മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്നും പറഞ്ഞില്ല ചേച്ചി. ദക്ഷേട്ടന് സുഖം ആണോ എന്ന് ചോദിച്ചു… പിന്നെ വേറെ എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും മനസിലായില്ല ചേച്ചി കഴിക്ക് നമുക്ക് പോകാം..
വാമി പറഞ്ഞത് പൂർണമായും വിശ്വസിക്കാതെ നിത്യ ഒന്ന് മൂളി…
ദക്ഷിനോടൊപ്പം ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ … അമ്മയെ കാണാൻ അവൾ ഒരുപാട് ആഗ്രഹിച്ചു… അവൾക്കു എങ്ങനെ എങ്കിലും ഒന്ന് നാടേത്തിയാൽ മതി എന്നായിരുന്നു.. ചിന്ത…
അവൾ ഒരുപാട് സന്തോഷവതി ആയിരുന്നു… ദക്ഷ് ഇടക്കിടെ അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…
ഫ്ലൈറ്റ് ഇറങ്ങി കഴിഞ്ഞതും അവൻ നേരെ പോയത് മേനോന്റെ വീട്ടിലേക്ക് ആയിരുന്നു.. വാമിക്ക് അത് ഒട്ടും ഇഷ്ടം ആയില്ല… അതിന്റെ നീരസം അവളുടെ മുഖത്ത് പ്രകടമായി… അവനെ കണ്ടതും മേനോൻ വന്നുകെട്ടിപിടിച്ചു…. വാമി മുഖം ചുളിച്ചു…
കയറി വാടാ മോനെ… ആന്റിയും ശിവദയും എവിടെ അങ്കിളെ… ഒന്നും പറയണ്ടടാ… തള്ളയും മോളും കൂടി പിണങ്ങി അവളുടെ വീട്ടിൽ പോയി…
ഞാൻ കാരണം ആണോ അങ്കിളെ…അവൻ വിഷമത്തോടെ ചോദിച്ചു… അല്ലടാ.. നിന്റെ അച്ഛൻ കാരണമാ…
ഡാഡിയോ… ആ നിന്റെ താടി തന്നെ….കാരണം…
വാമി അപ്പോഴും മുറ്റത് തന്നെ നിൽക്കുകയാണ്… നീ ഇവളെ കൂടെ പൊറുപ്പിക്കാൻ തന്നെ തീരുമാനിച്ചോ?
ഒന്നും തീരുമാനിച്ചില്ല അങ്കിളെ… നിന്റെ ത ന്തക്കു പ്രാന്താണോ…. ഇവളെ മരുമകളായി ഏറ്റെടുക്കാൻ…
അങ്ങേരു പഴയതെല്ലാം മറന്നു…അങ്ങേരിപ്പോ ഗാന്ധിജിക്ക് പഠിക്കുവല്ലേ….
അതൊക്കെ പോട്ടെ അങ്കിളെ.. ഞാൻ പറഞ്ഞതെല്ലാം കിട്ടിയോ?
എനിക്ക് നാളെ തിരിച്ചു പോണം…
മ്മ്…. കിട്ടിയെടാ…
ആദ്യം തരാനൊന്നു മടിച്ചു.. അതാ ഞാൻ നിന്നെ വിളിച്ചത്…
എന്നെ കണ്ടപ്പോൾ എല്ലാത്തിനും എന്ത് ശൗര്യം ആയിരുന്നെന്നോ…
എന്റെ നാവുള്ളത് കൊണ്ടാണ് പിടിച്ചു നിന്നത്..
