ദക്ഷാവാമി ഭാഗം 07~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എടി …. നിത്യ…. നീയുടി… എന്റെ നെഞ്ചിൽ ആണി അടിക്കല്ലെടി… എന്നെ എങ്ങനെ എങ്കിലും എന്റെ സീറ്റിൽ എത്തിച്ചു താടി  പ്ലീസ്…

അവൾ ഒന്ന് ആലോചിച്ചിട്ട് കുറച്ചു ഫയൽ  ടേബിളിൽ നിന്നെടുത്ത് അവന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു  വേഗം ഇതുമായി  പോകാൻ നോക്കടാ ചെക്കാ…

പെട്ടന്നവൻ അതുമായി   ലിഫ്റ്റിനടുത്തേക്ക് നടന്നതും  നിത്യ വിളിച്ചു പറഞ്ഞു.. എടാ. മണ്ടൻ  ചെക്കാ …. Stair വഴി പോടാ..നീ  അതിലെ പോയാൽ മിക്കവാറും അങ്ങേരുടെ മുന്നിൽ തന്നെ ചെന്നു ചാടും…

അവളെ ഒന്ന് നോക്കി ഇളിച്ചു കൊണ്ട് അവൻ stair നു അടുത്തേക്ക് ഓടി. അവൾ അവളുടെ  സീറ്റിൽ ചെന്നിരുന്നു.എല്ലാവരുടെയും ശ്രെദ്ധ ലെഫ്റ്റ് സൈഡിൽ കാണുന്ന ലിഫ്റ്റിലേക്കാണ്..

പെട്ടന്ന് ലിഫ്റ്റ് open ആയി…എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എൻട്രി ആയത്  മഹി ആയിരുന്നു…

അവൻ ഇറങ്ങി കഴിഞ്ഞും എല്ലാവരുടെയും നോട്ടം ലിഫ്റ്റിലേക്ക്  ആയിരുന്നു…ലിഫ്റ്റ് അടഞ്ഞതും എല്ലാവരും പരസ്പരം  നോക്കി..

അവൻ അകത്തേക്ക്  കയറി…. ഇവിടെ ഇന്നെന്താണ് ഒരു ശ്മാശാന  മൂകത.. അവൻ ആലോചനയോടെ  നിത്യേ നോക്കി… അവൾ കലിപ്പിൽ അവനെ നോക്കി… അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ചിരിച്ചു..

പതിയെ അവൻ അവന്റെ ക്യാബിനകത്തേക്ക്  കയറി… മറ്റുള്ളവർ  നിത്യേ കലിപ്പിൽ നോക്കുന്നുണ്ട്.. പെട്ടന്നാവളുടെ അടുത്തിരുന്നു  സ്പീക്കറിൽ നിന്നും  ശബ്ദം കേട്ടത്…

Nithya… Come to my office…

ആ ഘന  ഗംഭീര്യാ  ശബ്ദം കേട്ടു എല്ലാവരും ഞെട്ടി അവളെ  നോക്കി..

അവളും പെട്ടന്ന് ആ ശബ്ദം കേട്ട ഷോക്കിൽ ആയിരുന്നു….

നിത്യ… നിത്യ…ടി….

തൊട്ടടുത്ത  സീറ്റിൽ ഇരുന്ന മീര   പതിയെ തോണ്ടി വിളിച്ചു..

എടി.. ആ devil   നിന്നെ വിളിച്ചത് കേട്ടില്ലേ…പെട്ടന്നവൾ ഞെട്ടി എഴുന്നേറ്റു  അവന്റെ കേബിനിലേക്ക് പോയി..

എന്തുകൊണ്ടോ അവളുടെ കാൽ മുട്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു… അവൾ പോകുന്നത്  മീര  നോക്കിയിരുന്നു..പാവം  അവൾ പതിയെ പറഞ്ഞു…

അവന്റെ ക്യാബിനു മുന്നിൽ ചെന്നവൾ സ്വയം ഒന്ന് ആശ്വസിപ്പിച്ചു..

Dont warry  Nithya…cool…

അവൾ പതിയെ ഡോറിൽ നോക്ക് ചെയ്തു..

Yes, coming.. അവന്റെ ഉറച്ച ശബ്ദം മുഴങ്ങി കേട്ടു.. അവൾ പതിയെ ഡോർ തുറന്നു  അകത്തേക്ക് തലനീട്ടികൊണ്ട് ചോദിച്ചു..

