മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മാളുവിന്റെ കണ്ണുകൾ അപ്പോൾ പാറു സംസാരിച്ച ആളിനെ സ്കാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു..
ലിയ  പാറുവിന്റെ അടുത്തേക് നീങ്ങി നിന്ന് പതിയെ ചെവിയിൽ ചോദിച്ചു..
നീ സംസാരിച്ചു നിന്നത് ആരോടാ…
പാറു അടുത്ത് നിൽക്കുന്ന ആളെ നോക്കി കൊണ്ട് പറഞ്ഞു ഇതാണ് ഞാൻ പറയാറുള്ള ദക്ഷേട്ടൻ എന്റെ ഏട്ടന്റെ ഫ്രണ്ട് ആണ്..
അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഹോ… ഫിഗർ കൊള്ളാം….ക്യൂട്ട് ജിമ്മൻ…. മാളുവിന്റെ കണ്ണുകൾ ഒന്നുകൂടി അവനെ സ്കാൻ ചെയ്തു..
ജിം ബോഡി….. പെർഫെക്ട് ആ മുഖത്തിന് അത് നന്നായി ചേരുന്നുണ്ട്..
കൊച്ചു ഗള്ളൻ മസ്സിൽ എല്ലാം കൂടി ഉരുട്ടി കേറ്റി വെച്ചേക്കുവാ..
അവന്റെ കറുത്ത കൂളിംഗ് ഗ്ലാസിട്ട മുഖത്തേക്ക് നോക്കി സ്കാൻ ചെയ്തു കൊണ്ട് മാളു മനസ്സിൽ പറഞ്ഞു..
ബ്ലാക്ക് ഷർട്ട്.. രണ്ടു ബട്ടൺ open ആണ്.. .അതിൽ കൂടി അബ്സ് ന്റെ കുറച്ചു ഭാഗം തെളിഞ്ഞു കാണാം..വെളുത്ത ശരീരം, കഴുത്തിൽ ഒരു രുദ്രാക്ഷം കിടപ്പുണ്ട്.. നീല ജീൻസ്.. അതും അവിടെയും ഇവിടെയും ആയി കുറച്ചു കീറ്റൽ ഉണ്ട്.. ഹോ… എന്റെ സാറെ ഇങ്ങേരു പിച്ചക്കാരൻ ശോ.. നാക്കുളുക്കി… സോറി ഫ്രീക്കൻ ആണെന്ന് തോന്നുന്നു..
എന്റെ പൊന്നു ഫ്രീക്കൻ ചേട്ടാ….
നിങ്ങൾ മൊത്തത്തിൽ പൊളി ആണ്.. സ്കൂളിലെ പെമ്പിള്ളേര് കാണാഞ്ഞത് കാര്യമായി…
പഞ്ചാരപ്പാട്ടയിൽ ഉറുമ്പ് പൊതിയുന്നപോലെ അവളുമാരിപ്പോൾ വന്ന് പൊതിഞ്ഞേനെ…
Poor.. Girls….
എന്നാലും എന്റെ പഞ്ചാരപെട്ടി.. നിങ്ങൾ സൂപ്പർ ആണ്..
I like it….
പുറകിൽ വന്ന വാമി മാളൂനെ വിളിച്ചു.. എടി.. മാളു… എടി പൊട്ടിക്കാളി.. ദേ.. സനോജ് സർ..
എന്റെ പൊന്നു സാറെ…. ഇങ്ങേരെ നോക്കി ചുറ്റും ഉള്ളതൊന്നും കാണാനേ പറ്റുന്നില്ല…
അവളുടെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയി പോയി.. സംസാരിച്ചു നിന്ന ലിയയും പാറുവും അന്തിച്ചു നോക്കി..
പിറകിൽ നിന്ന വാമി ചിരിയോടെ ചിരി.. എന്റെ മാളു എനിക്ക് ചിരി നിർത്താൻ പറ്റണില്ലെടി..
നിന്റെ കോഴിത്തരം കണ്ടു..
അപ്പോഴേക്കും ലിയയും പാറുവും മാളൂന്റെ അടുത്ത് വന്നു.. നീ എന്തുവാടി പറഞ്ഞെ..! മാളു വാമിയെ നോക്കി കണ്ണ് ഉരുട്ടികൊണ്ട്. ഞാൻ ഒന്നും പറഞ്ഞില്ലെടി. പിന്നെ എന്തിനാടി ലവൾ ചിരിച്ചേ..
അത് അവൾക്കു രാവിലെ മുതൽ തുടങ്ങിയതാ ഈ ചിരിയുടെ സൂക്കേട് …
നിയൊക്കെ നോക്കിയേ അവൾ ചിരി തൂകുന്ന കാണാം.
പാറുവും ലിയയും വാമിയെ നോക്കി.. അവളാണെങ്കിൽ ചിരി അടക്കാൻ പാട് പെട്ടു കൊണ്ട് അവളുമാരെ നോക്കി..
ശരിയാടി.. മാളു പറഞ്ഞത് ലിയ പതിയെ പാറുനോട് പറഞ്ഞു..
ഇതേ സമയം അവന്റെ കണ്ണുകൾ ചെന്നു നിന്നത് പുറകിൽ ഒതുങ്ങി കൂടി നിന്നു ചിരിക്കുന്ന വാമിയിൽ ആണ്…
അവളെ അവൻ മൊത്തത്തിൽ ഒന്ന് നോക്കി … അവന്റെ കണ്ണുകൾ ആദ്യം ചെന്നു നിന്നത് അവളുടെ ചുണ്ടിനു സൈഡിൽ ആയി കാണുന്ന കറുത്ത മറുകിൽ ആണ്.. എന്തോ ആലോചനയോടെ അവൻ അവളെ ഒന്നുകൂടി നോക്കി ചുണ്ടിനു മുകളിൽ ഒരു മറുക് കൂടി കണ്ടതും അവന്റെ മുഖത്ത് നിരാശ തോന്നി…
ഹേയ്.. ഇതല്ല…
തൊട്ടടുത്ത നിമിഷം അവന്റെ കണ്ണുകൾ ബാക്കി ഉള്ളവരെ കൂടി  നോക്കി…
അവൻ ഒരിക്കൽ കൂടി ഞെട്ടി…
എന്റമ്മോ ഒരമ്മ പെറ്റ തീപ്പെട്ടി കൊള്ളികളോ…
മൂന്നുപേർക്കും   ഒരേ സ്ഥാനത്  ഒരുപോലെ തന്നെ
മാറുകോ….  ആശ്ചര്യം  തന്നെ…
അവൻ അത്ഭുതത്തോടെ മൂന്നിനേയും നോക്കി….
കണ്ണിനു മുകളിൽ കറുത്ത ഗ്ലാസ്സ് ഉള്ളതുകൊണ്ട് തന്നെ അവൻ എങ്ങോട്ടാണ് നോക്കുന്നതെന്നു ആർക്കും മനസ്സിലായില്ല..
ലിയ പതിയെ വാമിയുടെ അടുത്തേക്ക് നീങ്ങി നിന്നു.. നീ എന്തിനാ ചിരിച്ചേ..
മാളൂനെ ഇടം കണ്ണിട്ടു നോക്കികൊണ്ട് വാമി പറഞ്ഞു..
അത് ഞാൻ ക്ലാസ്സിൽ ചെന്നിട്ട് പറയാം..
എന്നാൽ ഞാൻ ഒരു രഹസ്യം പറയാം..
ദാ ആ നിൽക്കുന്ന അയാൾ അന്ധനാണെന്നു തോന്നുന്നു….
അവളും അവനെ ഒന്ന് നോക്കി.. ശരിക്കും ഒരു സ്റ്റിക്ക് കൂടി ഉണ്ടെകിൽ നീ പറഞ്ഞത് കറക്റ്റ് ആണ്.. ശരിക്കും ഒരു അന്ധന്റെ ലുക്ക് ഉണ്ട്… അതും പറഞ്ഞു ചിരി അടക്കാൻ പാട് പെട്ടു കൊണ്ട് വാമി തിരിഞ്ഞു നിന്നു..
മാളു ലിയയെ നോക്കി എന്താണെന്നു ചോദിച്ചു..
അവൾ കണ്ണടച്ച് കാണിച്ചു…
ദക്ഷേട്ടാ… ഇതെന്റെ ഫ്രെണ്ട്സ് ആണ്..
ഇത് ലിയ…. ഇത് മാളു.. പിന്നെ ദാ ആ തിരിഞ്ഞു നിൽക്കുന്നത് വാമി….
അവൻ ഒന്ന് പുഞ്ചിരിച്ചു….
എടി.. കാര്യം പറഞ്ഞു നിന്നു ടൈം പോയി.. നമുക്ക് ക്ലാസ്സിൽ കയറണ്ടേ..
ലിയ… പാറുനെ നോക്കി കൊണ്ട് പറഞ്ഞു…
അവൾ ദക്ഷിനെ നോക്കി ബൈ പറഞ്ഞു കൊണ്ട് അവളുമാരോടൊപ്പം പോയി…
എടി.. നീ എന്തിനാ….നിന്റെ ബ്രോടെ ഫ്രണ്ടിന്റെ കൂടെ വന്നേ (ലിയ ) അതോ… ഫെബിയുടെ കാര്യത്തിന് വേണ്ടി… ആ… ശരണിന്റെ വീട് കാണിച്ചു കൊടുക്കാൻ.
സത്യമാണോടി.. (മാളു )
ആ.. അന്ധൻ…. പോയാൽ വല്ലതും നടക്കുവോ (വാമി ) അന്ധനോ? പാറു ദേഷ്യത്തോടെ ചോദിച്ചു…
കാണാൻ കുറച്ചു ലുക്ക് ഒക്കെ ഉണ്ട്, ആളെ കണ്ടാൽ ജിമ്മനാണു but അയാളെ കണ്ടിട്ട് ഒരുമാതിരി ചോക്ലേറ്റ് ബോയ് പോലെ ഉണ്ട്… അങ്ങേരുടെ കോസ്റ്റുംസ് കണ്ടപ്പോൾ ഒരു അന്ധനെ പോലെ തോന്നി…ലിയ ചിരിയോടെ പറഞ്ഞു…
നിയൊക്കെ അങ്ങനെ തന്നെ പറയണമെടി… ഫെബിടെ പ്രോബ്ലം സോൾവ് ചെയ്യാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ… പാറുവിന്റെ ഉള്ളിൽ ഉറങ്ങി കിടന്ന നാഗവല്ലി സടകുടഞ്ഞു എണീറ്റു..
ഓ…. Cool …. പാറു.. ജസ്റ്റ്… ഞങ്ങൾ ഒരു ജോക്ക് പറഞ്ഞതല്ലേ…. അതിനു നീ ഇങ്ങനെ ഹീറ്റ് ആകാതെ…
നിന്റെ സ്വന്തം ബ്രദർ അല്ലല്ലോ….
ആര് പറഞ്ഞു അല്ലെന്ന്… സ്വന്തം ബ്രദറിനും മുകളിൽ ആണ് എന്റെ ദക്ഷേട്ടൻ…
നീ ചൂടാകാതെടി…. സോറി പറഞ്ഞില്ലെ…(ലിയ )
അപ്പോഴും പാറു കലിപ്പിൽ തന്നെ ആണ്..
ഇവൾ ചൂടായാൽ ആയാൽ നമ്മൾ ഐസ് ആകും.. അല്ല പിന്നെ മാളു കുറച്ചു കലിപ്പിൽ പറഞ്ഞു…
പാറു കലിപ്പിൽ എല്ലാവരെയും നോക്കി..
അത് വിട് പാറു…. ഇപ്പോ നമ്മൾ ആലോചിക്കേണ്ടത്… ഫെബിയുടെ കാര്യമാണ്..
അവൾ നാളെ സെന്റ്ഓഫീനു വരുമോ? (വാമി )
അറിയില്ല….
എന്നാലും അവളുടി ഇല്ലാതെ എന്ത് സെന്റ് ഓഫ് ആണെടി .. ഒന്നുമില്ലെങ്കിലും അവളുമായി അടിയുണ്ടാക്കുമ്പോൾ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാ.. മാളു നിരാശയോടെ പറഞ്ഞു..
ശരിയാടി… അവൾ ഉള്ളപ്പോൾ നമുക്ക് അത് ഒരു പ്രേത്യക feel ആയിരുന്നു (പാറു ) അത്.. ശരിയാ.. ആ feel ശരിക്കും അറിയണമെങ്കിൽ വാമിയുടെ മുഖത്തേക്ക് നോക്കണം (ലിയ )ചിരിയോടെ പറഞ്ഞു….
അപ്പോഴേക്കും അവരെല്ലാം കൂടി പൊട്ടിച്ചിരിച്ചു..
ലിയ… വാമി വിളിച്ചു.. എന്താടി… നിനക്ക് അവടെ വീട്ടിൽ പോയി അവടെ അമ്മയോട് ഒന്ന് ചോദിച്ചൂടെ… നാളെ അവളെ സ്കൂളിലേക്ക് വിടാമൊന്നു..
എന്നിട്ട് വേണം ആ പെണ്ണുമ്പുള്ള എന്നെ ചട്ടിയിൽ ഇട്ടു വറുക്കാൻ.. ഇല്ലെടി.. കഴിഞ്ഞ തവണ അവര് സോഫ്റ്റ് അല്ലായിരുന്നോ?
എന്നാൽ ഇത്തവണ ടെറർ ആയിരിക്കും..
പ്ലീസ്… പ്ലീസ്… എനിക്ക് വേണ്ടി ചോദിക്കാമോ..?
ഈ എക്സാം കഴിഞ്ഞാൽ എന്റെ കല്യാണം ആണ്.. പിന്നെ ഇതേപോലെ ഒന്നും പറഞ്ഞു ശല്യം ചെയ്യാൻ ഞാൻ വരില്ലെടി…
അത് കേട്ടതും ലിയയുടെ കണ്ണ് നിറഞ്ഞു… വാമി… നീ… നീ.. ഒരിക്കലും ഇങ്ങനെ ഒന്നും പറയരുത്… എനിക്ക് സങ്കടം വരുന്നു.. ഞാൻ.. ഉറപ്പായും നാളെ വരുമ്പോൾ അവളേം കൂടി കൊണ്ടു വരാം…
താങ്ക്സ് എടാ… വാമി അവളെ ഹഗ് ചെയ്തു..
എടി.. Monday നമ്മൾ അന്ന് പറഞ്ഞിടത്തു പോകുന്നുണ്ടോ? ലിയ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു..
എവിടെ പോകുന്ന കാര്യമാ (മാളു ) വാമിയും എവിടേക്കാണെന്നു ആലോചനയോടെ ചൂണ്ടു വിരൽ കടിച്ചു കൊണ്ട് ചിന്തയിലാണ്
എടാ.. നമ്മൾ monday എവിടെ പോകാനാ… നമുക്ക് അന്ന് സ്കൂൾ ഇല്ല… ട്യൂഷൻ അല്ലെ ഉള്ളു.. പിന്നെ നമ്മൾ എവിടെ പോകാനാ..(പാറു )
എടി… ഓർമയില്ലാത്ത തെ ണ്ടിപരിശകളെ… നിന്റെയൊക്കെ തലയിൽ വല്ല ചാണകം ആണോ? കളിമണ്ണ് ആവാൻ ഒരിക്കലും ചാൻസ് ഇല്ല.. കളിമണ്ണ് ആയിരുന്നെങ്കിൽ ചിതൽ അരിച്ചേനെ…
വിഡ്ഢി കൂഷ്മാണ്ഡങ്ങൾ…
നിന്നെയൊക്കെ ഞാൻ നമിച്ചു… ഈ നീയൊക്കെയാ പ്ലസ്ടു എക്സാം എഴുതാൻ പോകുന്നെ..
ഈ തലയിൽ അതൊക്കെ സ്റ്റോർ ആകുമോ എന്തോ.. ലിയ കലിപ്പിൽ പറഞ്ഞു…
ചോറി എടി.. പെട്ടന്ന് നീ പറഞ്ഞപ്പോൾ അങ്ങോട്ട് ഒന്നും കത്തിയില്ലെടി…(മാളു )
കാത്താൻ ബൾബ് മാത്രം ഉണ്ടായിട്ട് കാര്യമില്ല കറന്റ് കൂടി വേണം.. (ലിയ )
ദാ.. ഒരെണ്ണം ഇരിക്കുന്നു കമാന്നു ഒരക്ഷരം ഉരിയാടിയിട്ടില്ല…
ഇവളുമാരൊക്കെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു.. നീ മാത്രം എന്താടി ചിന്താവിഷ്ടയായ സീതയെ പോലെ ഇരിക്കുന്നത്.. നിന്റെ കാലിൽ എന്താ ദർഭ മുന കൊണ്ടോ?
നിനക്ക് ഒന്നും മൊഴിയാൻ ഇല്ലേ വാമി… അത്.. ലിയ ഞാൻ..
കിടന്നു ഉരുളണ്ട.. നിനക്ക് ഓർമ്മ ഉണ്ടെകിൽ അല്ലെ എന്തേലും പറയു.. ആ തിരുവാ.. പൂട്ടിയപ്പോഴേ മനസ്സിൽ ആയി…
ആർക്കും ഓർമ്മ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറയാം..അല്ലാതെ എന്ത് ചെയ്യാൻ
എന്റെ പൊന്നു വാമി.. ചെറുപ്പത്തിൽ നിനക്ക് പതിനാറിന്റെ പണി വാങ്ങി തന്നിട്ട് പോയ നിന്റെ ചേച്ചി ഇല്ലേ ഭൂമി…..ആ ആളിനെ ഒന്ന് കണ്ടെത്താൻ ശ്രെമിക്കാമെന്നു നമ്മൾ പറഞ്ഞത് ഓർമ്മയുണ്ടോ?
അതോ ഞാൻ ഇനി കുറച്ചുകൂടി ഡീറ്റെയിൽഡ് ആയിട്ട് പറയണോ?
എന്റെ പൊന്നു ലിയ ഞങ്ങൾക്കെല്ലാം ഓർമ്മ വന്നു…
പറഞ്ഞത് പോലെ monday നമ്മൾ പോകുന്നു (പാറു )
അതിനു ഇവൾ എന്തേലും ഒന്ന് പറയണ്ടേ (ലിയ )
എന്റെ പൊന്നു വാമി നീ എന്തേലും ഒന്ന് പറ.. ലിയ… കലിപ്പിൽ ആണ്..(മാളു )
പോകാമെടാ…. വാമി പെട്ടന്ന് പറഞ്ഞു..
ഉറപ്പാണല്ലോ… അതോ നീ അന്ന് മുങ്ങുമോ? (പാറു ) ഇല്ലെടി.. എന്റെ ഭൂമിയേച്ചിയെ അന്വേഷിച്ചല്ലേ… ഞാൻ മുങ്ങില്ലെടി…
മ്മ്…
അപ്പോൾ പറഞ്ഞപോലെ നമ്മൾ monday ട്യൂഷൻ കഴിഞ്ഞു .. ജിയേച്ചിയെ മീറ്റ് ചെയ്യുന്നു.. നിന്റെ ചേച്ചിയെ കണ്ടെത്തുന്നു..നിങ്ങൾ മീറ്റ് ചെയ്യുന്നു..(പാറു )
മ്മ് എന്ത് സുന്ദരമായ സ്വപ്നം.. ഇതുവല്ലോം നടക്കുവോടെ…(വാമി )
നടക്കാതെ എവിടെ പോകാൻ.. നമ്മൾ ഇതങ്ങു നടത്തും..(ലിയ )
നീ സമാധാനിക്ക്…. നിന്റെ ചേച്ചിയുടെ നമ്പറും അഡ്രസ്സും ഒന്ന് കിട്ടിക്കോട്ടേ.. അത് ഈ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും…ഞാൻ എന്റെ ഡേവിഡ്.. ചാച്ചനോട് പറഞ്ഞു.. നിന്റെ ചേച്ചിയെ കണ്ടെത്തി തരും…
ഇത് ലിയയുടെ വാക്കാണ്.. ലിയ വെറും വാക്ക് പറയാറില്ല… ലിയ ഒരു വാക്ക് പറഞ്ഞാൽ 100 തവണ വാക്ക് തന്ന മാതിരി ..
പിന്നെ.. നിന്റെ പടയപ്പാ സ്റ്റൈൽ ഡയലോഗ് കൊള്ളാം.. അവസാനം വാക്ക് പോയിട്ട് വാകിംഗ് പോലും കാണില്ല..(മാളു )
ഹെന്ത്… പടയപ്പായോ…. എടി.. പോയി.. സാകേഡി…വിഡ്ഢി… ഇത് താൻ ബാഷ….സ്റ്റൈൽ…(ലിയ )
ങേ.. ഏതാടി …. മാളു പാറുനെ നോക്കി..
നാൻ ആട്ടോക്കാരൻ ആട്ടോക്കാരൻ… എടി ആ പാട്ടുള്ള പടം…(പാറു )
ഏത് പോലീസ് കാരനും ഒരു തെറ്റൊക്കെ പറ്റും..(മാളു )
അതിനു നീ പോലീസ് അല്ലൊല്ലോ…(പാറു )
അങ്ങനെ പറഞ്ഞു കോടെടി.. പാറു….ഇവൾ വെറും ജൂജുബി…(ലിയ )
എന്റെ പൊന്നോ .. എല്ലാം കൂടി ഒന്ന് നിർത്തുവോ ഈ സിനിമ ഡയലോഗ് പറഞ്ഞുള്ള അടി…
വാമിയുടെ ശബ്ദത്തിന്റെ ട്യൂൺ മാറിയതും മൂന്നും മൂന്ന് വഴിക്ക് ഓടി..
തുടരും


