ദ്വിതാരകം~ഭാഗം14~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരി സാറേ….. സാർ പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ നടന്നു…… ഇനി വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? ഗംഗ നിറ കണ്ണുകളോടെ ചോദിച്ചു.

അവൾ സുഭദ്രാമ്മയുടെ അടുത്തേയ്ക്ക് നീങ്ങി…. സുഭദ്രമ്മേ…. ഞാൻ ഒരിക്കലും ഹരി സാറിനോട് എന്നെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടില്ല…. സുഭദ്രാമ്മ തന്നെയാണ് അന്ന് വീട്ടിൽ വന്നപ്പോൾ എന്നോട് ഹരിസാറുമായുള്ള കല്ല്യാണത്തെ കുറിച്ച് പറഞ്ഞത്.

അതുകൊണ്ടാണ് ഞാൻ ആ സ്വാതന്ത്ര്യം ഹരിസാറിനോട് കാണിച്ചത്…… സുഭദ്രാമ്മയ്ക്ക് സന്തോഷമായില്ലേ…….

ചെറിയൊരു സദ്യ ഇവിടെയുണ്ട് എല്ലാവരും കഴിച്ചിട്ടേ പോകാവൂ…

സിസ്റ്ററമ്മേ…… അനന്തു വിളിച്ചു.

എന്താ ഇതൊക്കെ…….. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…. സിസ്റ്ററമ്മേ…..

ഒന്നുമില്ല മോനേ….. നിന്റെ സ്നേഹം തമ്പുരാൻ തിരിച്ചറിഞ്ഞു…. അത്ര മാത്രം വിചാരിച്ചാൽ മതി.

ഇല്ല സിസ്റ്ററമ്മേ……. അമ്മ ഇതിന് കൂട്ട് നിൽക്കരുതായിരുന്നു…. പഴയ ഞാൻ ആയിരുന്നെങ്കിൽ ഗംഗയെ ഞാൻ പൊന്നുപോലെ നോക്കിയേനെ…

പക്ഷെ ഇതിപ്പോൾ ഗംഗയെപ്പോലെ ഒരു പാവം പെൺകുട്ടിയുടെ ജീവിതം എന്റെ കൈകളിൽ സുരക്ഷിതമാണോ….. ഒരു വാശിക്ക് ചെയ്യാനുള്ളതാണോ കല്ല്യാണം?

എനിക്കറിയാം ഗംഗയ്ക്ക് ഹരി സാറിനോടുള്ള സ്നേഹം….. തിരിച്ച് ഹരിസറിനു ഗംഗയോടുള്ള സ്നേഹം…… ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ആരാ ഈ ചതി ചെയ്യിച്ചത്? സിസ്റ്ററമ്മ ആണോ…..?

അല്ല അനന്തു ………ഈ കല്ല്യാണം എന്റെ മാത്രം തീരുമാനമാണ്…?അനന്തു സിസ്റ്ററമ്മയോട് ഇതെക്കുറിച്ചൊന്നും ചോദിക്കണ്ട. ഗംഗ അനന്തുവിന്റെ അടുത്ത് ചെന്നു.

അനന്തു….. സഹതാപത്തിന്റെയോ വാശിയുടെയോ പുറത്തുള്ള ഒരു കല്ല്യാണമല്ലിത്. ഇതാണ് ശരിയെന്ന് എനിക്ക് തോന്നി. അതിന് ഒന്നു മറിയാത്തവരെ ശിക്ഷിക്കാൻ നമുക്കവകാശമില്ല.

സിസ്റ്ററമ്മേ……അനന്തുവിനുള്ള ഭക്ഷണം ഞാൻ കൊടുത്തോളാം…. ആരുടെ എങ്കിലും കയ്യിൽ കൊടുത്തു വിടാമോ?. ഇപ്പോൾ തരാം മോളേ… സിസ്റ്ററമ്മ അനന്തുവിന് ഉള്ള ഭക്ഷണം എടുക്കുവാനായി പോയി.

ഗംഗ അനന്തുവി ന് ഭക്ഷണം കൊടുത്തു. എന്താ അനന്തു ഒന്നും മിണ്ടാത്തത്?.
പിന്നെ ഇപ്പോൾ നിനക്ക് സന്തോഷമായില്ലേ? നീ ആഗഹിച്ചതല്ലേ നിനക്ക് ദൈവം തന്നത്?

ഇനി ഹരി സാറിന്റെ കല്ല്യാണം…. നടക്കണം….. എന്തായാലും ഇനി മുതൽ ഞാനും അമ്മയും ഇവിടെത്തന്നെ ഉണ്ടാവും.

അനന്തു ഇനി നീ വിഷമിക്കരുത്. ഞാനുണ്ടാവും നിന്റെകൂടെ…..എന്നും എപ്പോഴും.

അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞു. ഗംഗ…. നിനക്ക് ഹരി സാറിനെ ആണിഷ്ടമെന്നറിഞ്ഞ നിമിഷം മുതൽ ഞാൻ ഗംഗയെ ആഗ്രഹിച്ചിട്ടില്ല.

ഇപ്പോൾ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അനന്തു ഗംഗയോട്പറഞ്ഞു…..

അനന്തു…… എന്താവശ്യമുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം……. ഗംഗ കുറച്ചുസമയം കൂടി അനന്തുവിന്റെ അടുത്തിരുന്നു.

ഗംഗ എല്ലാവരുടെയും അടുത്ത് ചെന്ന് കുശാലാന്വേഷണം നടത്തി.

എല്ലാവർക്കും അവളെ അതുപോലെ ഇഷ്ടമായിരുന്നു. ഗംഗ തിരിച്ചു നടന്നപ്പോൾ ഹരി സാർ അവിടെ നിൽക്കുന്നു.

ഹരി സാറേ പോയി കഴിക്ക്. ഗംഗ ഹരിയോടായി പറഞ്ഞു.

ഗംഗ…… ഇന്ന് ഞാൻ ശരിക്കും തോറ്റു…. അല്ല എന്നെ തോൽപിച്ചു കളഞ്ഞു. എന്തിനായിരുന്നു നീ ഇങ്ങനെ ഒരു തീരുമാനം എടുത്തത്? ഒരു കാര്യം മാത്രം നീ ഓർത്തോ…… ഒരിക്കലും ഗംഗയ്ക്ക് പകരമാവില്ല മൃദുല…….. ഹൃദയം നുറുങ്ങുന്ന വേദനയോടെയാ ഗംഗാ ഞാനിവിടെനിന്നും പോകുന്നത്.ഹരിയുടെ ശബ്ദത്തിലെ ഇടർച്ച ഗംഗാ തിരിച്ചറിഞ്ഞു.

നീയും ഒന്നിച്ചുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവനാ ഞാൻ.എന്നിട്ടിപ്പോൾ നടന്നതോ….

വിധിയെ പ ഴിച്ച് ഇനി ഉള്ള കാലം. ജീവിക്കാം……

എന്തായാലും ഗംഗാ നിന്റെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു. ഇത്ര ബോൾഡ് ആയി നിനക്കെങ്ങനെ പെരുമാറാൻ കഴിഞ്ഞു?

ഹരി സാറേ….. ഞാൻ അത്രയ്ക്ക് ദുഷ്ഠത്തിയൊന്നുമല്ല…. കല്യാണത്തിന് ഇനി ഒരുപാട് സമയമൊന്നുമില്ലല്ലോ…… എല്ലാം ഭംഗി ആയി വരാൻ ഞാൻ പ്രാർത്ഥിച്ചോളാം. ..

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *