സത്യത്തിൽ എനിക്ക് ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു…
എന്റെ ജീവിതത്തിൽ ഇന്നവരെ കണ്ടിട്ടില്ലാത്ത…
പ്രത്യേകതരം സ്വഭാവ സവിശേഷതകൾ ഉള്ള.. ഒരു കുടുംബം..
ഉണ്ണിക്കുട്ടനും അമ്മയും മാത്രമാണ്.. ഇവിടെ നോർമൽ ആയിട്ട് ഉള്ള ആളുകൾ..!!
ബാക്കിയുള്ളവരുടെ സ്വഭാവത്തെക്കുറിച്ച്.. ഒരിക്കലും എനിക്ക് മനസ്സിലായിരുന്നില്ല..
മായ ചേച്ചിക്ക്.. അവരുടെ ഭർത്താവിന്റെ മരണശേഷം ഒരുപാട് നല്ല ആലോചനകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു..
പക്ഷേ അതിനൊന്നും പിന്നീട് അവർ സമ്മതിച്ചില്ല..!!
ചെറിയ ഒരു എൽഐസി ഏജന്റ് പണിയും.. വീട്ടിൽ അമ്മയെ സഹായിച്ചും കഴിഞ്ഞ കൂടാനാണ് അവർക്ക് താല്പര്യം..!!
തന്റെ വിവാഹം കഴിഞ്ഞാൽ..
അമ്മക്ക്.. പിന്നീട് എന്ത് സംഭവിക്കും എന്നുള്ള പേടിയാണത്രെ അവരെ മറ്റൊരു വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്..
ഞാനെന്റെ ജോലി കൃത്യമായിട്ട് നിറവേറ്റി കൊണ്ടേയിരുന്നു…
രണ്ട് ദിവസം മുമ്പ് പൈസ ചോദിച്ചിരുന്നു ഞാൻ…
അടുത്തമാസം വെiട്ട് നിർത്തുകയല്ലേ… ഇനി ഒരുമിച്ച് കണക്കുകൂട്ടാം എന്നും പറഞ്ഞു…
അത്യാവശ്യത്തിന് ഉള്ള പൈസ തരികയും ചെയ്തു..
ആ പറയുന്നതിൽ.. സത്യമുള്ളത് കൊണ്ട് തന്നെ എനിക്ക് സമ്മതിക്കുക യല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല…
ഇപ്പോഴുള്ള എന്റെ പുതിയ പ്രശ്നം..
കല ചേച്ചിയാണ്…
ചേച്ചിയുടെ പെരു മാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.. അവരുടെ നോട്ടങ്ങൾ… ഭാവങ്ങൾ…!!
പെരുമാറ്റങ്ങൾ…
എല്ലാം മറ്റേതോ ഒരു ദിശയിലേക്ക് ആയിരിക്കുന്നു…
അവർ എന്നോട് ഒരുപാട് സംസാരിക്കുന്നു…
അവരുടെ കഴിഞ്ഞകാല ചരിത്രങ്ങൾ എല്ലാം…
ഒരു മറയുമില്ലാതെ അവർ കൃത്യമായി എന്നോട് പറഞ്ഞു..
സ്വന്തം ഭർത്താവിനെ ഒരു മൃഗത്തിന് തുല്യമായി അവർ അവതരിപ്പിക്കുന്നത് കേട്ടപ്പോൾ.. ശരിക്കും ഞെട്ടിപ്പോയി..!!
ചരിത്രങ്ങൾ എപ്പോഴൊക്കെ അവർ പറഞ്ഞാലും..
അവസാനം അവസാനിക്കുന്നത്… അവരുടെ ദാമ്പത്യ പരാജയത്തിലേക്കാണ്…!
ഞാൻ നിൽക്കുന്ന റോഡിന് മുന്നിലൂടെ ഒരു അനൗൺസ്മെന്റ് വാഹനം കടന്നുപോയി…
എന്റെ മനസ്സിലെ ചിന്ത കാരണം… എന്താണ് അനൗൺസ് ചെയ്യുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചില്ല..
എന്നെ കണ്ടതും അതിൽനിന്ന് ഒരാൾ ഒരു നോട്ടീസ് പുറത്തേക്കിട്ടു…
ജീപ്പ് കുറച്ച് ദൂരം പോയശേഷം നോട്ടീസ് ഇട്ട ആൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി…
ഇനി നോട്ടീസ് എടുത്തില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി.. ഞാൻ അതെടുത്തു..
ബാബുവിന്റെ കൊiലയാളികളെ ഉടൻ കണ്ടെത്തുക…!!
പോലീസ് അനാസ്ഥ അവസാനിപ്പിക്കുക…!!
ആക്ഷൻ കൗൺസിൽ രൂപീകരണം…
ഇന്ന് വൈകിട്ട് 5 മണിക്ക്..
യുവധാര ആർട്സ്and സ്പോർട്സ്. ക്ലബ്ബിൽ വച്ച് ചേരുന്നു..!!
കൂടാതെ ബാബുവിനോടുള്ള അനീതിക്കെതിരെ..?ഒപ്പുശേഖരണം..
പങ്കെടുക്കുക വിജയിപ്പിക്കുക..!!
ഒന്ന് പോയി കളയാം എന്ന് ഞാനും വിചാരിച്ചു..
സാർ ആണെങ്കിൽ ഇന്ന് കോയമ്പത്തൂരിലേക്ക് പോയതാണ്…
ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ..
അദ്ദേഹം വീട്ടിൽ നിന്ന് അധികം വിട്ടുനിൽക്കാറില്ല…
വീടിനുള്ളിൽ അദ്ദേഹം സ്ഥിരമായിട്ട് ഉണ്ടാവില്ലെങ്കിലും.. രാത്രി ഈ വീട്ടിലെ അദ്ദേഹം ഉറങ്ങാറുള്ളൂ..!!
പുതിയ ക്ലിനിക് തുടങ്ങുന്നതിലേക്ക് ആവശ്യമുള്ള.. എന്തോ കുറച്ച് മെറ്റീരിയൽസ് വാങ്ങാൻ ഉണ്ടത്രേ..!!
വൈകുന്നേരം 6 മണിക്ക് ശേഷം ഒരു കാരണവശാലും പുറത്തു പോകരുത് എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം..!”
അത് പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്..
എന്തായാലും ചേച്ചിയോട് ഒന്ന് പറഞ്ഞിട്ട് പോകാം..
പതിവുള്ള ചായ കിട്ടിയിട്ടും ഇല്ല..!!
അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്…
ചേച്ചി രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കുന്ന തിരക്കിലാണ്…
പാർവതിക്ക് പുതിയ ട്യൂഷൻ ടീച്ചർ വന്നിട്ടുണ്ട്..
ഒരു സാധു പെൺകുട്ടി..
ഇപ്പോൾ ഉണ്ണിക്കുട്ടനും അവളുടെ കൂടെ ഇരുന്നാണ് അവന്റെ പഠനങ്ങൾ കൈകാര്യം ചെയ്യുന്നത്..
അത് എന്റെ നിർദ്ദേശപ്രകാരം ചേച്ചി ചെയ്തതാണ്…!”
ഞാൻ വാതിൽക്കൽ നിന്ന് ചേച്ചിയെ വിളിച്ചു..!
സോറി നാസറെ, ഞാൻ ഈ തിരക്കിനിടയിൽ മറന്നു പോയതാണ്..
അതുമാത്രമല്ല പലപ്പോഴും പാർവതി.. ഞാൻ ചായ എടുക്കുന്നത് കണ്ട് ഓടിവന്ന് എന്റെ കയ്യിൽ നിന്ന് ചായ വാങ്ങി.. നിനക്ക് കൊണ്ട് തരാറുണ്ടല്ലോ..
സത്യത്തിൽ നിനക്ക് ചായ തന്നു എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്…
പക്ഷേ അവളുടെ ടീച്ചർ ഇന്ന് കുറച്ച് നേരത്തെ വന്നു..
അതു കുഴപ്പമില്ല..
നമ്മുടെ ട്യൂഷൻ മാസ്റ്റർ ബാബുവിന്റെ കൊലയാളികളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരു ആക്ഷൻ കൗൺസിൽ രൂപീകരണം ആ ക്ലബ്ബിൽ വെച്ച് നടക്കുന്നുണ്ട്..
