ധ്വനി ~~ അവസാനഭാഗം ~ എഴുത്ത്:- അമ്മു സന്തോഷ്

“അച്ഛാ…”ഓടി വന്ന ശ്രീക്കുട്ടിയേ രാജഗോപാൽ നെഞ്ചിൽ അടക്കി ഉമ്മ വെച്ചു

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

“അച്ചോയ് ഇത് ബോർ ആണേ.. സന്തോഷം മതി സന്തോഷം.

അവൾ രണ്ടു കൈ കൊണ്ടും ആ കവിളുകൾ തുടച്ചു ചിരിച്ചു

“അമ്മേ പച്ചക്കറിയും പഴങ്ങളും അല്ലാതെ മനുഷ്യന് തിന്നാൻ പറ്റുന്നത് വല്ലോം ഉണ്ടോ? വിശന്നിട്ടു വയ്യ “

വിമല ചിരിച്ചു പോയി അവളെ കെട്ടിപിടിച്ചു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു

“പൊറോട്ടയും ചിക്കന്നുമില്ല പക്ഷെ നല്ല കാശ്മീരി ബിരിയാണി ഉണ്ട് വാ “

“ശോ എന്റെ പോന്നോ ഞാൻ ഇന്ന് തകർക്കും. വായോ “

അവൾ ചന്തുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് ഓടി

മീര ഫോണിൽ ആയിരുന്നു

“കാർത്തി ചേട്ടാ കൂയ് “

അവൾ വീഡിയോയിൽ നോക്കി കൈ കാണിച്ചു

“പൊളിച്ചടുക്കി കളഞ്ഞു..”

“അല്ല പിന്നെ ശ്രീ എന്നാ സുമ്മാവാ..”

കാർത്തി പൊട്ടിച്ചിരിച്ചു

അവൾ അവരെ ഒറ്റയ്ക്ക് വിട്ടു ഭക്ഷണം കഴിക്കാൻ പോയി

“ഇവിടെ നല്ല ഹോട്ടൽ ഒക്കെ ഉണ്ട് അല്ലെ?”

വിമല അവളെ ഒന്ന് നോക്കി”എടി കാന്താരി ഇത് ഞാൻ ഉണ്ടാക്കിയതാണ്. എനിക്കിട്ട് വെച്ചതാ അല്ലെ? “

അവൾ ചന്തുവിനെ നോക്കി കണ്ണിറുക്കി

ഭക്ഷണം കഴിഞ്ഞവർ ഒന്ന് കിടന്നു

“കാശ്മീർ കാണാൻ പോകണം.നാളെ പോകാം..”

അവൾ അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു

“ദേ ഇതാണ് ശ്രീയുടെ കാശ്മീരും കന്യാകുമാരിയും..”അവൾ ആ നെഞ്ചിൽ അമർത്തി ചുംiബിച്ചു

“അതേയ് “

അവൻ ഒന്ന് മൂളി

“may I ?”

അവൾ കാതിൽ ചോദിച്ചു

അവൻ ഞെട്ടി ഒന്ന് നോക്കി

“അനുവാദം ചോദിച്ചതാ. ഞാൻ നിന്റെ ഉടലിലേക്ക്. വന്നോട്ടെ എന്ന് “

അവനവളെ ശക്തിയായി കെട്ടിപിടിച്ചു ശ്വാസം മുട്ടിച്ചു

അവളാ മുഖത്ത് തലോടി… പിന്നെ ആ മുഖം ചുംബനങ്ങളാൽ പൊതിഞ്ഞു

കഴുത്തിലൂടെ അതങ്ങനെ വഴുതിയിറങ്ങി

അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു

അവളുടെ ഉടലിന്റെ വന്യതാളത്തിൽ ആദ്യമായി അവൻ ദുര്ബലനായി

രതി പരാഗങ്ങളുടെ പറുദീസയിൽ നിമിഷങ്ങൾക്ക് അശ്വവേഗം ആയിരുന്നു

ഒടുവിൽ തളർന്നവന്റെ നെഞ്ചിൽ ചേരവേ ചന്തു ആ മുഖത്ത് ചുണ്ടമർത്തി

“താങ്ക്യൂ ശ്രീ “

അവന്റെ ഒച്ച അടച്ചു

ശ്രീ അവനെ ചുറ്റിപ്പിടിച്ചു കണ്ണുകൾ ചേർത്ത് അടച്ചു

ഒരുറക്കം അവരെ തഴുകി.

ഒരാഴ്ച അവിടെ ചിലവഴിച്ചിട്ട് അവർ തിരിച്ചു നാട്ടിലേക്ക് പോരുന്നു

ട്രെയിനിങ്ന്റെ ഡേറ്റ് വന്നു

“ഇനി രണ്ടാഴ്ച ഉണ്ട് പക്ഷെ അധികം വെയിറ്റ് ചെയ്യണ്ട നമുക്ക് മൂന്ന് ദിവസം കഴിഞ്ഞു പോകാം. എനിക്ക് ലീവിന്റെ പ്രശ്നം ഉണ്ട്. നിന്നേ ആക്കിയിട്ട് ഞാൻ തിരിച്ചു വരും “

അവൾ തലയാട്ടി

“വിഷമിക്കണ്ട വേഗം കഴിയും “

അവൾ ഒന്ന് മൂളി

“മോളെ… ഇങ്ങോട്ട് നോക്ക് “

അവൾ നോക്കിയില്ല

“എടാ “

അവൻ ബലമായി ആ മുഖം ഉയർത്തി

നിറഞ്ഞു തൂവുന്ന രണ്ടു കണ്ണുകൾ

“മോളെ എടി കരയല്ലേ.. ഇതും part of life ആണ് “

അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു

“അത് നിനക്ക് എന്നോട് സ്നേഹം ഇല്ലാത്ത കൊണ്ട് തോന്നുന്നതാ. part of life പോലും. എനിക്ക് വയ്യ പോകാൻ. ഞാൻ പോണില്ല “

അവൻ ഞെട്ടി പൊയി”എന്തോന്ന് “

“എനിക്ക് വയ്യ കാണാതെ നിൽക്കാൻ.. ഞാൻ പോണില്ല “

അവന് ചിരിക്കണോ കരയണോ എന്ന് അറിയാതെയായി

“എന്റെ പൊന്നെ നിന്നേ ഞാൻ എന്തോ ചെയ്യും.. എന്റെ കൊച്ചു മിടുക്കിയല്ലേ?”

“അത്രേം മിടുക്കിയൊന്നുമല്ല “

“അതേ മിടുമിടുക്കിയാണ്. ട്രെയിനിങ് കഴിഞ്ഞു വന്ന പോസ്റ്റിങ്ങ്‌ അപ്പോ നമ്മൾ വീണ്ടും ഒന്നിച്ചല്ലേ?”

“എനിക്ക് ജില്ലയുടെ അധികാരം ഒന്നും വേണ്ട വല്ല കശുമാങ്ങാ ഫാക്ടറി യുടെ മറ്റൊ ചെയർമാൻ ആയ മതി “

അവൻ പൊട്ടിച്ചിരിച്ചു പോയിപിന്നെ അവളെ ചേർത്ത് പിടിച്ചു “ശരീരം അല്ലെ അകലുന്നുള്ളു മനസ്സ് കൊണ്ട് ഞാൻ കൂടെ ഇല്ലെ?”

“ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ” “ആ നീ തന്നെ പണ്ട് എന്നോട് പറഞ്ഞതാ പ്രേമിച്ചു കൊണ്ട് ഇരുന്ന കാലത്ത് “

“അതൊക്കെ മറക്കാതെ ഇപ്പോഴും ഓർത്തു വേച്ചു അടിച്ച് വിടുവാ അല്ലെ ദുഷ്ട “

അവൻ ഒന്നും മിണ്ടാതെ ആ മുഖത്ത് നോക്കി

“എനിക്ക് എന്ത് സന്തോഷം ആണെന്നോ?”

“ഞാൻ പോണതോ?”

“പോടീ.എന്റെ കൊച്ച് ഈ ഹൈട്സിൽ എത്തിയപ്പോൾ.. ട്രെയിനിങ് കഴിഞ്ഞു ഒരു വരവുണ്ട് എന്റെ ശ്രീ. പിന്നെ ആരാ?”

“ആരാ?”

“ആരെങ്കിലും ഒക്കെ ആകുമായിരിക്കും “അവൻ ചുണ്ട് കോട്ടി

അവൾ പൊട്ടിച്ചിരിച്ചു

“വീട്ടിൽ പോകണം എല്ലാവരോടും യാത്ര പറയണം. പിന്നെ..പറയുമ്പോൾ എന്നെ വഴക്ക് പറയരുത് “

“ഇല്ല പറ “

“പവിത്രആന്റിയെ ഒന്ന് കാണാൻ പോകണം “

“അതിന് എന്തിനാ ഞാൻ നിന്നേ വഴക്ക് പറയുന്നത്. പൊയ്ക്കളയാം “

അവൾ കെട്ടിപിടിച്ചു

“എന്റെ ചക്കരയാ “

അവർ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ട്

“എന്ന മോളെ പോകുക?”

“മറ്റന്നാൾ വെളുപ്പിന് ഫ്ലൈറ്റ് “

അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നെങ്കിലും അത് ഭാവിച്ചില്ല

“അച്ചോയ്.. ദാ നല്ല മിലിറ്ററി സാധനം ആണ് അടിച്ചിട്ട് വാള് വേച്ചു നാറ്റിക്കരുത് “

ഒരു ബോക്സ്‌ നിറയെ കുപ്പികൾ മേശപ്പുറത്ത് വെച്ച് അവൾ പറഞ്ഞു

വിവേക് ഇതൊക്കെ കണ്ട് നേർത്ത ചിരിയോടെ നിന്നതേയുള്ളു

അച്ഛൻ അവളുടെ നിറുകയിൽ ചുംബിച്ചു കണ്ണീർ തുടച്ചു

“പോയി വാ..”

അവൾ എഴുന്നേറ്റു

“ചേച്ചിയോട് ഒന്ന് പറഞ്ഞിട്ട് വരാം “

അവൾ മുറിയിലേക്ക് പോയിനന്ദന അവളുടെ ശബ്ദം കേട്ടപ്പോൾ മുതൽ നോക്കി കിടക്കുകയായിരുന്നു

അവൾ അങ്ങോട്ട് വരാതെ പോകുമോയെന്ന് അവൾ ഭയന്നുഇപ്പോഴിപ്പോൾ അവളോട് ഉണ്ടായിരുന്ന എല്ലാ കളങ്കവും മാറി ആ ഹൃദയത്തിൽ സ്നേഹം നിറഞ്ഞു നിന്നു

“പോയിട്ടു വരാം ചേച്ചി “

ശ്രീ കുട്ടി അവളുടെ നിറുകയിൽ ചുംബിച്ചു

നന്ദന വിങ്ങി പൊട്ടുന്നത് കണ്ട് അവളുട കണ്ണ് നിറഞ്ഞു”ചേച്ചിക്ക് വേഗം സുഖമാകും
അന്ന് വീണ്ടും എഴുതാം ചേച്ചിക്ക് കിട്ടും “

