ദേഷ്യത്തോടെ അത് കേട്ട് അവളെ ഒന്നു നോക്കി അവിടെ നിന്ന് നടന്നകന്നു.. “” വേണ്ടെങ്കിൽ വേണ്ട ആരും അറിയാതെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് മറ്റുള്ളവരെ പോലെ സുഖിച്ചു ജീവിക്കണം…..

എഴുത്ത്:-ജെ കെ

ദൂരെയുള്ള കോളേജിൽ പഠിക്കണം എന്ന് വളരെ നിർബന്ധമായിരുന്നു.. വീടിനടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും അവിടെ വേണ്ട എന്ന് പറഞ്ഞ് വാശിപിടിച്ചത് മനസ്സിൽ ചില കാര്യങ്ങൾ കണക്കുകൂട്ടിയിട്ടാണ്.. കാരണം നാട്ടിലുള്ള കോളേജിൽ തന്റെ കൂടെ പഠിച്ച ഒരു വിധം എല്ലാ കുട്ടികളും ചേരുന്നുണ്ട്.. അവർക്കെല്ലാവർക്കും തന്നെ കുറിച്ച് ശരിക്കും അറിയും..

താൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എന്നും അമ്മ കണ്ടവരുടെ അടുക്കളയിൽ പാത്രം കഴുകുകയാണ് തന്നെ വളർത്തുന്നത് എന്നും എല്ലാം അവർക്ക് കൃത്യമായി അറിയാം. അതിന്റെ ഒരു അവജ്ഞ എന്നും അവർക്ക് തന്നോട് ഉണ്ടായിരുന്നു.. അങ്ങ് ദൂരെ ടൗണിൽ ഉള്ള കോളേജിൽ ആണെങ്കിൽ ഇവിടെയുള്ള ആരും ചേരുന്നില്ല.. അതുകൊണ്ടുതന്നെ താൻ ഇത്രയും പാവപ്പെട്ട വീട്ടിൽ നിന്ന് ആണ് വരുന്നത് എന്നുള്ള കാര്യം അവിടെ ആർക്കും അറിയില്ല… അങ്ങനെ കോളേജ് ജീവിതം അടിച്ചുപൊളിക്കാം എന്നൊക്കെയായിരുന്നു അവളുടെ ധാരണ..

അമ്മയെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ് പെട്ടെന്ന് ജോലി കിട്ടുന്ന വളരെയധികം ശമ്പളം കിട്ടുന്ന ഒരു കോഴ്സ് ആ കോളേജിൽ മാത്രമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ പാവം വിശ്വസിച്ചു… അവിടേക്ക് അഡ്മിഷന്റെ കാര്യത്തിന് കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ ബന്ധത്തിൽ തന്നെയുള്ള അകന്ന ഒരു മാമനെ ആണ്.. അവർ പണക്കാരാണ് മാമനെ സോപ്പിട്ട് മാമനെ ഇതിനുള്ള വിവരം ഉള്ളൂ എന്നൊക്കെ പറഞ്ഞപ്പോൾ പിന്നെ മാമ മുന്നിൽ ഇറങ്ങി.. അല്ലെങ്കിലും കയ്യിൽ നിന്ന് പൈസ ആവാത്ത കാര്യത്തിന് എല്ലാം മാമ മുന്നിൽ വരും..

മാമയുടെ കാറിൽ ആണ് പോയത് ദമയിൽ കോളേജിൽ ഇറങ്ങി അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം തീർത്ത് മാമ അവിടെയുള്ള ഹോസ്റ്റലിൽ എന്നെ ചേർത്ത് തിരികെ പോയി.

എന്നാൽ എന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറം ആയിരുന്നു അവിടെ ഉള്ളവർ വളരെ സമ്പന്നർ അവർക്കിടയിൽ പിടിച്ചു നിൽക്കണം എന്നുണ്ടെങ്കിൽ വെറുതെ ഒരു നുണ പറഞ്ഞാൽ മാത്രം പോരാ എന്ന് മനസ്സിലായി..

എന്റെ കയ്യിൽ ഉണ്ടായിരുന്നത് അമ്മ എവിടെ നിന്നൊക്കെയോ കടം വാങ്ങി അമ്മയുടെ കഴുത്തിൽ കിടക്കുന്ന ചെയിൻ പോലും പണയം വെച്ച് തന്ന കുറച്ചു പൈസയാണ്.. അത് ഫീസ് അടയ്ക്കാൻ വേണ്ടി തന്നതാണ് എന്നാൽ ആ തുകയേക്കാൾ ഇരട്ടിയാണ് ഇവരുടെ ഓരോ കുട്ടികളും ഓരോ ദിവസവും സാധനങ്ങൾ വാങ്ങാൻ വേണ്ടി കളയുന്നത്.

ലക്ഷ്വറി ഹോട്ടലിലും മറ്റും കയറുമ്പോൾ അവർ എന്നെ വിളിക്കും പക്ഷേ കൂടെ പോകാറില്ല കാരണം ഒരു ദിവസം അവർ ചെലവ് ചെയ്താൽ അടുത്തദിവസം അവരുടെ ചെലവ് ഞാൻ കൊടുക്കേണ്ടിവരും. എന്റെ കയ്യിൽ അത്രയും തുക ഇല്ല…

ശരിക്കും എല്ലാവരോടും ദേഷ്യം തോന്നി ഇത്രയും ദാരിദ്ര്യത്തിൽ എന്നെ കൊണ്ടുപോയി ഇട്ടതിന്… അപ്പോഴാണ് എന്റെ ഒരു കൂട്ടുകാരി എന്റെ അരികിലേക്ക് വരുന്നത്.. എന്റെ അവസ്ഥയെല്ലാം അവളുടെ വായിൽ നിന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി ആരോടും പറയാതെ വച്ചിരിക്കുന്ന കാര്യങ്ങളാണ് അവൾ ചോദിക്കുന്നത്..

നിനക്ക് കയ്യിൽ പണം ഒന്നുമില്ല അല്ലേ ഇവിടെയുള്ള കുട്ടികൾ സുഖിക്കുന്നത് കണ്ടിട്ട് അസൂയയും ഉണ്ട് അല്ലേ… അവരെക്കാൾ നന്നായി ജീവിക്കാൻ ഞാൻ നിനക്കൊരു മാർഗം പറഞ്ഞുതരാം.. ആരും അറിയില്ല കയ്യിൽ ധാരാളം പണവും വരും..!!

അവൾ അത് പറഞ്ഞപ്പോൾ എന്താണ് ആ മാർഗ്ഗം എന്ന് ചോദിച്ചു..

ഭംഗിയുള്ള കോളേജ് സ്റ്റുഡൻസിന്റെ ശ*രീരത്തിന് ആവശ്യക്കാർ ഏറെയുണ്ട്.. അത് വിൽക്കാൻ തയ്യാറായാൽ കൈ നിറയെ പണം കിട്ടും വില കൂടിയ വസ്ത്രങ്ങൾ കിട്ടും… എന്ത് ആവശ്യപ്പെടുന്നു അതെല്ലാം അവർ തരും!!”

ദേഷ്യത്തോടെ അത് കേട്ട് അവളെ ഒന്നു നോക്കി അവിടെ നിന്ന് നടന്നകന്നു.. “” വേണ്ടെങ്കിൽ വേണ്ട ആരും അറിയാതെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് മറ്റുള്ളവരെ പോലെ സുഖിച്ചു ജീവിക്കണം എന്നുണ്ടെങ്കിൽ ഒന്ന് കണ്ണടച്ചാൽ മതി ഇതിൽ പലരും അത് ചെയ്തു പൈസ ഉണ്ടാക്കിയവരാണ്… എന്നെല്ലാം അവൾ പറഞ്ഞപ്പോൾ മനസ്സ് ചഞ്ചലപ്പെടാൻ തുടങ്ങി ഒടുവിൽ സമ്മതിച്ച് അവളുടെ കൂടെ ചെന്നു..

ഒരു വലിയ ഹോട്ടൽ മുറിയിലേക്കാണ് അവൾ എന്നെ കൊണ്ടുപോയത് ഒരു ലക്ഷ്വറി റൂമിൽ ഇരുത്തി കസ്റ്റമർ ഇപ്പോൾ വരും എന്ന് പറഞ്ഞു… നീ പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല അവരോട് കോ*ണ്ടംസ് യൂസ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്!!

എന്നുകൂടി പറഞ്ഞപ്പോൾ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി… എനിക്ക് പോണം എന്ന് പറഞ്ഞപ്പോൾ ഇനി പറ്റില്ല എല്ലാം സമ്മതിച്ചു വന്നതാണ് കസ്റ്റമർ വലിയ ഒരു ബിസിനസുകാരൻ ആണ്… അയാൾക്ക് നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു ഇനി പറ്റില്ല എന്ന് പറഞ്ഞാൽ നിന്നെ ജീവിക്കാൻ പോലും അയാൾ സമ്മതിക്കില്ല എന്നെല്ലാം പറഞ്ഞപ്പോൾ ഭയന്ന് അവിടെത്തന്നെ ഇരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ ഏതാണ്ട് 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു കിളവൻ അവിടേക്ക് കടന്നു വന്നു.. കുടവയറും സ്വർണ്ണ ജുബ്ബയും ഒക്കെ ആയി വല്ലാത്ത ഒരു രൂപം.. അയാളുടെ കണ്ണുകൾ ആർത്തി യോടെ എന്റെ ദേഹത്ത് ഒഴുകി നടന്നു… ആ രാത്രി മുഴുവൻ അയാൾ എന്റെ ശ*രീരത്തിലെ ഓരോ അ*ണുവും ആസ്വദിച്ചു..