അതും പറഞ്ഞയാൾ ഒരു ഫയൽ എടുത്തു അവനു നേരെ നീട്ടി… എന്നാൽ ശെരി അങ്കിളെ ഞങ്ങൾ ഇറങ്ങുകയാ…
അയാൾ വാമിയെ ഒന്ന് നോക്കി അവൾ അയാളെ നോക്കുകപോലും ചെയ്യാതെ കാറിലേക്ക് കയറി…
അവൾ പ്രതീക്ഷിച്ചത് ഇനിയെങ്കിലും വീട്ടിലേക്ക് ആവും പോവുക എന്നാണ് പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് അവൻ ഏതോ ഒരു ഹോട്ടലിലേക്ക് ആണ് പോകാൻ ഡ്രൈവറോട് പറഞ്ഞത്…
അവൾ ഒന്നും പറയാൻ ആവാതെ വിഷമത്തോടെ അവനെ നോക്കി…?ഹോട്ടലിൽ ചെന്നു ഫ്രഷ് ആയി അവർ നേരെ പോയത് സ്കൂളിലേക്ക് ആണ്.. പലരും അവളെ അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്…അപ്പോഴാണ് പാറുവും മാളുവും ലിയയും കൂടി വാമി എന്നും വിളിച്ചു ഓടി വന്നത്…
കുറെ നേരം കെട്ടിപിടിച്ചു അവർ നാലാളും കരഞ്ഞു…?വാമി വീട്ടിലെ കാര്യം ചോദിച്ചതും.. മാളു വിഷമത്തോടെ പറഞ്ഞു.. അപ്പ വലിയ സങ്കടത്തിലാണ്… നീന്റെ വീടിന്റെ അന്തരീക്ഷം ഇപ്പോൾ മരണ വീടുപോലെയാണ്.. നീ അവരെ കാണാൻ വരുന്നില്ലേ… വരണം…. ഞാൻ വരുന്നുണ്ട്…
സർട്ടിഫിക്കറ്റ് വാങ്ങി കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോഴാണ് ദക്ഷിനെ കണ്ടത്… ലിയയും മാളുവും ദേഷ്യത്തോടെ അവനെ നോക്കി.. പാറുവിനും അവനോട് ദേഷ്യം അല്ലായിരുന്നു ഉള്ളത് പിണക്കം ആയിരുന്നു.. അവനെ കണ്ടപ്പോഴേ അവളുടെ പിണക്കം മാറി…
ദേ…ചേട്ടായി ഇവരെല്ലാം പറഞ്ഞത് ചേട്ടായി ഇവളെ ചതിച്ചെന്നാണ്.. ദ്രോഹിക്കാനായിട്ടാണ് കല്യാണം കഴിച്ചത് എന്നൊക്കെ ആണ്.. പക്ഷെ ഞാൻ അതൊന്നും വിശ്വസിച്ചിട്ടില്ല…എനിക്കറിയാം ചേട്ടായി ഇവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നു..
അങ്ങനെ അല്ലെ…. അതോ.. ഇവരൊക്കെ പറഞ്ഞതാണോ ശരി പാറു വിഷമത്തോടെ ചോദിച്ചു…
ഒരു നിമിഷം അവൻ മൗനത്തോടെ മൂന്ന് പേരെയും നോക്കി കൊണ്ട് വാമിക്കാടിത്തേക്ക് വന്നു…
അവളെ ചേർത്ത് പിടിച്ചിട്ടവൻ പാറുവിനോട് പറഞ്ഞു ഞാൻ ഇവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അത് ഇവൾക്കും അറിയാം.. അല്ലെങ്കിൽ പാറു തന്നെ കൂട്ടുകാരിയോട് ചോദിച്ചു നോക്ക്..
അവൾ മാളുവിനെയും ലിയയെയും നോക്കി… താൻ ഇവളോട് സത്യം പറഞ്ഞാൽ വീണ്ടും ഇവൾ മെന്റൽ ഡിപ്രെഷനിലേക്ക് പോയാലോ… അതു പാടില്ല… ഇവളുടെ മുന്നിൽ അഭിനയിക്കുക … അതാണ് നല്ലത്…
നീ പറഞ്ഞതാണ് സത്യം നിന്റെ ദക്ഷേട്ടൻ എന്നെ ഒരുപാട്സ്നേ ഹിക്കുന്നുണ്ടെന്നു അവിടെ ചെന്നു കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്… ഇപ്പോൾ ഞാനും നിന്റെ ചേട്ടനെ സ്നേഹിക്കുന്നുണ്ട്…
കേട്ടല്ലോ… വാമി പറഞ്ഞത് രണ്ടാളും… അവൾ ഇപ്പോൾ ഹാപ്പി ആണ്… വലിയ ഗമയിൽ പറയുന്ന പാറുനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു ലിയയും മാളുവും..
ചേട്ടായി വീട്ടിലേക്കു വരുന്നില്ലേ…
ഇല്ല.. നാളെ മോർണിംഗ് ഫ്ലൈറ്റ്നു തിരിച്ചു പോണം… പിന്നെ അങ്ങ് ചെന്നിട്ട് ഇവൾക് അഡ്മിഷൻ എടുക്കണം അങ്ങനെ കുറെ പരിപാടിസ് ഉണ്ട്..
വാമി വിശ്വാസം വരാത്ത പോലെ അവനെ നോക്കി…
അവൾ എന്താ പഠിക്കാൻ പോകുന്നത്..പാറു വിടാൻ ഭാവമില്ലാതെ ചോദിച്ചു..
എഞ്ചിനീയറിംഗ്…
ലിയ വാമിയെ നോക്കി.. സത്യം ആണോ എന്ന രീതിയിൽ വാമി അറിയില്ല എന്നു കണ്ണുകൾ കൊണ്ടു പറഞ്ഞു..
ഈ പറയുന്നേ ഒക്കെ സത്യമാണോ… ലിയ സംശയത്തോടെ ദക്ഷിനോട് ചോദിച്ചു..
ഞാൻ എന്തിനാ കള്ളം പറയുന്നത് സത്യം ആണ്..അതുകൊണ്ട് അല്ലെ ഞാൻ അവളുടെ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റ് എല്ലാം എടുത്തത്…
വിശ്വാസം വരാതെ മാളു പറഞ്ഞു.. വെറുതെ കള്ളം പറയല്ലേ… അവിടെ ആരും വന്നില്ലല്ലോ വന്നെങ്കിൽ അപ്പ പറഞ്ഞേനെ… അവൻ വേഗം തന്റെ ബാഗിൽ നിന്നും ഒരു ഫയൽ എടുത്ത് അതിൽ നിന്നും വാമിയുടെ id കാർഡും ആധാറും എന്ന് വേണ്ട സകല സാധനങ്ങളും അവരെ കാണിച്ചു…
വാമിക്ക് അപ്പോഴാണ് മനസ്സിൽ ആയത് മേനോൻ കൊടുത്ത ഫയലിൽ ഇതായിരുനെന്നു…
വീട്ടിൽ പോകുമെന്നുള്ള എല്ലാ പ്രതീക്ഷയും അവൾക്കു നഷ്ടപ്പെട്ടു..
അവിടെ ഏത് യൂണിവേഴ്‌സിറ്റി ആണ് ഇവൾ പഠിക്കാൻ പോകുന്നത് ലിയ ചോദിച്ചു..
San Diego
വാമി അവൻ പറയുന്നത് വിശ്വസിക്കണ്ട എന്ന രീതിയിൽ ലിയയെ കണ്ണ് കാണിച്ചു..
കുറച്ചു നേരം കഴിഞ്ഞു അവൻ പറഞ്ഞു .. വാമി .. വാ..പോകാം… വാമി അവരെ നോക്കി…അവരുടെ കണ്ണുകൾ നിറഞ്ഞു.. കൂടുതൽ ഒന്നും പറയാതെ നിറഞ്ഞ മിഴികളോടെ അവനോടൊപ്പം അവൾ കാറിലേക്ക് കയറി… പലവെട്ടം അമ്മയെ കാണാൻ പോകണമെന്ന് പറയാൻ തോന്നിയെങ്കിലും അത് കഴിഞ്ഞു നടക്കുന്ന കാര്യം ഒർത്തു അവൾ ആ ശ്രെമം ഉപേക്ഷിച്ചു….
നേരെ അവർ വന്നത് ഹോട്ടലിലേക്കാണ്… അവിടെ നിന്നും അന്ന് ഉച്ചകഴിഞ്ഞുള്ള ഫ്ലൈറ്റ് നു കാലിഫോണിയ യിലേക്ക് പോയി. നാളെ പോകുന്നുള്ളെന്നു അവരോടൊക്കെ പറഞ്ഞിട്ട് ഇയാൾ തന്നെ പറ്റിച്ചു.. അമ്മ യെയും അച്ഛനെയും കാണാനും പറ്റിയില്ല.. അവരെങ്ങനെ ഇരിക്കുന്നെന്നു പോലും മാളുവിനോട് ചോദിക്കാനും പറ്റിയില്ല..
ഇയാൾ ശരിക്കും ഒരു രാവണൻ ആണ് അതാണ് ഇയാൾക്ക് ചേരുന്ന പേര്..
കാലിഫോർണിയ എത്തി കഴിഞ്ഞു നേരെ അവൻ അവളോട് ഒപ്പം പോയത് ഹോട്ടൽ skylark ലേക്ക് ആണ്..
അവൻ ടാക്സി ഡ്രൈവറോട് ഹോട്ടൽ skylark എന്ന് പറയുന്നത് കേട്ടവൾ ഞെട്ടി .. ഹോട്ടലിലേക്കോ….
അവൾ പേടിയോടെ അവനെ നോക്കി.. അവളുടെ നോട്ടം മിററോറിൽ കൂടി ഡ്രൈവർ ശ്രെദ്ധിക്കുന്നത് കണ്ടതും അവൻ അവളെ ചേർത്ത് പിടിച്ചു… അവൾ ഞെട്ടി പിടഞ്ഞു… അവൾ പിടയുന്നതിനനുസരിച്ചു അവന്റെ പിടുത്തതിന്റെ ശക്തിയും കൂടി..വന്നു
വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു….
കുറെ നേരത്തെ യാത്രയ്ക്ക് ശേഷം കാർ വലിയ ഒരു കെട്ടിട സാമൂചായത്തിന് മുന്നിൽ നിന്നു… കാണുമ്പോൾ തന്നെ അറിയാം ആഡംബരം വിളിച്ചോതുന്ന ഒരു ഹോട്ടൽ ആണെന്ന്…സ്വർണ ലിപിയിൽ skylark എന്ന് എഴുതിയിരിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു… രാത്രി ആയതുകൊണ്ട് തന്നെ വിവിധ നിറത്തിലും രൂപത്തിലുമുള്ള ലൈറ്റ്റുകൾ അതിന്റെ മനോഹാരിത വർധിപ്പിച്ചു… അവൾ പേടിയോടെ ചുറ്റും നോക്കി… അവിടെ ഉള്ളവരുടെ വേഷ വിധാനങ്ങൾ കണ്ട് അവൾ ഞെട്ടി.. അവൾക്കു അവരെ നോക്കാൻ നാണം തോന്നി.. അവൻ നടക്കുന്നതിനു ഒപ്പം അവളും പേടിയോടെ നടന്നു… പെട്ടന്ന് മുട്ടോളം ഡ്രസ്സ് ധരിച്ച ഒരു സ്ത്രീ വന്നവനെ ഹഗ് ചെയ്തു കൊണ്ട് കവിളിൽ കിസ്സ് ചെയ്തു.. അവൾ ഞെട്ടി കണ്ണ് മിഴിച്ചു… എന്റെ കണ്ണാ… എന്തൊക്കെയാ ഇവിടെ നടക്കുന്നത്…അവൾ മിഴിഞ്ഞു വന്ന കണ്ണുകളോടെ അവരെ നോക്കി…
അപ്പോഴേക്കും ഒരു റൂം boy വന്നു കീ അവനെ ഏല്പിച്ചു കൊണ്ട് ചിരിയോടെ അവളെ നോക്കി…
അവൾ പേടിച്ചു അവന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു…
അവൻ അവളെ മൈൻഡ് പോലും ചെയ്യാത്തെ അകത്തേക്ക് കയറി അവൾ പേടിയോടെ അവിടെ തന്നെ നിന്നു…അവൻ അകത്തേക്ക് കയറിയിട്ട് അവളെ കാണാതെ വന്നപ്പോൾ വീണ്ടും ഡോർ തുറന്നുകൊണ്ട് ചോദിച്ചു… നീ അകത്തേക്ക് കയറുന്നില്ലെ … അവിടെ തന്നെ നിൽക്കാൻ പോവണോ… അവൾ പേടിയോടെ അവനെ നോക്കി… അവളുടെ നീല മിഴികളിൽ തങ്ങി നിൽക്കുന്ന ഭയം കണ്ട് അവന്റെ മുഖത്ത് ചെറിയ ഒരു ചിരി വിടർന്നു…
അവൾ പേടിച്ചു അകത്തേക്ക് കയറിയതും അവൻ ഡോർ ലോക്ക് ചെയ്തു അവൾ ഭയന്നു ചുമരിനോട് ഒതുങ്ങി നിന്നു…
അവൻ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് അകത്തേക്ക് പോയി..
അവൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു ചുമരിൽ ചാരി അവിടെ തന്നെ നിന്നു..
എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല..
ഡോറിൽ നിർത്താതെ ഉള്ള തട്ട് കേട്ടു അവൾ ഞെട്ടി.. എന്ത് ചെയ്യണമെന്ന് അവൾക്കൊരു ഊഹവും ഇല്ലായിരുന്നു…
അപ്പോഴേക്കും അവൻ അവളെ തറപ്പിച്ചു നോക്കികൊണ്ട് ഡോർ തുറന്നു…
അകത്തേക്ക് കയറി വന്ന ആളിനെ കണ്ടു അവൾ ഞെട്ടി.. അവനെ നോക്കി..
Dear ……. Why are you late….
അവൾ കൊഞ്ചലോടെ അവനെ ചുറ്റിപ്പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് ചോദിച്ചു……
വാമി… ഞെട്ടലോടെ അവനെയും അവളെയും നോക്കി.. അവളുടെ വേഷം കണ്ടു വാമിക്ക് എന്തോപോലെ തോന്നി… റെഡ് കളർ ബോഡി കോൺ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്..ശ രീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ഡ്രസ്സ് അവളുടെ ശരീര വ ടിവ് നല്ലതുപോലെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു…
വാമിയെ ചൂഴ്ന്നു നോക്കികൊണ്ട് അവൾ അവനോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു…
Hey…. Sweet.. Who is this girl…
Oh. Stella…..This girl… My servent….
വാമി അവന്റെ മുഖത്തേക്ക് നോക്കി.
What?
I can’t believe such a beautiful girl is your maid…
Look at this girl…
So… cute yaar .. looks like a doll.
Look at her eyes.. her blue eyes…so beautiful….
അവനെ വിട്ടകന്നു കൊണ്ട് അവൾ വാമിക്കടുത്തേക്ക് വന്നു…
Hey…. Baby doll….
What is your name…..
അവൾ പേടിയോടെ ചുമരിലേക്ക് ഒതുങ്ങി….
Hey… Man…… won’t she speak….
എന്റെ പൊന്നു സ്റ്റെല്ല നീ വന്നേ…. അവൾക്കു നിന്റെ ലാംഗ്വേജ് മനസ്സിലാകാഞ്ഞിട്ടാ…
ഞാൻ അവളോട് മലയാളത്തിൽ സംസാരിക്കാമെടാ… വേണ്ട സ്റ്റെല്ല… നീ ഒന്ന് വന്നേ…
അവൻ അവളെ ചുറ്റി പിടിച്ചുകൊണ്ട് റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു ….
സമീറ ഇതൊന്നും അറിയുന്നില്ലേ…. ഈ വൃത്തികെട്ടവന്റെ സ്വഭാവം , വാമി മനസ്സിൽ പറഞ്ഞു….
എന്റെ കണ്ണാ… ഇവിടുന്നു എങ്ങനെയാ ഒന്ന് രക്ഷപെടുക…
ഇവിടുന്നു എങ്ങോട്ടെങ്കിലും പോയാലോ….
അവൾ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി… കുറച്ചു നടന്നതും എതിരെ ഒരു സായിപ്പ് വരുന്നു… അവളോട് അയാൾ എന്തൊക്കെയോ ചോദിച്ചു…എന്ത് പറയണമെന്നറിയാതെ അവൾ ഞെട്ടി പേടിച്ചു വിറച്ചു ഒറ്റ ഓട്ടം ആയിരുന്നു.. ആ ഓട്ടം അവസാനിച്ചത് റൂമിൽ ആയിരുന്നു..ഡോർ ലോക്ക് ചെയ്തു അവൾ താഴേക്കു ചുരുണ്ടു കൂടി ഇരുന്നു…അവൾ പതിയെ മയങ്ങി പോയി….
എന്തൊക്കെയോ ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്… ഒരു നിമിഷം അവൾക്കൊന്നും മനസ്സിലായില്ല.. അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടു അവൾ ഒന്ന് ഞെട്ടി… പെട്ടന്നവൻ ദേഷ്യത്തിൽ അവളെ വിളിച്ചു…
തുടരും