May I coming sir,

അവൻ ദേഷിച്ചു അവളെ നോക്കി… അവന്റെ ക്രിസ്റ്റൽ കണ്ണുകൾ  ദേഷ്യത്തിൽ വെട്ടി തിളങ്ങി…

Coming.. ദേഷ്യത്തിൽ അവൻ പറഞ്ഞു…

അവൾ അകത്തേക്ക് കയറിക്കൊണ്ട് ചുറ്റും നോക്കി.. ഇതിനകത്തോട്ടു…. ഈ devil എതിലെ  വലിഞ്ഞു കയറി പറ്റി   അവൾ സംശയത്തോടെ  ചുറ്റും നോക്കി..കൊണ്ടു നിന്നു…

എടി… അവൻ അലറി…. നിന്റെ നോട്ടം കഴിഞ്ഞോ….

അവൾ ഞെട്ടലോടെ  അവനെ നോക്കി….വായിനോക്കാൻ ആണെങ്കിൽ വേറെ എവിടെങ്കിലും പൊയ്ക്കൂടേ…. ജോലിക്കാണെന്നും പറഞ്ഞു ഓരോന്ന് കെട്ടിയെടുത്തോളും…

ദേഷ്യത്തിൽ അവൻ   കുറച്ചു ഫയൽ  അവളുടെ മുന്നിലേക്ക്‌ എറിഞ്ഞുകൊണ്ട്  പറഞ്ഞു… ഈ ഫയലിന്റെ  എല്ലാം  ചെക്ക് ലിസ്റ്റ് സ്റ്റോർ റൂമിൽ ഉണ്ട് ..1 hour ഉള്ളിൽ അതെല്ലാം എനിക്ക് കിട്ടണം.. അവൾ ഒന്നും മിണ്ടാതെ നിരന്നു കിടന്ന ഫയലും  പെറുക്കിയെടുത്തു… ജീവനും  കൊണ്ട് പുറത്തേക്കിറങ്ങി…. ഹോ… കാ ലമാടൻ…

ഒരു മണിക്കൂർ  കൊണ്ട് ഇത്രയും ഫയലിന്റെ  ചെക്ക് ലിസ്റ്റ് ഞാൻ എങ്ങനെ തപ്പിയെടുക്കാനാ എന്റെ ഈശ്വരന്മാരെ… ഞാൻ  എന്താ വല്ല റോബോട്ടും ആണോ?

അവൾ അതും പറഞ്ഞു മുന്നോട്ടു നടന്നതും പെട്ടന്നു ആരുമായോ കൂട്ടിയിടിച്ചു ഫയൽ താഴേക്കു വീണു.. താഴെ നിന്നും ഫയൽസ് കുനിഞ്ഞു പെറുക്കി എടുത്തുകൊണ്ടു അവൾ ആക്രോഷിച്ചു..

ഹേ…നിങ്ങൾക്കെന്ത കണ്ണ് കാണില്ലേ  ഹേ…?

മറുപടി കാണാത്തതുകൊണ്ട് ഫയൽ  പെറുക്കി എടുത്തുകൊണ്ടു അവൾ നൂന്നു നോക്കി..

ചെറു ചിരിയോടെ  കൈയും  കെട്ടി ഭിത്തിയിൽ ചാരി തന്നെ  നോക്കി നിൽക്കുന്ന മഹിയെ കണ്ട് അവൾക്കു ദേഷ്യം വന്നു..

എന്താടി നിനക്ക് കണ്ണൊന്നും കണ്ടുടെ… (മഹി  ചെറു ചിരിയോടെ ചോദിച്ചു )

.. എന്തെ..ഇല്ല….. സർ കണ്ണാടി വാങ്ങി തരുവോ?

ഹോ.. നിത്യ ഇന്നു വലിയൻചൂടിൽ  ആണല്ലോ?

അതെ… സർ  a/c കൂട്ടിയിട്ടു തരുവോ…

അതാവുമ്പോൾ എന്റെ ചൂടൊന്നു കുറഞ്ഞേനെ.. അവൾ കലിപ്പിൽ പറഞ്ഞിട്ട് മുന്നോട്ട് നടന്നു.

