ദക്ഷാവാമി ഭാഗം 40~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാമി വാഷ് റൂമിൽ    കയറുമ്പോൾ   മീര  പുറത്തു നിന്നുപെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്.. അവൾ ഫോണുമായി പുറത്തേക്കു നടന്നു..?വാമി ഡ്രസ്സ്‌ ക്ലീൻ ചെയ്തു   മീരയെ  നോക്കുമ്പോൾ അവിടെ  എങ്ങും കണ്ടില്ല… ഈ ചേച്ചി ഇതെവിടെപ്പോയി  എന്നും പറഞ്ഞു അവൾ  മുന്നോട്ടു നടന്നു…

എന്റെ കണ്ണാ.. ഞാൻ പെട്ടല്ലോ? ഇതിപ്പോ എവിടെക്കാ പോകേണ്ടത്.. ഇവിടെ മുഴുവൻ വഴിയാണല്ലോ… ഞാൻ അതിലെ ആണോ വന്നത്   അതോ ഇതിലെ  ആണോ വന്നത്.. അവൾ സൈഡിലേക്ക് നോക്കിയപ്പോഴാണ് ദക്ഷിനെ   മിന്നായം പോലെ ഒന്ന് കണ്ടത്..

ഹോ ആ രാക്ഷസനേ അല്ലെ ആ പോയത് .അവൾ അവനെ കണ്ട വഴിയിലൂടെ പതിയെ നടന്നു.. കാലിന്റെ വേദന  അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു.. ഇടക്കിടെ അവൾ  വേച്ചു വീഴാൻ പോയി… എന്റെ കണ്ണാ.. എന്ത് കുന്തം  പിടിച്ച ചെരുപ്പാണിത്… ഇവരൊക്കെ എങ്ങനെ ഇതും ഇട്ടു ഇത്ര  സിമ്പിൾ ആയി നടക്കുന്നു..ഒരുവിധത്തിൽ  അവൾ ചുമരിൽ പിടിച്ചു നടന്നു…. ഈ രാക്ഷസൻ ഇത്ര  പെട്ടന്ന് എങ്ങോട്ട്   പോയി  എന്നും  പറഞ്ഞവൾ സൈഡിലേക്ക് നോക്കി…. നോക്കിയതും കണ്ട  കാഴ്ച അവളെ കുറച്ചു സമയത്തേക്ക്   നിശ്ചല  ആക്കി കളഞ്ഞു…ദക്ഷിനെ   കിസ്സ് ചെയ്തു കൊണ്ട്  സമീറ   ഇടം  കണ്ണിട്ടു  വാമിയെ നോക്കി…

ഒരു നിമിഷം   എന്ത് ചെയ്യണമെന്നറിയാതെ    സ്തംഭിച്ചു നിന്നു..

വാമി……

പെട്ടന്ന് പിന്നിൽ നിന്നുള്ള മീരയുടെ വിളികേട്ടു  തിരിഞ്ഞു അവൾക്കടുത്തേക്ക്  നടന്നു.. പലപ്പോഴും  സ്പീഡിന് നടക്കാൻ  ശ്രെമിച്ചു അവൾ  വീഴാൻ പോയി.. അപ്പോഴേക്കും മീര വന്ന അവളെ പിടിച്ചു…

താൻ  ഇതെവിടെ പോയതാ…ഞാൻ എവിടെഎല്ലാം നോക്കി… ഞാൻ ചേച്ചിയെ കാണാതെ   വന്നപ്പോൾ.. കരച്ചിലോടെ  പറയുന്ന വാമിയെ മീര  കെട്ടിപിടിച്ചു..താൻ എന്തൊരു സില്ലി ഗേൾ  ആണ്.. അതിനാണോ തനിങ്ങനെ കരയുന്നെ..

ഞാൻ … തനിക്കു വേണ്ടി മഹി സർ  പറഞ്ഞിട്ട് ദാ.. ഈ ഷൂ വാങ്ങാൻ പോയതാണ്..

അവൾ നീട്ടിയ കവറിൽ നിന്നും …ഷൂ  എടുത്തു വാമി പതിയെ  ഇട്ടു… എന്നാൽ വാ പോകാം.. മ്മ്..വാമി തലയാട്ടി…

കുറച്ചു മുന്നോട്ട് നടന്നിട്ട് താൻ  നേരത്തെ പോയ  വഴിയിലേക്ക് അവൾ ഒന്ന് പാളി നോക്കി…

ഇല്ല… അവിടെ  ആരും ഇല്ല.. പക്ഷെ കുറച്ചു മുൻപ് താൻ കണ്ട  കാഴ്ച  അവളെ വല്ലാതെ  ഡിസ്റ്റർബ് ചെയ്തു. കൊണ്ടിരുന്നു…

ഇതേ സമയം  ദക്ഷ്…. ഛെ…. വാമിയെ കാണാതെ   തിരക്കി    ചെന്നതായിരുന്നു അവൻ.. അപ്പോഴാണ് അവിടെ മീരയെ കണ്ടത്.. തിരിച്ചു പോകാൻ തുടങ്ങിയപ്പോഴാണ്  സമീറ   അവനെ വിളിച്ചത്… തനില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ല… അവൾ മരിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി പെടുത്തിയപ്പോൾ അനുനയിപ്പിക്കാനായി സംസാരിച്ചു വന്നതാണ്  ഇവിടേക്ക്…
ഒട്ടും പ്രതീക്ഷിക്കാതെ  ആണവൾ  തന്നെ കിസ്സ് ചെയ്തത്…

ഒരു വിധത്തിൽ ആണ് അവളുടെ മുന്നിൽ നിന്നും വലിഞ്ഞത്… ഇതെങ്ങാനം… ആരെങ്കിലും കണ്ടിരുന്നെങ്കിൽ.. ആരും വേണ്ട.. മഹി.. അറിഞ്ഞാൽ മതി.. ഇന്നത്തോടെ  തീർന്നേനെ  എല്ലാം..

ഇതിപ്പോ ഇവൾ എന്നെ വിടാതെ   പിന്തുടരുകയാണല്ലോ….

അപ്പോഴാണ്  വാമിയും മീരയും അങ്ങോട്ട് വന്നത്… ദക്ഷിന്റെ നോട്ടം കണ്ടതും  എന്തുകൊണ്ടോ വാമിക്ക് ദേഷ്യം തോന്നി..അവൾ പതിയെ  നിത്യയുടെയും  മഹിയുടെയും അടുത്തേക്ക് നടന്നു.. ഇപ്പോൾ  മോൾ ഒക്കെ അല്ലെ.. മഹി ചിരിയോടെ ചോദിച്ചു.. മ്മ്.. താങ്ക്സ്  ഏട്ടാ…

അതെ താങ്ക്സ് അവിടെ അല്ല  ഇവിടെയാ.. നിത്യ  കള്ള  ചിരിയോടെ പറഞ്ഞു..

മ്മ്… ഇവൾ പറഞ്ഞിട്ടാ  ഞാൻ  ഷൂ വാങ്ങിച്ചേ…

താങ്ക്സ്.. ചേച്ചി…

താങ്ക്സിന്റെ കാര്യം ഒന്നുല്ല.. നീ എന്റെ  അനിയത്തി അല്ലെ…

പെട്ടന്ന് വാമിയുടെ കണ്ണുകൾ നിറഞ്ഞു..

അയ്യോ.. എന്ത് പറ്റി… ഞാൻ.. ഒന്നും പറഞ്ഞില്ലല്ലോ.. കണ്ണ് നിറയ്ക്കാതെടാ..

അപ്പോഴേക്കും ദക്ഷ് അവിടേക്കു വന്നു..

ഇവളുടെ   സ്നേഹനിധിയായ   ചേച്ചിയെ ഓർത്തു കരയുന്നതാ… അവൻ പുച്ഛത്തോടെ പറഞ്ഞു.. നിത്യ എന്തോ ചോദിക്കാൻ വന്നതും   മഹി അവളെ തടഞ്ഞു..

അവിടുന്ന് ഫുഡും കഴിച്ചു   ചിറ്റയോടും  ഡാഡിയോടും  യാത്ര  പറയുമ്പോൾ വാമിയുടെ കണ്ണ് നിറഞ്ഞിരുന്നു..

അവർ  കാറിൽ  കയറി പോകുമ്പോൾ വേണി  അയാളോട് ചോദിച്ചു..

എന്തിനാണ് സത്യേട്ടാ   അവരെ ഫ്ലാറ്റിലേക്കു മാറ്റിയത്…

അവിടകുമ്പോൾ അവർ പരസ്പരം   മനസ്സിലാക്കാനും ..തുറന്നു സംസാരിക്കാനും  സ്പേസ് കിട്ടും.. പിന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ മഹി ഉണ്ടല്ലോ..

ഓഫീസിനു  തൊട്ടടുത്തായിട്ടാണ്  ഫ്ലാറ്റ് ഉള്ളത്… ഫ്ലാറ്റിലേക്കു കയറുമ്പോൾ മഹി   ദക്ഷിനെ നോക്കി ഒന്ന് ചിരിച്ചു.. അവൻ കലിച്ചു അവനെ നോക്കി പേടിപ്പിച്ചു.

വാമി വാതിൽ തുറന്നിട്ടും അകത്തേക്ക് കയറാതെ  അവിടെ നിന്നു തത്തി കളിച്ചതും   ദക്ഷ് പറഞ്ഞു    കയറി പോടീന്ന്…

അവൾ  അകത്തേക്ക്  കയറി കഴിഞ്ഞു ദക്ഷ്   ഡോർ അടച്ചു..

വലിയ   ഫ്ലാറ്റ് ഒന്നും ആയിരുന്നില്ല അത്..ഒരു റൂം, ചെറിയ  ഒരു കിച്ചൻ, ചെറിയ ഒരു ഹാൾ  പിന്നെ ബാത്ത് റൂം.. ചെറിയ ഒരു ബാൽക്കണിയും…

ഈ ഡാഡിക്കു വേറെ പണിയൊന്നുമില്ല.. ഒരു കുടുസ്സ് മുറി തന്നിരിക്കുന്നു.. നിവർന്നു നിന്നു ശ്വാസം വിടാൻ പോലും പറ്റുന്നില്ല അവൻ ദേഷ്യത്തിൽ ചിറ്റയെ വിളിച്ചു ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു…

നീ  വാമിടെ കൈയിൽ ഒന്ന് കൊടുത്തേ… അവൻ വിളിച്ചതും അവൾ വന്നു ഫോൺ വാങ്ങി… മോളെ ചിറ്റായാ… മോൾക്ക്‌ ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ ആ റൂമിലെ  കാബോഡിൽ ഉണ്ട്.. മോൾ പോയി കുളിച്ചു ഫ്രഷ് ആയി  കിടന്നോ.. ചിറ്റ നാളെ വിളിക്കാം..

അവൾ ഫോൺ കൊടുത്തിട്ട് ഡ്രെസ്സ് എടുക്കാൻ റൂമിലേക്ക്‌ വന്നപ്പോഴാണ്    ഫസ്റ്റ് നെറ്റിനു വേണ്ടി അലങ്കരിച്ചിരിക്കുന്ന ബെഡ് കണ്ടത്…. അവൾ ഒന്ന് പേടിച്ചു കൊണ്ട്   ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി…

അവൾ കുളിച്ചിട്ടു വന്നപ്പോൾ അവനെ അവിടെ കണ്ടില്ല… അപ്പോഴാണ് കോളിങ് ബെൽ  മുഴങ്ങിയത്…

അവൾ ഒന്ന് പേടിച്ചു..

അവൻ  അപ്പോഴാണ് സിഗററ്റും പുകച്ചുകൊണ്ട് ബാൽക്കണിയിൽ നിന്നും വന്നത്.. അവൻ ടവലും എടുത്തു ബാത്‌റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു… നീന്റെ ചെവി കേൾക്കില്ലേ…നീ പൊട്ടിയാണോ?

കാളിങ് ബെൽ മുഴങ്ങുന്നത്  കേട്ടില്ലേ… മഹി  ആയിരിക്കും പോയി തുറക്കെടി.. അതുംപറഞ്ഞവൻ  ബാത്‌റൂമിന്റെ ഡോർ വലിച്ചടച്ചു…

അവൾ വേഗം പോയി വാതിൽ തുറന്നു….

മുന്നിൽ നിൽക്കുന്ന സമീറയെ  കണ്ടു അവളൊന്നു ഞെട്ടി.. അപ്പോഴേക്കും അവളെ തട്ടി മാറ്റികൊണ്ട് സമീറ  അകത്തേക്ക് കയറി.. എന്ത് ചെയ്യണ മെന്നറിയാതെ… അവൾ പകച്ചു കുറച്ചു നേരം അങ്ങനെ  തന്നെ നിന്നു…

പിന്നെ ഡോറും  അടച്ചു അവൾ വരുമ്പോൾ സമീറ  സോഫയിൽ കാലുംമേൽ കാലും കയറ്റി ഇരിക്കുകയാണ്… അവളുടെ   ഡ്രെസ്സും ഇരുത്തയും കണ്ട് വാമി ഞെട്ടി..

ബ്ലാക്ക് കളർ  ബോഡി കോൺ ഡ്രസ്സ്‌ ആണ് അവളുടെ വേഷം.. കഴുത്തിറങ്ങി കിടക്കുന്ന ഡ്രെസ്സിൽ കൂടി   അവളുടെ  ക്ലാവെജ് നല്ല രീതിയിൽ കാണാം… അതിന്റെ കൂടെ   കഷ്ടിച്ച്  മുട്ടിനു മുകളിൽ നിൽക്കുന്ന  ഡ്രസ്സ്‌ .. അവൾ ഇരിക്കുന്ന പൊസിഷനിൽ   അതു ഒന്നുകൂടി  തുടയിലേക്ക് ചുരുങ്ങി …

അപ്പോഴാണ് ദക്ഷ് കുളിച്ചു  ഒരു ടർക്കിയും ഉടുത്തു  തലമുടിയിലെ വെള്ളവും കുടഞ്ഞു കൊണ്ട് ഇറങ്ങി വന്നത്…

സമീറയെ കണ്ട് അവൻ ഒന്ന് ഞെട്ടി…. നാശം.. ഇവൾ എങ്ങനെ ഇവിടെ

അവൻ നിന്നു പിറുപിറുത്തു..

ഹേയ് .. ബേബി … എന്നും വിളിച്ചു കൊണ്ട് അവൾ അവനെ ഹഗ് ചെയ്തു…

അവൻ ഒന്ന് പതറിക്കൊണ്ട് വാമിയെ നോക്കി…

വാമി… അവനെ മൈൻഡ് പോലും ചെയ്യാതെ   കിച്ചണിലേക്ക് നടന്നു..

എന്താ.. സമീറ  ഈ കാണിക്കുന്നേ വിട്ടേ… എന്നിട്ട് നീ പോകാൻ നോക്ക്… ദക്ഷ് ശബ്ദം താഴ്ത്തി പറഞ്ഞു… ഇല്ല.. ബേബി … നീ ഇല്ലാതെ ഞാൻ പോകില്ല…

അവളുടെ കുഴഞ്ഞു കുഴഞ്ഞുള്ള സംസാരത്തിൽ നിന്നു തന്നെ   അവനു മനസ്സിലായി അവൾ നല്ല ഫിറ്റ്‌ ആണെന്ന്..

കോപ്പ് ഈ കുരിശു  എങ്ങനെ ഒഴിവാക്കും… വാമിയുടെ മുന്നിൽ തോൽക്കാനും പറ്റില്ല…

അപ്പുറത്താണെങ്കിൽ  മഹിയുണ്ട്  അവൻ  അറിഞ്ഞാൽ പിന്നെ ഡാഡി അറിയും…

അവൻ  ചിന്തിച്ചു നിൽക്കുന്ന കണ്ടതും   സമീറ  പറഞ്ഞു…

ദക്ഷ്   നീ… എന്റെയാ….

എന്റെ മാത്രം…

ദക്ഷിനു ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ ദേഷിച്ചു അവളെ തള്ളി  മാറ്റികൊണ്ട് റൂമിലേക്ക്‌ പോയി അവളും പിന്നാലെ ചെന്നു..

സമീറ.. പ്ലീസ്.. എന്റെ വിവാഹം കഴിഞ്ഞതാണ്… എന്റെ ഭാര്യ ഇവിടെ ഉണ്ട്.. അതിനിപ്പോ എന്താ…. ബേബി … ഞാൻ അവളോട് എല്ലാം പറഞ്ഞതാണ്…അവളും   സമ്മതിച്ചു….

നീ… എന്തു  പറഞ്ഞെന്നെ.. ഞാൻ  എല്ലാം പറഞ്ഞു.. നമ്മുടെ  റിലേഷൻ…

പിന്നെ ഇന്ന് ഹോട്ടലിൽ വേച്ചു അവൾ നേരിട്ട് കണ്ടു…

എന്ത്…

ഞാനും നീയും കിസ്സ് ചെയ്യുന്നത്..

അത് കേട്ട് ദക്ഷ്  ഒന്ന് ഞെട്ടി അവനു ദേഷ്യം വന്നു…

സമീറ   try to understand me… നമ്മൾ ആൾറെഡി   ബ്രേക്കപ്പ് ആയിട്ട് രണ്ടര വർഷം കഴിഞ്ഞു…

Past   is past…

ഞാൻ മറന്നിട്ടില്ല നിന്നെ…എനിക്ക് വേണം നിന്നെ.. നീ ഇല്ലെകിൽ ഞാൻ മരിച്ചു പോകും..എനിക്ക് ഇഷ്ടമാടാ നിന്നെ….

നിന്റെ ഡാഡ് പറഞ്ഞിട്ടല്ലേ നീ അവളെ കെട്ടിയത്.. അല്ലാതെ നീ ഇഷ്ടപ്പെട്ടു അല്ലല്ലോ കെട്ടിയത്..

നിനക്ക് എന്നെ മറക്കാൻ പറ്റാഞ്ഞിട്ടല്ലേ…

അവൻ എന്തോ പറയാൻ വന്നതും വാമിയെ കണ്ടു പെട്ടന്നവൻ പറയാൻ വന്നത്  നിർത്തികൊണ്ട്  സമീറയെ നോക്കി..

ഹേയ് … ഗേൾ…. നിന്റെ പേരെന്താണ്.. കുഴഞ്ഞു  കുഴഞ്ഞു   അവൾ ചോദിച്ചു…

വാമിക  ജിതേന്ദ്രൻ..

ഓക്കേ ..

ലുക്ക്‌ വാമിക… ഞാൻ ഇവിടെ നിൽക്കുന്നതിൽ നിനക്ക് എന്തേലും പ്രോബ്ലം ഉണ്ടോ..

ഒരു നിമിഷം   അവളുടെ നീല  കണ്ണുകൾ ദക്ഷിൽ തങ്ങി.. പിന്നെ പെട്ടന്നവൾ മിഴികൾ പിൻവലിച്ചു കൊണ്ട്  സമീറയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

എനിക്ക് പ്രശ്നം ഒന്നുമില്ല.. എനിക്കറിയാം  ദക്ഷേട്ടന്റെ  ലവർ ആണ് സമീറയെന്നു…

നിന്നോട്  ഇവൻ പറഞ്ഞിട്ടുണ്ടോ… അതെല്ലാം… ഇവൻ എന്നെ പറ്റിച്ചു അവൾ   അത്യാഹ്ലാദത്തോടെ ദക്ഷിനെ  കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

ദക്ഷ് കലിപ്പിൽ അവളെ നോക്കി..

എന്ത് പറയണം  എന്നറിയാതെ  അവൾ  കാബോഡിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ട് പുറത്തേക്കു നടന്നു…

അവൾ പുറത്തേക്കു പോകുന്നത് നോക്കി കൊണ്ട് ഒന്നും പറയാനാകാതെ  ദക്ഷ് നിന്നു…

കോപ്പ്… ഇവൾ  വന്നു എല്ലാം നശിപ്പിച്ചു… ഇതിപ്പോ പുലിവാലായി…

അവൻ സമീറയെ പിടിച്ചു  മാറ്റികൊണ്ട്  ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി…

അവൻ പോകുമ്പോൾ വാമിയെ നോക്കി എങ്കിലും കണ്ടില്ല… തിരിച്ചു ഡ്രെസ്സും മാറി വന്നിട്ടവൻ   അവളെ കിച്ചണിലും ഹാളിലും നോക്കി  കാണാതെ വന്നപ്പോൾ   അവനൊന്നു പേടിച്ചു… അപ്പോഴാണ് അവൾ  കിച്ചണിൽ നിന്നും  ഹാളിലേക്ക് വന്നത്… ഇവളെ കുറച്ചു മുൻപ് കിച്ചണിൽ നോക്കിയിട്ട് കണ്ടില്ലല്ലോ… ഇവളെന്താ മായാജാലക്കരിയോ?

അവനെ മൈൻഡ് ചെയ്യാതെ  പോകുന്ന അവളെ  അവൻ വിളിച്ചു.. ഡി…… അവൾ തിരിഞ്ഞു നിന്നു..

എടി… നീ…. അവൻ പറഞ്ഞു തീരുന്നതിനു മുന്നേ വാമി പറഞ്ഞു…

ഞാൻ ആരോടും ഇതൊന്നും പറയില്ല…അതോർത്തു പേടിക്കണ്ട….

അതും പറഞ്ഞവൾ സോഫയിൽ ചുരുണ്ടു കൂടി…

ദക്ഷ് കലിപ്പിൽ അവളെ നോക്കി.. രണ്ടും കൂടി എന്റെ പുക കണ്ടേ അടങ്ങു.. കോപ്പ്…

അപ്പോഴേക്കും സമീറ  എഴുനേറ്റു വന്നു.. ബേബി … എന്നും പറഞ്ഞു അവനെ  ചുറ്റിപ്പിടിച്ചു…

വാമിയുടെ മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ  അവൻ അവളെ താങ്ങി എടുത്തു ബെഡിൽ കിടത്തി… അവൾ അപ്പോഴേക്കും ഉറങ്ങി കഴിഞ്ഞിരുന്നു..

അവൻ റൂമിൽ  അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി… വാമിയുടെ റിയാക്ഷൻ അവനെ അത്ഭുതപെടുത്തി… ഇവൾ എന്താ ഇങ്ങനെ?

തൊട്ടടുത്ത റൂമിൽ നിത്യയോട്‌   മഹി   വാമിയുടെയും ദക്ഷിന്റെയും കല്യാണം നടന്ന കാര്യം പറയുകയായിരുന്നു..

അതു അവൾക്കു വിഷമം തോന്നി… അവളെ  സ്വാതത്രയായി  വിട്ടുകൂടായിരുന്നോ? എന്തിനാ  വീണ്ടും ദക്ഷിനു തന്നെ കൊടുത്തത്…

അവൻ താലി കെട്ടിയ പെണ്ണ് അല്ലെ  അവൾ.. അപ്പോൾ അതെങ്ങനെ പറ്റും…

അവരെ തമ്മിൽ ഡിവോഴ്സ്  ചെയ്യിക്കാൻ നോക്കിയാൽ പോരായിരുന്നോ?

ദക്ഷ്  അവന്റെ  പക മറക്കുമോ? എനിക്ക് തോന്നുന്നില്ല…

പിന്നെ സമീറ… അവളുടെ  നോട്ടത്തിൽ പോലും വാമിയോട് ദേഷ്യം ഉള്ളത് പോലെ തോന്നി…

ദക്ഷിനു ചേർന്ന പെണ്ണ് വാമി തന്നെയാണ്… അതെന്താ മഹിയേട്ടാ….അങ്ങനെ പറഞ്ഞെ…

അത് ഒരിക്കൽ നിനക്ക് മനസ്സിലാകും…അതുപോലെ  അവനും മനസ്സിലാക്കും…

നീ ഇപ്പോൾ കിടന്നുറങ്ങിക്കോ… നാളെ നിന്റെ വീട്ടിൽ വരെ പോണം..

തുടരും

Leave a Reply

Your email address will not be published. Required fields are marked *