അയാൾ അവിടെനിന്ന് പോകുമ്പോൾ കൈ നിറയെ പണം കിട്ടിയിരുന്നു പക്ഷേ അയാൾ ക*ടിച്ചു തു*പ്പിയ ഒരു ചണ്ടി മാത്രമായി ഞാൻ തീർന്നു….

മനസ്സ് വല്ലാതെ സങ്കടപ്പെട്ടു എങ്കിലും കയ്യിലിരിക്കുന്ന ഭീമമായ തുക എന്റെ സങ്കടത്തെ മായിച്ചു കളഞ്ഞു പിന്നീട് അങ്ങോട്ട് പലതവണ ഇതേ കാര്യം തുടർന്നു പല പല കസ്റ്റമേഴ്സ്…

കയ്യിൽ നിറയെ പണം… കോളേജിൽ മാറ്റി നിർത്തിയവരുടെ ഇടയിൽ ഞാനൊരു സൂപ്പർസ്റ്റാർ ആയി മാറി.. സ്വപ്നം മാത്രം കണ്ട ജീവിതം ഇപ്പോൾ കൈപ്പിടിയിൽ ഒതുങ്ങി….

ഇടയ്ക്ക് വീട്ടിലേക്ക് പോകാറുണ്ടായിരുന്ന ഞാൻ അത് നിർത്തി… സൗകര്യ മില്ലാത്ത കോളനിയിലെ വീടും പണിക്കു പോകുന്ന അമ്മയെയും കാണാൻ പോലും ഞാൻ ആഗ്രഹിച്ചില്ല… പക്ഷേ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞത് അന്നായിരുന്നു.. അന്നത്തെ കസ്റ്റമർ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നു ഒരു കിളവൻ അയാൾ ഇടയ്ക്ക് എന്റെ അരികിലേക്ക് വരാറുണ്ട്…. ഈ നാട്ടിൽ വരുമ്പോൾ നിന്നെ മാത്രമേ ഞാൻ സെലക്ട് ചെയ്യൂ അത്രയ്ക്ക് എനിക്ക് ഇഷ്ടമായി എന്ന് കോംപ്ലിമെന്റ് തന്നിട്ടുണ്ടായിരുന്നു..

അയാൾ എന്റെ ദേഹത്ത് പ*ടർന്ന് കയറുമ്പോൾ ആണ് ഡോർബെൽ റിംഗ് ചെയ്തത്..!! റൂം സർവീസ് ആകും എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കിട്ടിയ ബെഡ്ഷീറ്റ് വാരിചുറ്റി അയാൾ പുറത്തേക്കിറങ്ങുമ്പോൾ അത് ഒരുപറ്റം മീഡിയാസും പോലീസും എല്ലാം ആയിരുന്നു അകത്ത് ഒരു പെൺകുട്ടിയെ അയാൾ പീ*ഡിപ്പിക്കുന്നു എന്ന് ആരോ പരാതി കൊടുത്തു പോലും..
അതോടെ ആകെ പ്രശ്നമായി വാർത്ത ടിവിയിൽ വന്നു എന്റെ മുഖം പ്രധാന മീഡിയസിൽ ഒന്നും കാണിച്ചില്ല എന്നാൽ സോഷ്യൽ മീഡിയയിൽ പലതിലും അത് ഞാനാണെന്ന് വ്യക്തമായി കാണിച്ചി രുന്നു അതോടെ വീട്ടിലേക്ക് പോകേണ്ടി വന്നു… നാട്ടുകാർ എന്റെ മുഖത്ത് കാ*ർക്കിച്ച് തു*പ്പി..

അമ്മ കുറെ അടിച്ചു കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചു എങ്ങനെയെങ്കിലും ഒരു നല്ല സ്ഥിതിയിൽ ആക്കണം എന്നായിരുന്നു അമ്മയുടെ മോഹം എല്ലാം കളഞ്ഞു കുളിച്ച് വന്നുനിൽക്കുന്ന എന്നെ അമ്മ ശപിച്ചു പിന്നെ എന്റെ കാര്യം ഓർത്ത് ആദി പിടിച്ച് അമ്മ എന്നെ വിട്ടു പോയി.. ഇന്ന് മാനസിക രോഗികൾ താമസിക്കുന്ന ഒരു അഗതിമന്ദിരത്തിൽ ആണ് ഞാൻ നേരത്തിന് ഭക്ഷണം അവിടെ നിന്ന് കിട്ടും… എന്തെങ്കിലും ഒക്കെ പണികൾ ചെയ്തു ജീവിതത്തിൽ യാതൊരു നിറവും ഇല്ലാതെ മരിക്കുന്നതുവരെ ഒരു ജീവിതം അത് മാത്രമേ ഇനി എനിക്ക് ആഗ്രഹിക്കാൻ കഴിയൂ…

Leave a Reply

Your email address will not be published. Required fields are marked *