചു തന്നാൽ മാത്രമേ ഈ കല്യാണം നടക്കും.ഇവൻറെ ചേട്ടന് 101 പവനും ഇരുപത്തഞ്ചു ലക്ഷവും കിട്ടി. അത്രയും ഒന്നും നിങ്ങളോട് ഞങ്ങൾ ചോദിച്ചില്ലലോ.എൻറെ മകന് നിങ്ങളുടെ മകളെ ഇഷ്ടം ആണെന്ന് പറഞ്ഞ ഒറ്റ കാരണത്താൽ മാത്രം ആണ് ഈ വിവാഹത്തിന് സമ്മതിച്ചത്.ഞങ്ങളൾക്ക് ഈ ബന്ധത്തിന് തീരെ താൽപര്യം ഉണ്ടായിട്ടല്ല.ഇവന് അവളെ മതി എന്ന് പറഞ്ഞു ഒറ്റ കാലേൽ നിന്നിട്ടാ.
അമ്മ ഇതു എന്താ പറയണതു എന്ന ഭാവത്തിൽ സതീശൻ അമ്മേനെ നോക്കി. നാട് മുഴുവൻ പെണ്ണ് അനോക്ഷിച്ചു നടന്നിട്ട് പെണ്ണ് ഒന്നും ശെരിയാകാതെ വന്നപ്പോൾ കൂട്ടുകാരൻ പറഞ്ഞു തന്ന ഐഡിയാക്ക് ആണ് ഒരു പെണ്ണിനെ പ്രേമിച്ചത്. തേiപ്പ് കിട്ടാതെ ആണ് ഒരു തരത്തിൽ കല്യാണം വരെ എത്തിയത്. ഇപ്പളത്തെ കാലത്തു ബിസിനസ് കാർക്കു പെണ്ണ് കിട്ടാൻ വല്യ പാട് ആണന്നു അവൻ മനസ്സിൽ ഓർത്തു . എല്ലാവർക്കും വെള്ള കോളർ ജോലിക്കാരെ മതിയല്ലോ.
ഇനിയും ഇടപെട്ടില്ലങ്കിൽ അമ്മ ഈ കല്യാണ ആലോചന കുളം ആക്കും എന്ന് തോന്നിയ സതീശൻ ഇടപെട്ടു.
എനിക്ക് അങ്ങനെ സ്രീധനം ഒന്നും വേണ്ട. അമ്മ ഒക്കെ പഴയ ആൾക്കാർ അല്ലെ. അതാ അങ്ങനെ പറഞ്ഞത്. ഒന്നും വിചാരിക്കരുത്. അമ്മക്ക് വേണ്ടി ഞാൻ സോറി ചോദിക്കുന്നു.
മകൻ തന്നെ പെണ്ണ് വീട്ടുകാരുടെ മുന്നിൽ വെച്ച് കൊച്ചാക്കി സംസാരിച്ചത് ഭവാനിയമ്മക്ക് തീരെ ഇഷ്ടപെട്ടില്ലേലും 35 വയസ് ആയിട്ടും പെണ്ണ് കിട്ടാത്ത മകന്റെ ഭാവി ഓർത്തു വന്ന ദേഷ്യം അവര് കടിച്ചു പിടിച്ചു. അല്ലെലും അവള് എന്റെ അടുത്തോട്ടു തന്നെ അല്ലെ വരുന്നത്.
അങ്ങനെ 35 വയസുള്ള സതീശന്റെയും 23 വയസുകാരി മായയുടെയും കല്യണം അടുത്ത ശുഭ മുഹൂർത്തത്തിൽ കഴിഞ്ഞു…..
അങ്ങനെ വന്നു കയറിയ അന്ന് മുതൽ അവരുടെ കണ്ണിലെ കരട് ആയി മാറി മായ . അവൾ എന്ത് ചെയ്താലും അവർക്കു കുറ്റം ആയിരുന്നു. അവൾ രാവിലെ നേരത്തെ എണീറ്റ് ഇല്ലേൽ കുറ്റം. ഇനി നേരത്തെ എണിറ്റലോ.അവൾ കെട്ടിലമ്മ ചമഞ്ഞു അടുക്കള കൈയേറി എന്ന് പറയും. അവള് ഭക്ഷണം ഉണ്ടാക്കാൻ പത്രങ്ങൾ എടുത്താൽ അപ്പോ പറയും ഇതു എല്ലാം എന്റെ കെട്ടിയോൻ മേടിച്ചു വെച്ചതാ. അതിൽ ഒന്നും തൊടാൻ പറ്റില്ല എന്ന്. നിങ്ങളുടെ കെട്ടിയോൻ എന്ന് പറയുന്ന ആളു എന്റെ ഭർത്താവിന്റെ അച്ഛൻ തന്നെ അല്ലെ എന്ന് മനസ്സിൽ ചോദിക്കാൻ വന്നെങ്കിലും കുടുംബത്തിലെ സമാധാനം ഓർത്തു അവൾ മിണ്ടിയില്ല.
ഇനി അവൾ ഫുഡ് ഉണ്ടാക്കി ഇല്ലേലോ, ഞാൻ ഇവിടെ അടുക്കളയിൽ കിടന്നു കഷ്ടപെടാൻ ഉണ്ടെല്ലോ. അപ്പോ പിന്നെ അവൾക്കു കൈ കഴുകി വന്നു ഇരുന്നു കഴിച്ചാൽ പോരെ എന്നാവും.
ഇനി അവള് സ്വന്തം കേട്ടിയോനോട് എന്ത് എലും സംസാരിക്കാന്നു വെച്ചാലോ അപ്പോഴെ എന്ത് എലും ജോലി പറഞ്ഞു അവളെ അടുക്കളയിലോട്ട് വിളിക്കും.
അവള് പുല്ലും വെള്ളവും കൊടുത്ത് വളർത്തുന്ന ആടിന്റെ പാല് പോലും അവൾ ആടിനെ കറന്നു കഴിയുമ്പോളെ വന്നു അവർ കൊണ്ടു പോകും. അതീന്നു ഒരു തുള്ളി പോലും അവൾക്കു കൊടുത്തിരുന്നില്ല. അവൾ അത് കൊണ്ട് കട്ടൻ ആണ് കുടിച്ചിരുന്നത്. എങ്കിലും സ്വന്തം വീട്ടിലെ അവസ്ഥ ഓർത്തു അവൾ അതൊക്കെ ക്ഷെമിച്ചു പോന്നു.
അവളുടെ അമ്മ അവളോട് പറഞ്ഞിരുന്നു. ഒരു പെണ്ണിന്റെ വിവാഹം കഴിഞ്ഞാൽ ചെന്ന് കയറുന്ന വീട് ആണ് സ്വന്തം വീട് എന്നും അവിടുത്തെ അമ്മയെ സ്വന്തം അമ്മനെ പോലെ കാണണം എന്നും അവര് എന്ത് പറഞ്ഞാലും അതൊക്കെ അനുസരിക്കണം എന്നും അവർ ഒക്കെ പ്രായം ആയ ആളുകൾ ആണെന്നും 30 തോ 50തോ വര്ഷങ്ങൾ മാത്രം നമ്മുടെ കൂടെ ഉള്ള അവരുടെ കണ്ണീരു ഒരിക്കലും വീഴ്ത്തരുത് എന്നും നല്ലൊരു ഭർത്താവിനെ മോളു പ്രതീക്ഷിക്കുന്ന പോലെ മരുമകളെ പറ്റി അവർക്കു സങ്കൽപം ഉണ്ടാവു എന്നും അവരുടെ പ്രതീക്ഷ മോൾ തെറ്റിക്കരുത് എന്നും.
ഇതു എല്ലാം ഓർമയിൽ ഉള്ള കൊണ്ടു അവൾ എല്ലാം നിശബദം സഹിച്ചു പോന്നു . ഇടക്ക് അവൾ ഭർത്താവിനോട് പരാതി പറഞ്ഞെങ്കിലും ഞാൻ നിന്നെ കല്യണം കഴിക്കാൻ അമ്മയോട് വഴക്കിട്ടു. ഇനി എനിക്ക് അമ്മേനെ വെറുപ്പിക്കാൻ പറ്റില്ല എന്നു പറഞ്ഞു അവനു കൈ ഒഴിഞ്ഞു….
അങ്ങനെ ഇരിക്കുമ്പോൾ ആണ് ആ സംഭവം നടക്കുന്നത്. സതീശന്റെ അയൽക്കാരൻ ആയ ബാങ്കിൽ ജോലി ഉള്ള വിനു നല്ല സ്രീധനം മേടിച്ചു പെണ്ണ് കെട്ടി. അതോടെ മായയുടെ ആ വീട്ടിലെ ഉണ്ടായിരുന്ന സമാധാനം കൂടി പോയി. വിനു സ്രീധനം ആയി കിട്ടിയ കാറീൽ ഞെളിഞ്ഞു നടക്കുന്ന കൂടി കണ്ടപ്പോൾ സതീശന്റെ കണ്ട്രോൾ പോയി.
ഇതു കണ്ട സതിശന്റെ അമ്മ അവനെ മായയുടെ വീട്ടിൽ പോയി സ്രീധനം മേടിക്കാൻ പറഞ്ഞു വിട്ടു. മായയോട് പോയി ചോദിക്കാൻ പറഞ്ഞു എങ്കിലും അവൾ ആ ആവശ്യത്തിനു വഴങ്ങാത്ത കൊണ്ടു ആണ് അവൻ അവളെയും കൂട്ടി പോയത്..
മകളെയും മരുമകനേയും കണ്ട അവളുടെ അമ്മ അവരെ സന്തോഷത്തോടെ സീകരിച്ചു.
ഭക്ഷണത്തിനു ഇരിക്കുമ്പോളും താൻ പറഞ്ഞ കാര്യം വീട്ടിൽ പറയാത്ത മായയോട് അവനു വല്ലാത്ത ദേഷ്യം തോന്നി. ആ ദേഷ്യം അവൻ പ്രകടിപ്പിച്ചത് മായയുടെ അച്ഛന്റെയും അമ്മയുടയും മുന്നിൽ വെച്ച് എച്ചിൽ കൈ കൊണ്ട് അവളുടെ കവിളിൽ ആiഞ്ഞു അiടിച്ചു ആയിരുന്നു ..
അiടിച്ചത് മാത്രമേ അവനു ഓർമ ഉള്ളായിരുന്നു. പിന്നീട് നടന്നത് ഒന്നും അവനു ഓർമ ഇല്ലായിരുന്നു .. കണ്ണ് തുറക്കുമ്പോൾ അവൻ തറയിൽ ആയിരുന്നു. അവൻ നടന്നത് ഓർത്തു എടുക്കാൻ ശ്രെമിച്ചു. മായെ അiടിക്കുന്നത് കണ്ട അമ്മായി അച്ഛൻ അവനെ അടുക്കളയിൽ നിന്ന് കൊണ്ടു വന്ന മടല് കൊണ്ടു തiലക്കു അiടിക്കുവായിരുന്നു.. ആദ്യത്തെ അiടിക്കു തന്നെ അവന്റെ ബോധം പോയിരുന്നു .
അiടി കൊണ്ട വേദനയിലും വീണ്ടും അവന്റെ ബോധം കളയാൻ തക്കതു ആയിരുന്നു അമ്മായി അപ്പന്റെ വാക്കുകൾ. മകളെ അiടിക്കുന്ന ഒരുത്തന്റെ കൂടെ ഇനി മകളെ വിടില്ലാന്നു നല്ല പഠിപ്പു ഉള്ള മകളെ ഡൽഹയിൽ ഉള്ള അവളുടെ ആങ്ങളയുടെ അടുത്ത് ജോലിക്ക് വിടുവാന്നും പറഞ്ഞു…
പാവം സതീശൻ സ്രീധനം മേടിക്കാൻ വന്നിട്ട് അവസാനം നാട്ടുകാരുടെ ഇടനില വേണ്ടി വന്നു സ്വന്തം ഭാര്യനെ വീട്ടിൽ കൊണ്ടു പോകാൻ….
അതോടെ സതീശന്റെ അമ്മയും സതിശനും ഒരു കാര്യം മനസിലാക്കി. കല്യാണം കഴിപ്പിച്ചു വിട്ടു എന്നു വെച്ച് അവര് നട തള്ളി വിട്ടത് അല്ല മരുമകളെ.അത് കൊണ്ടു സൂക്ഷിച്ചു കണ്ടും നിന്നാ അവർക്കു കൊള്ളാം എന്ന്……