എഴുത്ത്:-നൗഫു ചാലിയം
“പ്ഫ…
നാiയിന്റെ മോനേ…
നീ എന്താടാ കരുതിയെ….???
ഞാൻ….
ഞാൻ നിന്നെ കണ്ടു പിടിക്കില്ലെന്നോ…!”
“നീ ഇപ്പോ എവിടെ ഉണ്ടെന്നും… എന്താണ് ചെയ്യുന്നതെന്നും വ്യക്തമായി അറിഞ്ഞു തന്നെയാണ് നാറി ഞാൻ നാട്ടിലേക്കു വന്നത് തന്നെ…
നീ അവിടെ തന്നെ ഇരി…
ഞാൻ അങ്ങോട്ട് തന്നെയാണ് വരുന്നത്…
രണ്ടിലൊന്ന് തീരുമാനിച്ചിട്ടെ നിന്നെ ഞാൻ വിടു…
പിന്നെ…
ഞാൻ വരുന്നുണ്ടെന്ന് കരുതി ഇനി അവിടുന്നും മുങ്ങാൻ നിൽക്കണ്ട….
ഈ ഭൂമിയിൽ നീ ഇനി എവിടെ പോയി ഒളിച്ചാലും ഞാൻ നിന്നെ തേടി വരും.. “
നിസാറിക്ക അതും പറഞ്ഞു ഫോൺ വെക്കാൻ നേരം അപ്പുറത്ത് നിന്നയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
സൗദിയിൽ നിന്നും വന്ന ഇക്കയെയും കൊണ്ട്… പെങ്ങളുടെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞാൻ..…
ഞാൻ മനാഫ്…
കൂടേ യുള്ളത് എന്റെ സ്വന്തം ജേഷ്ഠൻ നിസാർ…
“ഇക്ക ആരോടോ വളരെ മാന്യമായി സംസാരിക്കുന്നത് ഞാൻ കേട്ടാണ് ഞാൻ ആ സംസാരത്തിലേക് ചെവി കൊടുത്തത് തന്നെ…
കാറിൽ ആയിരുന്നത് കൊണ്ടായിരിക്കാം അത് മറ്റാരും കേൾക്കാതെ… എന്റെ ചെവിയിലേക് മാത്രം അടിച്ചു കയറി കൊണ്ടിരുന്നു…”
അപ്പുറത്തുള്ളയാൾ ഇക്കയോട് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നു…
“പ്ഫ….
ചെiറ്റേ….
മിണ്ടരുത്…
മിണ്ടരുത് നീ…”
അയാൾക്കുള്ള മറുപടി അതായിരുന്നു ആ സമയം…
“ഇക്ക വീണ്ടും എന്തെക്കെയോ പറഞ്ഞു… പെങ്ങളുടെ വീട്ടിലേക്കുള്ള വഴിയിൽ.. ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ദൂരത്തിൽ താമസിക്കുന്ന അയാളെ കണ്ടിട്ട് പോകാമെന്നു പറഞ്ഞപ്പോൾ…
ആരാ എന്താ എന്നൊന്നും അറിയാതെ ഞാൻ ഇക്കയോട് സമ്മതം എന്ന പോലെ മൂളി…”
“അവിടെ എത്താൻ നേരത്തായിരുന്നു.. ഇക്ക പറഞ്ഞത്…
അയാൾ ഇക്കയെ ഒരു കടയിൽ പാട്ണർ ഷിപ് കൂട്ടാമെന്ന് പറഞ്ഞു.. ഇന്ത്യൻ രൂപ അഞ്ചു ലക്ഷത്തോളം വാങ്ങിച്ചു പോയതും …
രണ്ടോ മൂന്നോ മാസം കാത്തിരിന്നിട്ടും പൈസയൊന്നും കിട്ടാതെ വന്നപ്പോൾ ആയിരുന്നു അയാളുടെ കടയിലേക്ക് അന്വേക്ഷിച്ചു ചെന്നത്…
അതിനും ഒരാഴ്ച മുന്നേ അയാൾ കടയും വിറ്റു ഉള്ള പൈസ കൊണ്ട് നാട്ടിലേക് വിമാനം കയറിയെന്നതും ഇക്ക അന്നാണ് അറിഞ്ഞത്…
നാടും വീടും അറിയാമായിരുന്നെകിലും നാട് മുഴുവൻ കടമാക്കി നടക്കുന്നവൻ പിന്നെ ആ നാട്ടിലേക് പോകില്ലല്ലോ… അയാളെ കുറിച്ച് അഞ്ചാറു മാസം തിരക്കിയിട്ടാണ് അയാൾ എവിടെ ഉണ്ടെന്ന് അരിഞ്ഞതും…
ഇക്ക പെട്ടന്ന് റീ – എൻട്രി അടിച്ചു നാട്ടിലേക് വന്നതും…”
“അയാളുടെ നാട്ടിലെത്തി ഒരു കടയിൽ വീട് ചോദിച്ചു മനസിലാക്കി.… അയാളുടെ വീട് ഞങ്ങൾ കണ്ടെത്തി…
കുറേ വളവും തിരിവും കയറ്റവും ഇറക്കവും ഇറങ്ങി കടക്കാരൻ പറഞ്ഞ സ്ഥലത്തേക് ഞങ്ങൾ എത്തി…
പത്തു നൂറ് മീറ്റർ നടക്കാൻ ഉള്ളത് കൊണ്ട് തന്നെ… ആ വഴിയേ നടന്നു ഞങ്ങൾ വീട്ടിലേക് എത്തിയതും ഇക്കയോട് കടം വാങ്ങിച്ചയാൾ ഞങ്ങളെ പ്രതീക്ഷച്ച പോലെ പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു…”
അയാളെ കണ്ടതും ഇക്ക ഒന്ന് ഞെട്ടി മുന്നോട്ട് ഒരു അടി പോലും നടക്കാൻ കഴിയാതെ നിന്നു…
“അയാളുടെ രണ്ടു കാലുകളും മുട്ടിനു കുറച്ചു മുകളിലായി മുറിച്ചു മാറ്റി… ഒരു വീൽ ചെയറിൽ ആയിരുന്നു അയാൾ ഇരിക്കുന്നുണ്ടായിരുന്നത്… അയാളുടെ തൊട്ടടുത്തു തന്നെ ഒരു മൂന്നു വയസ്സ് കാരി പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു.. ഉപ്പാക് ചേർന്നെന്ന പോലെ…
ഇക്കയെ കണ്ടതും രണ്ടു കൈകളും കൂപ്പി കണ്ണിൽ വെള്ളം നിറച്ചു അയാൾ ഇരുന്നു…
ഇക്ക പെട്ടന്ന് അയാളുടെ അടുത്തേക് നടന്നു ചെന്ന് ആ കൈകൾ കൂട്ടി പിടിച്ചു അയാളുടെ അരികിലേക് ഇരുന്നു…
“എന്ത് പറ്റി മാനു…
ഇതെന്താ…
എന്താ ഞാൻ കാണുന്നത് റബ്ബേ…”
ഇക്ക വന്നതെന്തിനാണെന്ന് പോലും ഓർക്കാതെ മാനു എന്ന് വിളിക്കുന്ന അയാളോട് ചോദിച്ചു…
അപ്പോഴാണ് അയാൾക് സംഭവിച്ച അത്യഹിതം അയാൾ ഇക്കയോട് പറയുന്നത്…
“ഒരു ദിവസം ജോലി ചെയ്യുന്നതിനിടയിൽ റാക്കിൽ തട്ടി കാലിൽ ഒരു മുറിവ് പറ്റുകയും.. ചെറിയ മുറിവ് ആയത് കൊണ്ട് തന്നെ ഹോസ്പിറ്റൽ ഒന്നും പോകാതെ മാറുമെന്ന് കരുതി കാത്തിരുന്നു… ആ മുറിവ് ഉണങ്ങാതെ പഴുക്കുന്നത് അറിയാതെ…
പെട്ടന്നൊരു ദിവസം ഞാൻ ഒന്ന് വീണു പോയി ബോധം മറഞ്ഞു…
ഷുഗർ ലെവൽ വളരെ ഏറെ കൂടിയിരുന്നു അപ്പോൾ…
രണ്ടു ദിവസം കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞാൻ നാട്ടിലാണ്…
എന്താ സംഭവിച്ചത് എന്നറിയില്ല…
സൗദിയിൽ കൂടേ ഉണ്ടായിരുന്നവൻ ഇനി ഒരിക്കലും അങ്ങോട്ട് വരാൻ പറ്റാത്ത രീതിയിൽ കഫീലിനെ കൊണ്ട് എക്സിറ്റ് അടിപ്പിച്ചിരുന്നു…
കടയുടെ പാതിയും എന്റെ ആയിരുന്നെങ്കിലും എനിക്കൊരു പൈസ പോലും അവൻ തരാതെ എന്നെ ഒഴിവാക്കി…”
“ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നൊരു ഭാവം ആയിരുന്നു ഇക്കയുടെ മുഖത് ആ സമയം…
നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ എന്ന് ഇക്ക ചോദിച്ചപ്പോൾ മാനുക്ക പറഞ്ഞു..
സ്വന്തം ഫോണു പോലും തരാതെ നാട്ടിലേക് കയറ്റി വിട്ടതാണ് അയാളെ എന്ന്…
ഉള്ള വീടും സ്ഥലവും വിറ്റ് കുറേ ഏറെ കടങ്ങൾ വീട്ടി…
ഇനി ഇപ്പൊ കുറച്ചാളുകൾ കൂടേ ഉണ്ട്…അതിൽ ഒരാൾ ആയിരുന്നു എന്റെ ഇക്കയും …”
മാനുക്ക പറഞ്ഞത് മുഴുവൻ കേട്ടതും എന്നെ അവിടെ നിർത്തി ഇപ്പൊ വരാമെന്നും പറഞ്ഞു ഇക്ക റോട്ടിലേക് പോയി…
“എനിക്കൊന്നും പറയാനോ ചോദിക്കാനോ ഇല്ലായിരുന്നത് കൊണ്ട് തന്നെ ഞാൻ ഇക്കയെ നോക്കി പുഞ്ചിരിച്ചു മോളോട് ചോദിച്ചു…
മോളേ പേരെന്താ…
ആയിച്ചു… അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
ആ സമയം തന്നെ വീടിനുള്ളിൽ നിന്നും ഒരു അഞ്ചു വയസ്സ്ക്കാരൻ ഇറങ്ങി വന്നു…
അവനോടും ഞാൻ പേര് ചോദിച്ചു.. സ്കൂളിൽ പോകുന്നുണ്ടോ എന്നും…’
പേര് ജാഷിർ ആണെന്നും… ഒന്നാം ക്ലാസിൽ പോകുന്നുണ്ടെന്നും അവൻ പറഞ്ഞു..
ആ സമയം എന്റെ ഇക്ക അങ്ങോട്ടേക്ക് വന്നു..
“കയ്യിൽ പെങ്ങളുടെ മക്കൾക്കായി വാങ്ങിച്ച മിഠായികളും കുറെ ഏറെ കളി കോപ്പും ഉണ്ടായിരുന്നു…
ഇതൊന്നും വേണ്ടാ നിസാർക്കാ എന്ന് മാനുക്ക പറഞ്ഞെങ്കിലും സന്തോഷത്തോടെ അത് നോക്കി നിൽക്കുന്ന കുട്ടികളുടെ കയ്യിലേക് അത് വെച്ച് കൊടുത്തു…
അവർ സന്തോഷം കൊണ്ട് തുള്ളി ചാടുന്നത് കണ്ടപ്പോൾ എന്റെയും ഇക്കയുടെയും മനസ് നിറഞ്ഞു…
അവിടുന്നു ഒരു ഗ്ലാസ് ചായയും കുടിച്ച് ഇറങ്ങാൻ നേരം മാനുക്ക പറഞ്ഞു ..
ഭാര്യയുടെ പേരിൽ കുറച്ചു സ്ഥലമുണ്ട് അത് വിറ്റാൽ ഉടനെ നിസാർക്കയുടെ പണം തരാമെന്ന്..
ആ സമയം ഇക്ക മാനുക്കയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു…
എന്റെ പൈസ ഞാൻ അവിടെ പോയിട്ട് നിന്റെ പാട്ണറുടെ മേത്ത് (ശരീരത്തിൽ ) നിന്നും വാങ്ങിച്ചോളാം നീ അതോർത്തു ടെൻഷൻ ആവണ്ട…
“നിന്റെ പൈസയും വാങ്ങിച് തരുമെന്ന് പറഞ്ഞു പാന്റിന്റെ പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു മാനുക്ക യുടെ കൈയിൽ പിടിപ്പിക്കാൻ നോക്കി..
വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും ഇക്ക നിർബന്ധിച്ചു തന്നെ മാനുക്കയുടെ കൈയിൽ പൈസ കൊടുത്തു…
ഇനിയും വരാമെന്നു പറഞ്ഞു ഇറങ്ങാൻ നേരം മാനുക്ക ഇക്കയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
ഇതിനൊക്കെ ഞാൻ നിന്നോട് എങ്ങനെയാ നന്ദി പറയുക യെന്നും പറഞ്ഞു…കണ്ണുകളിൽ വെള്ളം നിറച്ചു..
ഇക്ക അയാളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു…
എടാ കുറേ ചീത്ത നിന്നെ ഞാൻ വിളിച്ചു…
ഒന്നും അറിയാതെ യാണ്…
നീ ക്ഷമിക്കാണെടാ…
അതും പറഞ്ഞു മനാഫിക്കയുടെ പുറത്ത് തലോടുമ്പോൾ ഇക്കയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..
എന്റെയും…”
ഇക്കയുടെയും…’
ഇഷ്ടപ്പെട്ടാൽ 👍👍
😍