ഞാൻ അവിടെ വരെ ഒന്ന് പോയാലോ എന്ന്. ചോദിക്കാൻ വേണ്ടി വന്നതാണ്..!!
പ്രസന്നമായിരുന്ന ചേച്ചിയുടെ മുഖം പെട്ടെന്ന് മ്ലാനമായി..!!
അവർ അടുക്കളയിൽ ഉണ്ടായിരുന്ന ഒരു സ്റ്റൂൾ.. എന്റെ അടുത്തേക്ക് നീക്കിയിട്ടിട്ട് പറഞ്ഞു..
നാസറിന് വിരോധമില്ലെങ്കിൽ ഇവിടെയിരുന്ന് ഒരു ചായ കുടിച്ചൂടെ..??
സമയം.. ഏതാണ്ട് 5 മണിയോട് അടുക്കാറായി..
എങ്കിലും ഞാൻ ആദ്യമായി അടുക്കളയിൽ കയറിയിരുന്നു..
ബാബു ശരിക്കും ഒരു ദുഷ്ടൻ ആയിരുന്നു..!!
കുറുക്കന്റെ ബുദ്ധിയുള്ള ദുഷ്ടൻ..!!
മുൻപ് ഒരു കുട്ടിയുടെ മരണത്തിൽ.. കുറെ പേർ ബാബുവിനെ സംശയിച്ചതാണ്..!”
പക്ഷേ ഇവിടത്തെ പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായ ബാബുവിനെ തൊടാൻ ആർക്കും കഴിഞ്ഞില്ല..
അന്ന് ബാബു ഇവിടെ ട്യൂഷൻ എടുക്കാൻ വരുന്നു തുടങ്ങുന്നതേയുള്ളൂ..
പക്ഷേ ഞങ്ങളെല്ലാവരും അവന്റെ ഒപ്പം തന്നെയായിരുന്നു..!!
അത്രയ്ക്ക് മാന്യമായ പെരുമാറ്റമാണ് അവന്റെത്…
മാത്രമല്ല അഞ്ചാം ക്ലാസിലാണെങ്കിലും പാർവതിക്കും അവനെ വളരെ ഇഷ്ടമായിരുന്നു..!!
മാത്രവുമല്ല പത്താം ക്ലാസിൽ അവൻ ട്യൂഷൻ എടുക്കുന്ന പല കുട്ടികളും ഉന്നതമായ വിജയം കൈവരിക്കുകയും ചെയ്തു.
അന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായും ബാബുവിന്റെ പേര് ആ കുട്ടി എഴുതിയിരുന്നു എന്നാണ് പറയപ്പെടുന്നത്..
പക്ഷേ പകരമായി.. ആ കുട്ടി ബാബുവിനെഴുതിയ ഒരുപാട്.. അശ്ലീല ചുവ യുള്ള എഴുത്തുകൾ.. ബാബു അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ചു.. എന്നൊക്കെയാണ് പറയുന്നത്..!!
ഇപ്പോ എന്റെ കുട്ടിക്ക് ഈ അവസ്ഥ വന്നപ്പോഴാണ്.. അന്ന് സംഭവിച്ചത് ഒക്കെ സത്യമായിരുന്നു എന്ന് മനസ്സിലാകുന്നത്.
അവനെ പോലെയുള്ള വരെയൊക്കെ.. കൊiന്നവനെ പിടിച്ചാൽ എന്ത് പിടിച്ചില്ലെങ്കിലെന്ത്..??
അതൊക്കെ ശരിതന്നെ ഞാനും ചേച്ചിയുടെ അഭിപ്രായക്കാരനാണ്..
എന്നാലും എന്താണ് അവിടെ സംസാരിക്കുന്നത് എന്ന് കേൾക്കാലോ..??
അത് മാത്രമല്ല ഇവിടെ ഇങ്ങനെ വെറുതെ ബോറടിച്ച് ഇരിക്കേണ്ടല്ലോ..!!
നാസറിന് ബോറടി മാറ്റാൻ എന്റെ സഹായം ചോദിച്ചു കൂടെ..??
തീർച്ചയായും ആലോചിക്കാവുന്ന കാര്യമാണ്..
അവസാന തുള്ളി ചായയും കുടിച്ചിട്ട്.. ആ ഗ്ലാസ് എടുത്ത് ഞാൻ വാഷ്ബേസിന് അടുത്തേക്ക്.. നീങ്ങി..!!
അപ്രതീക്ഷിതമായി ചേച്ചി എന്റെ കയ്യിൽ പിടിച്ചു…
ഞെട്ടിപ്പോയി ഞാൻ..
ആ ഗ്ലാസ് ഇങ്ങ് തന്നോളൂ ഞാൻ കഴുകാം..!!
രാത്രി അവരുടെ റൂമിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും.. എന്റെ പാത്രം പുറത്തുകൊണ്ടുപോയി കഴുകി മേശപ്പുറത്ത് വെക്കുക എന്റെ പതിവായിരുന്നു..
അത് എനിക്ക് ഇഷ്ടമായിരുന്നു..
നമ്മുടെ എച്ചിൽ നമ്മൾ കഴുകുന്നതാണ് ഏറ്റവും നല്ലത്..!!
പക്ഷേ ഇവിടെ ഒരു തർക്കത്തിന് ഞാൻ നിന്നില്ല..!!
കാരണം അവർ എന്റെ കയ്യിലെ പിടുത്തം വിട്ടിട്ടില്ല.
ഞാൻ ഗ്ലാസ് അവർക്ക് കൊടുത്തു..
സാറ് ആറ് മണിക്ക് ശേഷം ഇവിടുന്ന് പുറത്തു പോകരുത് എന്നാണ് പറഞ്ഞിട്ടുള്ളത്..
ഒരു ആറര ആവുന്നത് കൊണ്ട് കുഴപ്പമുണ്ടോ..??
ഒരു കുഴപ്പവുമില്ല…
അല്ലെങ്കിലും ആ സമയങ്ങളിൽ ഒന്നും എനിക്ക് നാസറിനെ ആവശ്യമില്ല..!!
ഞാനൊന്നും മിണ്ടാതെ പുറത്തിറങ്ങി നടന്നു..
അവർ പറഞ്ഞതിൽ വേറെ എന്തെങ്കിലും അർത്ഥമുണ്ടോ..??
ഏയ്.. ഞാൻ വെറുതെ ആവശ്യമില്ലാത്തത് ചിന്തിക്കുകയാണ്..
ക്ലബ്ബിന്റെ പരിസരത്ത് ധാരാളം ആളുകളുണ്ട്..
അവിടെ വലിയ പ്രസംഗങ്ങൾ ഒക്കെ നടക്കുകയാണ്..
പോലീസിന്റെ അനാസ്ഥയിൽ തുടങ്ങി.. ഭരണത്തിലെ ഓരോ പരാജയങ്ങളും എണ്ണമിട്ട് പറയുന്നതിലേക്കാണ് പ്രാസംഗികൻ വിരൽ ചൂണ്ടുന്നത്…
ഒരാൾ ഒരു പേപ്പർ ഷീറ്റുമായി എന്റെ അടുത്ത് വന്ന് ഒപ്പിടാൻ പറഞ്ഞു.
ഞാൻ പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.
ഈ നേതാവ് പ്രസംഗം നിർത്തിയപ്പോൾ.. മറ്റൊരു നേതാവ് പ്രസംഗിക്കാൻ എത്തി.. പേരിനുമാത്രം ബാബു എന്ന് ഉപയോഗിക്കുകയും.. ബാക്കിയെല്ലാം മുൻ പ്രാസംഗികന്റെ ശൈലി തന്നെ..!!
അരമണിക്കൂർ നീണ്ട ആ പ്രഭാഷണം.. വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി മാത്രം ഞാൻ കേട്ടിരുന്നു.. പ്രസംഗം കേൾക്കുന്നത് എനിക്ക് അന്നും ഇന്നും വലിയ ഇഷ്ടമാണ്..
അതിലെ വിഷയം ഏതാണെന്ന് ഞാൻ ശ്രദ്ധിക്കാറില്ല..
ആ ശൈലിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്..
ഇരുൾ മൂടാൻ തുടങ്ങിയിരിക്കുന്നു…
എനിക്കു തിരിച്ചുനടക്കേണ്ട സമയമായിരിക്കുന്നു..
ഞാനാ വേദിയുടെ പരിസരത്തു നിന്നും ഏതാണ്ട് 25 അടിയോളം നടന്നു കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ഒരു വിളി..
ഹലോ…
ഒരു സുമുഖനായ ചെറുപ്പക്കാരൻ നടന്നുവരുന്നു..
അയാൾ നേരെ വന്ന് എനിക്ക് നേരെ ഹസ്തദാനത്തിനായി കൈനീട്ടി..
മുഖത്ത് നിറയെ പുഞ്ചിരിയുമായി വന്ന ആ ചെറുപ്പക്കാരന് ഞാനും കൈ കൊടുത്തു.
എന്റെ പേര് ശ്യാം..
ഇവിടെ ഏഴംകുളത്താണ് വീട്..
മരിച്ച ബാബുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്..!!
നാസർ എന്നാണല്ലേ പേര്..
മലപ്പുറം ജില്ലയിലാണ് താമസം അല്ലേ..
സൈക്കിളിലൂടെ ആണല്ലേ.. ജോലിക്ക് പോകുന്നത്..??
ഇപ്പോ അല്പം തിരക്കുണ്ട്.. നമുക്ക് വിശദമായി ഒന്ന് കാണാം..!”
ഇ ത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു..
പെട്ടെന്ന് തന്നെ അയാൾ ഒന്നുകൂടി എനിക്ക് നേരെ തിരിഞ്ഞു നിന്നു..
ഞാനിപ്പോ പരിചയപ്പെട്ട പോലെ നാസർ ആരെയെങ്കിലും പരിചയപ്പെട്ടിട്ടുണ്ടോ..??
ആ ചോദ്യം കേട്ട്… ശരിക്കും ഞാൻ ഞെട്ടിപ്പോയി..!!
ഉണ്ട് ബാബുവിനെ.. ഇങ്ങനെയാണ് ഞാൻ ബാബുവിനെ പരിചയപ്പെട്ടത്..!!
നല്ല ഉത്തരം..!!
ഇത്തരം നല്ല ഉത്തരങ്ങൾ കണ്ടുവെക്കുക..?ആവശ്യം വരും..!!
എനിക്ക് മാത്രമല്ല അത് താങ്കൾക്കും ബാധകമാണ്..
അതേ നാണയത്തിൽ ഞാൻ തിരിച്ചടിച്ചു..!!
അത് ശരിക്കും അയാൾക്ക് കൊണ്ടു എന്ന് മനസ്സിലായി..
ഞാൻ ബാബുവിനെ പരിചയപ്പെട്ട അന്ന് രാത്രിയാണ് ബാബു കൊല്ലപ്പെടുന്നത്..
ഈ പരിചയപ്പെടൽ ഇ ത്ര വിശദമായി.. ഇവനോട് ബാബു പറഞ്ഞിട്ടുണ്ടെങ്കിൽ..
ബാബുവിന്റെ പ്രവർത്തികളെക്കുറിച്ച് കുറച്ചൊക്കെ ഇവനും അറിയാമായിരിക്കും..!”!
അതുകൊണ്ട് തന്നെയാണ് പിന്നീട് ഒരു ചോദ്യവും ചോദിക്കാതെ അവൻ മടങ്ങിപ്പോയത് എന്നെനിക്ക് തോന്നി.
തിരിച്ചു ഞാൻ വീട്ടിലെത്തുമ്പോൾ..?മുറ്റത്ത് ഇതുവരെ കാണാത്ത ഒരു കാർ ഞാൻ കണ്ടു..
അവരുടെ ഏതോ ബന്ധുക്കൾ വന്നതാണ്..
ഞാൻ അവരെ ശ്രദ്ധിക്കാൻ പോയില്ല.. വീടിന് സൈഡിലൂടെ ഞാൻ എന്ത് റൂമിലെത്തി..
ബാത്റൂമിൽ നിന്ന് കുളികഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ കണ്ടത്..?എന്റെ റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നതാണ്..
അകാരണമായ ഒരു അസ്വസ്ഥത എന്ന പിടികൂടി…
വീടിനകത്തു ഇപ്പോഴും ആളുകളുടെ സംസാരം കേൾക്കുന്നുണ്ട്…
ഉണ്ണിക്കുട്ടന്റെ സമപ്രായത്തിലുള്ള മറ്റൊരു കുട്ടിയും അവരുടെ കൂടെ ഉള്ളതുകൊണ്ട് തന്നെ..
ഈ റൂം തുറന്നിട്ടുണ്ടെങ്കിൽ. അത് പാർവതി ആകാനേ വഴിയുള്ളൂ ഇപ്പൊ പലപ്പോഴും എനിക്ക് ചായ കൊണ്ടുവരുന്നത് അവളാണ്…
സത്യത്തിൽ എനിക്ക് ചെറിയ ഒരു ഭയമാണ്.. അവളെ എന്ന് പറയാം..
എന്നെ കൊല്ലും എന്നെഴുതി വച്ചത് കൊണ്ടൊന്നുമല്ല…!!
ചില സമയങ്ങളിൽ അവളുടെ പെരുമാറ്റം..!!
നമുക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തതാണ്.
അവൾ പുറത്തു വരട്ടെ എന്ന് കരുതി…
കുറച്ച് സമയം ഞാൻ അവിടെനിന്നെങ്കിലും.?ഒരു പ്രയോജനവും ഉണ്ടായില്ല.
ബാബുവിന്റെ സുഹൃത്തിനോട് പോലും തന്റേടത്തോടെ സംസാരിച്ച ഞാൻ.. ഇവൾക്ക് മുന്നിൽ എന്തിന് ഇങ്ങനെ ഭയപ്പെടുന്നു…!!
ധൈര്യം സംഭരിച്ച് ഞാൻ എന്റെ റൂമിന്റെ മുന്നിൽ വന്നു നിന്നു.
ഒരു ആപ്പിൾ ജൂസും കൊണ്ട് വന്നതാണ് അവൾ..
അത് മേശപ്പുറത്ത് വച്ചിട്ടുണ്ട്..
കൊണ്ടുവന്ന സാധനം എനിക്കുള്ളതാണെങ്കിൽ അവിടെ വച്ചിട്ട് പോയിക്കൂടെ പാർവതി..
പോകാൻ തന്നെ വന്നതാണ്…!!
ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്… അത് പറഞ്ഞിട്ട് പൊയ്ക്കോളാം..!പറഞ്ഞോളൂ..
എന്നാൽ നിങ്ങൾ അകത്തോട്ട് കയറ് പറയാം…!!
അകത്തോട്ട് കയറണോ കയറണ്ടേ എന്നുള്ളത് എന്റെ ഇഷ്ടം..
നിനക്ക് പറയാനുള്ളത് പറയാം..!!
എനിക്ക് പറയാനല്ല കാണിക്കാനാണ് ഉള്ളത്..!!
എന്റെ മുറിവുകൾ എല്ലാം…
ഒരു നേരിയ പാട് പോലും ഇല്ലാതെ.. എല്ലാം മാഞ്ഞു പോയി….
നിങ്ങൾക്ക് അത് കാണേണ്ടേ…??
വേണ്ട…!!
എന്തുകൊണ്ട് വേണ്ട..??
നീ ഇപ്പോൾ എന്റെ മേശപ്പുറത്ത് കൊണ്ടുവെച്ച ആപ്പിൾ ജ്യൂസിന്റെ അത്രയും മഹത്വം ഞാൻ അതിന് കാണുന്നില്ല..!! എന്നെ അതിരൂക്ഷമായി ഒന്നു നോക്കിയിട്ട്.. അവൾ പുറത്തേക്ക് ഇറങ്ങി..!!
അടുത്ത നിങ്ങളുടെ ലക്ഷ്യം എന്റെ അമ്മയാണോ….??
ഈ ചോദ്യം ചോദിച്ചിട്ട് അവൾ തിരിച്ചു നടന്നു..!!!
തുടരും…
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