മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
ദക്ഷ് അവളുടെ കൈ വിടുവിച്ചു കൊണ്ട് നേരെ നിന്നു… അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു…. ദേഷ്യം വന്നിട്ടവൻ ചുറ്റും നോക്കി അപ്പോഴാണ് നിത്യയുടെ പിന്നിൽ പതുങ്ങി നിൽക്കുന്ന വാമിയെ കണ്ടത്..അവൻ അവളെ കണ്ടെന്നു മനസ്സിലായതും അവൾ ആലില പോലെ നിന്നു വിറച്ചു..
നെക്സ്റ്റ് ഫ്ലോർ വന്നതും അവൾ കൊഞ്ചലോടെ അവനെ വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…. അപ്പോഴും അവന്റെ കണ്ണുകൾ വാമിയിൽ ആയിരുന്നു… അവളുടെ നീല കണ്ണുകൾ ഭയത്താൽ പിടയുന്നതും അവളുടെ കാൽവിരലുകൾ പോലും വിറക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ലിഫ്റ്റ് വീണ്ടും അടഞ്ഞു…. ഹോ… ഭാഗ്യം ആ ഡെവിൾ ഒന്നും പറഞ്ഞില്ല… നിത്യ ആശ്വാസത്തോടെ നെടുവീർപ്പിട്ടു…
ആ.. കൂടെ ഉള്ള പെണ്ണ് ആരാ… വാമി പതിയെ ചോദിച്ചു… ഓഹ് .. അതാണോ…. അതാണ് ദക്ഷിത് സത്യമൂർത്തീടെ ലവർ സമീറ ഷേണായി…. നിത്യ അത്ര രസിക്കാത്ത മട്ടിൽ പറഞ്ഞു..
കുറെ കാലമായി ഈ സാധനത്തിനെ കണ്ടിട്ട്…
അതെന്താ.. ചേച്ചി….
അതോ…. അവര് തമ്മിൽ ബ്രെക്കപ് ആയതായിരുന്നു… ഇപ്പോൾ വീണ്ടും ഒന്നിച്ചെന്നു തോന്നുന്നു..
ഒരിക്കൽ മഹിയേട്ടൻ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്കാ രണം ഒന്നും എനിക്കറിയില്ല….ഞാൻ ചോദിക്കാനും പോയില്ല
മ്മ്….അവളൊന്നു മൂളി…
സമീറ ഞാൻ കുറെ ഡേയ്സ് കൊണ്ട് നിന്നോട് പറയുന്നു എന്നെ വെറുതെ ഡിസ്റ്റർബ് ചെയ്യരുതെന്ന്.. ഞാൻ ഇപ്പോൾ ആ പഴയ ദക്ഷല്ല…
രണ്ടര വർഷം കൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു… എനിക്കിപ്പോൾ നിന്നോട് പഴയ പോലുള്ള ഒരു ഫീലിങ്സും ഇല്ല.. വേണമെകിൽ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം അതിൽ കൂടുതൽ ഒരു റിലേഷൻ നമുക്കിടയിൽ ഉണ്ടാവില്ല..
So don’t irritating me…
പക്ഷെ ദക്ഷ് ഞാൻ നിന്നെ അന്നും ഇന്നും ആത്മാർഥമായിട്ടാണ് സ്നേഹി ക്കുന്നത്… എനിക്ക് നീ ഇല്ലാതെ പറ്റില്ലെടാ …. നീ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും…എന്റെ ശ്വാസം പോലും നീയാണ്….
Enough സമീറ… Dont waste your time…
എനിക്കിപ്പോൾ തീരെ ടൈം ഇല്ല ഞാൻ തിരക്കിലാണ്.. അതും പറഞ്ഞവൻ പോയി….
Hey dhaksh…. just one minutes…
അവൾ ഓടി അവന്റെ അടുത്തേക്ക് വന്നിട്ട് അവന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു… I Still Love You….baby….
അവൻ കലിപ്പിൽ അവളെ പിടിച്ചു മാറ്റികൊണ്ട് പുറത്തേക്കിറങ്ങി..
കുറച്ചു കഴിഞ്ഞതും നിത്യ വിളിച്ചത് കൊണ്ട് മഹി അവരെ പിക്ക് ചെയ്യാൻ വന്നു.. അപ്പോഴാണ് ദക്ഷിനെ കണ്ടത്.. അവൻ നല്ല ചൂടിൽ ആയിരുന്നു.. അതിന്റെ കൂടെ വാമിയെ കണ്ടതും അവൻ ദേഷ്യം കൊണ്ടു വിറച്ചു..
ആരോട് ചോദിച്ചിട്ടാടി നീ കറങ്ങി അടിച്ചു നടക്കുന്നെ… ഒറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ അതും പറഞ്ഞവൻ അവളെ തല്ലാൻ വന്നതും മഹി ഇടക്ക് കയറി..
എന്താടാ.. ദക്ഷേ നിനക്ക് പ്രാന്താണോ…
നീ കുറെ നാളായി ഇവളെ ഉപദ്രവിക്കുന്നു… ഇനി അത് പറ്റില്ല… മഹി ദേഷിച്ചു പറഞ്ഞു…
ഇവൾ നിന്റെ ആരാടാ…. നീ ഇവളെ സപ്പോർട്ട് ചെയ്യാനും മാത്രം ദക്ഷ് ചീറിക്കൊണ്ട് ചോദിച്ചു..
ഇവൾ എന്റെ പെങ്ങളാണ്..
നീ എന്ത് അധികാരത്തിന്റെ പേരിലാണ് ഇവളെ എപ്പോഴും വഴക്ക് പറയുന്നത് മഹിയും വിട്ടു കൊടുത്തില്ല..
പ്ലീസ് മഹിയേട്ടാ വഴക്ക് വേണ്ട… എന്നാലും അങ്ങനെ അല്ല വാമി…. ഇവൻ നിന്നെ തല്ലാൻ ഇവൻ നിന്റെ ആരാ…ഇവനു എന്ത് അധികാരമാണ് ഉള്ളത്….
എന്നെ തല്ലാനുള്ള അധികാരം ദക്ഷേട്ടനുണ്ട്.. വഴക്ക് വേണ്ട… അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു..
എന്നാലും മോളെ….വാമി….
മഹിയേട്ടാ… മതി നിർത്തിയെ ഈ വഴക്കൊന്നു അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോകും…നിത്യ പറഞ്ഞതും പിന്നെ അവൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി… നിത്യ നീ കയറുന്നുണ്ടോ?
വാമി .. നീ വരുന്നില്ലേ…
അവളെ അധികാരം ഉള്ള ആൾ കൊണ്ടു വിട്ടോളും നീ ഇങ്ങോട്ട് വരുന്നുണ്ടോ?
മഹി ദേഷ്യത്തിൽ പറഞ്ഞു..
വാമി എന്ത് ചെയ്യണമെന്നറിയാതെ ദക്ഷിനെ നോക്കി…
അവൻ ദേഷിച്ചു അവളുടെ കൈയിൽ പിടിച്ചു കാറിലേക്ക് കയറ്റി… സമീറ ഇതു കുറച്ചു അപ്പുറത്ത് നിന്നു കാണുന്നുണ്ടായിരുന്നു.. അവൾക്കു സങ്കടത്തേക്കാളും കൂടുതൽ ദേഷ്യം ആണ് ഉണ്ടായത്.. അവള് ദേഷ്യത്തിൽ പല്ലു കടിച്ചു പിടിച്ചുകൊണ്ടു വാമിയെ നോക്കി…
എന്തിനാ മഹിയേട്ടാ വെറുതെ ദക്ഷുമായി വഴക്കുണ്ടാക്കുന്നത്….
ഞാൻ വഴക്കല്ല ഉണ്ടാക്കിയത്.. കാര്യം പറഞ്ഞതാണ്… ദക്ഷിനും വാമിക്കും ഇടയിൽ എന്തോ ഉണ്ട്…
ഉണ്ട് കുന്തം മഹിയേട്ടന് വട്ടാണ്..
അല്ലേടി .. മോളെ… നീ ശ്രെദ്ധിച്ചോ അവളോട് അവൻ കാണിക്കുന്ന പോസ്സസ്സീവ്നെസ്സ്…
പിന്നെ… ഈ കടിച്ചാൽ പൊട്ടാത്ത ദേഷ്യം അല്ലെ പോസ്സസ്സീവ് എന്ന് പറയുന്നത്…
ഒരാൾക്ക് മറ്റൊരാളോട് പോസ്സസ്സീവ് തോന്നുന്നത് പല തരത്തിലാണ്…. ചിലർക്ക് ദേഷ്യം ആയിരിക്കാം മറ്റു ചിലർക്ക് സ്നേഹം ആയിരിക്കാം…
ദാ… എന്നെ നോക്ക്… എനിക്ക് നിന്നോട് സ്നേഹം അല്ലെ ഉള്ളു….
ഉവ്വേ.. ഉവ്വേ… എന്നെ ചിരിപ്പിച്ചു കൊല്ലാതെ നേരെ നോക്കി വണ്ടി ഓടിക്കു…മനുഷ്യ
ഹ്മ്മ്മ്
അല്ലേടി.. ബട്ട് അവർക്കിടയിൽ എന്തോ ഒരു something ഉണ്ട്..
നീ വാമി പറഞ്ഞത് ശ്രെദ്ധിച്ചോ…
മ്മ്… അത് ഞാൻ ശ്രെദ്ധിച്ചായിരുന്നു….
അവളെന്താ അങ്ങനെ പറഞ്ഞെ.. അവളെ തല്ലാനുള്ള അധികാരം അവനുണ്ടെന്നു..
ആവോ… എനിക്കറിയില്ല മഹിയേട്ടാ…. എന്തായാലും ഇന്ന് ദക്ഷിനൊപ്പം സമീറ ഉണ്ടായിരുന്നു…
What? സമീറായോ…
എന്താ സമീറ എന്ന് കേട്ടിട്ടില്ലേ…ഇങ്ങനെ ആദ്യമായി കേൾക്കുന്ന പോലെ ചോദിക്കാൻ
എനിക്ക് തോന്നുന്നത് അവർ വീണ്ടും അടുത്തെന്നാ….
അത് കേട്ടതും എന്തുകൊണ്ടോ മഹിയുടെ മനസ്സ് ആസ്വസ്ഥം ആയി…
വാമിയുമായി വീട്ടിൽ എത്തി കഴിഞ്ഞു കലിപ്പിൽ ആണ് അവൻ റൂമിലേക്ക് പോയത്.. അവന്റെ പോക്ക് കണ്ട് ചിറ്റ അവൾക്കടുത്തേക്ക് വന്നിട്ട് ചോദിച്ചു…മോളെന്താ ഇവന്റെ കൂടെ…
അത് മാളിൽ വെച്ചു എന്നെ കണ്ടാരുന്നു…
മ്മ്.. അതിനാണോ ഇവൻ ഇങ്ങനെ ദേഷിച്ചു പോകുന്നത്..
എന്നിട്ട് ഡ്രസ്സ് എവിടെ.. അപ്പോഴാണ് അവൾ ഓർത്തത് ഡ്രസ്സ് നിത്യയുടെ കയ്യിൽ ആണെന്ന്…
നിത്യച്ചിയുടെ കയ്യിൽ നിന്നും ഞാൻ അത് വാങ്ങാൻ മറന്നു…
മ്മ്.. സാരമില്ല… അവൾ അതിങ് കൊണ്ടുത്തരും… മോളുപോയി ഒന്ന് ഫ്രഷ് ആവുമ്പോഴേക്കും ചിറ്റ കഴിക്കാൻ ബജി ഉണ്ടാക്കി തരാം….
അവൾ പതിയെ റൂമിലേക്ക് പോയി…. റിഷിയും റിച്ചുവും സ്കൂളിൽ നിന്നും വന്നിട്ടുണ്ടായിരുന്നില്ല….
ഈവെനിംഗ്… മഹി അവളുടെ ഡ്രസ്സ് കൊടുക്കാനായിരുന്നു വന്നപ്പോഴാണ് അങ്കിളെ അവനെ വിളിച്ചത്….
എന്താ സത്യ അങ്കിളെ….
ടാ മോനെ ഒരു മീറ്റിംഗ് ഉണ്ട് Oakland വെച്ചു… നിനക്ക് പോകാൻ പറ്റുമോ?
ഞാൻ പറഞ്ഞാൽ ദക്ഷ് ചിലപ്പോൾ കേൾക്കില്ലെടാ
എനിക്ക് പോകാൻ പറ്റില്ല അങ്കിളെ…. നമ്മുടെ പുതിയ പ്രോജെക്ടിന്റെ മീറ്റിംഗ് ഉണ്ട്.. അത് മാറ്റാൻ പറ്റില്ല…
രണ്ടു ദിവസത്തെ കാര്യമേ ഉള്ളു… നീ അവനോട് ഒന്ന് പറഞ്ഞു നോക്ക്…
ഞാൻ പറഞ്ഞാൽ അവൻ എന്തായാലും കേൾക്കില്ല അങ്കിളെ… അങ്കിൾ ഒന്ന് ചൂടായാൽ അവൻ ഉറപ്പായും കേൾക്കും..
എന്നാൽ നീ അവനെ ഞാൻ വിളിക്കുന്നെന്നു പറ…. മ്മ്.. ശെരി അങ്കിളെ….
മഹി ചെല്ലുമ്പോൾ ദക്ഷ് അവന്റെ കലിപ്പ് മുഴുവനും പഞ്ചിങ് ബാഗ് – ൽ തീർക്കുക ആയിരുന്നു…
മഹിയെ കണ്ടതും അവൻ ദേഷ്യത്തിൽ അവനു നേരെ പഞ്ചിങ് ബാഗ് തട്ടി വിട്ടു…
മഹി അത് തടുത്തു നിർത്തി…. എന്താടാ കോ പ്പേ നീ എന്നെ കൊ ല്ലുമോ മഹി കലിപ്പിൽ ചോദിച്ചു..
ദക്ഷ് അവനെ തുറിച്ചു നോക്കി കൊണ്ട് ഫ്രിഡ്ജിൽ നിന്നും പേപ്സിയുടെ ഒരു ക്യാൻ എടുത്തു അവനു നേരെ എറിഞ്ഞു കൊണ്ട് മറ്റൊന്ന് എടുത്തു ഓപ്പൺ ചെയ്തു വായിലേക്ക് കമഴ്ത്തി കൊണ്ട് സോഫയിൽ വന്നിരുന്നു…
എന്താടാ ….. പു ല്ലേ.. നിനക്ക് ഇത്ര കോപം….
അത്… നിനക്ക് അറിയാല്ലോ….
ആഹാ…. അത് കൊള്ളാം… നിന്റെ ദേഷ്യത്തിന്റെ കാരണം എല്ലാം എന്റെ കയ്യിൽ അല്ലെ ഇരിക്കുന്നത്….
നിന്റെ ഓരോ സമയത്തെ മൂട് മനസ്സിലാക്കാനും അതിന്റെ കാരണം കണ്ടെത്താനും ഞാൻ Meteorologist അല്ല….
നിന്റെ സ്വഭാവം എനിക്ക് തീരെ മനസ്സിൽ ആകുന്നില്ല…
നീ കളിക്കാതെ കാര്യം പറയടാ….
നീ എന്താടാ പുന്നാര മോനെ സമീറ വന്നത് പറയാഞ്ഞേ…
ഹോ… അതാണോ…. ഞാൻ പറഞ്ഞിട്ട് വേണം നീ എന്നോട് മെക്കിട്ട് കയറാൻ… വെറുതെ ഞാൻ എന്തിനാ നിന്റെ വായിൽ ഇരിക്കുന്ന തെറി മുഴുവൻ കേൾക്കുന്നത്…
പിന്നെ നിങ്ങൾ ഇപ്പോൾ സെറ്റ് ആയ സ്ഥിതിക്ക് ഇനി അവളുടെ പേര് പറഞ്ഞാലും പ്രോബ്ലം ഇല്ലല്ലോ….
കോ പ്പ്…… അവളുടെ ശല്യം സഹിക്കാൻ വയ്യാതെ ഞാൻ ഫോൺ വരെ ഓഫ് ചെയ്തു വെച്ചേക്കുവാണ്….
എന്നിട്ട് ഞാൻ അങ്ങനെ അല്ലല്ലോ അറിഞ്ഞേ രണ്ടാളും കൂടി കെട്ടിപിടിച്ചു ചുറ്റിക്കറങ്ങി നടക്കുക ആണെന്ന് ആണല്ലോ …
ആരാടാ…. തെ ണ്ടി അനാവശ്യം പറഞ്ഞെ… ആരാന്നു പറയടാ… അവന്റെ നാക്ക് ഞാൻ ഇന്ന് പിഴുതെടുക്കും ദക്ഷ് കലിപ്പിൽ തുള്ളുകയാണ്…
നിത്യ ആണ് പറഞ്ഞതെന്ന് ഇവൻ അറിഞ്ഞാൽ…
ഹോ ഓർക്കാനെ വയ്യ… തല്ക്കാലം മാറ്ററിൽ നിന്നും സ്കൂട്ടവാം…..
ആരാടാ…… പറയടാ,…
എടാ ഞാൻ പറയാൻ വന്നത് മറന്നു….
നിന്നെ സത്യ അങ്കിൾ വിളിക്കുന്നു….
എന്തിനാടാ… കാലാ….. നീ എനിക്കിട്ട് വല്ലതും താങ്ങിയോ?
മ്മ്… പിന്നെ താങ്ങി… ഒലക്കേടെ മൂഡ്…. നീ ഇങ്ങോട്ട് വന്നേ…
വിടാടാ തെണ്ടി… ഞാൻ ബനിയൻ ഒന്നിട്ടോട്ടെ….
ദക്ഷും മഹിയും ചെല്ലുമ്പോൾ ഹാളിൽ ഇരിക്കുകയായിരുന്നു സത്യ…
അവർ അയാൾക്ക് തൊട്ടപ്പുറത്തുള്ള സോഫയിൽ ഇരുന്നു…
ഞാൻ രണ്ടാളോടും വരാൻ പറഞ്ഞത് പ്രധാനപെട്ട ഒരു കാര്യം പറയാനാണ്…
എന്താണ് അങ്കിൾ…
ദക്ഷ് മഹിയെ നോക്കി പുച്ഛിച്ചു….
നമ്മുടെ കമ്പനിയുമായി ഒരു ബിസ്സിനെസ്സ് മീറ്റിംഗിന് bibi ഗ്രുപ്പ് വിളിച്ചിട്ടുണ്ട്…. പിന്നെ കുറച്ചു ക്ലയന്റ്സ് വരുന്നുണ്ട്…. അതുകൊണ്ട് ഇവിടുന്നു ആരെങ്കിലും Oakland ലേക്ക് പോണം.. രണ്ടു ദിവസത്തെ മീറ്റിംഗ് ആണ്,… എനിക്ക് പോകാൻ പറ്റില്ല അതുകൊണ്ട് ദക്ഷ് പോട്ടെ….
എനിക്ക് പറ്റില്ല ദക്ഷ് ചാടി എഴുനേറ്റ് പറഞ്ഞു….
മഹിയെ വിട്….. അവനാകുമ്പോൾ മീറ്റിംഗിൽ പങ്കെടുത്തു നല്ല പരിചയം ആണ്…..
ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി ഡാഡിയുടെ ശബ്ദം ഉയർന്നു…..
തുടരും