എടി.. ഞാൻ ഒന്ന് പറയട്ടെടി… ഒന്ന് പോകാമോ? എനിക്ക് ഒന്നും കേൾക്കണ്ട…

അവൾ കലിപ്പിൽ ആണെന്ന് കണ്ടതും  മഹി  ഒന്നും മിണ്ടാതെ  അകത്തേക്ക് പോയി…

ആ നീലകാന്ത  കണ്ണുകൾ   ചുറ്റും ആരെയോ തിരഞ്ഞു നടന്നു.തിരഞ്ഞ ആളിനെ കണ്ട സന്തോഷത്തിൽ ആ കണ്ണുകൾ  ഒന്ന് തിളങ്ങി..  ചുണ്ടിൽ പുഞ്ചിരി തങ്ങി… ചുണ്ടിനു സൈഡിൽ ആയി കാണുന്ന കുഞ്ഞു  കറുത്ത മറുക് അവളുടെ ചിരിയിൽ ഒന്ന് കൂടി ചുരുങ്ങി ചെറുതായി.. പെട്ടന്ന് ആരോ അവളെ  ചേർത്ത് പിടിച്ചു.. അവളും  അവനോട് ചേർന്ന് നിന്നു…അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്  നിന്ന അവളുടെ നീല  കണ്ണുകൾ  പളുങ്ക് പോലെ മിന്നി…അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനു താഴെയുള്ള   മറുകിൽ  ചുംബിച്ചപ്പോൾ അവളുടെ  നീല  കണ്ണുകളിൽ നാണം വിരിഞ്ഞു.. അവൾ മുത്തു പൊഴിയും പോലെ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ  അവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ കൊണ്ട് പതിയെ  തലോടി..

കണ്ണുകൾ അടച്ചു ചെയറിൽ  ചാരി ഇരിക്കുകയായിരുന്ന   അവൻ പെട്ടന്ന് കണ്ണ് വലിച്ചു തുറന്നു.. കണ്ണ് തുറന്നിട്ടും കുറച്ചു സമയത്തേക്ക്  മുന്നിൽ  നീലാകാന്താ  കണ്ണുകളും  അതിൽ വിരിയുന്ന കുസൃതിയും  അവളുടെ കുഞ്ഞു മറുകിൽ ചേരുന്ന  ചുണ്ടുകളും അവനെ ആസ്വസ്ഥാനാക്കി …അവന്റെ ക്രിസ്റ്റൽ കണ്ണുകൾ  ചുവന്ന  വൈടൂര്യം  പോലെ തിളങ്ങി… പെട്ടന്നവൻ കോപത്തിൽ ടേബിളിൽ ഇരുന്ന  ചില്ലിന്റെ പേപ്പർ വെയിറ്റ് എടുത്തു  നിലത്തേക്കേറിഞ്ഞുടച്ചു..

അപ്പോഴാണ്  മഹി ഡോർ തുറന്നു അകത്തേക്ക് വന്നത്… അവൻ ദേഷ്യത്തിൽ വിളിച്ചു… ദക്ഷ്…

അവൻ മുഖം  ഉയർത്തി നോക്കി…

അവന്റെ കണ്ണുകൾ ചുവന്നു  കലങ്ങി  ഇരുന്നു… എടാ…. കോ പ്പെ…. നിനക്ക് എന്താടാ…

ഇതു  നിന്റെ വീടോ… ഹോട്ടലോ ഒന്നുമല്ല… ഇതൊരു office ആണ്… അറ്റ്ലീസ്റ്റ് നീ അതിന്റെ മാന്യത എങ്കിലും കാണിക്കേടാ…

നിനക്ക് ഓഫീസിൽ വരാൻ പറ്റില്ല എങ്കിൽ അങ്കിളിനോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ… അതിനു  ഇവിടുള്ള സാധനങ്ങൾ നശിപ്പിക്കാണോ?

ദക്ഷ്  പെട്ടന്ന് എഴുന്നേറ്റു  വിൻഡോ യുടെ അടുത്തേക്ക് പോയി… ഗ്ലാസ്സ് വിൻഡോയിലൂടി  അവൻ തന്റെ കണ്ണുകളിലേക്ക് നോക്കി… പെട്ടന്ന് അവനു തോന്നി ആ നീല കണ്ണുകൾ  തന്റെ  കൃഷ്ണമണിയിൽ  തറഞ്ഞു നിൽക്കുന്നത് പോലെ… അവൻ കണ്ണുകൾ  ഇറുക്കി അടച്ചു വീണ്ടും തുറന്നു   തന്റെ  കണ്ണിലേക്കു നോക്കി വീണ്ടും അതെ  നീല  കണ്ണുകൾ  .. അവൻ ശക്തമായി  ഗ്ലാസ്സ് വിൻഡോയിൽ നെറ്റി ഇടിച്ചു…

പെട്ടന്നു മഹി വന്നവനെ   പിടിച്ചു മാറ്റി.. എടാ… ദക്ഷേ… നിനക്കെന്താടാ വട്ടാണോ?

നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. എന്നെ പറഞ്ഞാൽ മതിയല്ലോ?

ഞാൻ നിന്റെ കൂടെ ഉള്ളത് കൊണ്ടല്ലേ നിനക്കിത്ര  പ്രശ്നം..

ഞാൻ പോയേക്കാം അതാകുമ്പോൾ നീ സ്വയം എല്ലാം നോക്കിക്കോളും..അല്ലെ…

അവൻ കലിപ്പിൽ പോകാൻ തിരിഞ്ഞതും  ദക്ഷ്  അവന്റെ കൈയിൽ മുറുക്കെ പിടിച്ചു…

എടാ… മഹി…. എന്നെ തനിച്ചാക്കി പോകല്ലേടാ…

ആ നീല  കണ്ണുകൾ എന്നെ വല്ലാതെ  ഡിസ്റ്റർബ് ചെയ്യുന്നെടാ . ഒരു കൈ കൊണ്ടവൻ  ചെന്നിയിൽ തട്ടിക്കൊണ്ടു പറഞ്ഞു…

നീ കുറെ കാലമായി പറയുന്നു.. ഞാൻ ഇതു  കേട്ടു മടുത്തു..

അല്ലടാ… അവളുടെ മുഖം  കണ്ടോ?

ഇല്ലടാ…. കണ്ണും ചുണ്ടും മാത്രമേ  കണ്ടുള്ളു….

ഹോ…. ഇങ്ങനെയും ഉണ്ടോ ഡ്രീംസ്‌….. എനിക്ക് തോന്നുന്നത് ഇതുവല്ല  യക്ഷിയും ആവുമെന്ന … നീ കുറെ എണ്ണത്തിനെ   പറഞ്ഞു  പറ്റിച്ചതല്ലേ… അതിൽ ഏതെങ്കിലും ആവും….

ഹും… ഇതു അതൊന്നുമല്ല… എനിക്ക് ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല… കണ്ണ് അടച്ചാൽ ആ കണ്ണ് മാത്രമേ ഉള്ളു മനസ്സിൽ

നമുക്ക് ഒരു  ഡോക്ടറെ കണ്ടാലോ?

പിന്നെ… എനിക്ക് എന്താ ഭ്രാന്ത്‌ ആണോ.. ഡോക്ടറെ കാണാൻ…

പിന്നെ എന്താ വേണ്ടത്….

ഞാൻ   കേരളത്തിലേക്ക് ഒന്ന് പോയാലോന്നു ആലോചിക്കുവാണ്….

What?

അത് വേണ്ട… അങ്കിൾ അറിഞ്ഞാൽ വിടില്ല…

ഇവിടെ ഒരുപാട് work പെൻഡിങ്ങിൽ ആണ്….

പ്ലീസ് എന്റെ പൊന്നു മഹി  അല്ലെ  ഞാൻ നെക്സ്റ്റ് വീക്ക്‌ തിരിച്ചു വരാം….അത് വരെ നീ ഒന്ന് മാനേജ് ചെയ്യടാ  പ്ലീസ്…

വേണ്ട… നീ കള്ളനാ…..നീ ഇതിനു മുൻപും പല വാക്കും തന്നിട്ട്  ലാസ്റ്റ് എന്നെ പറ്റിച്ചിട്ടു മുങ്ങിയവനാ….

ഇത് അതുപോലെ  അല്ലടാ ….ഞാൻ next വീക്ക്‌ തിരിച്ചു വരും…ഉറപ്പാടാ….

പ്ലീസ്…… എന്റെ പൊന്നു മഹി അല്ലെ..

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു  വീട്ടിൽ എത്തുമ്പോൾ അമ്മ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു..

അമ്മയുടെ ചെരുപ്പ് മുറ്റത്ത് കണ്ടതും വാമിയുടെ നെഞ്ചോന്നു കാളി….എന്റെ കണ്ണാ…..ഇന്ന് എന്താണാവോ എനിക്കായി കരുതി വെച്ചിട്ടുള്ളത്…അവൾ പതിയെ  ചാരി  കിടന്ന ഡോർ തുറന്നു  അകത്തേക്ക് കയറി…

രംഗം  ഒന്ന് വീക്ഷിച്ചു….ഭാഗ്യം ഹാളിൽ  ആരുമില്ല….ഒച്ചയുണ്ടാക്കാതെ അവൾ പതിയെ സ്റ്റൈയറിന്  അടുത്തേക്ക് നടന്നു.. രണ്ടു മൂന്നു പടി  കയറിയ പ്പോഴേക്കും  അമ്മയുടെ വിളി വന്നു…

വാമി… വാമി….അവിടെ നിന്നെ…

അവൾ തിരിഞ്ഞു ദയനീയമായി  അമ്മയെ നോക്കി…

ആഹ്…. നീ എന്താ വാമി… കള്ളൻ മാരെ പോലെ പതുങ്ങി പോകുന്നെ… എത്ര പറഞ്ഞാലും കേൾക്കില്ല…നിനക്ക് നേരെ ചൊവ്വേ കയറി പൊയ്ക്കൂടേ….

അത്… അമ്മേ ഞാൻ.. ഹും.. ഇനി അതും  ഇതും  ഒന്നും പറഞ്ഞു  സമയം കളയണ്ട്  വേഗം പോയി കുളിച്ചു റെഡി ആയി താഴേക്കു വാ… അമ്മ ഡ്രെസ്സും ഓർണമെന്റസും  ബെഡിൽ വെച്ചിട്ടുണ്ട്…

വൃത്തിയായിട്ട് ഒരുങ്ങി വരണേ…

അതെന്തിനാ   അമ്മേ…. നമ്മൾ  എവിടേലും പോവണോ?

നീ ഇതൊക്കെ അറിഞ്ഞാൽ മാത്രമേ  റെഡി ആവുള്ളോ…. വാമി….അമ്മയുടെ ശബ്ദം   ദേഷ്യത്തിലായി…

പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവൾ തലയും താഴ്ത്തി മുകളിലേക്കു പോയി…

അവൾ ബാഗ് സ്റ്റഡി ടേബിൾ വെച്ചുകൊണ്ട് ബെഡിൽ ഇരിക്കുന്ന പാക്കറ്റ് തുറന്നു നോക്കി…

പീക്കോക്ക്  പച്ചയും   മജന്താ കളറും  മിക്സ്‌ ചെയ്തു വരുന്ന  ലാച്ചയും.. ഗോൾഡൻ കളർ ബ്ലൗസും…ബ്ലൗസിന്റെ കയ്യിലും ബ്ലൗസിനു താഴ്ഭാഗത്തുമായി മഴതുള്ളി പോലെ തൂങ്ങി കിടക്കുന്ന ഇളം നീലയും മജന്തയും ഇടകലർന്ന മുത്തുകളും

പീക്കോക്ക് പച്ച  ഷോളിന്റെ മജന്താ ബോർഡറിൽ  നിറയെ  സ്റ്റോൺ വർക്കും ബോഡറിൽ  നിന്നും താഴോട്ട്  തൂങ്ങി  കിടക്കുന്ന   ഇളം നീലയും മജന്തയും  ഇട  ചേർന്ന ചെറിയ ചെറിയ   മുത്തുകളും… മൊത്തത്തിൽ  ഡ്രസ്സ്‌ കാണാൻ ഒരു ഗ്രാൻഡ് ലുക്ക്‌ തോന്നും..അവൾ കുറച്ചു നേരം ഡ്രസ്സ്‌ എടുത്തു തിരിച്ചും മറിച്ചും അതിന്റെ ഭംഗി ആസ്വദിച്ചു നിന്നു…

പിന്നെ അവൾ വേഗം  കുളിക്കാൻ പോയി.. അവൾ കുളികഴിഞ്ഞു ബ്ലൗസിന്റെ ബാക്കിലെ കെട്ട്  കണ്ണാടിയിൽ നോക്കി കൈയ്യെത്തി മുറുക്കി കെട്ടികൊണ്ട് നിന്നപ്പോഴാണ്.. ഡോറിൽ തട്ടികൊണ്ട് അമ്മ വിളിച്ചത്..

വാമി.. എടി.. വാമി… കഴിഞ്ഞില്ലേ ഇതുവരെ നിന്റെ ഒരുക്കം..

അവൾ പെട്ടന്ന് ചെന്നു വാതിൽ തുറന്നു അമ്മ അവളെ അടിമുടി ഒന്ന് നോക്കി..കൊണ്ട്വേ ഗം  ഷാൾ  എടുത്തു  ഞുറിഞ്ഞു  ഷോൾഡറിൽ പിൻ ചെയ്തു.. വേഗം മുടി കെട്ടികൊണ്ട് താഴേക്കു വാടി…അതും പറഞ്ഞു അമ്മ താഴേക്കു പോയി…അവൾ മുടി കെട്ടുമ്പോൾ താഴെ കാർ വന്നു നിൽക്കുന്ന sound കേട്ടു… കുറച്ചു കഴിഞ്ഞു  ആരുടെയൊക്കെയോ ശബ്ദം  ഹാളിൽ കേട്ടു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *