റൂമിൽ കയറി കത കടച്ച് ഞാൻ..
കട്ടിലിലേക്ക് വീഴുകയായിരുന്നു..
കണ്ണുകൾ മുറുക്കിയച്ച് കുറച്ച് സമയം ഞാൻ കിടന്നു..
അടുത്ത നിങ്ങളുടെ ലക്ഷ്യം എന്റെ അമ്മയാണോ….??
ഈ ചോദ്യം….
. അത്രമേൽ എന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരിക്കുന്നു….
ഒരുപാട് അർത്ഥങ്ങളുള്ള ഒരു ചോദ്യം..!!
ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ എന്റെ മുഖം ഒന്ന് നോക്കി…..
ഒരു നിഗൂഢമായ ആനന്ദം എന്റെ കണ്ണുകളിൽ ഉണ്ടോ..??
ഞാൻ ഞാനല്ലാതാവുന്നുണ്ടോ…??
പാർവതിയോട് തുറന്നു സംസാരിക്കണം എന്ന് എനിക്ക് തോന്നി..
എന്തൊക്കെയാണ് അവളുടെ മനസ്സിലുള്ളത്.. എന്നറിയണം..!!
ഇനിയും ഞാൻ ഇവിടെ നിക്കണോ വേണ്ടയോ എന്നത്.. അവളുടെ സംസാരത്തെ ആശ്രയിച്ച് തന്നെയാവണം എന്ന് ഞാൻ ഉറപ്പിച്ചു.
ബന്ധുക്കൾ യാത്ര പറഞ്ഞു പോകുന്നതിന്റെ ശബ്ദം കേൾക്കാം..
ഡോക്ടർ ഇല്ലാത്ത ഒരു രാത്രിയാണ് ഇന്ന്..
അതോർക്കുമ്പോൾ മനസ്സ് കൂടുതൽ അസ്വസ്ഥമായി…
ആ ചെറിയ ജാലകം..?ശക്തമായി അടക്കുന്നതിന്റെ ശബ്ദം കേട്ടാണ്.. ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്..
ഇത്രയും സമയം.. ഈ ജനലിലൂടെ ഒരുപക്ഷേ അവൾ എന്നെ നോക്കി നിന്നിട്ട് ഉണ്ടാവാം…!!
സ്വീകരണമുറിയിൽ ലൈറ്റ് ഇല്ലാത്തതു കൊണ്ട് തന്നെ.. എനിക്ക് അത് കാണാൻ സാധിക്കില്ല
ആ ജനലിലെലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി..
ഐ വിൽ. കിൽ യു..
എന്ന വാക്കിന്റെ.. ഒരു ഭാഗം മായ്ച്ചു കളഞ്ഞിരിക്കുന്നു.
ഇപ്പോൾ ഉള്ളത്..
ഇപ്പോൾ കുളി കഴിഞ്ഞ് വന്ന ഞാൻ..
വിയർത്തുകളിച്ചിരിക്കുന്നു..!!
റൂമിൽ അസഹ്യമായ ചൂട് അനുഭവപ്പെടുന്നതുപോലെ എനിക്ക് തോന്നി…
പുറത്തിറങ്ങി റാട്ട പുരയുടെ പരിസരത്ത് കൂടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും.. അലക്ഷ്യമായി നടക്കാൻ തുടങ്ങി..
അത് എത്ര സമയം തുടർന്നു എന്നെനിക്കറിയില്ല…
ഒരുപാട് വലിയ പ്രശ്നങ്ങളുടെ നടുവിലാണ് ഞാൻ.. എന്നെനിക്ക് തോന്നിപ്പോയി…
ഒരുതരത്തിലും രക്ഷപ്പെടാൻ സാധിക്കാത്ത ഒരു നീരാളി പിടുത്തത്തിലേക്ക്.. ഞാൻ വഴുതിവീഴുകയാണോ…??
പാർവതി എന്റെ മുറിയിലേക്ക് വരുന്നത് കണ്ട് ഞാൻ..!!
പെട്ടെന്ന് തന്നെ നടത്തം നിർത്തി അങ്ങോട്ട് ചെന്നു..
അച്ഛൻ ഫോൺ വിളിക്കുന്നുണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
ഇത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു…
ഞാൻ അവൾക്കൊപ്പം..
പൂമുഖത്തേക്ക് ചെന്നു..
ചേച്ചി അദ്ദേഹവുമായി സംസാരിക്കുകയാണ്..
എന്നെ കണ്ടതും ചേച്ചി എന്റെ അടുത്ത് ഫോൺ തന്നു..
ഞാൻ ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അവർക്ക് ചെറിയ ഭയമുണ്ട് എന്ന്..
അതുകൊണ്ട് ഇന്ന് സ്വീകരണമുറിയിൽ കിടന്നാൽ മതി എന്ന് പറയാനുമാണ് അദ്ദേഹം വിളിച്ചത്.
തിരിച്ച് എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ കുറച്ച് തിരക്കിലാണ് എന്നും പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു.
അദ്ദേഹത്തിന്റെ സംസാരത്തിന്..
വലിയ മാറ്റങ്ങൾ വന്നപോലെ….
എനിക്ക് തോന്നി…
വെറും തോന്നലാകാം എന്ന് ഞാൻ സമാധാനിച്ചു..
ഞാൻ തൊട്ടപ്പുറത്ത് റൂമിൽ ഉണ്ടെങ്കിലും നിങ്ങൾക്ക് ഇവിടെ കിടക്കാൻ പേടിയാണോ ചേച്ചി…
നാസറെ ഇത് ഒരു പഴയ തറവാടാണ്..
ഒരുപാട് ദുർമരണങ്ങൾ ഒക്കെ നടന്നിട്ടുണ്ട്. ഈ തറവാട്ടിൽ..
ഞാനൊക്കെ ജനിക്കുന്നതിന് മുമ്പുള്ള കഥകൾ ആണെങ്കിലും..
എനിക്ക് പേടിയാണ് ഇവിടെ ഒറ്റക്ക് കിടക്കാൻ…!”
സ്വീകരണ മുറിയിൽ കിടക്കുന്നതുകൊണ്ട് നാസറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..??
.
എനിക്ക് ഒരു പ്രശ്നവുമില്ല…
നാളെ എനിക്ക് ഏനാത്ത് ആണ് വെട്ട്..
5 മണിക്ക് എങ്കിലും എനിക്ക് പോകണം..
ഞാൻ പോകുമ്പോൾ ഈ റൂമിന്റെ വാതിൽ എന്ത് ചെയ്യും..??
അഞ്ചു മണിക്കല്ലേ അപ്പോൾ ഞാൻ എഴുന്നേറ്റോളാം..
പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല..
അപ്പോൾ പാർവതിയുടെ മുഖത്തുള്ള ഗൂഢ മന്ദഹാസം..
ഞാൻ കണ്ടില്ലെന്നു നടിച്ചു..
എന്നാൽ ഒരു 10 മിനിറ്റ് ശേഷം നമുക്ക് ഭക്ഷണം കഴിച്ചാലോ..??
ഉണ്ണിക്കുട്ടൻ ചെറിയ ഒരു പനിയുണ്ട് അവന് കഞ്ഞി കൊടുത്തു ഞാൻ ഉറക്കി.!!
നാസർ 10 മിനിറ്റ് ഇവിടെ ഇരിക്ക് ഞാനിപ്പോൾ ഭക്ഷണം കൊണ്ടുവരാം..
ഞാൻ സമ്മതിച്ചു..
ചേച്ചിയുടെ കൂടെ പാർവതിയും പോകുന്നത് കണ്ടപ്പോൾ…
പാറു…. പോവല്ലേ നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം..!!
ഒരു ഞെട്ടലോടെ അവൾ എന്നെ തിരിഞ്ഞു നോക്കി…!!
തികച്ചും അവിശ്വസനീയതയോടെ അവൾ എന്നെ നോക്കി…
ഞാൻ ആദ്യമായിട്ടാണ് അവളെ പാറു എന്ന് വിളിക്കുന്നത്..!!
ചേച്ചി ഇതൊന്നും ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് പോയി…
അവൾ സാവധാനം ഏന്റെ അടു ത്തേക്ക് നടന്നുവരുന്നത് കണ്ട് ഞാൻ അവൾക്കൊരു കസേര നീക്കിയിട്ട് കൊടുത്തു.
ആ കസേരയിലേക്കും എന്റെ മുഖത്തേക്കും നോക്കിക്കൊണ്ട് അവൾ അതിൽ ഇരുന്നു.
പാറുവിന്റെ പഠനം ഒക്കെ എങ്ങനെ പോകുന്നു…
പുതിയ ട്യൂഷൻ ടീച്ചർ.. എങ്ങനെയുണ്ട്..??
ഇങ്ങനെയുള്ള ഒന്ന് രണ്ട് ചോദ്യങ്ങൾ എനിക്ക് അവിടെ അനിവാര്യമായിരുന്നു…
അത് അല്പം ഉറക്കെ തന്നെയാണ് ഞാൻ ചോദിച്ചത്…
ചേച്ചിക്ക് ഒരു സംശയവും ഉണ്ടാവാതിരിക്കാനുള്ള എന്റെ കരുതലായിരുന്നു അത്..
എന്റെ ഉദ്ദേശം അതാണെന്ന്.. വ്യക്തമായി മനസ്സിലാക്കിയ അവൾ.. അതിന് അനുയോജ്യമായ മറുപടികൾ തന്നെ തന്നു..
കുറച്ചുകൂടി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന ഞാൻ..
അവളുടെ ചെവിയുടെ അടുത്ത് എന്റെ മുഖം അടുപ്പിച്ച്…
സത്യത്തിൽ എന്താണ് പാർവതീ..
നിന്റെ പ്രശ്നം..??
.
നിനക്കുള്ളിൽ മറ്റൊരു ആത്മാവ് ഉണ്ടെന്നും..
അതാണ് നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും..
ഉള്ള വിഡ്ഢിത്തം കേൾക്കാൻ അല്ല ഞാൻ ചോദിച്ചത്..
കൃത്യമായ ഉത്തരം തന്നാൽ…
തീർച്ചയായും നിന്നെ ഞാൻ സഹായിക്കും..
നിന്റെ ഏത് ചോദ്യങ്ങൾക്കും..
ഞാൻ മറുപടിയും തരും.
പറയാൻ നീ തയ്യാറാണോ..??
ഞാൻ തയ്യാറല്ല..!!
കാരണം..!!
ഞാനൊരു കാര്യം പറഞ്ഞിട്ട് നിങ്ങൾ സമ്മതിച്ചില്ലല്ലോ..??
നിനക്ക്.. ഭ്രാന്താണോ പാർവതി..!!
ഞാനൊരു യുവാവാണ്..!!
നിനക്ക് 14 വയസ്സേ ഉള്ളു എങ്കിലും ശാരീരികമായി ഒരുപാട് വളർന്ന ഒരു കുട്ടിയാണ് നീ..
അന്ന് ഒരുപക്ഷേ നിന്റെ സാഹചര്യമാണ്..
നിന്നെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം..
പക്ഷേ ഇപ്പോൾ നീ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണ്…
നിന്റെ അർദ്ധനഗ്നമായ ശരീരം കണ്ട്..
ഞാനൊരു കാമദേവനായി മാറും എന്ന് നീ വിചാരിക്കുന്നുവെങ്കിൽ..
അത് തികച്ചും തെറ്റാണ്..!!
എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട്..!!
പക്ഷേ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും.. നടക്കാൻ പറ്റണം..
ഇപ്പോ ഇവിടെ വച്ച്..
വെറും 5 സെക്കൻഡ്..
നിങ്ങൾ സമ്മതിച്ചോ..??
മുൻപും എന്റെ സമ്മതത്തോടെ അല്ലല്ലോ.. നീ ചെയ്തത്..??
ഇപ്പോ ഇവിടെവച്ച് നടക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്..
അതിനെ നിങ്ങളുടെ സമ്മതം വേണം..
സമ്മതിച്ചോ..??
സമ്മതിച്ചു..
ഇവളെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമോ എന്ന കാര്യം.. സംശയമാണ്..
എത്രയൊക്കെ വ്യക്തമായി ഞാൻ പറഞ്ഞിട്ടും.
അവളുടെ തീരുമാനത്തിൽ നിന്ന് കടുകുമണി അവൾ മാറിയില്ല..
അവളുടെ വസ്ത്രം താഴ്ത്തി ഇട്ടുകൊണ്ട് അവൾ എന്നോട് ചോദിച്ചു..
ഇനി നിങ്ങളുടെ അവസരമാണ്..
നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം വളരെ ദീർഘമായ ഉത്തരമാണ് എനിക്ക് ഉണ്ടാവുക…
അതിന് എന്തായാലും ഇപ്പോൾ സമയം ഉണ്ടാവില്ല..!!
അതിന് പറ്റിയ ദിവസമാണ് നാളെ..
ഇവിടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ട്..
നിങ്ങളും ഞാനും ഉണ്ണിക്കുട്ടനും ഉത്സവം കാണാൻ പോകും..
അത് അമ്മ നേരത്തെ സമ്മതിച്ചു വച്ച കാര്യമാണ്…
രാത്രി 8 മണിയാവുമ്പോഴേക്കും നമ്മൾ തിരിച്ചു വരും..
ആ ഉത്സവത്തിന്റെ താളമേള വാദ്യങ്ങളുടെ ശബ്ദങ്ങൾക്കിടയിലൂടെ ഞാനെന്റെ കഥ പറയാം..!!
ഞാൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..
ഇപ്പോൾ ഇവൾ വെറും.. കുട്ടിയായി തന്നെ എനിക്ക് തോന്നി…
അവൾ എന്റെ ചെവിയുടെ അടുത്തേക്ക് വന്നു മന്ത്രിച്ചു…
ഉറങ്ങാൻ നേരം സ്വീകരണ മുറി കുറ്റിയിടരുത്…
ഞങ്ങൾക്ക് പേടിയാണ്…!!
സ്വീകരണം മുറിയുടെ ആ ചെറിയ ജാലകം.. നേരത്തെ ഞാൻ അടച്ചതാണ്..
അത് തുറന്നിടുക..!!
ജാലകങ്ങൾ.. തുറന്നിടുന്നതാണ് നല്ലത്..
കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ..
അത് ഉപകരിക്കും..
ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ചകളാണ്..
വിടവുകൾക്കിടയിലൂടെ.. കാണുന്നത്..!!
സ്വീകരണമുറിക്ക് ഒരു വിടവ് ഉണ്ടാകുന്നത് നല്ലതാണ്..!!
കാണാൻ പറ്റാത്ത ഒരുപാട് കാഴ്ചകൾ കണ്ട.. എനിക്ക് ഒരുപക്ഷേ ഇന്നും…..
അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല..
ഞാൻ ഭക്ഷണം എടുക്കാൻ അമ്മയെ സഹായിക്കട്ടെ..!!
ഒരു കൂസലുമില്ലാതെ നടന്നു പോകുന്ന അവളെ കണ്ടപ്പോൾ..
മുൻപ് ഈ വീടിനെ കുറിച്ച് പറഞ്ഞിട്ടുള്ള
ദുർമരണങ്ങളും ആത്മാക്കളും..!!
ഏയ്… ഇല്ല..
ആ ചിന്തയിലേക്ക്പോകാൻ ഞാൻ തയ്യാറല്ല..!!
.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
ആദ്യമായിട്ടാണ് ചേച്ചിയുടെ കൂടെയിരുന്ന ഭക്ഷണം കഴിക്കുന്നത്..!!
ഒരുപാട് കാര്യങ്ങൾ..
ചേച്ചി സംസാരിക്കുന്നുണ്ട്..
എനിക്ക് അതിലേക്കൊന്നും.. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല…
ഞാൻ പാർവതിയെ പഠിക്കാൻ ശ്രമിക്കുകയായിരുന്നു..
അവൾ പക്ഷേ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയാണ്.. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത്..
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് നാസറിന് ഇഷ്ടമില്ല അല്ലേ..??
ഞാൻ ചെറുതായിട്ട് ഒന്ന് ചിരിച്ചു..!!
ചേച്ചി എന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.
ഇടക്ക് ഒളി കണ്ണിട്ട് അമ്മയെ നോക്കുന്ന പാർവതിയെ ഞാൻ കണ്ടു.
പിന്നീട് എന്നെ നോക്കി.. പുച്ഛത്തോടെയുള്ള ഒരു ചെറിയ ചിരിയും..!!
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പെട്ടെന്ന് പാത്ര മെടുത്ത് പുറത്തേക്ക് നടന്നു..
ചേച്ചിക്ക് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നതിന് മുമ്പ് തന്നെ.. ആ കാര്യം ഞാൻ തന്നെ നിർവഹിച്ചു.
പാത്രം മേശപ്പുറത്ത് വച്ച്..
എന്റെ റൂം പൂട്ടിയിട്ടില്ല ഞാൻ അത് പൂട്ടിയിട്ട് വരാം..
ഞാനീ സ്വീകരണ മുറിയിൽ കടന്നശേഷം വാതിൽ അകത്തുനിന്ന് പൂ ട്ടുന്നതുകൊണ്ട് കുഴപ്പമുണ്ടോ..??
വാതിൽ പൂട്ടണ്ട ചാരി ഇട്ടാൽ മതി..!!
ഏത് സമയത്താണ് കരണ്ട് പോവുക എന്ന് പറയാൻ പറ്റില്ല..
ഇപ്പോൾ സ്ഥിരമായി രാത്രിയിൽ കരണ്ട് പോകുന്നത് നാസർ കണ്ടിട്ടില്ലേ..??
എന്റെ റൂമിൽ കയറി 5 മിനിറ്റ് ഞാൻ കട്ടിലിൽ ഇരുന്നു.
അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ കോലാഹല ശബ്ദങ്ങൾ..!!
വാതിൽപൂട്ടി ഞാൻ പുറത്തിറങ്ങി..
സ്വീകരണമുറിയിൽ എനിക്കുള്ള.. പായയും തലയണയും കൊണ്ടു വച്ചിട്ടുണ്ട്..
നേരത്തെ കിടന്ന് ഉറങ്ങിക്കളയാം എന്ന് ഞാൻ വിചാരിച്ചു..
ലൈറ്റ് ഓഫ് ചെയ്തു ഞാൻ കിടന്നു..!!
എനിക്ക് ഒരല്പം പോലും ഉറക്കം വരുന്നില്ലായിരുന്നു..
അവരെ ഉറങ്ങുന്നതിന്റെ അവസാനഘട്ടമായ ബാത്റൂമിൽ പോകുന്നതും വരുന്നതും എല്ലാം..
ഒരു മായ ക്കാഴ്ച പോലെ ഞാൻ കണ്ടു കൊണ്ടിരുന്നു…
അവരുടെ റൂമിന്റെ കത കടക്കുന്ന ശബ്ദവും ഞാൻ കേട്ടതോടുകൂടി..
എനിക്ക് സമാധാനമായി…!!
ആദ്യദിവസം ഞാനിവിടെ കിടന്നത് ഞാനോർത്തു…
അന്ന് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു..
പിന്നീടുള്ള ആ ദിവസം….
എന്താണ് സംഭവിച്ചത് എന്ന് എപ്പോഴും എനിക്ക് കൃത്യമായി ഓർമ്മയില്ല…
എപ്പോഴാണ് ഞാൻ ആ സ്വീകരണമുറിയിൽ കിടന്നത് എന്നും സത്യമായിട്ടും എനിക്ക് അറിയില്ല..
ഇത് മൂന്നാമത്തെ ദിവസമാണ്..!!
ഒരുപാട് ചിന്തകളിലൂടെ കടന്നുപോയ ഞാൻ…
ഒരു ഇല പോലും അനങ്ങുന്ന ശബ്ദം കേൾക്കാത്തത് കൊണ്ട് തന്നെ.. പതുക്കെ ഉറക്കത്തിലേക്ക് വഴുതി.. വീണു…!!
ആരോ എന്റെ മുടിയിഴകളിൽ തലോടുന്നത് പോലെ തോന്നിയപ്പോഴാണ്.. ഞാൻ ഞെട്ടി ഉണർന്നത്..!!
ഒരു സ്ത്രീരൂപം എന്റെ സമീപത്ത് ഇരിക്കുന്നതായി എനിക്ക് തോന്നി..!!
കറണ്ട് പോയി ഞാൻ ടോർച്ച് എടുക്കാൻ വന്നതാണ്…
ചേച്ചിയുടെ അടക്കിപ്പിടിച്ച ശബ്ദം ഞാൻ കേട്ടു..
പെട്ടെന്ന് തന്നെ അവർ പോവുകയും ചെയ്തു..!!
പക്ഷേ ഫാൻ കറങ്ങുന്നതിന്റെ ശബ്ദം.. കൃത്യമായി ഞാൻ കേട്ടിരുന്നു..!!
ഞാൻ കണ്ണുകൾ മുറുക്കി അടച്ചു കിടന്നു…
ചേച്ചിയുടെ വാതിൽ വീണ്ടും അടയുന്ന ശബ്ദം ഞാൻ കേട്ടു..!!
ഒരു ചെറിയ ക്ലോക്ക് എന്റെ കൈവശമുണ്ട്. ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ സമയം 12 മണി..
ഇനിയും ധാരാളം സമയമുണ്ട്.. എന്തോ ഒരു രൂക്ഷമായ ഗന്ധം.. ഈ റൂമിൽ തങ്ങിനിൽക്കുന്നത് പോലെ…
വീണ്ടും ഞാൻ ഉറക്കത്തിലേക്ക്…!!
5 മണിക്ക് അലാറം അടിച്ചപ്പോൾ.. ഉണർന്ന ഞാൻ കണ്ടത്..സ്വീകരണം മുറിയിൽ നിന്ന് ദൃതിപ്പെട്ട് പുറത്തുപോകുന്ന ചേച്ചിയെ ആണ്..!!
ഞാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടു..
റൂമിൽ പോയി കത്തിയും വെട്ടാനുള്ള അഡ്രസ്സും എടുക്കണം..!!
മുല്ലപ്പൂവിന്റെ അതിരൂക്ഷമായ ഗന്ധം..!!
അത് എന്റെ ശരീരത്തിൽ നിന്നാണോ…
ചേച്ചി ഈ വാതിൽ അടക്കണം…!!
നാസർ പോകാൻ തയ്യാറായിക്കോളൂ ഞാൻ അടച്ചോളാം..!!
സ്വീകരണമുറിയിൽ നിന്ന് പുറത്തു കടന്നപ്പോൾ ആ ഗന്ത ത്തിന് അല്പം ആശ്വാസമുണ്ട്..
എന്നാലും ചെറിയ മണമുണ്ട്..
എന്റെ വലതുവശത്തെ ഷർട്ടിന്റെ കോളറിൽ നിന്നാണ്.. ഇപ്പോൾ ആ മണം വരുന്നത്..
ഞാനാ ഷർട്ട് അഴിച്ചു വച്ചിട്ട് മറ്റൊരു ഷർട്ട് ഇട്ടു..
ജോലിക്ക് വേണ്ട സാമഗ്രികൾ എല്ലാം എടുത്ത്.. റൂം പൂട്ടി..
നല്ല തലവേദനയുണ്ട് എനിക്ക്…
അതുമാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയുണ്ട്..
പെട്ടെന്ന് തന്നെ പല്ല് തേച്ച് മുഖം കഴുകി ഞാൻ പോകാൻ റെഡി ആയപ്പോൾ…
മുന്നിൽ ആവി പറക്കുന്ന ഒരു കപ്പ് കാപ്പിയുമായി ചേച്ചി..!!
അതെനിക്ക് വലിയൊരു അനുഗ്രഹമായി..
പക്ഷേ കാപ്പിക്ക് മറ്റെന്തൊക്കെയോ രുചിയാണെന്ന് എനിക്ക് തോന്നി…
ചെറുതായിട്ട് ഗ്ലാസിലേക്ക് ഊതിക്കൊണ്ട് ചൂട് കാപ്പി ഞാൻ അല്പാല്പമായി ഞാൻ കുടിച്ചു.
ഏഴംകുളം അമ്പലത്തിലെ ഉത്സവമാണ് ഇന്ന്..
അദ്ദേഹം ഇവിടെ ഇല്ലാത്തതുകൊണ്ട് തന്നെ..
കുട്ടികളോടൊപ്പം നിന്നെയും പറഞ്ഞയക്കാൻ ആയിരുന്നു എന്റെ പ്ലാൻ…
ഞാനത് പാർവതിയോട് സമ്മതിക്കുകയും ചെയ്തു..
പക്ഷേ ഇപ്പോൾ ഉണ്ണിക്കുട്ടൻ നല്ല പനിയാണ്..
നീ വൈകിട്ട്.. ഈ സൈക്കിളിൽ പാർവതിയെ ഒന്ന് കൊണ്ടുപോയി.. അവിടെയൊക്കെ ഒന്ന് ചുറ്റി കാണിച്ചിട്ട് തിരിച്ചു കൊണ്ടുവരണം..
തിങ്കളാഴ്ച അവർക്ക് പരീക്ഷ തുടങ്ങുകയാണ്…
കൊല്ല പരീക്ഷ ആയതുകൊണ്ട് തന്നെ അവൾ നന്നായി പഠിക്കുന്നുണ്ട്…
ഇപ്പോൾ പഴയപോലെയല്ല അവൾക്ക് നല്ല ഉന്മേഷം ഉണ്ട്…
നിന്റെ കൂടെ അവൾ വരുന്നതിൽ എനിക്കൊരു വിരോധവുമില്ല..
അവളെ നീ പെങ്ങളായിട്ടേ കാണൂ എന്ന് എനിക്കറിയാം..
അദ്ദേഹം നാളെ അർദ്ധരാത്രിയിൽ.. മാത്രമേ എത്തുകയുള്ളൂ..
അദ്ദേഹം അറിഞ്ഞാൽ സമ്മതിക്കില്ല..
കുട്ടികൾക്ക് വലിയ ആഗ്രഹമാണ് ഇതൊക്കെ..!!
അമ്മയും മാ യയും പോകുന്നുണ്ടാവും..
പക്ഷേ അവർ തിരിച്ചു വരാൻ ഒരുപാട് വൈകും..!”
നീ എതിരൊന്നും പറയരുത്..!!
ഞാനൊന്നും മിണ്ടാതെ ഗ്ലാസ്സ് തിരിച്ചു കൊടുത്തു..!
ഇപ്പൊ തലവേദന അല്പം കുറഞ്ഞില്ലേ.??
എനിക്ക് തലവേദനയുണ്ടെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞില്ലല്ലോ….??
ചേച്ചിയുടെ മുഖം വിളറുന്നത്… കണ്ടില്ലെന്ന് നടിച്ച്.. ഞാൻ സൈക്കിൾ എടുത്ത് ഇറങ്ങി.
ഏഴംകുളം എത്തിയപ്പോഴേക്കും..
എന്റെ തലവേദനയും ശരീരവേദനയും പൂർണമായും മാറി..
ചേച്ചി തന്ന കാപ്പിയിൽ.. എന്തൊക്കെയോ അരുചികരമായ സാധനങ്ങളുണ്ട് എന്ന് എനിക്ക് ബോധ്യമായി..
ഒരുപാട് സംശയങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി…
എല്ലാത്തിനും ഒരു ഉത്തരം പാർവതിയിലൂടെ കണ്ടെത്തണം..
വെട്ടിക്കഴിഞ്ഞ് അതിന്റെ പാൽ എല്ലാം എടുത്ത് കന്നാസ്.. സൈക്കിളിന്റെ ബാക്കി ഭദ്രമായി കെട്ടി.. ഞാൻ തിരിച്ച് ഏഴംകുളം അങ്ങാടി കഴിഞ്ഞപ്പോൾ…
ദൂരെ രണ്ടുപേർ നിൽക്കുന്നത് കണ്ടു…
അതിൽ ഒന്ന് ശ്യാം ആണെന്ന് എനിക്ക് മനസ്സിലായി.. മറ്റൊരാളെ എനിക്ക് പരിചയമില്ല..!”
എന്നോട് വണ്ടി നിർത്താൻ ശ്യാം ആ ഗ്യം കാണിച്ചു.
ഞാൻ വണ്ടി നിർത്തി..
സൈക്കിളിൽ നിന്ന് ഞാൻ ഇറങ്ങാതെ തന്നെ.. എന്താണ് കാര്യം എന്ന് അന്വേഷിച്ചു..!!
ഇത് സുധി..!! ബാബുവിന്റെ ജ്യേഷ്ഠനാണ്…
നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്..
നിനക്ക് മാത്രം ഉത്തരം തരാൻ കഴിയുന്ന കുറച്ച് ചോദ്യങ്ങൾ..!!
.
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാൻ എനിക്കൊരു വിരോധവുമില്ല…
പക്ഷേ ഈ കന്നാസിൽ നിറയെ പാലാണ്…
കുറച്ചുകൂടി സമയം കഴിഞ്ഞാൽ ഈ പാൽ കട്ടയാവും…
ഇപ്പോൾ സമയം 11 മണി..
11:40ന് നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വരാം..
ഇപ്പോൾ എനിക്ക് പോയേ പറ്റൂ…!!
നീ പോയാൽ തിരിച്ചുവരും എന്ന് എന്താണ് ഉറപ്പ്..??
എന്റെ പേര് നാസർ എന്നാണ്.. ഞാൻ മലപ്പുറം ജില്ലക്കാരനാണ്..
എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂ…
എന്നെ കൊല്ലാൻ ആണെങ്കിൽ പോലും.. 11 40 എന്ന ഒരു സമയമുണ്ടെങ്കിൽ.. നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വന്നിരിക്കും..
ശരി താങ്കളുടെ ജോലി ഞങ്ങളായിട്ട് ബുദ്ധിമുട്ടിക്കുന്നില്ല..
11:40 ന്.. ഞങ്ങൾ ഞങ്ങളുടെ ക്ലബ്ബിൽ ഉണ്ടാകും.. ഇത് പറഞ്ഞത് സുധി യാണ്… ഞാൻ സൈക്കിൾ സ്പീഡ് കൂട്ടി ചവിട്ടി.. പാല് ഷീറ്റ് ആക്കി വെച്ചിട്ട് അവരെ പോയി കാണാം.. പിന്നെ വന്നിട്ട് ഷീറ്റ് അടിക്കാം..!! ഞാൻ റാട്ടപുരയിൽ എത്തുമ്പോൾ..
അക്ഷമയോടെ എന്നെ കാത്തുനിൽക്കുന്ന പാർവതിയെ കണ്ടു.. ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് അവൾക്ക് ക്ലാസ്സ് ഇല്ല..!! എന്നെ കണ്ടതും..
അവൾ എന്റെ അടുത്തേക്ക് ഓടിവന്നു.. നമ്മൾ രണ്ടുപേരും തനിച്ചാണ് അമ്പലത്തിൽ പോകുന്നത്… ഉണ്ണിക്കുട്ടന് നല്ല പനിയാണ്..!! അവനെ പരിശോധിക്കുവാൻ വൈകുന്നേരം ഡോക്ടർ ഇങ്ങോട്ട് വരും..!! അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഡോക്ടർ..!! നീ ഹാപ്പിയാണോ… അതെ ഞാൻ വളരെ ഹാപ്പിയാണ്…!” നീ എനിക്കൊരു ഉപകാരം ചെയ്യണം.. കഴിഞ്ഞമാസം പതിനെട്ടാം തീയതിയിലെ..
ന്യൂസ് പേപ്പർ ഒന്ന് എനിക്ക് കൊണ്ട് തരിക..!! പെട്ടെന്ന് വേണം കാരണം ഒന്നും ചോദിക്കരുത്..!! അവൾ ഒന്നും പറയാതെ ഓടിപ്പോയി.. അവൾ വലിയ സന്തോഷത്തിലാണ്… ഞാൻ.. ഡിഷുകൾ ഓരോന്നായി അട്ടി അട്ടിയായി വെക്കുമ്പോൾ.. അവൾ പേപ്പറും കൊണ്ടുവന്നു.. ഞാൻ ആ പേപ്പറിലെ ജില്ലാ പേജിലൂടെ ഒന്ന് കണ്ണോടിച്ചു..!! പേപ്പർ അവൾ ക്ക് തിരിച്ചു കൊടുത്തിട്ട് പറഞ്ഞു.. എന്റെ പേഴ്സ് തോട്ടത്തിൽ വച്ച് മറന്നു പോയി… അതിൽ പൈസയുണ്ട്.. ഞാൻ പോയി അത് എടുത്തിട്ട് ഉടനെ വരാം… നിന്റെ അമ്മ എവിടെ പോയി…?? അമ്മ ഉണ്ണിക്കുട്ടന്റെ അടുത്ത് ഇരിക്കുകയാണ്.. ശരി അമ്മയോട് പറഞ്ഞാൽ മതി ഞാൻ വന്നിട്ട് ഷീറ്റ് അടിക്കാം..!! അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ.. ഞാൻ സൈക്കിളും എടുത്ത്.. യുവതാര ക്ലബ്ബലക്ഷ്യമാക്കി സഞ്ചരിച്ചു.. ഞാൻ അവിടെ ചെല്ലുമ്പോൾ അവർ രണ്ടുപേരും കസേരയിൽ.. അഭിമുഖമായി എന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്… ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്ന്..
എന്റെ വാച്ച് അവരെ കാണിച്ചു.. കൃത്യം 11 40.. എന്റെ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു.. ഈ കസേര എനിക്കുള്ളതാവും അല്ലേ ഇവിടെ ഇരിക്കുന്നതിൽ വിരോധമില്ലല്ലോ..?? അവരുടെ അനുമതിക്ക് കാത്തു നിൽക്കാതെ ഞാൻ കസേരയിൽ ഇരുന്നു.. പറയൂ എന്താണ് നിങ്ങൾക്ക് ചോദിക്കാനുള്ളത്..?? നോക്കൂ നാസർ..
ഞങ്ങൾ നിന്നോട് വഴക്കടിക്കാൻ വന്നതല്ല.. എന്റെ അനിയന്റെ മരണത്തിൽ.. എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.. അത് ആരോ മനപ്പൂർവ്വം ചെയ്തതാണ് എന്നും പറയപ്പെടുന്നു.. അവന്റെ വലതു കൈയിലെ തള്ളവിരലും ചൂണ്ടുവിരലും കാണാനില്ല..!! എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത്തരം വിവരങ്ങളും ഇല്ല..!! ദഹിപ്പിച്ച് കഴിഞ്ഞശേഷമാണ് ശ്യാം ഈ വിവരം എന്നോട് പറയുന്നത്..!” അപ്രതീക്ഷിതമായ ഒരു ആക്സിഡന്റ് ആണെങ്കിൽ.. ഇങ്ങനെ സംഭവിക്കും എന്ന് നാസറിന് തോന്നുന്നുണ്ടോ..?? സുധിയേട്ടാ ഇതിന് ഞാനെന്തു മറുപടി പറയാനാണ്… ശ്യാം പറഞ്ഞ അറിവല്ലേ സുധിയേട്ടന് ഉള്ളൂ…?? അപ്പോ ഞാൻ കള്ളം പറയുകയാണെന്നാണ്.. നാസർ പറയുന്നത് അല്ലേ…?? ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.. ശ്യാമേ.. വെറുതെ എഴുതാപ്പുറം വായിക്കണോ..?? അന്ന് സന്ധ്യക്ക്.. നാസർ ഒരു പ്രത്യേകതരം പരിചയപ്പെടുത്തൽ ബാബുവിനോട് നടത്തി എന്ന് ശ്യാം പറഞ്ഞു.. എന്തായിരുന്നു അതിനു കാരണം..?? ബാബു ശ്യാമിനോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശ്യാം ഇവിടെ പറയാൻ തയ്യാറുണ്ടോ../? അതെല്ലാം ഞാൻ സുധിയേട്ടനോട് പറഞ്ഞു കഴിഞ്ഞു.. ഞാൻ ഒരു ചെറിയ ജനൽ പാളി.. വലിയ ശബ്ദത്തോടെ അടച്ചത്.. ശ്യാം.. പറഞ്ഞോ സുധിയേട്ടാ..?? സുധി ഇല്ല എന്ന് തലയാട്ടി..!! എന്തുകൊണ്ടാണ് ശ്യാം അത് മാത്രം പറയാതിരുന്നത്..?? നീ ഞങ്ങളെ ചോദ്യം ചെയ്യുകയാണോ..?? നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാമെങ്കിൽ എനിക്കത് തിരിച്ചും ചെയ്യാം..!! അന്ന് അവിടെ ഞാൻ കണ്ട കാര്യങ്ങൾ കൃത്യമായി ഒരിക്കൽ കൂടി ശ്യാമിനോടും സുധി യോടും വിശദമായി പറഞ്ഞു. ഞാൻ ഈ കാഴ്ച കണ്ട കാര്യം..
ബാബു വോ പാർവതിയോ അറിഞ്ഞിട്ടില്ല..!! ഇനി ഒരിക്കലും ഇത് ആവർത്തിക്കരുത് എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.. അത് എന്റെ കടമയാണ് എന്ന് എനിക്ക് തോന്നി.. അതിന്റെ പിറ്റേദിവസം ഏഴംകുളത്ത് കൂടെ ഞാൻ വെട്ടാൻ പോകുമ്പോൾ..
റോഡിന്റെ ഇരു സൈഡിലും ധാരാളം വാഹനങ്ങൾ കാണാനിടയായി.. അതെന്തിനാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു.. തിരിച്ച് ഞാൻ വരുമ്പോഴാണ്..ഈ സംഭവം ഞാൻ അറിയുന്നത്.. ഞാൻ വണ്ടി നിർത്തി ആ ബോഡി കാണാൻ വേണ്ടി ബാബുവിന്റെ വീട്ടിലേക്ക് ആൾക്കൂട്ടത്തിലൂടെ സഞ്ചരിച്ചതാണ്.. പക്ഷേ അപ്പോഴാണ് ബോഡി എത്തിയിട്ടില്ല എന്ന് ആളുകളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്.. പിന്നീട് എന്റെ ജോലി എല്ലാം തീർത്ത്.. എന്റെ മുതലാളിയുടെ കൂടെ.. ആ ചടങ്ങിൽ എല്ലാം സാക്ഷിയായിട്ടാണ് ഞങ്ങൾ തിരിച്ചു പോയത്. നീ മറ്റാരോടും ഇക്കാര്യം പറഞ്ഞിട്ടില്ല..?? 100% ഇല്ല..!! പക്ഷേ അന്ന് രാത്രി നിങ്ങൾ ആരും ആ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ അറിഞ്ഞത്..? അത് ശരിയാണ്.. അവർ കുടുംബസമേതം ഒരു സിനിമക്ക് പോവുകയാണ് എന്ന് പറഞ്ഞു.. എന്നാൽ ഞാനും ഒരു സിനിമക്ക് പൊയ്ക്കോട്ടെ എന്ന് ഞാൻ ചോദിച്ചു… ഞങ്ങളുടെ കൂടെ വരുന്നോ എന്ന് ഡോക്ടർ ചോദിച്ചു.. വേണ്ട ഞാൻ ഇവിടെ പറക്കോട് പോയിട്ട് കണ്ടോളാം എന്നും പറഞ്ഞു.. ഞാൻ സിനിമ കഴിഞ്ഞ് വന്നപ്പോൾ.
അവരെല്ലാവരും വീട്ടിലുണ്ട്..!! ഏത് സിനിമക്കാണ് അവർ പോയത്..?? അത് എനിക്കറിയില്ല ഞാൻ ചോദിച്ചില്ല..!! ശരി നീ ഏത് സിനിമക്കാണ് പോയത്..?? ഞാൻ മമ്മൂട്ടിയുടെ ഒരു പഴയ സിനിമയായ ന്യൂഡൽഹി എന്ന ചിത്രത്തിനാണ് ആണ് പോയത്.. ഞാനൊരു വലിയ സിനിമ പ്രേമി ആയിരുന്നെങ്കിലും.. പല കാരണങ്ങളാൽ നാട്ടിൽ നിന്ന് ഈ സിനിമ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.. ഇവിടെ പറക്കോട്ടുള്ള ശക്തി തീയേറ്ററിൽ.. ഈ സിനിമ ഉണ്ട് എന്നറിഞ്ഞ്.. അത് കാണണമെന്ന് ഒരു മോഹവും ഉണ്ടായിരുന്നു.. സമയം അനുകൂലമായപ്പോൾ പോയി അത്രയേ ഉള്ളൂ..!” ഞാനിപ്പോൾ വരാം എന്നും പറഞ്ഞു ശ്യാം ക്ലബ്ബിന്റെ അകത്തേക്ക് പോയി..!! സുധി തന്റെ പോക്കറ്റിൽ നിന്നും പനാമ സിഗരറ്റിന്റെ ഒരു പാക്കറ്റ് എടുത്തു..
അതിൽ നിന്ന് ഒരു സിഗiരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് എന്നോട് ചോദിച്ചു.. നാസർ വലിക്കുമോ..?? അങ്ങനെ സ്ഥിരമായിട്ട് ഒന്നുമില്ല.. എങ്കിലും ഇപ്പോ ഒരെണ്ണം വലിച്ചു കളയാം…. അദ്ദേഹം എനിക്ക് നേരെ സിഗരറ്റ് നീട്ടി… ശ്യാം എന്തിനാണ് പെട്ടെന്ന് അകത്തേക്ക് പോയത്… അറിയില്ല..!! അവൻ ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് മറച്ചുവെക്കുന്നുണ്ട്.. ബാബു നിങ്ങളുടെ അനിയനാണ് എന്നതൊക്കെ ശരി തന്നെ..
അദ്ദേഹം മരണപ്പെട്ടത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നുള്ളതും ശരി തന്നെ.. പക്ഷേ അദ്ദേഹം ചെയ്ത ആ പ്രവർത്തി നേരിട്ട് കണ്ടവനാണ് ഞാൻ..!! സുധി പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഒരു പേന എടുത്തു..
ഒരു നമ്പർ എഴുതി ഒരു ചെറിയ പേപ്പർ കഷ്ണം എന്റെ പോക്കറ്റിൽ തിരുകി..!” ഇവിടുന്ന് ഇറങ്ങി അരമണിക്കൂറിനുള്ളിൽ നീ എന്നെ വിളിക്കണം.. ഇത് എന്റെ ഫോൺ നമ്പർ ആണ്..!! മറക്കരുത് കൃത്യം അരമണിക്കൂറിനുള്ളിൽ തന്നെ വിളിക്കണം.. ശ്യാം എത്ര പ്രകോപനം ഉണ്ടാക്കിയാലും.. നീ സംയമനം പാലിക്കണം..!! ഞാൻ സമ്മതത്തോടെ തലയാട്ടി… ഒരു ന്യൂസ് പേപ്പറും കൊണ്ടാണ് ശ്യാം വന്നത്… അതിന്റെ പ്രാദേശിക പേജിൽ… പതിനെട്ടാം തീയതി പറക്കോട് ശക്തി തീയേറ്ററിൽ കളിക്കുന്ന പടം ഏതാണ് എന്ന് നോക്കുകയായിരുന്നു അവന്റെ ഉദ്ദേശം..!! അത് നോക്കിയശേഷം ഒരല്പം നിരാശയോടെ അവൻ പേപ്പർ നിലത്തേക്ക് വലിച്ചെറിഞ്ഞു..!! ആരും കാണാത്ത ഗൂഢമായ ഒരു മന്ദഹാസം എന്റെ മുഖത്തുണ്ടായിരുന്നു. അന്ന് രാത്രി പിന്നെ ഡോക്ടർ.. വീടുവിട്ടു പോയിട്ടില്ലേ..?? ഒരു 11:30നാണ് ഞാൻ ഉറങ്ങുന്നത്..
അതുവരെ സാർ വീട്ടിൽ ഉണ്ടായിരുന്നു.. അത്രയും ലേറ്റ് ആയി കഴിഞ്ഞാൽ.. പിന്നീട് സാർ പുറത്തുപോകുന്നത് പതിവില്ല..!! ഞാൻ ഉറങ്ങിയ ശേഷം.. പോയോ എന്നെനിക്കറിയില്ല.. രാവിലെ 5. 30ന്.. ഞാനെന്റെ ജോലിക്ക് വേണ്ടി പോകുമ്പോൾ കാർ മുറ്റത്ത് ഉണ്ട്..!! ഇനി നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ..?? എന്റെ ജോലി ഒരല്പം കൂടി ബാക്കിയുണ്ട്..
നിങ്ങൾക്കൊന്നും ചോദിക്കാൻ ഇല്ലെങ്കിൽ ഞാൻ പോയാലോ..?? നാസർ പൊയ്ക്കോളൂ… സുധി യാണ് മറുപടി പറഞ്ഞത്… ഇപ്പോ നീ പൊയ്ക്കോ..!”
ഇതിൽ നിനക്കെന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ..മലപ്പുറത്തേക്ക് പോകുന്നത് നിന്റെ ശവമായിരിക്കും..!! ഒരു ശവം കൊണ്ട് മലപ്പുറത്തിനോ എന്റെ വീട്ടുകാർക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.. ഞാൻ അവിടെ നിന്ന് വന്നത് ജീവനോടെയാണെങ്കിൽ.. ജീവനോടെ തിരിച്ചു പോകാനും എനിക്കറിയാം..!! ഇത്രയും പറഞ്ഞു ഞാൻ തിരിച്ചു നടന്നു.. സുധി യുടെ ബൈക്കിൽ കയറി അവർ രണ്ടുപേരും ഏഴംകുളം ഭാഗത്തേക്ക് പോകുന്നത് ഞാൻ കണ്ടു.. അവർ എന്റെ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ.. ആ ഭാഗത്തേക്ക് തന്നെ സൈക്കിൾ ഞാൻ തിരിച്ചു.. കൃത്യം അരമണിക്കൂർ ആയപ്പോൾ.. അവിടുത്തെ ഒരു പബ്ലിക് ബൂത്തിൽ നിന്ന്.. ഞാൻ സുധിയേട്ടനെ വിളിച്ചു.. എന്നോട് ആ ബൂത്തിന്റെ മുന്നിൽ തന്നെ നിൽക്കാൻ പറഞ്ഞു.. 5 മിനിറ്റ് കൊണ്ട് അദ്ദേഹം വന്നു.. എന്നോട് സൈക്കിൾ അവിടെ വച്ചിട്ട് അദ്ദേഹത്തിന്റെ ബൈക്കിൽ കയറാൻ പറഞ്ഞു..
ഞാൻ ബൈക്കിൽ കയറി.. സാമാന്യ കുഴപ്പമില്ലാത്ത ഒരു വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി.. എന്റെ വീടാണ്..!! വൈഫും കുട്ടികളും ഇവിടെയില്ല.. അമ്മ മാത്രമേ ഉള്ളൂ.. ബാബുവിന്റെ കൂടെയായിരുന്നു അമ്മയുടെ താമസം.. ഇപ്പോൾ ഞാൻ ഇങ്ങോട്ട് കൊണ്ടുപോകുന്നു.. അമ്മ ഇതുവരെ നോർമൽ ആയിട്ടില്ല..!! അകത്തേക്ക് കയറി.. ചുറ്റുപാടും ഞാനൊന്ന് കണ്ണോടിച്ചെങ്കിലും അമ്മയെ കണ്ടെത്താൻ സാധിച്ചില്ല..!! ഒരു മുറിയിലേക്ക് കയറി.. ആ മുറിയുടെ വാതിൽ അടച്ച് അദ്ദേഹം കുറ്റിയിട്ടു.. ഒരു ചെറിയ പരിഭ്രമം എനിക്കുണ്ടായി..!! ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ്.. ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങിയത്.. വീട്ടിൽ തിരിച്ചെത്തിയ ഞാൻ.. എന്റെ ബാക്കിയുള്ള ജോലികൾ തീർത്തു.. നന്നായിട്ട് ഒന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങണം… ഇന്നലെ രാത്രിയിലെ ക്ഷീണം..!” അതൊന്ന് ഉറങ്ങിയാൽ ശരിയാവും.. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ഉണ്ണിക്കുട്ടനെ ഒന്ന് പോയി കണ്ടു.. നല്ല ക്ഷീണമുണ്ട് അവന്.. ഉത്സവത്തിന് പോകാൻ പറ്റില്ല എന്ന് അവനു മനസ്സിലായി..!” പക്ഷേ അതിൽ അവനെ വലിയ സങ്കടം ഒന്നുമില്ല… അവന് പ്രിയപ്പെട്ട മറ്റാരോ വരുന്നുണ്ട്.. ഇന്ന്..!” ഗാഢമായ ഉറക്കത്തിലായിരുന്നു ഞാൻ… നമുക്ക് പോവണ്ടേ എഴുന്നേൽക്ക്… എന്റെ ചെവിയിൽ ആരോ മന്ത്രിക്കുന്നതുപോലെ തോന്നി… കണ്ണ് തുറന്ന എന്റെ മുന്നിൽ..
എന്റെ മുഖത്തിന് തൊട്ടുരുമ്മി കൊണ്ട് പാർവതി..!! ഞാൻ പെട്ടെന്ന് എഴുന്നേറ്റു..!! നീ വന്നിട്ട് കുറെ നേരമായോ… കുറച്ച് സമയമായി..!! നിങ്ങൾ ഉറങ്ങുന്നത് നോക്കിനിൽക്കുകയായിരുന്നു ഞാൻ..!! ഇന്നലെ രാത്രി നിങ്ങൾ ഉറങ്ങിയില്ലേ…?? ഞാനൊന്നും മിണ്ടിയില്ല.. എന്തോ ഞാൻ ഇന്നലെ നല്ലപോലെ ഉറങ്ങി…!! നേരം വെളുത്തിട്ടാണ് ഞാൻ അറിഞ്ഞത്.. കുറെ കാലങ്ങൾക്ക് ശേഷമാണ്.. ഇതുപോലെ ഒരു ഉറക്കം എനിക്ക് കിട്ടുന്നത്..!! അവളുടെ മുഖത്ത് ഉത്സവത്തിന് പോകാനുള്ള ത്രില്ല് ഞാൻ കണ്ടു..!! നമുക്ക് നേരം ഇരു ട്ടിയിട്ട് പോയാൽ പോരെ…?? നിന്നെപ്പോലെ ഒരു മുതിർന്ന കുട്ടിയെയും കൊണ്ട് ഞാൻ സൈക്കിളിൽ പോകുന്നത് നാട്ടുകാർ കണ്ടാൽ മോശമല്ലേ..??
ഓ… അപ്പോൾ ഞാൻ മുതിർന്ന കുട്ടിയാണ് അല്ലേ..??
എന്നാൽ നീ ചെല്ല് ഞാൻ ഒന്ന് കുളിക്കട്ടെ…
അവൾ പോകുന്നതും നോക്കി ഞാൻ നിന്നു..!!
മരണത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട ഒരു കുട്ടിയാണ് അവൾ…
തുടരും
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക