മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശാരദാമ്മേ….. നിങ്ങളുടെ മോൾക്ക് അനുസരണ തീരെ ഇല്ലെന്നെനിക്കറിയാം. പിന്നെയും അച്ഛനില്ലാതെ വളർത്തിയ കുട്ടിയാണല്ലോ എന്നോർത്താ ഇന്ന് വരെ ഇവളെന്തു ചെയ്താലും ഞാൻ ക്ഷമിച്ചത്.
പക്ഷെ ഇതങ്ങനെ ക്ഷമിക്കാനെനിക്ക് പറ്റില്ല…… എന്റെ മകൻ കെട്ടാതിരുന്നാൽ അതിനുത്തരവാദി നീ ആണെങ്കിൽ നീ അനുഭവിക്കും…. നോക്കിക്കോ……
എന്റെ മോൻ രക്ഷപ്പെടുന്നതിൽ ഇവൾക്ക് കുശുമ്പാ….. എനിക്കറിയാം…..പക്ഷെ ഇവളുടെ ആഗ്രഹം ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.
സുഭദ്രാമ്മേ……. ഞാൻ ഇതുവരെ മര്യാദ കെട്ട് സുഭദ്രാമ്മയോട് ഒരക്ഷരം സംസാരിച്ചിട്ടില്ല.ആ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് സംസാരിപ്പിക്കരുത്.
ഗംഗേ…. നീ ആരോടാ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് വല്ല ബോധവുമുണ്ടോ….. സുഭദ്രാമ്മ എന്ത് പറഞ്ഞാലും ഒരക്ഷരം നീ തിരിച്ചു പറയരുത്. ശാരദാമ്മ ഗംഗയ്ക്ക് താക്കീത് കൊടുത്തു.
അതേ……. അമ്മയും മോളും കൂടി വല്ല്യ നാടകം കളി ഒന്നും വേണ്ട. മര്യാദക്ക്
ശാരദ മോളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്. അല്ലെങ്കിൽ പലതും ഞാൻ അങ്ങ് മറക്കും. സുഭദ്രാമ്മ ഉറഞ്ഞു തുള്ളി.
അമ്മേ അമ്മ എന്ത് ഭാവിച്ചാ ഇവിടെകിടന്ന് ബഹളം വയ്ക്കുന്നത്? അമ്മ ഇങ്ങോട്ട് വന്നേ…. ഹരി സുഭദ്രാമ്മയുടെ കയ്യിൽ പിടിച്ചു.
വിടെടാ…… ഇവൾ കല്ല്യാണം കഴിച്ചില്ലെങ്കിൽ നീ കെട്ടില്ലെന്നല്ലേ പറഞ്ഞത്….. ആ ശപഥം നീ അങ്ങ് മാറ്റിക്കോ ഹരി….. ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല. സുഭദ്രാമ്മ പല്ലുകൾ ഞെരിച്ചു.
അമ്മ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനം മാറില്ല. ഒന്നുകിൽ എനിക്ക് ഗംഗയെ കെട്ടിച്ചുതരണം… അല്ലെങ്കിൽ അവളുടെ കല്ല്യാണം കഴിയാതെ ഞാൻ കല്ല്യാണം കഴിക്കില്ല.
ഹരി സാർ എന്താ ഈ പറയുന്നത്? എന്റെ കല്ല്യാണം അത് എന്റെ സ്വകാര്യത ആണ്. അത് എപ്പോൾ എങ്ങനെ ആരുടെകൂടെ…….. എന്നത് എന്റെ മാത്രം തീരുമാനമാണ്.അതിൽ ആരും ഇടപെടാൻ വരണ്ട……ഗംഗ കട്ടായം പറഞ്ഞു.
സുഭദ്രാമ്മ ഹരി സാറിനെയും കൊണ്ട് പോകാൻ നോക്ക് ഞങ്ങൾക്ക് ഇവിടെ വേറെ പണിയുണ്ട്.ഗംഗ വെട്ടിതിരിഞ്ഞകത്തേയ്ക്ക് പോയി.
ഗംഗാ….. നീ ഒന്ന് നിന്നേ….. ഇനി എന്തൊക്കെ സംഭവിച്ചാലും ഈ ലോകം തന്നെ അവസാനിക്കുമെന്ന് പറഞ്ഞാലും എനിക്കത് വിഷയമല്ല. ഒന്നുകിൽ നീ എന്റേതാവണം…. അല്ലെങ്കിൽ നീ വേറെ വിവാഹം കഴിക്കണം.
ഇതിൽ ഒന്നും നടന്നില്ലെങ്കിൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.ഗംഗയ്ക്ക് എന്ത് തീരുമാനവും എടുക്കാം…… അതേതായാലും ഇപ്പോൾ ഈ നിമിഷം അറിയിക്കണം. ഞാൻ ജീവിക്കണോ അതോ മരിക്കണോ എന്നറിയാൻ വേണ്ടി മാത്രമാണ്….
ഗംഗ ഒരു നിമിഷം സ്ഥബ്ധയായി നിന്നു.
എന്റെ വിവാഹം കഴിഞ്ഞാൽ ഹരി സാർ വിവാഹം കഴിക്കുമോ?ഗംഗ ഹരിയോട് ചോദിച്ചു…..
എന്താ ഗംഗ വേറെ കല്യാണം കഴിക്കുമോ? ഹരി ഗംഗയോട് ചോദിച്ചു.
എനിക്ക് സമ്മതമാണ്…. നിങ്ങൾ ഒരുപകാരം എനിക്ക് വേണ്ടി ചെയ്യണം….. നമുക്കൊരുമിച്ച് സ്നേഹദീപത്തിൽ പോകണം…. അനന്തുവിനെ കാണണം….. അവിടെ എല്ലാവരോടും കല്യാണക്കാര്യം പറയണം. നമ്മൾക്ക് എല്ലാവർക്കും കൂടി ഒരുമിച്ചുപോയിട്ട് വരാം.
സുഭദ്രാമ്മ പിണങ്ങണ്ട…… സന്തോഷമായിട്ട് ഡ്രസ്സ് മാറി ഞങ്ങളുടെ കൂടെ വാ…..
ഹരിയും….. സുഭദ്രാമ്മയും….. ഗംഗയും……. ശാരദാമ്മയും…… കൂടി സ്നേഹദീപത്തിലെത്തി……
സിസ്റ്ററമ്മ….. ഗംഗയുടെ അടുത്തേയ്ക്ക് ഓടിയെത്തി. മോളേ ഗംഗേ….. വാ എല്ലാവരും വരൂ……
ഗംഗ എല്ലാവരുടേയും അടുത്തുപോയി…. അവസാനം അനന്തുവിന്റെ അടുത്ത് ചെന്നു.
അനന്തു…… ഇപ്പോൾ എങ്ങനെയുണ്ട്?
ഏയ്……. ഒന്നുമില്ല…… എല്ലാം ശരിയാകും….. അനന്തു ഗംഗയോട്സം സാരിച്ചെങ്കിലും അവൾക്ക് മുഖം കൊടുത്തില്ല. എല്ലാവരും ഇങ്ങോട്ടൊന്നു നോക്കിക്കേ…… ഇന്നുമുതൽ ഞാനും അമ്മയും നിങ്ങളിലൊരാളായി നിങ്ങൾ ക്കൊപ്പം ഇവിടെയുണ്ടാവും. ഗംഗ പറഞ്ഞു നിർത്തി.
ഹരി സാറെ ഇനി മുതൽ ഞങ്ങളവിടെ ഉണ്ടാവില്ല.പഴയ കളിക്കൂട്ടുകാരിയെ ഇവിടെ കൊണ്ടാക്കിയപ്പോൾ നമുക്കിടയിലുള്ള പകുതി ബന്ധം ഇവിടെ തീർന്നു. ബാക്കിയുള്ളത് കല്യാണമല്ലേ……. അതിനുള്ള ഉത്തരവും നിങ്ങൾക്ക് ഞാൻ തരാം…
പ്രകാശ്……. ഇങ്ങോട്ട് കൊണ്ടുവാടാ….. ഗംഗ ചെറു പുഞ്ചിരിയോടെ പ്രകാശിന്റെ കയ്യിൽ നിന്നും കവർ വാങ്ങി.
ആ കവർ അവൾ സിസ്റ്റർ അമ്മയെ ഏൽപ്പിച്ചു…….
സിസ്റ്റർ ആ കവറിൽ നിന്നും ഒരു മഞ്ഞ ചരടിൽ കോർത്ത താലി എടുത്തു.
സിസ്റ്റർ അത് അനന്തുവിന് നേരെ നീട്ടി……
സിസ്റ്ററമ്മേ എന്താ ഇത്? അനന്തു ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ചോദിച്ചു….
അനന്തു…… ഗംഗ അവനെ വിളിച്ചു…… ഒരിടത്തെങ്കിലും എനിക്കൊന്ന്ജ യിക്കണം…… ഈ താലി അനന്തു എന്റെ കഴുത്തിൽ കെട്ടണം……ഗംഗ അനന്തുവിന്റെ മുൻപിൽ തലകുനിച്ചു നിന്നു.
സിസ്റ്റർ ചെറുചിരിയോടെ സമ്മതമറിയിച്ചു.
സിസ്റ്ററമ്മേ….. ഇവളുടെ ജീവിതം എന്നെപോലെ വീൽചെയറിൽ ഇരിക്കുന്ന ഒരാളുടെ കൂടെയല്ല വേണ്ടത്… നിങ്ങൾ ഇവൾക്ക് നല്ല ഒരു പയ്യനെ കണ്ടുപിടിച്ചു കൊടുക്കണം….
അനന്തു….. നീ ഈ താലി എന്റെ കഴുത്തിൽ?കെട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും ആരും എന്നെ കാണില്ല….
അബന്തുവിന്റെ കൈകൾ ഗംഗയുടെ കഴുത്തിനു നേരെ നീണ്ടു….
വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ അനന്തു ഗംഗയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ….. അവിടെത്തന്നെ ഹരിയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു……..
തുടരും