ശ്രീലക്ഷ്മി ആ കയ്യിൽ കൈ ചേർത്തു

നന്ദന ക്ഷീണിച്ച ഒരു ചിരി ചിരിച്ചു

ചന്തുവും അവളും പോകുന്നത് നന്ദന നോക്കി കിടന്നു

പതിവില്ലാതെ ഉച്ച സമയം ഒരു കാളിംഗ് ബെൽ ശബ്ദം കേട്ട് പവിത്ര വന്നു വാതിൽ തുറന്നു

ശ്രീയും ചന്തുവും

അവരുടെ ഹൃദയം ശക്തിയായി മിടിച്ചു

“എന്റെ ദൈവമേ ആരാ വന്നിരിക്കുന്നത് ഇത്. റിസൾട്ട്‌ അറിഞ്ഞിട്ട് ഞാൻ മൂന്ന് തവണ വീട്ടിൽ വന്നു കണ്ടില്ല. അഭിനന്ദനങ്ങൾ മോളെ “

“താങ്ക്സ് ആന്റി “

അവൾ ചിരിച്ചു

“ഇരിക്കെ ഞാൻ കുടിക്കാൻ എടുക്കാം “

“വേണ്ട.ശ്രീക്ക് ട്രെയിനിങ് ആണ് യാത്ര പറയാൻ വന്നതാ.” ശ്രീ കുനിഞ്ഞു അവരുടെ കാൽ തൊട്ട് നിറുകയിൽ വെച്ചു

അവർ നിറഞ്ഞ കണ്ണുകളോടെ രണ്ടു പേരെയും നോക്കി

ചന്തു

തന്റെ മകൻ

തൊട്ടരികിൽ

ഒന്ന് തൊടാൻ പറ്റുന്ന അരികിൽഈശ്വര!

അവർ യാത്ര പറഞ്ഞു ഇറങ്ങി

പെട്ടെന്ന് ചന്തു തിരിച്ചു വന്നു

“അമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല.പക്ഷെ ആരും ഒന്നും അറിയണ്ട.ഇപ്പൊ എങ്ങനെയോ അങ്ങനെ തന്നെ പോകട്ടെ. നമുക്ക് ഇത് പോലെ ഇടക്ക് കാണാം..”
അവൻ പുഞ്ചിരിച്ചു

അവർ കൈകൾ കൂപ്പി കണ്ണ് നീരോടെ അവനെ നോക്കി

“അമ്മേ ഞാൻ രാജഗോപാലിന്റെയും വിമലയുടെയും മകനാണ്. അങ്ങനെ മതി.”

അവർ ശരി എന്ന് തലയാട്ടി

അവൻ നടന്ന് പോയി

“അമ്മേ “എന്നൊരു വിളി കേട്ടു

മതി

അത് മാത്രം മതി സന്തോഷം

തിരിച്ചു കാറിൽ യാത്ര ചെയ്യുമ്പോൾ അവൾ ചന്തുവിനെ തൊട്ടു

“അമ്മയോട് എന്താ പറഞ്ഞത്”

“എനിക്ക് ദേഷ്യം ഒന്നുമില്ലന്ന് “

അവളുടെ കണ്ണുകൾ വിടർന്നു

“ശരിക്കും ദേഷ്യം മാറിയോ?”

അവൻ മൂളി

“എനിക്ക് സന്തോഷം ആയി “

“എന്റെ പെണ്ണ് അവളെ കൊ ല്ലാൻ ശ്രമിച്ചവളെ പോലും സ്‌നേഹിക്കുമ്പോൾ, അവളോട് ക്ഷമിച്ചപ്പോൾ എന്റെ അമ്മയോട് ഞാനും ക്ഷമിക്കണ്ടേ? ഒന്നുല്ലങ്കിലും അവർ എന്നെ കൊ ല്ലാൻ ശ്രമിച്ചില്ലല്ലോ “

ശ്രീ അവനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു

പിന്നെ നിറഞ്ഞ മനസ്സോടെ അവന്റെ തോളിൽ ചാരി കിടന്നു

ജീവിതം അങ്ങനെ ആണ്

അവിചാരിതമായ അനുഭവങ്ങൾ തന്ന്

ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിച്ചു കൊണ്ട്

മുന്നോട്ട് പോകാനുള്ള ഊർജം തന്ന്

അങ്ങനെ…

അങ്ങനെ…

അങ്ങനെ

അവസാനിച്ചു…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *