മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാൻ പവി ഏട്ടൻ വിളിച്ചാൽ കൂടെ പോകും..യാതൊരു സങ്കോജവും ഇല്ലാതെ
മാളു പറയുന്ന കേട്ടു ലിയ അന്തിച്ചു അവളെ നോക്കി….
പവി ഫ്ലൈറ്റിൽ കയറി കുറച്ചു കഴിഞ്ഞു മാളു കൊടുത്ത കവർ തുറന്നു നോക്കി ദക്ഷിന്റെയും വാമിയുടെയും വിവാഹ ഫോട്ടോ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.. പിന്നെ വാമിക്കുള്ള ഒരു ലെറ്ററും.. അവൻ എന്തോ ഓർത്തപോലെ പാന്റിന്റെ പോക്കെറ്റിൽ കയ്യിട്ട് അതിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് പുറത്തേക്ക് എടുത്തു … ദക്ഷ് വീട്ടിൽ വന്നപ്പോൾ തന്ന വിസിറ്റിംഗ് കാർഡ് ആണ് അത്..ആകെ അവനെ കണ്ടെത്താനുള്ള തുറുപ്പു ചീട്ടാണിത്… വിളിച്ചിട്ടാണെങ്കിൽ ഫോൺ ഓഫ് ആണ്.. എന്നാലും അവൻ എന്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്.. ഒരു വാക്കുപോലും അവൻ സൂചിപ്പിച്ചില്ലലോ….. മഹിയുടെ നമ്പർ കയ്യിൽ ഇല്ലാത്തത് കഷ്ടം ആയി പോയി…അവൻ ഓരോന്നാലോചിച്ചു ഒന്ന് മയങ്ങി…
ഫ്ലൈറ്റിൽ വെച്ചു പരിചയപ്പെട്ട ഒരു സുഹൃത്ത് വഴി അവൻ ദക്ഷിന്റെ കമ്പനി കണ്ടുപിടിച്ചു….
അഞ്ചു നിലകളിൽ ഉയർന്നു നിൽക്കുന്ന ഒരു ബഹുനില കെട്ടിടം…അതിനക ത്തേക്ക് കയറി കഴിഞ്ഞു എങ്ങോട്ട് പോകണമെന്നറിയാതെ അവൻ ശരിക്കും പെട്ടുപോയി..
അപ്പോഴാണ് കൈയിൽ കുറെ കാപ്പാച്ചിനോയുമായി ഷിനു വന്നത്… ചെവിയിൽ പിൻ ചെയ്തിരിക്കുന്ന സ്പീക്കറിൽ കൂടി അവൻ സംസാരിച്ചു കൊണ്ടാണ് വരുന്നത്…
വെറുതെ ചൂടാവല്ലേടി …പെണ്ണെ…. എനിക്ക് രണ്ടു കയ്യേ ഉള്ളെഡി മീരേ…. നീ ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഓരോന്ന് ഓർഡർ തന്നാൽ ഞാൻ എന്ത് ചെയ്യാനാ.. എനിക്കിനി തിരിച്ചു പോവാൻ വയ്യ.. അതും പറഞ്ഞവൻ ലിഫ്റ്റിനടുത്തേക്ക് നടന്നു…
എസ്ക്യൂസ്മി….. Are you malayali….
ആ ചോദ്യം കേട്ടു ഷിനു തിരിഞ്ഞു നിന്നു… പവി അവനടുത്തേക്ക് ചെന്നു കൊണ്ട് ഒന്നുകൂടി ചോദിച്ചു.. Are you from kerala…
അതെ… എന്താ കാര്യം…. അവൻ പോക്കെറ്റിൽ നിന്നും വിസിറ്റിംഗ് കാർഡ് അവനു നേരെ നീട്ടികൊണ്ട് ചോദിച്ചു ഈ ദക്ഷിത് സത്യമൂർത്തിടെ ഓഫീസ് എവിടെയാണ്…
4ത് ഫ്ലോറിൽ ലെഫ്റ്റ് സൈഡിൽ ആണ്…
പക്ഷെ … സർ ഇന്ന് ലീവ് ആണ്… അവിടെയാണോ വർക്ക് ചെയ്യുന്നത്…. അതെ… മഹേഷ്…. ഉണ്ടോ…
Yes… മഹേഷ് സർ ക്യാബിനിൽ ഉണ്ട്… ഏത് ഫ്ലോറിൽ ആണ്… 4th ഫ്ലോർ… ഞാൻ അങ്ങോട്ടാ ….ഞാൻ സാറിന്റെ ക്യാബിൻ കാട്ടി തരാം….
പവി….ചെല്ലുമ്പോൾ മഹി കമ്പ്യൂട്ടറിൽ എന്തോ തിരയുകയായിരുന്നു… ഡോറിൽ തുടരെ തുടരെ ഉള്ള തട്ട് അസഹനീയം ആയതോടെ അവൻ കലിപ്പിൽ പറഞ്ഞു കമിങ് ….
ഡോർ തുറന്നു ലെഗ്ഗെജുമായി അകത്തേക്ക് വരുന്ന പവിയെ കണ്ട്… മഹി അത്ഭുതത്തോടെ എഴുനേറ്റു..അവനെ വന്നു കെട്ടിപിടിച്ചു
അളിയാ… പവി.. ഒരു മുന്നറിയിപ്പും ഇല്ലാതെ നീ എപ്പോ ലാന്റി….
ദാ… കുറച്ചു നേരം ആയുള്ളൂ….. അവൻ എവിടെ ദക്ഷ്… അവൻ ബിസ്സിനെസ്സ് മീറ്റിംഗിൽ ആണ്…
അവന്റെ ഒരു ബിസ്സിനെസ്സ് മീറ്റിങ്.. എനിക്ക് അവനെ ഉടനെ കാണണം…
എന്താടാ… കാര്യം…നീ ചൂടാകാനും മാത്രം…
അവനെ എന്റെ കയ്യിൽ കിട്ടിയാൽ അവനെ ഞാൻ ഇന്ന് കൊല്ലും ആമാതിരി പണിയാ അവൻ കാണിച്ചു വെച്ചേക്കുന്നേ…
മഹി വാ.. പൊളിച്ചു അവനെ നോക്കി…
എന്താടാ….
കാര്യം നീ അറിഞ്ഞു കാണുമല്ലോ… മഹി….പിന്നെ എന്തിനാടാ ഒന്നും അറിയാത്ത പോലെ ഒരു എക്സ്പ്രഷൻ..
അവന്റെ ദേഷ്യത്തിലുള്ള ശബ്ദം കേട്ട് ഓഫീസിലെ സ്റ്റാഫ് ഇടക്കിടെ ക്യാബിനിലേക്ക് നോക്കുന്നുണ്ട്… അത് കണ്ടതും മഹി പറഞ്ഞു.. പൊന്നളിയ നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകാം അവിടെ ചെന്നിട്ട് സംസാരിക്കാം…
പവി അപ്പോഴും കലിപ്പിൽ ആണ്..
അവൻ നിത്യേ വിളിച്ചു അത്യാവശ്യ ഫയൽ എന്തെകിലും ഉണ്ടെകിൽ മെയിൽ ചെയ്യാൻ പറഞ്ഞിട്ട് പവിയോടൊപ്പം ഫ്ലാറ്റിലേക്ക് പോയി..
നീ എന്നെ അവിടുന്ന് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്.. ആ പുന്നാര മോന്റെ സ്വഭാവം ആരും അറിയാതിരിക്കാൻ അല്ലെ…
എടാ.. കോ പ്പേ എനിയ്ക്കു ഒന്നും അറിയില്ല… നീ അവൻ എന്തോ ചെയ്തെന്ന ഈ പറയുന്നേ…
ദേ.. മഹി… എനിക്ക് നാക്കു ചൊറിഞ്ഞു വരുന്നുണ്ട്… അവൻ ചെയ്തു കൂട്ടിയതെല്ലാം നിനക്കൂടി അറിയാം..
പിന്നേം നീ എന്നോട് ഒരുമാതിരി മറ്റേടത്തെ സംസാരം സംസാരിക്കല്ലേ….
അവൻ കാരണം എന്റെ പെങ്ങൾ ഇപ്പോൾ മാനസികമായി തകർന്നിരിക്കുകയാ… അവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊ ല്ലും ഞാൻ….
നിന്റെ പെങ്ങൾക്ക് എന്തുപറ്റി…..
പവി കലിപ്പിൽ അവനെ നോക്കി…
ദൈവമേ ഇവൻ എന്തെകിലും പൊല്ലാപ്പ് ഉണ്ടാക്കി വെച്ചോ? ഒന്നാമതെ ഇവിടെ കാമുകിമാര് കൂടുതലാ… ഇനി അവിടെ ചെന്നിവൻ …..
ഹേ… അവൻ അങ്ങനെ ഒന്നും ചെയ്യില്ല…. അവൻ അത്തരക്കാരൻ അല്ല….
എടാ…. സത്യമായിട്ടും എനിക്ക് ഒന്നും അറിയില്ല.. അവൻ നാട്ടിൽ പോയി വന്നതിൽ പിന്നെ അധികം മിണ്ടാൻ പറ്റിയില്ല… തിരക്കിൽ ആയി പോയി.. അതുമല്ല അവൻ ഒന്നും പറഞ്ഞതും ഇല്ല….
എടാ.. അപ്പോൾ അവൻ കല്യാണം കഴിച്ച ആ കുട്ടി എന്തിയെ….
അതിനേം അവൻ കൊണ്ടുവന്നില്ലേ….
ഹോ…. എനിക്ക് ഓരോന്നാലോചിച്ചിട്ട് പ്രാന്ത് പിടിക്കുന്നു പവി തലമുടിയിൽ വിരൽ കൊരുത്തു വലിച്ചു കൊണ്ട് സോഫയിൽ വന്നിരുന്നു…
ദക്ഷ് കല്യാണം കഴിച്ചോ? ഈ പവി എന്ത് വിവര കേടൊക്കെയാ ഈ വിളിച്ചു പറയുന്നേ…
മഹി പതിയെ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപോയി..
അത് കേട്ടു പവിക്കു ദേഷ്യം വന്നു…. അവൻ ദേഷിച്ചു ബാഗിൽ നിന്നും ഒരു കവർ എടുത്ത് അവനു നേരെ എറിഞ്ഞു .
നോക്കടാ തെണ്ടി..കണ്ണുതുറന്നു…നോക്കെടാ…പവി അലറി..
ഇവനു എന്താ പ്രാന്താണോ? എന്ന് ചിന്തോച്ചുകൊണ്ട് മഹി ആ കവർ തുറന്നു..
അതിലെ ഫോട്ടോസ് കണ്ട് മഹി ഞെട്ടി…
ദക്ഷിനൊപ്പം വിവാഹവേഷത്തിൽ ഉള്ള വാമിയുടെ ഫോട്ടോസ് ആയിരുന്നു അത്..
എടാ… ഈ കൊച്ചു നമ്മുടെ വേണി ചിറ്റേടെ റിലേറ്റീവ്ന്റെ മകൾ വാമിക അല്ലെ…
അത് കേട്ടു പവി ഞെട്ടി…
വാമി.. ഇവിടെ ഉണ്ടോ? ആരുടെ…. റിലേറ്റീവ് ആണെന്നാ നീ പറഞ്ഞെ….
വേണി ചിറ്റേടെ….
പിന്നെ വേണി ചിറ്റേടെ റിലേറ്റീവ് അതും വാമിക ജിതേന്ദ്രൻ…
ഇവൾ ഭൂമികയുടെ അനിജത്തിയാ….
മഹി…. ആലോചിച്ചു നിൽക്കുന്ന കണ്ടതും പവി പറഞ്ഞു…
നീ ഇപ്പോൾ ചിന്തിക്കുന്ന തന്നെ…. ദീക്ഷിതേട്ടൻ കെട്ടാനിരുന്ന പെണ്ണിന്റെ അനുജത്തി…
എടാ….. ആ കൊച്ചിനെ ഇവൻ എന്തിനാടാ കെട്ടിയെ…
നടന്നസംഭവവികാസങ്ങൾ പവി അവനോട് പറഞ്ഞു…
എടാ… അവൾക്കു 18 വയസ്സേ ഉള്ളോ…
ആ ഉള്ളു…
ദക്ഷിന്റെ കൂടെ ചേർന്ന് വിവേകിനു എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി.. അവനു ഒരു മകൾ ഉള്ളതല്ലേ…
മഹിക്കു പലതും കൂടിവായിക്കുമ്പോൾ ഒളിഞ്ഞിരുന്ന സത്യങ്ങൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി..
നീ ഉടനെ പോകുന്നുണ്ടോ?
ഞാൻ അവനെ കാണാതെ പോകുന്നില്ല.. പിന്നെ എനിക്ക് വാമിയെ ഒന്ന് കാണണം
പാറുന്റെ അവസ്ഥ അവളെ പറഞ്ഞു മനസ്സിലാക്കണം..
മ്മ്….
പിന്നെ തിരിച്ചു പോകുന്നതിനു മുൻപ് എനിക്ക് അച്ഛനെ പോയി ഒന്ന് കാണണം…
പവി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു..
രണ്ടു ദിവസം മഹി ഓഫീസിലേക്ക് പോയില്ല… ദക്ഷ് വിളിച്ചിട്ട് അവൻ കാൾ എടുത്തില്ല..
നിത്യ ഓഫീസിൽ നിന്ന് അവനെ വിളിച്ചെങ്കിലും അവൻ മറുപടി ഒന്നും പറയാതെ കാൾ വെച്ചു.. അത് അവൾക്കു വല്ലാത്ത സങ്കടം ആയി…
മഹിയുടെ ചിന്ത മുഴുവൻ വാമിയെ കുറിച്ചായിരുന്നു…
അവൻ ഫോൺ എടുത്തു സത്യ അങ്കിളിനെ വിളിച്ചു… കുറച്ചു നേരം സംസാരിച്ചിട്ടവൻ ഫോൺ വെച്ചു…
അവന്റെ സംസാരം കേട്ട് നിന്ന പവി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു… അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു..ഉറപ്പിച്ചു…
അടുത്ത ദിവസം ഉച്ചകഴിഞ്ഞു ദക്ഷ് തിരിച്ചു വന്നു…അവൻ അകത്തേക്ക് വരുമ്പോൾ വാമിയുടെയും റിച്ചുവിന്റെയും റിഷിയുടെയും ബഹളം കേൾക്കാ മായിരുന്നു .. അവൻ ചെന്നു കതകു തുറന്നതും കണ്ടത് റിച്ചുവിനും റിഷിക്കും ഒപ്പം കണ്ണ് കെട്ടി കളിക്കുന്ന വാമിയെ ആണ്.. പിള്ളേരെ പിടിക്കാനായി വാമി ആഞ്ഞതും അവർ ചിരിച്ചു കൊണ്ട് ഓടി…
അയ്യോ ചേച്ചി… ഞങ്ങളെ പിടിച്ചില്ലേ…. ചേച്ചി തോറ്റു.. അതും പറഞ്ഞു അവർ പുറത്തേക്ക് ഓടി… ഞാൻ അങ്ങനെ തോക്കുല്ല അതും പറഞ്ഞവൾ പിടിച്ചത് ദക്ഷിനെ ആയിരുന്നു…
റിച്ചുവും …റിഷിയും അല്ലല്ലോ പിന്നെ ഇതാരാണ് …. അവന്റെ മുഖത്ത് കൈ വെച്ചു പരതി കൊണ്ട് അവൾ ചോദിച്ചു…..
അവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ അവന്റെ കവിളിലും കണ്ണിലും അവിടെ നിന്നു മൂക്കിലേക്കും ഒരു ചിത്രകാരനെപോലെ തഴുകി കടന്നുപോയി …. അവന്റെ ചെഞ്ചോടിയിൽ പുഞ്ചിരി തങ്ങി…
എന്തോ ആലോചിച്ചത് പോലെ അവൾ വിരലുകൾ മടക്കി പിടിച്ചു കൊണ്ട്….
അയ്യോ…. ഇതു വേറെ ആരോ ആണല്ലോ…..
അവന്റെ കണ്ണുകൾ ആ സമയത്ത് അവളുടെ വിടർന്ന ആദരങ്ങളിലേക്ക് ആയിരുന്നു…. പെട്ടന്നവൾ ചുണ്ട് കടിച്ചു പിടിച്ചുകൊണ്ടു …. കണ്ണിൽ കെട്ടിയ തുണി പിന്നിൽ നിന്നും വലിച്ചഴിച്ചു..കൊണ്ട് .നോക്കിയത് ദക്ഷിന്റെ മുഖത്തേക്ക് ആയിരുന്നു..
അയ്യോ…. ഈ രക്ഷസനോ…. ഇങ്ങേര് എപ്പോൾ വന്നു..പുറത്തേക്കു ഉന്തിവന്ന കണ്ണുകളോടെ അവനെ നോക്കി കൊണ്ട് അവൾ പേടിയോടെ പുറകിലേക്ക് മാറി നിന്നു…അവൻ അവളുടെ നീല മിഴികളിലേക്ക് നോക്കി കൊണ്ട് അടുത്തേക്ക് വന്നു… അവൾ പിന്നിലേക്ക് നീങ്ങി ചെയറിൽ തട്ടി വീഴാൻ പോയതും അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവളുടെ കാലിൽ ചവിട്ടി പിടിച്ചു.. അവന്റെ ഷൂവിനടിയിൽ അവളുടെ പാദങ്ങൾ ഞെരിഞ്ഞമ്മർന്നു ….
അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി…അവളുടെ നോട്ടത്തിനനു സരിച്ചുഅവൻ ഇടുപ്പിലെ പിടുത്തത്തിന്റെ ശക്തി കൂടി … അവൾ വേദനയോടെ അവന്റെ കൈ മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു… അതിനനുസരിച്ചു അവൻ ഇടുപ്പിലെ പിടി മുറുക്കുകയും കാലിൽ അമർത്തി ചവിട്ടി പിടിക്കുകയും ചെയ്തു..കൊണ്ടിരുന്നു….
എന്റെ കണ്ണാ…. എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്…..
അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിന്ന ശബ്ദം കേട്ട് അവൻ അവളെ നോക്കികൊണ്ട് പുറത്തേക്കിറങ്ങി…
ആഹ്….അവൾ വേദനയോടെ ആ ചെയറിലേക്ക് ഇരുന്നു…
പാദത്തിലേക്ക് നോക്കി… ആഹ്…. വല്ലാതെ വേദനിക്കുന്നു..അവന്റെ ഷൂവുകൾ തീർത്ത കലാവിരുത് നല്ലരീതിയിൽ തെളിഞ്ഞു കിടപ്പുണ്ട്…എന്റെ കണ്ണാ…. ഈ രാക്ഷസൻ ഇങ്ങനെ ചവിട്ടി അരച്ചാൽ എനിക്ക് പാദത്തിൽ വിരലുകൾ കാണില്ല… എല്ലാം ചമ്മന്തി പരുവത്തിൽ ആയിട്ടുണ്ട്… ഹോ ഒടുക്കത്തെ വേദനയും..
മഹിയുടെ കാറിൽ നിന്നിറങ്ങുന്ന ഡാഡിയെയും ചിറ്റപ്പനെയും (അനന്ത മൂർത്തി )കണ്ട് അവനൊന്നു ഞെട്ടി….
മഹിയെ നോക്കി… അവൻ ആണെങ്കിൽ മൈൻഡ് പോലും ചെയ്യുന്നില്ല..
ദക്ഷിനു അത് കണ്ട് ദേഷ്യം വരുന്നുണ്ടായിരുന്നു..
ഡാഡി അവനെ നോക്കി കൊണ്ട് അകത്തേക്ക് കയറി…
അനന്താ……. വേണിയെ…. വിളിക്ക്….. അയാളുടെ ഉറച്ച ശബ്ദം അവിടമാകെ പ്രതിദ്വാനിക്കുന്ന പോലെ തോന്നി….
ദക്ഷ്… നടന്നു മഹിക്കടിത്തേക്ക് പോയി….
എടാ…. എന്താടാ കാര്യം ഡാഡി നല്ല ചൂടിൽ ആണെല്ലോ….
അതിനു മറുപടി പറയാതെ മഹി അവനെ തീഷ്ണമായി നോക്കി….
എന്തുവാടെ…. നീ നോക്കി പേടിപ്പിക്കുന്നെ…
പേടിപ്പിക്കാതെ കാര്യം പറയടാ…കോ പ്പേ…
പെട്ടന്ന് ഡാഡിയുടെ ശബ്ദം കേട്ടു…
മഹി…….
പെട്ടന്ന് തന്നെ മഹി ദക്ഷിനെ നോക്കാതെ അകത്തേക്ക് കയറി…
ഇവന് ഇത് എന്തുപറ്റി….
ഇത്തവണ മീറ്റിംഗിൽ മിസ്റ്റേക്ക് ഒന്നും താൻ വരുത്തിയില്ലല്ലോ…. അതും ആലോചിച്ചു നിന്നപ്പോഴാണ് ഡാഡി വീണ്ടും വിളിച്ചത്…
ദക്ഷേ……. ആ ശബ്ദത്തിൽ തന്നെ ഉണ്ടായിരുന്നു അവനോടുള്ള സകല കലിയും…
തുടരും