ഒരു സുന്ദര സ്വപ്നത്തിന്റെ അവസാനം എന്നോണം ഞാൻ ഞെട്ടി ഉണരുമ്പോൾ നേരം പര പരാ വെളുത്തിരുന്നു…
എന്റെ ക്ലോക്കിൽ അലാറം അടിച്ചതായി ഞാൻ കേട്ടതേയില്ല…
എന്തായാലും ഇന്ന് ഇവിടെ തന്നെയാണ് ജോലി എന്നുള്ളത് കൊണ്ട് നേരം വൈകിയത് ഞാൻ ഒരു പ്രശ്നമാക്കിയില്ല…
പെട്ടെന്ന് തന്നെ എണീറ്റ് റൂം തുടർന്ന് ബ്രഷും പേസ്റ്റും എടുത്ത് ഞാൻ ബാത്റൂമിലേക്ക്. പോകുന്ന കൂട്ടത്തിൽ അടുക്കളയുടെ ജനലഴി കൾക്ക് ഇടയിലൂടെ.. ചേച്ചിയെ ഒന്ന് നോക്കി..
എന്നെത്തന്നെ നോക്കുകയായിരുന്ന ചേച്ചി എന്റെ നോട്ടം കണ്ടപ്പോൾ മുഖം താഴ്ത്തി….
അതിന്റെ കാരണം വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെ എനിക്കതിൽ ഒരത്ഭുതവും തോന്നിയില്ല…..
ബാത്റൂമിൽ പോയി തിരിച്ചു വന്നപ്പോൾ ആവി പറക്കുന്ന കട്ടൻ കാപ്പി.. എന്റെ കൊച്ചു മേശപ്പുറത്തിരിക്കുന്നു… ഒറിജിനൽ കാപ്പിയുടെ രുചി…!!!
ഇന്ന് ചിന്തിക്കാൻ സമയമില്ല… ഒരു മണിക്കൂറോളം വൈകിയാണ് ഞാൻ എന്റെ ജോലി തുടങ്ങുന്നത്…
അണ്ണാ….!!
പിറകിൽ നിന്ന് ഉണ്ണിക്കുട്ടന്റെ ശബ്ദം…!”
അവന്റെ അസുഖം.. 90% വും ഭേദമായി…
ഡോക്ടർ ജയന്തി വളരെ കഴിവുള്ള ഒരു ഡോക്ടർ ആണ്….!!
ഒരു ക്രൂiരനായ ഗൃഹനാഥൻ ഉണ്ടാകുമ്പോൾ.. ഇത്തരം ഒരു ഫ്രണ്ടിനെ കിട്ടുന്നത്.. വലിയ ആശ്വാസമാണ് ചേച്ചിക്ക്…
മാത്രവുമല്ല അവർക്ക് നല്ല സാമ്പത്തികവും ഉണ്ടത്രേ….
വലിയ ഹോസ്പിറ്റൽ ആണ് പന്തളത്ത് അവരുടേത് എന്ന് ഞാൻ കേട്ടറിഞ്ഞത്…
അത് ജയന്തി ഡോക്ടറുടെ സ്വന്തം പേരിലാണത്രെ…!!
ഉണ്ണിക്കുട്ടൻ നാളെ പരീക്ഷയല്ലേ…???
അത് പ്രശ്നമില്ല അണ്ണാ… ഞാനെല്ലാം നേരത്തെ പഠിച്ചു കഴിഞ്ഞതാ…!!
ആ കൊച്ചുമുഖത്ത് ആത്മവിശ്വാസത്തിന്റെ. ഉഗ്രഭാവം ഞാൻ കണ്ടു…
ഉണ്ണിയുടെ അച്ഛൻ ഇന്ന് രാത്രി വരും അല്ലേ…???
പ്രസന്ന വദനനായ അവന്റെ മുഖം പെട്ടെന്ന് മ്ലാനമായി…
അച്ഛൻ എന്ന് കേൾക്കുമ്പോൾ സന്തോഷിക്കേണ്ട കൊച്ചുമനസ്…
ഇവർക്കൊക്കെ അച്ഛൻ എന്ന് കേൾക്കുമ്പോൾ ഭയമാണ്….
അച്ഛൻ വരുമ്പോൾ ഉണ്ണിക്ക് എന്തെങ്കിലും ഗിഫ്റ്റ് ഉണ്ടാകും അല്ലേ….??
ഗിഫ്റ്റ്…!!
അവൻ പുച്ഛത്തോടെ.. പറഞ്ഞു.
അണ്ണാ നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം….
ഉണ്ണി നീ എന്റെ കൂടെ ഈ തോട്ടത്തിൽ.. രാവിലെ തന്നെ നടക്കുന്നത് ശരിയല്ല…
ചിലപ്പോൾ പാമ്പുകൾ ഒക്കെ ഉണ്ടാവും…
പോയി പല്ല് തേച്ച് ചായ കുടിക്ക്… ഞാൻ പെട്ടെന്ന് എന്റെ ജോലി തീർത്തിട്ട് വരാം…
സംസാരിക്കാനുള്ള അവന്റെ മൂഡ് ശരിക്കും നഷ്ടപ്പെട്ടിരിക്കുന്നു..
അതിന് കാരണക്കാരൻ ഞാൻ തന്നെയാണ്…
” ഞാൻ പല്ലു തേച്ച് അണ്ണനെ കാത്തിരിക്കും.. നമുക്ക് ഒരുമിച്ച് കാപ്പി കുടിക്കാം”
എന്റെ വേഷം നീ കണ്ടില്ലേ ഉണ്ണി…?ഈ വേഷത്തിൽ അകത്ത് വന്ന് കാപ്പികുടിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്.. ഞാൻ പുറത്ത് എന്റെ റൂമിൽ ഇരുന്ന് കുടിച്ചോളാം
എന്നാൽ ഞാനും അവിടെ ഇരുന്ന് കഴിച്ചോളാം..!!
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ.. ഓടി…
അത്യാവശ്യം ജീവിക്കാൻ ചുറ്റുപാടുകൾ ഒക്കെ ഉണ്ടായിട്ടും…?സന്തോഷം അനുഭവിക്കാൻ യോഗമില്ലാത്ത കുടുംബം…
റൂമിലിരുന്ന് ഞങ്ങൾ രണ്ടുപേരും ചായ കുടിക്കുമ്പോൾ പാർവതി വന്നു..!!
ഗൂഢമായ ഒരു ചിരിയോടെ.. കുറച്ച് സമയം അവൾ എന്നെ നോക്കി നിന്നു……
എന്റെ തലയും അറിയാതെ താഴ്ന്നു പോയോ…..
ഇവളെ ഞാൻ എങ്ങനെ ഒന്നു മനസ്സിലാക്കി എടുക്കും…!!
പാതിയടഞ… ആ കൊച്ചു ജാലകത്തിലേക്ക് നോക്കാൻ അവൾ എന്നോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…
തികച്ചും അലക്ഷ്യമായി അങ്ങോട്ട് നോക്കിയ എന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു….!!
Kill.. എന്നത് മായ്ച്ചുകളഞ്ഞിരിക്കുന്നു….
Love… എന്ന മനോഹരമായ നാലക്ഷരം എന്നെ നോക്കി മന്ദഹസി ക്കുന്നു….
ഒരു പ്രത്യേക രീതിയിൽ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ ഇറങ്ങിപ്പോയി…..
ഉണ്ണിക്കുട്ടൻ എന്നോട് നിരവധി കാര്യങ്ങൾ ചോദിക്കുന്നുണ്ട്….
തികച്ചും അലക്ഷ്യമായി ഞാൻ ഉത്തരം പറയുന്നുണ്ടെങ്കിലും എന്റെ മനസ്സ് നിറയെ.. ചെറിയ ചെറിയ സന്തോഷങ്ങളും വലിയ വലിയ ആശങ്കകളുമായിരു..ന്നു..
ഇന്ന് ജോലിയെല്ലാം വളരെ നേരത്തെ കഴിഞ്ഞു…
ഉച്ചഭക്ഷണത്തിന് ഒരുപാട് സമയം ബാക്കിയുണ്ട്….
ചേച്ചി അടുക്കളയിൽ ഇപ്പോഴും ജോലിയിലാണ്…
കുട്ടികൾ നാളെ പരീക്ഷയ്ക്കുള്ള പഠനത്തിലാണ്…
ചേച്ചി സാർ എപ്പോഴാ വരിക…???
ഇന്നലെ എന്നെ വിളിച്ച്.. 10 മണിക്കുള്ള ട്രെയിനിൽ എത്തും എന്നാണ് പറഞ്ഞത്…
എന്തെങ്കിലും സമയം മാറ്റം ഉണ്ടെങ്കിൽ… വിളിച്ച് പറയാം എന്നും പറഞ്ഞു…
ഈ പറഞ്ഞതൊക്കെ മുഖത്ത് നോക്കി പറഞ്ഞുകൂടെ ചേച്ചിക്ക്….
എന്റെ ചോദ്യം കേട്ട് ചെറുതായിട്ട് അവരൊന്ന് ഞെട്ടി….
മുഖത്തേക്ക് നോക്കണമെങ്കിൽ മുല്ലപ്പൂവിന്റെ ഗന്ധം ആവശ്യമില്ല…!!
ഞാൻ വെറുതെ അങ്ങാടിയിലൂടെ ഒന്ന് കറങ്ങി വരാം….
മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ സൈക്കിളും എടുത്ത്… പുറത്തേക്കിറങ്ങി…
പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നും എന്റെ ഈ പോക്കിന് ഇല്ലെങ്കിലും ഞാൻ.. എത്തിച്ചേർന്നത് യുവധാര ക്ലബ്ബിന് മുന്നിലാണ്…..
ഞായറാഴ്ച ആയതുകൊണ്ട് തന്നെ ആരും ഉണ്ടാവില്ല എന്ന് അറിയാമെങ്കിലും.. പക്ഷേ അവിടെയെത്തിയപ്പോൾ ക്ലബ്ബ് തുറന്നിരിക്കുന്നു…
ഒരു ജോഡി ചെരുപ്പ് മാത്രമേ.. പുറത്തുള്ളൂ…
ക്ലബ്ബിനുള്ളിലേക്ക് കടന്ന ഞാൻ..കണ്ടത്.. ശ്രദ്ധാപൂർവ്വം പേപ്പർ വായിച്ച് കസേരയിലിരിക്കുന്ന ശ്യാമിനെയാണ്….
ഹലോ ശ്യാം…!!
മുന്നിൽനിന്ന് ഞാൻ കൈനീട്ടിയപ്പോഴാണ് ശ്യാം എന്നെ കണ്ടത്…
അമ്പരപ്പോടെ അവൻ എനിക്ക് കൈ തന്നു…
ഇപ്പോ റബ്ബറിന് പാല് വളരെ കുറവാണ് ജോലി പെട്ടെന്ന് തീരും… ഒരു പാട് സമയം ബാക്കിയുണ്ട് ഇവിടെയാണെങ്കിൽ ധാരാളം പുസ്തകങ്ങളുമുണ്ട്… കുറച്ച് പുസ്തകങ്ങൾ വായിക്കാൻ തരുന്നതിൽ ശ്യാമിന് എന്തെങ്കിലും വിരോധമുണ്ടോ…
ഇക്കാര്യത്തിൽ നിങ്ങളോട്.. ഒരു വിരോധവുമില്ല…
താങ്കൾക്ക് ഏതാണെന്ന് വെച്ചാൽ നോക്കി സെലക്ട് ചെയ്തോളൂ…
രണ്ടു പുസ്തകങ്ങൾ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ…
പിന്നീട് തിരിച്ചു തരുന്നതിനനുസരിച്ച് കൊണ്ടുപോകാം…..
ഇവിടുത്തെ ലെഡ്ജറിൽ…?കൊച്ചു കളീ ക്കൽ ഹൗസ്…?എന്നെഴുതാൻ ഒരു യോഗം ഉണ്ടായി….
അവന്റെ മുഖഭാവം മാറുന്നത്… കണ്ടെങ്കിലും കാണാത്ത മട്ടിൽ ഞാൻ ആ ലൈബ്രറി യുടെ ഉള്ളിലേക്ക് നടന്നു…..
മഹാരഥന്മാരുടെ ഒരുപാട് സൃഷ്ടികളിലൂടെ ഞാൻ എന്റെ കണ്ണുകൊണ്ട് ഒരു സഞ്ചാരം നടത്തി…..
വലിയ വലിയ തടിച്ച പുസ്തകങ്ങളെ ഞാൻ അവഗണിച്ചു…
കറക്കിക്കു ത്തി ഒരു പുസ്തകം എടുത്തപ്പോഴാണ് അതിന്റെ തൊട്ടടുത്ത പുസ്തകത്തിന്റെ പേര് എന്റെ ശ്രദ്ധയിൽപ്പെട്ടത്…
കയ്യിൽ കിട്ടിയ പുസ്തകം ഷെൽഫിൽ തന്നെ വെച്ച് ഞാൻ ഈ പുസ്തകം എടുത്തു…
മറ്റൊരു പുസ്തകത്തിന്റെ പേരും അതീവ ഗൗരവമുള്ള ആയതുകൊണ്ട് അതും എടുത്തു…
ശ്യാം അപ്പോഴേക്കും എന്റെ പേര് ലഡ്ജറിൽ എഴുതി ചേർത്തിരുന്നു…
ഈ രണ്ടു പുസ്തകങ്ങളുടെയും പേര് ലെഡ്ജറിൽ എഴുതാൻ വേണ്ടി പുസ്തകത്തിലേക്ക് നോക്കിയ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..
നാസർ മനപ്പൂർവ്വം എന്നെ അപമാനിക്കുകയാണോ….???
മനസ്സിലായില്ല…??
ഈ പുസ്തക കൂമ്പാരത്തിനുള്ളിൽ നിന്ന് ഇതുപോലെ രണ്ടുപേരുകൾ സെലക്ട് ചെയ്തത് എന്തു ദ്ദേശത്തിലാണ്…
നഖക്ഷതങ്ങൾ…
അതാണ് ഒന്നാമത്തെ പുസ്തകത്തിന്റെ പേര്…
ശ്യാം പ്ലീസ്… ഞാനൊരു വലിയ വായനക്കാരൻ അല്ല..?അതുകൊണ്ട് തന്നെ ഇതുവല്ല നല്ല സൃഷ്ടിയാണോ..?മോശമാണോ എന്നൊന്നും എനിക്കറിയില്ല ഞാൻറിയാതെ എടുത്തു പോയതാണ്..
ശരി അപ്പോൾ രണ്ടാമത്തെ പുസ്തകത്തിന് എന്ത് ന്യായമാണ് നിനക്ക് പറയാനുള്ളത്….
ഗോപികയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്…
ഇതാണ് രണ്ടാമത്തെ പുസ്തകത്തിന്റെ പേര്…
ഈ പേരും നിന്റെ ദേശ്യ വും ആയിട്ട് എന്താണ് ബന്ധം….??
നിനക്കറിയില്ല അല്ലേ..??
ശ്യാം ഞാൻ വളരെ കുറച്ചേ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട്…
പണ്ട് ആത്മഹത്യാക്കുറിപ്പിൽ ബാബുവിന്റെ പേര് എഴുതി.. മരിച്ച പെൺകുട്ടിയുടെ പേരാണ് ഗോപിക..!!
എന്റെ സുഹൃത്തിനെ അപമാനിക്കാനുള്ള.. നിങ്ങളുടെ ശ്രമത്തിന്..
ഉടനടി ഒരു മറുപടി ഉണ്ടാകും…
ശ്യാം നിങ്ങൾ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു…?ഇതൊന്നും തന്നെ മനപ്പൂർവ്വം ഞാൻ ചെയ്തതല്ല…
നിങ്ങളുടെ സുഹൃത്ത് വളരെ നല്ലവനാണ് എന്ന അഭിപ്രായം എനിക്കില്ല….
നിങ്ങൾ ബാബുവിന്റെ ഒരു നല്ല സുഹൃത്തായിരുന്നു എന്ന് അഭിപ്രായവും എനിക്കില്ല….
അവന്റെ വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു നിങ്ങൾ….
അവന്റെ വർണ്ണന കേട്ട് ആസ്വദിക്കുകയായിരുന്നില്ലേ നിങ്ങൾ….??
നിർത്ത്… അതൊരു അലർച്ചയായിരുന്നു…
നിനക്കെന്തറിയാം അവനെക്കുറിച്ച്…നിനക്കെന്തറിയാം എന്നെക്കുറിച്ച്….
എന്റെ ഈ വലതുഭാഗത്ത്…ശരീരത്തിന്റെ ഉള്ളിൽ.. എന്റെ നെഞ്ചിനുള്ളിൽ പയറുമണി പോലെ ഒരു സാധനം.. ഉണ്ട്..വൃക്ക എന്ന് പറയും…
ഇപ്പോൾ ഞാൻ ജീവനോടെ ഇരിക്കുന്നത്… അവൻ എനിക്ക് സമ്മാനിച്ച ഈ വൃക്ക കൊണ്ടാണ്….
ഞങ്ങളുടെ ബന്ധം നിന്നെ പറഞ്ഞ മനസ്സിലാക്കേണ്ട ആവശ്യമൊന്നും എനിക്കില്ല….
എന്റെ സുഹൃത്തിന് ഇല്ലാതാക്കിയതാണ്…
അതിൽ ഒന്നാമതായി ഞങ്ങൾ സംശയിക്കുന്നത് നിന്റെ മുതലാളി യെയാണ്…
നിന്റെ മുതലാളിയുടെ സുഹൃത്ത് വലയത്തിൽ കുറച്ച് ഉന്നതരുണ്ട് എന്ന് ഞങ്ങൾക്കറിയാം…
നിന്റെ മുതലാളിയാണ് എന്റെ സുഹൃത്തിനെ ഇല്ലാതാക്കിയതെങ്കില്‍.. ഒരു നിയമത്തിനും അയാളെ ഞങ്ങൾ വിട്ടുകൊടുക്കില്ല….
ജീവനറ്റ നിന്റെ മുതലാളിയുടെ ശവശരീരം കൂടി കണ്ടിട്ടേ നീ മലപ്പുറത്തേക്ക് തിരിച്ചുപോകൂ…
അവന്റെ വാക്കുകൾ കേട്ട് സത്യത്തിൽ ഞാൻ തരിച്ചു നിന്നുപോയി….
ശ്യാം നിന്നെ ഞാൻ വിഷമിപ്പിച്ചെങ്കിൽ സോറി…. തൽക്കാലം ഈ പുസ്തകം ഞാൻ കൊണ്ടുപോകുന്നു… നമുക്ക് ഇടക്കിടക്ക് കാണാമല്ലോ….
ഒരു വിരോധവുമില്ല…?താങ്കൾ ഇപ്പോൾ വളരെ സുരക്ഷിതനാണ്ഇ തിൽ താങ്കൾക്ക് ഒരു പങ്കുമില്ല എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം…
അത് മറിച്ചാണെന്ന് തെളിഞ്ഞാൽ…. ആ നിമിഷം ഞങ്ങൾ നിന്നെ തേടിയെത്തും…
എന്നെ തേടി വന്ന് ബുദ്ധിമുട്ടണം എന്നില്ല.. ശ്യാം…?ഞാൻ സാധാരണ ഇത്തരം വിഷയങ്ങളിൽ അങ്ങോട്ട് ചെല്ലാറാണ് പതിവ്….
അക്കാര്യങ്ങളൊക്കെ നമുക്ക് അപ്പൊ ആലോചിക്കാം…
ഇപ്പോ ഗുഡ്ബൈ…
ഒരു മിനിറ്റ് നാസർ…
ഇന്ന് രാത്രി 10 മണിക്ക് അല്ലേ നിന്റെ മുതലാളി വരുന്നത്…???
ഒരു ഞെട്ടലോടെയാണ് ഞാൻ ആ ചോദ്യം കേട്ടത്…..
മുതലാളി എവിടെ നിന്ന് വരുന്ന കാര്യമാണ് ശ്യാം പറയുന്നത്…???
ശ്യാമിന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിടർന്നു….
രണ്ടുദിവസമായിട്ട് നിന്റെ മുതലാളി കോയമ്പത്തൂരിൽ ആണെന്നും ഇന്ന് രാത്രി 10 മണിക്ക് അദ്ദേഹം തിരിച്ചു വരും എന്നും ഞങ്ങൾക്ക് കൃത്യമായി അറിയാം…
കൂടുതൽ സംസാരിക്കാൻ സമയമില്ല നാസർ താങ്കൾക്ക് പോകാം…
വീട്ടിലേക്ക് അതിവേഗത്തിലാണ് ഞാൻ സൈക്കിളിലൂടെ സഞ്ചരിച്ചത്….
സത്യത്തിൽ ഞാൻ ആകെ പേടിച്ചു പോയിരുന്നു.
ഇന്ന് രാത്രി എന്റെ മുതലാളിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ ഉറപ്പിച്ചു…
അതിനു പരിഹാരം എന്ത്…?ആരോടാണ് ഇതൊന്ന് പറയുക..
ചേച്ചിയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല…
ചേച്ചിയുടെ അമ്മയും മായ ചേച്ചിയും…??
ഒരു കാര്യവും അതുകൊണ്ട് ഉണ്ടാവില്ല…
സൈക്കിൾ വീടിന്റെ പിറകിൽ നിർത്തി ഞാൻ അടുക്കളയിൽ ചെന്നു…
എന്താ നാസറിന്റെ മുഖം വല്ലാതിരിക്കുന്നത്…???
ഒരു ചെറിയ പ്രശ്നമുണ്ട് ചേച്ചി…
പ്രശ്നമോ…??
ചേച്ചിയുടെ മുഖത്ത് അപ്പോഴേക്കും പേടിയുടെ ഭാവം വന്നു..
ചേച്ചി പേടിക്കണ്ട ചേച്ചിയെ ബാധിക്കുന്ന പ്രശ്നമല്ല…
പന്തളത്ത് പച്ചക്കറി നടത്തുന്ന ഒരു മലപ്പുറം സ്വദേശിയുണ്ട്…. അയാൾ രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടിൽ പോകുന്നുണ്ട്…. കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ അയാളുടെ കയ്യിൽ കൊടുത്താൽ അയാൾ അത് വീട്ടിൽ കൊടുക്കുമായിരുന്നു…
പന്തളത്ത് എവിടെയാണ് അയാൾ എന്നെനിക്ക് കൃത്യമായി അറിയില്ല..
ഉച്ചയ്ക്കുശേഷം എന്തായാലും അയാളെ പോയി ഒന്ന് കാണാൻ തീരു മാനിച്ചു….
ഈ സമയത്ത് സാറിന്റെ കയ്യിൽ പൈസ ഉണ്ടാകുമോ എന്നുള്ളതാണ് എന്റെ പ്രശ്നം…!!
നിനക്ക് സ്വർണം മതിയോ…??
അത്ഭുതത്തോടെയാണ് അവരുടെ ചോദ്യം ഞാൻ കേട്ടത്…
ഏയ്… അതിന്റെ ഒന്നും ആവശ്യം വരില്ല… കുറച്ചു പൈസ എന്തായാലും ചോദിച്ചാൽ സാറ് തരാതിരിക്കില്ല…
സാർ സമയം മാറിയതായി പിന്നീട് വിളിച്ചു പറഞ്ഞിട്ടുണ്ടോ..???
ഇല്ല ഒന്നും വിളിച്ചു പറഞ്ഞിട്ടില്ല…
ഞാൻ കാര്യമായിട്ട് തന്നെയാണ് പറഞ്ഞത്… നാസറിന് ഒരാവശ്യം വന്നാൽ സഹായിക്കേണ്ടത് എന്റെ കടമയായി ഞാൻ കാണുന്നു…
കുറച്ച് സ്വർണ്ണം മാത്രമാണ് ഇവിടെ എന്റേത് എന്ന് പറയാൻ എനിക്കുള്ളത്…
അത് തരുന്നതിൽ എനിക്കൊരു വിരോധവുമില്ല….
അതൊക്കെ നമുക്ക് പിന്നീട് ചിന്തിക്കാം.. ഞാൻ എന്തായാലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവിടെ വരെ ഒന്ന് പോകും…
ചേച്ചി മറുപടി പറഞ്ഞു ഇല്ലയോ എന്ന് ഞാൻ ശ്രദ്ധിച്ചില്ല….
എന്റെ മനസ്സിൽ ചെറിയൊരു രൂപരേഖ തെളിഞ്ഞു വരികയായിരുന്നു….
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സംശയത്തോടെയുള്ള പാർവതിയുടെ നോട്ടം ഞാൻ അവഗണിച്ചു…
ഞാനും ചേച്ചിയും തമ്മിൽ സംസാരിച്ചത് എല്ലാം അവൾ കേട്ടിട്ടുണ്ട്…
അവൾ എന്ത് ചിന്തിക്കുന്നു എന്നുള്ളതൊന്നും ഇപ്പോൾ എന്റെ പ്രശ്നമല്ല…..
ഭക്ഷണം കഴിച്ചശേഷം ചെറുതായി ഒന്ന് മയങ്ങുക എന്നുള്ളത് ഇപ്പോൾ എന്റെ ഒരു ശീലമായിരിക്കുന്നു….
കണ്ണുകൾ അടച്ച് കുറച്ചു സമയം കിടന്നെങ്കിലും ഉറക്കം വന്നില്ല…
ചാരിയ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു…
ഒരു ചെറിയ ഓയിൽ കുപ്പിയുമായി പാർവതി മുന്നിൽ നിൽക്കുന്നു…
നമ്മുടെ ഗേറ്റിന് വലിയ ശബ്ദമാണ്… നല്ല തുരുമ്പുണ്ട്… നമുക്ക് രണ്ടു പേർക്കും അതിന് കുറച്ച് എണ്ണ ഇട്ടാലോ….???
എന്റെ പ്രിയതമയുടെ ഇഷ്ടം എന്റെ ഇഷ്ടം..!”
അവളുടെ തലയിൽ ഒരു തട്ടു കൊടുത്തിട്ട്..അത്രയും പറഞ്ഞിട്ടും അവളുടെ മുഖം പ്രസന്നമല്ല….
നിനക്ക് നാളെ ഏതാ പരീക്ഷ…??
മലയാളം..!”
പഠിച്ചുകഴിഞ്ചോ…???
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ…!”
എന്റെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെയാണ് അവൾ പറഞ്ഞത്…
ഞാൻ പെട്ടെന്ന് ഒരു ഗുരുവായി മാറി…
വാക്യത്തിൽ പ്രയോഗിക്കാൻ വരുന്ന ഒരു വാചകമാണ് അത്…. നമുക്ക് ആരെങ്കിലും കാര്യമായ സഹായങ്ങൾ ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ..
അവരെ നന്ദിയോടെ ഓർക്കുക എന്നുള്ളതാണ്.. ആ വാക്യത്തിന്റെ ഉദ്ദേശം എന്നാണ് എന്റെ അഭിപ്രായം…!!
അതിനാണോ ഇന്ന് പന്തളത്തേക്ക് ഡോക്ടറെ കാണാൻ പോകുന്നത്….???
മറുപടി എന്നെ അമ്പരപ്പിച്ചെങ്കിലും… ഞാനെന്തൊരു മണ്ടനാണ് എന്ന് ഞാൻ സ്വയം പറഞ്ഞു….
ഞാൻ പാർവതി യോടാണ് സംസാരിക്കുന്നത് എന്ന് ഞാൻ മറന്നു പോയി…..
അത് പാർവതി.. പന്തളത്ത് ഒരു മലപ്പുറത്തുകാരൻ..നിർത്ത്…..നിങ്ങളോട് ചോദ്യം ചോദിച്ചത് കലാദേവി അല്ല പാർവതിയാണ്…
പാർവതിക്കുള്ള ഉത്തരമാണ്.. പാർവതിക്ക് വേണ്ടത്…
എന്റെ ക്ഷമ നശിക്കാൻ തുടങ്ങി…
എന്താണോ പാർവതിയുടെ മനസ്സിലുള്ളത് അത് തന്നെ ആയിക്കോട്ടെ ഉത്തരം….
എന്താ ആ ഡോക്ടറെ കാണാൻ ഇത്ര.. അത്യാഗ്രഹം…??
എന്നെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാനാണ്… ആണെങ്കിൽ എന്നോട് ചോദിച്ചാൽ പോരെ..
നിന്നെക്കുറിച്ച് കൂടുതൽ അറിഞ്ഞിട്ട് എനിക്കെന്ത് പ്രയോജനം….???
ഞാനൊരു സഞ്ചാരിയാണ്…..
ഇതെല്ലാം എനിക്ക് വെറും ഇടത്താവളങ്ങൾ മാത്രം…..
ഈ കാലവും കടന്നു പോകും…..
ഞാനും പോകും..?മറ്റൊരു ഇടത്താവളം തേടി…. ഇവിടെ ആരെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…!!
എന്റെ വാക്കുകൾ അവൾ സൂക്ഷിച്ചു കേൾക്കുകയാണ്…..
ഇടത്താവളങ്ങൾ സ്വന്തം താവളങ്ങൾ ആക്കി മാറ്റുന്നവരും ഉണ്ട്….
സഞ്ചാരം നിർത്തുന്ന സഞ്ചാരികളും ഉണ്ട്…
നിങ്ങൾ എവിടെയും പോവില്ല….
ഇന്ന് രാത്രി 10 മണിയോടെ… എല്ലാവരുടെയും സർവ്വസ്വാതന്ത്ര്യം അവസാനിക്കും…പക്ഷെ.. നിങ്ങളുടെ മേൽ എനിക്കെല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരിക്കും….
അവൾ കുറച്ചുകൂടി എന്റെ അടുത്തേക്ക്.. നീങ്ങി.. നിന്നു…
ഇവിടെവെച്ച് നിർത്തിക്കോണം… കഴിഞ്ഞതെല്ലാം ഞാൻ ക്ഷമിച്ചു…
ഇനിയും ഒരു കാമദേവൻ ആകാൻ ആണ് ഭാവമെങ്കിൽ… ആ ചെറിയ ചില്ലുജാലകത്തിന് പുറത്തുള്ള .. ഇപ്പോഴുള്ള വാചകം ഞാൻ മാറ്റും…
പഴയ വാചകം അവിടെ തിരിച്ചു വരും….
ഇതും പറഞ്ഞ് പോകാൻ ഒരുങ്ങിയ അവളുടെ കൈ ഞാൻ പിടിച്ചു…
ചെറുതായിട്ട് ഒരു വലി വലിച്ചപ്പോൾ അവൾ എന്റെ നെഞ്ചോട് ചേർന്നുനിന്നു…..
എന്നെ മര്യാദ പഠിപ്പിക്കാൻ നീ വളർന്നിട്ടില്ല… ഞാനിതുവരെ ഒരു തെറ്റും ചെയ്തിട്ടുമില്ല…
ഞാൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല…
നിന്റെ നഗ്നമായ മാറിടം രണ്ട് പ്രാവശ്യം ഞാൻ കണ്ടത് ഞാൻ ആവശ്യപ്പെട്ടിട്ടില്ല…..
അത് നിന്റെ ആവശ്യമായിരുന്നു…. ശേഷം നടന്ന കാര്യങ്ങൾ എല്ലാം ഒന്നാലോചിച്ചു നോക്കൂ…
എല്ലാം നിങ്ങളുടെ ആവശ്യമായിരുന്നു….
ഇപ്പോൾ എന്റെ നെഞ്ചോട് ചേർന്ന് നിന്ന് നീ ഇത് കേൾക്കുന്നത് എന്റെ ആവശ്യമല്ല….
നിനക്ക് വേണമെങ്കിൽ കൂതറി ഇവിടെ നിന്ന് പോകാമായിരുന്നു…
നിന്നെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ജയിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല…
നീ തോൽക്കുന്നത് എനിക്കിഷ്ടമില്ലാഞ്ഞിട്ടാണ്…..
അതുകൊണ്ട് എന്റെ പൊന്നുമോള് ചെല്ല്….
നാളെ പരീക്ഷയ്ക്ക് വേണ്ടി രണ്ടക്ഷരം പഠിക്ക്…
അവളുടെ കൈവിട്ട് ഞാൻ റൂമിലേക്ക് നടക്കുമ്പോൾ… ജനല ഴികൾക്കിടയിലൂടെ… എല്ലാം കണ്ടുനിൽക്കുന്നു ചേച്ചിയെ ഞാൻ കണ്ടു..
തുടരും…
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