ഇരുൾ പരന്നു തുടങ്ങിയ റോഡിലൂടെ.. പാർവതിയെയും വെച്ച് കൊണ്ട് എന്റെ സൈക്കിൾ ചലിച്ചു തുടങ്ങുമ്പോൾ…
എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ..
അവൾ നല്ല മൂഡിലാണ്..
ഈ സന്തോഷം നഷ്ടപ്പെടുത്താതെ തന്നെ… പരമാവധി വിവരങ്ങൾ ശേഖരിക്കണം..!!
നിങ്ങളെന്താ ഒരുപാട് ചോദിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാത്തത്…??
പാർവതിക്ക് എന്നെ നാസർ അണ്ണാ എന്ന് വിളിച്ചൂടെ..?? ഉണ്ണിക്കുട്ടൻ അങ്ങനെയല്ലേ എന്നെ വിളിക്കാറ്…
നിങ്ങളെ ഒരു അ ണ്ണൻ ആയിട്ട് കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്….
ശരി അത് വിട്…
ഞാൻ കുറച്ചു കാര്യങ്ങൾ അങ്ങോട്ട് ചോദിക്കാം..
ശരിയാണെങ്കിൽ ശരി എന്ന് പറയുക..
ഓക്കേ..
ഇന്നലെ രാത്രി നിങ്ങളുടെ വീട്ടിൽ വന്നിരുന്നത്.. ഒരു ഡോക്ടറാണോ..??
അതേ..!
ഒരു വനിത ഡോക്ടർ..??
അതെ..!
കൂടെ ഒരു ചെറിയ കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ…??
അതെ..!!
ഈ ഡോക്ടർ അമ്മയുടെ ക്ലോസ് ഫ്രണ്ട് ആണോ…? അതോ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവാണോ…?
ബന്ധം… ഒരു അകന്ന ബന്ധം ഉണ്ട്..
പക്ഷേ.. ഡോക്ടർ ജയന്തി അമ്മയുടെ വളരെ വളരെ അടുത്ത കൂട്ടുകാരിയാണ്..!”
ഒരുപക്ഷേ ഞങ്ങൾ രണ്ടു മക്കളെക്കാളും.. ഞങ്ങളുടെ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ടവൾ..!!
വലിയ സാമ്പത്തികം ഉള്ള ഡോക്ടർ ആണ് അവർ…
പന്തളത്ത് സ്വന്തമായി ഹോസ്പിറ്റൽ ഉണ്ട്..!”
അവരുടെ ഭർത്താവ്.. ഇവിടത്തെ മെഡിക്കൽ കോളേജിലെ വലിയ ഡോക്ടറാണ്..!!
നിന്നെ അന്ന് രാത്രി കൊണ്ടുപോയതും ഇതേ ഹോസ്പിറ്റലിലേക്കാണോ…??
അതേ..!
നിന്റെ അച്ഛനും നല്ല പരിചയമുണ്ടോ ഈ ഡോക്ടറെ…??
ഉണ്ട്..!!
ഞാൻ നിന്റെ മുറിവുകൾ കണ്ട കാര്യം ഈ ഡോക്ടർക്ക് അറിയാമോ..??
ഇല്ല..!!
ഞാനത് ഒരാളോടും പറഞ്ഞിരുന്നില്ല…
നിങ്ങളാണ് ഒരു ദുർബല നിമിഷത്തിൽ.. മായ ചേച്ചിയോട് അത് പറഞ്ഞത്..!!
ഞാനും മായ ചേച്ചിയും തമ്മിൽ നടന്ന സംഭാഷണങ്ങൾ എല്ലാം നീ കേട്ടിരുന്നോ..??
തുടക്കം മുതൽ ഒടുക്കം വരെ… സംഭാഷണം മാത്രമല്ല..!!
അവിടെ നടന്നത് എല്ലാം…!!
ആ മറുപടി എന്നിൽ അല്പം ഉണ്ടാക്കിയെങ്കിലും….ഞാനത് പുറത്തു കാണിച്ചില്ല..
ഈ ജയന്തി ഡോക്ടർ തന്നെയാണോ….ഇന്നും നമ്മുടെ വീട്ടിലേക്ക് വരുന്നത്..??
അതെ..!!
നമ്മൾ തിരിച്ചു വീട്ടിലെത്തിയിട്ടേ…ഡോക്ടർ പോവുകയുള്ളൂ അല്ലേ..??
അതെ..!!
നിങ്ങൾ വണ്ടി ഒന്ന് നിർത്തിക്കേ…!!
എന്തുപറ്റി..!!
വണ്ടി നിർത്ത് പറയാം..!!
ഞാൻ സൈക്കിൾ നിർത്തിയതും…അവൾ ബാക്കിൽ നിന്ന് ഇറങ്ങി…എന്റെ കൈകൾക്കുള്ളിലൂടെ.നൂഴ്ന്ന്..കയറി.. സൈക്കിളിന്റെ ഫ്രണ്ടിൽ ഇരുന്നു..!!
ഇവിടെ ഇരിക്കാൻ വലിയ ബുദ്ധിമുട്ടല്ലേ പാർവതി…..ഈ കമ്പിയിൽ എങ്ങനെയാണ് നീ ഇരിക്കുക..!!
കുറച്ചു ബുദ്ധിമുട്ടിയാലും….നിങ്ങളെ തൊട്ടുരുമ്മി ഇങ്ങനെ ഇരിക്കാൻ.. ഒരു പ്രത്യേക സുഖമുണ്ട്..!!
അല്ലെങ്കിലും അണിഞ്ഞൊരുങ്ങിയപ്പോൾ… നീ നല്ല സുന്ദരിയായ ഒരു കുട്ടിയാണ്..!!
സുന്ദരി എന്നത് ഞാൻ സ്വീകരിച്ചു..!! കുട്ടി എന്നുള്ളത് നിങ്ങളുടെ കയ്യിൽ തന്നെ വച്ചാൽ മതി..!!.
അവൾ പരമാവധി.. എന്റെ ശരീരത്തിലേക്ക് ചാരിയിക്കാൻ ശ്രമിച്ചു.
ഞാൻ പ്രതികരിച്ചില്ല..!!
മാത്രവുമല്ല അവളുടെ തലമുടിയിൽ നിന്ന് വരുന്ന സുഖകരമായ ഒരു ഗന്ധം..!!
അത് ഒരു ലഹരിയായി എന്റെ സിരകളില്‍ ഒഴുകാൻ തുടങ്ങിയിരുന്നു..!!
പാർവതിയുടെ മുറിവുകൾ അച്ഛൻ കണ്ടിരുന്നോ…??
ഇല്ല..!!
അച്ഛന് പക്ഷേ അറിയാമായിരുന്നു..!!
ആരാണ് പറഞ്ഞത്..??
അമ്മയാണോ അതോ ജയന്തി ഡോക്ടർ ആണോ..??
ഈ രണ്ടുപേരും അല്ല..!!
പിന്നെ..??
ജയന്തി ഡോക്ടറുടെ ഹസ്ബൻഡ്..!
ബാബു എങ്ങനെയാണ് മരിച്ചത് എന്നാണ് പാർവതി.. ചിന്തിക്കുന്നത്..??
അവനെ ദൈവം ശിക്ഷിച്ചതാണ്..!!
പാർവതി യുടെ സ്വന്തം കയ്യക്ഷരത്തിൽ.. എത്ര പ്രണയ ലേഖനങ്ങൾ.. ബാബുവിന് എഴുതിയിട്ടുണ്ട്..??
ഒരു ഞെട്ടലോടെ അവൾ എന്നെ തിരിഞ്ഞു നോക്കി..!!
പരിഭ്രമിക്കേണ്ട. പറഞ്ഞോളൂ..!!
കുറച്ചു സമയത്തെ മൗനത്തിനു.. ശേഷം…
അതൊരു ചതിയായിരുന്നു…!!
അത് എനിക്കറിയാം..!!
എന്റെ ചോദ്യം എത്ര കത്തുകൾ എഴുതിയിരുന്നു എന്നാണ്…!!
ഉത്തരം വേണമെങ്കിൽ ഞാൻ തന്നെ പറയാം..
തെറ്റാണെങ്കിൽ പാർവതി തിരുത്തുമല്ലോ അല്ലേ..??
12 കത്തുകൾ..!! ശരിയല്ലേ..??
നിങ്ങൾ വണ്ടി ഒന്ന് നിർത്ത്…!!
വണ്ടി നിർത്തി..!!
ഇതൊക്കെ നിങ്ങൾക്ക് ഇത്ര കൃത്യമായിട്ട് എങ്ങനെ അറിയാം…???
നിങ്ങൾക്ക് ബാബുവിനെ മുൻ പരിചയം ഉണ്ടോ..??
എനിക്കും ബാബുവിനും മാത്രം അറിയാവുന്ന ഈ കാര്യം.. നിങ്ങൾ എങ്ങനെ അറിഞ്ഞു എന്ന് എന്നോട് പറഞ്ഞില്ലെങ്കിൽ…ഈ യാത്ര ഇവിടെ അവസാനിക്കും.. തീർച്ച..!!
ഞാൻ.ബാബുവിന്റെ ചേട്ടനെ കണ്ടിരുന്നു….!!
ഈ 12 കത്തും വിശദമായി ഞാൻ വായിച്ചു..!!
അത് ഒരു ചതിയാണെന്ന് എനിക്ക് മനസ്സിലായി
രണ്ടുവർഷം മുമ്പ് കാർത്തിക എന്ന ഒരു പെൺകുട്ടിയും…ഇതുപോലെ ബാബുവിന് കത്തുകൾ എഴുതിയിരുന്നു..!!
ആ ക ത്തുകൾ ബാബുവിന്റെ ചേട്ടൻ കണ്ടിരുന്നു..!!
അതുപോലെയുള്ള ഈ കത്തുകൾ.. കണ്ടപ്പോൾ അദ്ദേഹത്തിന് സംശയം ആയി..!!
മാത്രമല്ല കാർത്തിക എന്ന പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്ത വിവരം.. പാർവതിക്ക് അറിയാമല്ലോ..!!
ബാബുവിനെ എനിക്ക് സ്വന്തമായി കിട്ടിയില്ലെങ്കിൽ.. എന്റെ ശരീരങ്ങളിൽ…
എന്റെ ശiരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ.. ക്രൂiരമായി സ്വയം മുറിവെൽപ്പിച്ചു കൊണ്ട്… ഞാനെന്റെ ജീവിതം അവസാനിപ്പിക്കും..!!
എന്റെ മരണത്തിൽ ബാബുവിന് പങ്കുണ്ട്.. ഞാൻ എഴുതി വെക്കുകയും ചെയ്യും..!!
ഇത് കാർത്തികയുടെ വാക്കുകൾ ആണ്..!!
ഇതുപോലെ പാർവതി എഴുതിയ വാക്കുകളും ഞാൻ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്..!!!
അവൾ ശക്തമായി എന്നെ കെട്ടിപ്പിടിച്ചു…!!
രണ്ട് കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരു ന്നു…..!!
കുറച്ച് നിമിഷങ്ങൾ ഞാൻ അനങ്ങിയില്ല..!!
പക്ഷേ റോഡാണ്… വാഹനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..!!
പാർവതി മതി നമുക്ക് പോകാം..!!
ഞാൻ ബലമായി അവളെ.. എന്നിൽ നിന്ന് വേർപെടുത്തി..!!
സാരമില്ല… പോട്ടെ.. എല്ലാം ശരിയാവും
ഞങ്ങൾ ഉത്സവപ്പറമ്പിൽ എത്തിയിരിക്കുന്നു…
പിന്നീട് ഇതേക്കുറിച്ചുള്ള ഒരു വിഷയങ്ങളും ഞങ്ങൾ സംസാരിച്ചില്ല..!!
ഈ ഉത്സവം അവൾ ആസ്വദിക്കട്ടെ എന്ന് ഞാനും കരുതി..!!
എന്റെ കൈയും പിടിച്ച് ഉത്സവപ്പറമ്പിലൂടെ ഒരു വാനമ്പാടിയെ പോലെ അവൾ പാറി നടന്നു..!!
പെയ്തൊഴിഞ്ഞ മാനം പോലെ.. ശാന്തമായിരുന്നു അവളുടെ മുഖം..!!
സ്റ്റേജിൽ നടക്കുന്ന ഒന്ന് രണ്ട് പരിപാടികളും ഞങ്ങൾകണ്ടു..
മുൻ നിരയിൽ ഇരിക്കുന്ന മായ ചേച്ചിയെയും.. അമ്മയെയും ഞാൻ അവൾക്ക് കാണിച്ചു കൊടുത്തു..!!
മിണ്ടണ്ട…!! അവർ അവിടെ ഇരുന്നോട്ടെ..!!
ഇതായിരുന്നു അവളുടെ മറുപടി..!!
പക്ഷേ എന്റെ മനസ്സ് വീണ്ടും അസ്വസ്ഥമാക്കിക്കൊണ്ട്.. ശ്യാമിനെയും അവന്റെ ഫ്രണ്ട്സിനെയും ഞാൻ കണ്ടു..!!
അവർ എന്നെ കണ്ടിട്ടില്ല..!!
ഇനിയും ഇവിടെ നിൽക്കുന്നത്.. അത്ര സുഖകരമാവില്ല എന്ന് മനസ്സിലാക്കിയാൽ ഞാൻ.. നമുക്ക് എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങി പോയാലോ എന്ന് ചോദിച്ചു…!!
അവൾക്കും സമ്മതമായിരുന്നു..!!
അവൾ കുറെ വളകളും മാലകളും വാങ്ങി…!!
പാർവതിക്ക് വേണ്ടി അത്യാവശ്യം വിലയുള്ള നല്ലൊരു മാല ഞാൻ വാങ്ങി..!!
ഉണ്ണിക്കുട്ടൻ.. ഞങ്ങൾ പോരുമ്പോഴേ പറഞ്ഞിട്ടുണ്ട്.. അവനെ ഒരു തോiക്ക് വേ ണമെന്ന്..!”
അതും വാങ്ങി..!!
അവൾ വാങ്ങിയതിന്റെ പൈസ എന്നെ കൊണ്ട് കൊടുക്കാൻ അവൾ സമ്മതിച്ചില്ല…
കല ചേച്ചി അതിനുള്ള ക്യാഷ് ഒക്കെ അവരുടെ കയ്യിൽ കൊടുത്തിട്ടുണ്ട്..!!
ഞാൻ വാങ്ങിയതിന്റെ പൈസ ഞാൻ കൊടുത്തു..!”
തിരിച്ച് സൈക്കിളിൽ കയറാൻ നേരം…
ഞാൻ വാങ്ങിയ മാല അവൾക്ക് സമർപ്പിച്ചു..
രണ്ട് കയ്യും കണ്ണുകൾ അടച്ചാണ് അവൾ ആ സമ്മാനം സ്വീകരിച്ചത്..!!
അവളുടെ കാട്ടിക്കൂട്ടലുകളിൽ പക്ഷേ എനിക്ക് ചിരിയാണ്.. വന്നത്..!”
ഞങ്ങൾ സൈക്കിളിൽ തിരിച്ചു വീട്ടിലേക്ക്…!!
ഏഴര മണിയെ ആയിട്ടുള്ളൂ പതുക്കെ പോയാൽ മതി..!!
ആയിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു..!!
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വണ്ടി നിർത്താൻ അവൾ പറഞ്ഞു..
എന്നോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു..!”
ഞാൻ അവൾ പറയുന്നത് പോലെ അനുസരിച്ചു.
ഞാൻ കൊടുത്ത മാല അവൾ എന്റെ കയ്യിൽ തന്നു..!!
നിങ്ങൾ ഈ മാല എന്റെ കഴുത്തിൽ അണിയിച്ച് തരണം..!”
ഞാൻ അപ്രകാരം ചെയ്തു..!!
ശേഷം എന്റെ രണ്ട് കൈയും കൂട്ടിപ്പിടിച്ച് അവൾ പറഞ്ഞു..
നമ്മുടെ വിവാഹം കഴിഞ്ഞിരിക്കുന്നു..!!
ഇനി നിങ്ങൾ എന്റെ ഭർത്താവാണ്…!!
ഞാൻ വിചാരിച്ചു നിന്റെ ഭ്രാന്ത് മാറിയെന്ന്…!!
എന്തായാലും സമയം കുറെ ആയി…
എന്റെ പ്രിയതമ വണ്ടിയിൽ കയറൂ നമുക്ക്.. പോകാം..!!
നമുക്ക് മുന്തിരി പടർപ്പുകളിൽ.. ഊഞ്ഞാലാടാം… നഗരങ്ങളിൽ പോയി.. രാപ്പാർക്കാം..!!
ഇത്രയും പറഞ്ഞ് രണ്ടുപേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട്.. വീട്ടിലേക്കുള്ള യാത്ര തുടർന്നു..
വീട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പായി.. അവൾ ബാക് സീറ്റിലേക്ക്.. തന്നെ ഇരുന്നു..!!
ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ഇന്നലെ കണ്ട കാർ മുറ്റത്ത് ഉണ്ട്..!!
ഉണ്ണിക്കുട്ടന് കൊടുക്കാനുള്ള സാധനം കൂടി അവളുടെ കൈയിൽ ഏൽപ്പിച്ച്… പെട്ടെന്ന് തന്നെ ഞാൻ എന്റെ റൂമിൽ പോയി..!!
ഒരു പ്രധാനപ്പെട്ട കാര്യം കൂടി എനിക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു..!!
ഞങ്ങൾ വന്നു എന്നറിഞ്ഞതോടെ.. ജയന്തി ഡോക്ടർ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ലക്ഷണം എനിക്ക് കേൾക്കാൻ സാധിച്ചു..
ഞാൻ ഇന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ.. അഴിച്ചുവെച്ച എന്റെ ഷർട്ട്.. മടക്കി എന്റെ മടിയിൽ ആരും കാണാതെ വെച്ചു…
ആരോ എന്റെ റൂമിന് അടുത്തേക്ക് വരുന്ന കാലൊച്ച ഞാൻ കേട്ടു.
ഞാൻ ഊഹിച്ചതെല്ലാം ശരിയാകുന്നു..!”
ചാരിയ വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത്..!”
പ്രൗഢയും സുന്ദരിയും ആയ ഒരു സ്ത്രീയെ യാണ്..!!
ഡോക്ടർ ജയന്തി..!!
എന്റെ അടുത്ത് വന്ന് ഹസ്തദാനത്തിനായി കൈനീട്ടി…
ഹലോ മിസ്റ്റർ നാസർ ഐ ആം ജയന്തി..!”
ഡോക്ടർ ജയന്തി..!!
യാന്ത്രികമായി തന്നെ ഞാൻ കൈ കൊടുത്തു..
ഇന്നലെ ഇവിടെ വന്നപ്പോഴും നാസറിനെ കണ്ടില്ല..
ഒന്ന് കണ്ടിട്ട് പോകാം എന്ന് തീരുമാനി ച്ചു..
എനിക്കും ഡോക്ടറെ കാണേണ്ട ഒരു ആവശ്യമുണ്ടായിരുന്നു..!!
എന്താ എന്ത് പറ്റി..??
രാത്രി കിടന്നിട്ട് തീരെ ഉറക്കം വരുന്നില്ല..!!
പിന്നെ ഉറങ്ങിയാൽ.. ഉണരുന്നു മില്ല…!”
രാവിലെ ശരീരമാകെ വേദനയും തലവേദനയും..!!
ഇതിന് എന്തെങ്കിലും മരുന്ന് ഉണ്ടാകുമോ..???
തീർച്ചയായും നാസർ ഒരിക്കൽ എന്റെ ഹോസ്പിറ്റലിൽ വരൂ..
നമുക്ക് ഒരു ഫുൾ ബോഡി ചെക്കപ്പ് തന്നെ നടത്തി കളയാം..
എല്ലാം ഞാൻ ഫ്രീയായിട്ട് ചെയ്തു തരാം…!!
ഞാനെന്റെ മടിയിൽ ഒളിപ്പിച്ചുവെച്ച ഷർട്ട് എടുത്തു..!!
അതിലെ വലത് കോളറിന്റെ.. ഒരു സൈഡ്.. ജയന്തി ഡോക്ടറുടെ മൂക്കിന് അടുത്തേക്ക് തിരിച്ചു കൊണ്ട്.. ഇങ്ങനെ ചോദിച്ചു..!”
ഇതുപോലുള്ള വേറെ മരുന്നുകൾ ഡോക്ടറുടെ കയ്യിൽ ഉണ്ടോ..??
.
അതോ ഈ രാത്രിയിലും ഈ മരുന്ന് തന്നെയാണോ….
എന്നിൽ പ്രയോഗിക്കുന്നത്..??
അവർ ഞെട്ടി വിറക്കുന്നതും…
മുഖം വിളറി വെളുക്കുന്നതും.. ആ ചെറിയ ഇരുട്ടിലും കൃത്യമായി ഞാൻ കണ്ടു…..
തുടരും…
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