നിഗൂഢ സുന്ദരികൾ ഭാഗം 14 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

ഡോക്ടർ ഒന്നും പറഞ്ഞില്ല…??

അവർ ഇപ്പോഴും.. ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല..

” ഞാൻ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് ഡോക്ടറുടെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിക്കും..!!

അവർ എന്തോ പറയാൻ ഭാവിച്ചു…

പക്ഷേ അപ്പോഴേക്കും ഡോക്ടറുടെ കുട്ടിയും കൂടെ പാർവതിയും വരുന്നുണ്ടായിരുന്നു…

ഒന്നും പറയാതെ അവർ തിരിച്ചു നടന്നു..!

അങ്ങിനെ അവരെ വിടാൻ എനിക്ക് ഒട്ടും ഉദ്ദേശമുണ്ടായിരുന്നില്ല..

ഞാൻ വളരെ വേഗത്തിൽ അവർക്ക് മുന്നിൽ എത്തി…

എന്നിട്ട് പാർവതിയോട് പറഞ്ഞു..!!

എന്റെ പേസ്റ്റ് തീർന്നുപോയി…

ഞാൻ താഴെ കടയിൽ പോയിട്ട് അത് വാങ്ങിയിട്ട് വരാം…

നിങ്ങൾ ഭക്ഷണം എടുത്തു വെക്കുമ്പോഴേക്കും ഞാൻ വരാം…

അതും പറഞ്ഞ് ഗേറ്റ് രണ്ട് ഭാഗവും മുഴുവനായും തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങിപ്പോയി…

ഡോക്ടറുടെ കാറിന് പുറത്തേക്ക് ഇറങ്ങി വരാൻ വേണ്ടിയിട്ടും കൂടിയായിരുന്നു ഞാൻ ഇങ്ങനെ ചെയ്തത്..

മെയിൻ റോഡിന് എത്തുന്നതിന് മുമ്പായി ഞാൻ നിന്നു..

5 മിനിറ്റുകൾക്ക് ശേഷം ഡോക്ടറുടെ കാർ വരുന്നത് ഞാൻ കണ്ടു.

ഞാൻ ഒരു സിഗ്നലും കാണിക്കാതെ തന്നെ.. കാർ എന്റെ അടുത്ത് വന്ന് നിന്നു.

ഫ്രണ്ട് ഡോർ തുറന്നു..!!

ഇല്ല ഞാൻ ബാക്കിൽ ഇരുന്നോളാം..!!

കുഴപ്പമില്ല മോനെ നാസർ മടിയിൽ വെച്ചാൽ മതി..!!

ഉണ്ണിക്കുട്ടനെക്കാൾ ഒരു വയസ്സ് കുറവുണ്ട് അവന്..!!

മോന്റെ പേരെന്താ…??

അപ്പു..

ഗുഡ് നെയിം..!!

ഞാനും കൂടെ അവിടെ ഇരിക്കട്ടെ..!!

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി..

സ്മാർട്ട് ബോയ്..!!

ഞാൻ സീറ്റിൽ ഇരുന്ന് അവനെ മടിയിൽ വെച്ചു..

ഈ സമയം അത്രയും..!! കണ്ണിമ ചിമ്മാതെ.. ഡോക്ടർ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..!!

ഡോക്ടർ ഒരു സൈക്യാട്രിസ്റ്റ് ആണോ…??

അതെ..!!

എന്നിട്ട് ഇപ്പോൾ എന്നെ ശരിക്കും പഠിച്ചു കഴിഞ്ഞോ…??

അവർ.. ചിരിച്ചുകൊണ്ട് പറഞ്ഞു…

നിങ്ങൾ ബുദ്ധിമാനായ ഒരു.. കുറുക്കനാണ്..!!

കുറുക്കൻ…???

ഇപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നുന്നത്…

5 മിനിറ്റ് കൊണ്ട് അത്രയൊക്കെയെ പറ്റൂ..!!

ഒക്കെ ഡോക്ടർ വണ്ടിയെടുക്ക്.. സമയം 8:30 ആവാറായി…

സാർ എന്നോട് പറഞ്ഞ കാര്യങ്ങൾ എനിക്ക് പാലിക്കേണ്ടതുണ്ട്..

ഇനി ആദ്യം കാണുന്ന കടയിൽ നിർത്തണം..

“നമുക്കൊരു ചൂടുള്ള ചായ കുടിച്ചാലോ..??

“എനിക്ക് ഒരു വിരോധവുമില്ല അത് ഇപ്പോൾ എനിക്കൊരു ആവശ്യവുമാണ്..
പക്ഷേ സമയം..???

“അത് സാരമില്ല..?കലയോട് പറഞ്ഞാൽ മതി.. ഒരു കുഴപ്പവും ഉണ്ടാവില്ല..!!

“രാവിലെ തലവേദന മാറിയോ എന്നുള്ള.. ചേച്ചിയുടെ വൻ അബദ്ധമായ ചോദ്യത്തെക്കുറിച്ച്.. ചേച്ചി പറഞ്ഞിട്ടുണ്ടാവുമല്ലോ..??

ഒരു നിറഞ്ഞ ചിരിയായിരുന്നു മറുപടി..!!

ഇവർ എനിക്കൊത്ത എതിരാളി തന്നെ..!!

ഇവർ ഒരു സൈക്യാട്രിസ്റ്റ് ആണ് എന്നുള്ളതാണ്.. എനിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി..!!

നാസറിന് ദൈവങ്ങളിൽ വിശ്വാസം ഉണ്ടോ..??

‘ ദൈവങ്ങളിൽ’ വിശ്വാസമില്ല..!!

ഓഹ്… റിയലി സോറി..

ദൈവത്തിൽ വിശ്വാസം ഉണ്ടോ..??

ഒരു സൈക്യാട്രിസ്റ്റ് ഇത്തരം ഒരു ചോദ്യം.. ചോദിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല..!!

ആത്മാക്കളിൽ വിശ്വാസമുണ്ടോ…??

വിശ്വസിക്കണോ..??

എന്റെ ഓരോ മറുപടിയും.. അത്ഭുതത്തോടെയാണ് അവർ കേൾക്കുന്നത്…

“കടുത്ത ജീവിതാ യാഥാർത്ഥ്യങ്ങളിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട് താങ്കൾ അല്ലേ…??

“ഇപ്പോൾ ചോദ്യങ്ങൾ ശരിയായി വരുന്നു…”

മോന് ചായ വേണോ ജ്യൂസ് വേണോ..??

എനിക്ക് ജ്യൂസ് മതി.. ആപ്പിൾ ജ്യൂസ്..!!

നാസർ പോകുമോ അതോ ഞാൻ പോകണോ..??

ഞാൻ പോകാം.. പക്ഷേ പൈസ ഡോക്ടർ കൊടുക്കണോ അതോ ഞാൻ…..

ഡോക്ടർ ഒരു നൂറ് രൂപ എനിക്ക് നേരെ നീട്ടി…

ആകെ 20 രൂപയിൽ താഴെ ആവുകയുള്ളൂ.. ഈ സമയത്ത് ഇവിടെ ചില്ലറ ഉണ്ടാവുമോ എന്നറിയില്ല..!!

അവർ രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി..

ഞങ്ങൾ ഇവിടെ നിൽക്കാം ഇങ്ങോട്ട് കൊണ്ടുവന്നാൽ മതി..!!

ചൂടുള്ള രണ്ട് ചെറിയ ഗ്ലാസ് ചായ.. എന്റെ വലത്തെ കയ്യിലും.. ജ്യൂസ് ഗ്ലാസ് ഇടത്തെ കയ്യിലുമായി.. അല്പം റിസ്ക് എടുത്ത് ഞാൻ അതു കൊണ്ടു വന്നു..

മോൻ കാറിന് അകത്ത് കയറി ഇരുന്ന് സുഖമായിട്ട് കുടിച്ചോ..

ഡോക്ടറോട് ഇതുവരെ ഞാൻ ഒന്നും ചോദിച്ചിട്ടില്ല..??

ഈ മരുന്നിന്റെ മണം.. എന്നെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ..??

ഒരിക്കലും ഇല്ല..!! വെറും മൂന്ന് മണിക്കൂർ..?കൂടിപ്പോയാൽ 4 മണിക്കൂർ..

എണീറ്റ് കഴിഞ്ഞാൽ ചെറിയ തലവേദന ഉണ്ടാകും..

അതിന് ഫലപ്രദമായ മറ്റൊരു മരുന്നുണ്ട്..!!

ഇത് ശ്വസിക്കുമ്പോൾ എനിക്കുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്..??

ഒരു മനുഷ്യന്റെ ഒരുവിധം എല്ലാ വികാരങ്ങളും നിങ്ങൾക്കുണ്ടാകും..

പക്ഷേ ചുറ്റും നടക്കുന്നത് കാണാൻ നിങ്ങൾക്ക് സാധിക്കില്ല..

കണ്ണ് തുറന്നു നോക്കാൻ സാധിക്കില്ല…

അഥവാ കണ്ണ് തുറന്നു കണ്ടാലും.. നിങ്ങളുടെ തലച്ചോർ ആ സമയത്ത് അത് അംഗീകരിക്കില്ല..!!

ചിന്താ ദീനനായ.. എന്റെ മുഖത്തു നോക്കി ഡോക്ടർ പുഞ്ചിരിച്ചു..

“നാസർ കൂടുതൽ ചിന്തിച്ച് ബുദ്ധിമുട്ടേണ്ട..?ഈ സമയത്ത് ഹിപ്നോട്ടിസം നടക്കില്ല..!!

ഒരത്ഭുതത്തോടെ ഞാൻ അവരെ നോക്കി..!!

അതെ.. ഇവർ ശരിക്കും ഒരു സൈക്യാട്രിസ്റ്റ് തന്നെ..!!

ഇപ്പോൾ എന്നെക്കുറിച്ച് എന്ത് തോന്നുന്നു..??

ആത്മാക്കൾ എന്ന് പറഞ്ഞ് എന്നെ വഴി തെറ്റിക്കാൻ ഡോക്ടർക്ക് കഴിയില്ല എന്ന തിരിച്ചറിവ് ഇപ്പോൾ ഡോക്ടർ ഉണ്ടായിരിക്കുന്നു..!”

ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി..!!

പാർവതിക്ക് ഇന്നലെ ഉറക്കഗുളിക കൊടുത്തു.. അല്ലേ..??

ഉറക്കഗുളിക ആ വീടിന്റെ അഭിവാജ്യ ഘടകമാണ്..!”

അത് പലവട്ടം പാർവതി കുടിച്ചിട്ടുണ്ട്..

അറിഞ്ഞും അറിയാതെയും അവൾ കുടിച്ചിട്ടുണ്ട്..

ആ വീടിന്റെ ഏറ്റവും വലിയ ദുഃഖമാണ് പാർവതി..!!

അവളെ ആറുമാസം ഗർഭത്തിൽ ഇരിക്കുമ്പോഴാണ്.. കല ഒരു ആത്മഹiത്യക്ക് ശ്രമിച്ചത്..!”

അത്ഭുതകരമായി അവൾ രക്ഷപ്പെട്ടെങ്കിലും.. അതിന്റെ ദുരന്ത ഫലങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ഉദരത്തിൽ ഇരിക്കുന്ന പാർവതിയാണ്..!!

അവൾക്ക് 14 അല്ല 16 വയസ്സാണ് പ്രായം…!!

പിറന്നുവീണ് രണ്ടു വർഷങ്ങൾക്കുശേഷമാണ് കുഞ്ഞുങ്ങളെപ്പോലെ ആയത്..!!

അവൾ ആരോടും കാര്യമായി അടുക്കില്ല..!!

അടുത്താൽ അവരെ വിടുകയും ഇല്ല..!!

നിങ്ങൾ ഇന്ന് ഒരുമിച്ച് ഉത്സവതിന് പോയത്ഞ ങ്ങളുടെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടമാണ് നിങ്ങൾ അത് വിജയകരമായി പൂർത്തിയാക്കി…

താങ്കളെ ചെറുതായിട്ടെങ്കിലും അവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..!!

അത് ഏതുതരത്തിലുള്ള ഇഷ്ടം എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല..!!

കുറച്ചുകാലം അവളെ സന്തോഷത്തോടെ കാണണം..!!

ഈയൊരവസരമാണ് ബാബു എന്ന ചതിയൻ മുതലെടുത്തത്..!!

അതുകൊണ്ടാണോ അവനെ നിങ്ങൾ ഇല്ലാതാക്കിയത്..!!

എന്റെ അപ്രതീക്ഷിത ചോദ്യം അവരെ ശരിക്കും ഞെട്ടിച്ചു…

” നാസർ ഞാൻ തന്നെ സ്വാതന്ത്ര്യം.. എന്തും പറയാനുള്ള ലൈസൻസ് ആക്കി മാറ്റരുത്..!!

അത് എനിക്കിഷ്ടമുള്ള കാര്യമല്ല..!!

പേരും പ്രശസ്തിയും ഉള്ള ഒരു ഡോക്ടറാണ് ഞാൻ..!”

ഈ സമയത്ത് ഞാൻ എന്റെ ഹോസ്പിറ്റലിൽ ആണെങ്കിൽ.. ഏറ്റവും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും എന്റെ മേശവലിപ്പിൽ വീഴുമായിരുന്നു..!!

നാസറിന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു..

ഞാൻ ഒരല്പം കൂടി ഡോക്ടറുടെ അടുത്തേക്ക് നീങ്ങി നിന്നു..

ബാബുവിന്റെ വലതുകൈയിലെ കൂർത്ത നഖങ്ങൾ ഉള്ള.. തള്ളവിരലും ചൂണ്ടുവിരലും നിങ്ങൾ എന്ത് ചെയ്തു..???

അവർ ഒരല്പം ഞെട്ടി പിറകോട്ട് മാറി..!”

ചായ ഗ്ലാസ് അവരുടെ കയ്യിൽ നിന്നും താഴെ വീണു പൊട്ടി..!!

സാരി തലപ്പുകൊണ്ട് അവരുടെ മുഖം അവർ തുടക്കുന്നത് ഞാൻ കണ്ടു..!!

അവർ പൂർണമായും എന്റെ കൺട്രോളിൽ ആയി എന്ന് എനിക്ക് മനസ്സിലായി..!!

ഞാൻ വെറുമൊരു മണ്ടൻ ആണെന്ന് ഡോക്ടർ കരുതിയോ..??

അങ്ങനെ കരുതിയെങ്കിൽ ബുദ്ധിശാലിയായ ഡോക്ടർ അത് തിരുത്തേണ്ടിവരും..

നേരത്തെ എന്നെ അഭിസംബോധന ചെയ്ത പേര്… സൂത്രശാലിയായ കുറുക്കൻ എന്നാണ്.. അല്ലേ..??

ഡോർ തുറന്ന് മോന്റെ ജ്യൂസിന്റെ ഗ്ലാസുമായി.. ഞാൻ കടയിലേക്ക് നടക്കുമ്പോഴും…

സ്ഥലകാല ബോധം നഷ്ടപ്പെട്ടവളെ പോലെ.. കാറിൽ ചാരി ഡോക്ടർ നിൽപ്പുണ്ടായിരുന്നു..!”

തുടരും…

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *