പന്തളത്ത് എത്തിയ ഞാൻ ഡോക്ടർ ജയന്തിക്ക് ഫോൺ ചെയ്തു…
വിശദമായി കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…?ഹോസ്പിറ്റലിൽ പറ്റില്ല മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഡോക്ടർ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞു….
എന്റെ സംസാരത്തിന്റെ ശൈലിയും… ശബ്ദത്തിലെ വ്യത്യാസവും കാരണം…
10 മിനിറ്റ് കൊണ്ട് തന്നെ ഡോക്ടർ കാറുമായി എത്തി.
എത്തിയപാടെ ആദ്യം അറിയേണ്ടത് എന്താണ് പ്രശ്നം എന്നായിരുന്നു…
ഡോക്ടർ ഞാൻ വിശദമായി പറയാം വണ്ടിയെടുക്ക്….
നാസർ പ്രശ്നം എന്താണ് എന്നതിന്റെ ഒരു സൂചന പോലും തന്നില്ല…
അത് നമുക്ക് ഇരുന്നു സംസാരിക്കാം….
എന്നാലും അറിയാനുള്ള ഒരാഗ്രഹം കൊണ്ടാണ്..
നാസറിന് പറയാനുള്ളത്പാ ർവതിയെ കുറിച്ചാണോ..??
ഒരിക്കലും അല്ല..!”
കലയെ കുറിച്ചാണോ..??
അല്ല..!!
ഡോക്ടർ ഒരു ദീർഘനിശ്വാസം എടുക്കുന്നത് ഞാൻ കണ്ടു..
പിന്നീട് എന്നെ അടിമുടി നോക്കി ഒന്ന് ചിരിച്ചു.
ചേച്ചി രാവിലെ തന്നെ വിളിച്ച് വിശദമായി എല്ലാം പറഞ്ഞിട്ടുണ്ടാവും അല്ലേ..??
അതെ എല്ലാം പറഞ്ഞു വളരെ വിശദമായി തന്നെ പറഞ്ഞു..!!
അതിന് അഡ്വാൻസ് ആയിട്ട് ഒരു നന്ദിയും പറയുന്നു..!!
ഞാൻ ഒന്നും മിണ്ടിയില്ല…
ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ അതേ പടി ഇവരോട് പറഞ്ഞിട്ടുണ്ടെങ്കിൽ.. ഇവർ തമ്മിലുള്ള ബന്ധം വളരെ വളരെ വലുതായിരിക്കും..
യാത്രയിൽ ഞങ്ങൾ കൂടുതൽ സംസാരിച്ചില്ല…
പക്ഷെ ഇടക്കിടക്ക് ഡോക്ടർ എന്നെ നോക്കുന്നത്.. ഞാൻ കണ്ടില്ലെന്ന് നടിച്ചു…
അവരുടെ മുഖത്ത്.. അപ്പോൾ മറ്റെന്തോ ഭാവം വിരിയുന്നത്.. ഞാൻ ശ്രദ്ധിച്ചു…
എന്തൊക്കെയോ കണക്ക് കൂട്ടൽ അവർ മനസ്സിൽ ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നി..
വലിയ രണ്ടുമൂന്ന് കെട്ടിട സമുച്ചയത്തിന്റെ മുന്നിൽ ഡോക്ടർ വണ്ടി നിർത്തി.
കണ്ടാൽത്തന്നെ ചെറിയ ഭയം തോന്നുന്ന തികച്ചും ദുരൂഹമായ ഒരു സ്ഥലം..!!
ചുറ്റുവട്ടങ്ങളിൽ ഒന്നും വേറെ വീടുകൾ ഒന്നും ഇല്ല..!!
ഈ സ്ഥാപനത്തിന് അങ്ങനെ കാര്യമായ ഒരു ബോർഡും ഇല്ല..
പക്ഷേ കെട്ടിടത്തിന്റെ ഉള്ളിൽ.. ആളുകൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി…
ആദ്യത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അതിവിശാലമായ ഒരു ഓഫീസ് റൂമിലേക്കാണ് എന്നെയും ക്കൊണ്ട് ഡോക്ടർ കയറിയത്..
ചിലർ.. വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു..!!
ചിലർ ഡോക്ടറെ സല്യൂട്ട് ചെയ്യുന്നു..!!
അപ്രതീക്ഷിതമായി ഡോക്ടറെ കണ്ടതു കൊണ്ടായിരിക്കാം ജോലിക്കാർക്ക് എല്ലാവർക്കും വലിയ രീതിയിലുള്ള ആശങ്കയുണ്ട്..
പരിചാരിക എന്ന് തോന്നി ക്കുന്ന ഒരു സ്ത്രീയോട്.. രണ്ട് ചായ കൊണ്ടുവരാൻ ഡോക്ടർ പറയുന്നത് ഞാൻ കേട്ടു.
എനിക്ക് ഒരു സോഫ കാണിച്ച് തന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് എനിക്ക് നേരെ ഓപ്പോസിറ്റ് ആയിട്ട് ഡോക്ടറും ഇരുന്നു..
കാലിന്മേൽ കാൽ കയറ്റി വെചുള്ള.. ഡോക്ടറുടെ ആ ഇരിപ്പ്. നല്ല രസകരമായി തോന്നി..
മാത്രവുമല്ല ഈ ഡോക്ടർ അതീവ സുന്ദരിയാണ്…!!
നാസർ എന്താ എന്നെ ആദ്യം കാണുന്നതുപോലെ നോക്കുന്നത്…!!
ഏയ്.. ഒന്നുമില്ല..!!
ശേഷം യുവധാര വായനശാലയിൽ നടന്ന കാര്യങ്ങൾ വളരെ കൃത്യമായി ഞാൻ ഡോക്ടറോട് വിശദീകരിച്ചു..!!
സാർ കോയമ്പത്തൂരിൽ പോയതാണെന്ന് ഇവർക്ക് എങ്ങനെയാണ് മനസ്സിലായത്…??
മാത്രവുമല്ല ഇന്ന് അദ്ദേഹം തിരിച്ചുവരും എന്നും ഇവർക്ക് എങ്ങനെ മനസ്സിലായി..!!
ഇതാണ് ഞാൻ ഈ കാര്യത്തെ സീരിയസ് ആയിട്ട് എടുക്കാൻ കാരണം..!!
പിന്നെഡോക്ടറെ ഒരു കാര്യം കൂടി..
ബാബുവിന്റെ 2 വിരലുകൾ നഷ്ടപ്പെട്ടത്.. കണ്ടുപിടിച്ച ആളാണ് ശ്യാം..!!
ശ്യാം ഒരു ബുദ്ധിമാനായ എടുത്തുചാട്ടക്കാരൻ ആണ്..!!
ട്രെയിനിൽ 10 മണിക്ക് പുനലൂരിൽ ഇറങ്ങുന്ന സാറിനെ സുരക്ഷിതമായി എങ്ങനെ വീട്ടിലെത്തിക്കാം..??
ഇതിന് ഡോക്ടറുടെ സഹായം അഭ്യർത്ഥിക്കാനാണ് ഞാൻ വന്നത്..!!
നാസർ അയാൾ നിന്നെ പേടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാവാൻ വഴിയില്ലേ…??
അങ്ങനെയും ഞാൻ ചിന്തിച്ചിരുന്നു..!
പക്ഷേ ഈ കാര്യങ്ങളൊക്കെ പറയുമ്പോഴുള്ള അവന്റെ മുഖത്തെ നിശ്ചയദാർഢ്യം..
അത് ഒരു കാരണമാണ്…
പിന്നെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട് എന്റെ ഈ ആശങ്കക്ക് പിന്നിൽ…
ശ്യാമിന്റെ രണ്ടു വൃക്കകളും തകരാറിലായപ്പോൾ.. മരണം അവന്റെ കൺ മുന്നിൽ എത്തിയപ്പോൾ..
തന്റെ ഒരു വൃക്ക കൊടുത്ത് സുഹൃത്തിനെ സംരക്ഷിച്ചവനാണ് ബാബു..!!
അതായത് ശ്യാം ഇന്ന് ജീവിക്കുന്നത്.. ബാബുവിന്റെ വൃക്കയുമായിട്ടാണ്..!!
ഇനി ഡോക്ടർ പറയൂ നമുക്ക് എന്ത് ചെയ്യാൻ കഴിയും..??
നമ്മൾ റെയിൽവേ സ്റ്റേഷനിൽ പോയി ഡോക്ടറെ കൊണ്ടുവരണം എന്നാണോ നാസർ ഉദ്ദേശിക്കുന്നത്..??
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.
ഇനിയിപ്പോ നമ്മൾ അവിടെ ചെന്നു എന്ന് തന്നെ ഇരിക്കട്ടെ…
അയാൾ എന്റെ കാറിൽ കയറും എന്ന് എന്താണ് ഉറപ്പ്..??
ഒരു പ്രത്യേക കഥാപാത്രമാണ് അയാൾ..!!
അയാളെ പോലെ നീചനായ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
എന്റെ ജീവിതത്തിൽ..
എന്റെ കൂട്ടുകാരിയുടെ.. ജീവിതത്തിൽ അയാൾ ഉണ്ടാക്കിയ മുറിവുകൾ..
വളരെ വളരെ വലുതാണ്..
എന്താണ് സംഭവം എന്ന് അയാളോട് തീർച്ചയായും പറയേണ്ടിവരും..!!
അപ്പോൾ ശ്യാം നാസറിനോട് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോട് പറയേണ്ടിവരും..
ഈ വിഷയത്തിൽ നാസർ ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട് എന്ന് അയാൾ അറിയുന്നത് നാസറിനെ പ്രതികൂലമായി ബാധിക്കും..!!
അയാളുടെ മുൻകാല ചരിത്രങ്ങൾ വളരെ മോശമാണ്…
ഈ മുറിയുടെ.. ബാക്കില് കാണുന്ന കെട്ടിടങ്ങൾ എന്താണ് എന്ന് നാസറിന് ഒരു സംശയം ഉണ്ടായിരിക്കും…
സമനില തെറ്റിയ ആളുകളെ അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്ഥലമാണ് അത്..!!
സത്യത്തിൽ അതിൽ പലരും നോർമലാണ്..
ചിലർക്കൊക്കെ കുട്ടികളുടെ അല്ലെങ്കിൽ കുടുംബങ്ങളുടെ.. ആശ്വാസമുണ്ടെങ്കിൽ ശരിയാവുന്ന നിസ്സാര മാനസിക പ്രശ്നങ്ങളാണ്…
.
നാസറിന് അറിയാമോ..
ഇവിടെ ഇരുണ്ട മുറിക്കുള്ളിൽ കഴിയുന്ന മനുഷ്യ ജീവനുകൾ എല്ലാം തന്നെ.. സമൂഹത്തിലൂടെ പണക്കാരുടെ അച്ഛനോ അമ്മയോ ആണ്..
ഒരു പാവപ്പെട്ടവൻ പോലും ഇവിടെ ഇല്ല..
സർക്കാരിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ഈ രക്ഷിതാക്കളെ ഏറ്റെടുക്കാൻ അവരുടെ കുടുംബങ്ങൾ തയ്യാറല്ല..
ഇവർക്ക് വേണ്ടി മാ സാമാസം എത്ര തുക മുടക്കാനും.. പണക്കാരായ ബന്ധുക്കൾക്ക് ഒരു മടിയുമില്ല..
ഈ സ്ഥാപനത്തിന് മൂന്ന് പാർട്ണർമാർക്ക് ഉണ്ട്..
അതിലൊന്ന് എന്റെ ഭർത്താവാണ്..
ഇവിടുത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഏറ്റവും പ്രഗൽഭനായ ഒരു ഡോക്ടറാണ് അദ്ദേഹം….
.
ഇതിന്റെ രണ്ടാമത്തെ പാർട്ണർ ആരാണെന്ന് അറിയാമോ…!??
കൊച്ചു കളീക്കൽ രമേശൻ നായർ..!!
നിന്റെ മുതലാളി..!!
പിന്നെ ഇവിടുത്തെ മാന്യനായ ഒരു പോലീസുകാരന്റെ ഭാര്യ..
അതായത് എന്റെ ഭർത്താവിന്റെ പെങ്ങൾ..!!
ഇവരാണ് ഈ സ്ഥാപനത്തിന്റെ മുതലാളി മാർ..!!
നാസർ ഞാനൊരു കാര്യം പറയട്ടെ…
നമുക്ക് ഇത് ഇവിടെ വച്ച് മറന്നാലോ..??
അയാൾ വരട്ടെ…!!
അവർ ആക്രമിക്കുകയാണെങ്കിൽ ആക്രമിക്കട്ടെ..!!
അയാൾ കൊല്ലപ്പെടുകയാണെങ്കിൽ….
ഡോക്ടർ ജയന്തീ…..!!!!!
ഒരു അലർച്ച പോലെയാണ് ആ ശബ്ദം എന്നിൽ നിന്നും പുറപ്പെട്ടത്..!!
ഇത്തരം വാക്കുകൾ കേൾക്കാനല്ല ഞാൻ വന്നത്..
നിങ്ങൾക്ക് അയാൾ ശത്രുവായിരിക്കാം…
പലർക്കും അയാൾ ശത്രുവായിരിക്കാം..
പക്ഷേ എനിക്ക് അയാൾ ശത്രുവല്ല..!!
എനിക്ക് ഒരു ജോലി തന്നവനാണ് അയാൾ..!!
ഭക്ഷണവും കിടപ്പാടവും തന്നവനാണ് അയാൾ..
ഡോക്ടർ എന്റെ കൂടെ വന്നില്ലെങ്കിലും.. ഞാൻ പോകും..!!
അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ കാറിൽ ഞാൻ തിരിച്ചു വരും…. ആക്ര മിക്കപ്പെടുകയാണെങ്കിൽ.. എന്റെ അവസാനശ്വാസം വരെ ഞാൻ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കും..!!
ഇനി കൂടുതൽ സംസാരിച്ചു ഞാൻ സമയം കളയുന്നില്ല..
വളരെ ദേഷ്യത്തോടെയും നിരാശയോടെയും ഞാൻ എഴുന്നേറ്റു..
അവർ പെട്ടെന്ന് എന്റെ അടുത്ത് വന്ന്.. അവരുടെ രണ്ടുകയ്യും എന്റെ തോളിൽ വച്ച് എന്നെ താഴോട്ട് അമർത്തി..
ഞാൻ സോഫയിൽ തന്നെ ഇരുന്നു പോയി..!
ശരി ഞാൻ വരാം.. നമുക്ക് ഒന്നുകൂടി ഒന്ന് പ്ലാൻ ചെയ്യാം..!”
നമ്മൾ രണ്ടുപേരും അല്ലാതെ മറ്റൊരാൾ ഇത് അറിയാൻ പാടില്ലാത്തതുകൊണ്ട് തന്നെ..
നമ്മൾ രണ്ടുപേരും പോകുന്നു..
അതിനുമുമ്പ് കുറച്ചു കാര്യങ്ങൾ എനിക്ക് ചെയ്തുതീർക്കാൻ ഉണ്ട്…
ഇവിടുന്ന് ഏതാണ്ട് ഒരു മണിക്കൂർ തികച്ചു വേണ്ട റെയിൽവേ സ്റ്റേഷനിലേക്ക്…
9 മണിക്ക് പുറപ്പെട്ടാൽ തന്നെ.. ധാരാളം..!”
എന്റെ തറവാട് വീട് ഇവിടെ അടുത്താണ്..
എന്റെ ബ്രദറും കുടുംബവും പിന്നെ അമ്മയുമാണ് അവിടെ താമസം..
മോൻ അവിടെയാണ്.. അവന്റെ കാര്യം ഒരു പ്രശ്നമേ അല്ല..
പലപ്പോഴും ഞാൻ ഇല്ലാതെ തന്നെ അവൻ അവിടെ ഉറങ്ങിയിട്ടുണ്ട്..
എനിക്ക് ഹോസ്പിറ്റലിൽ കുറച്ച് പ്രധാന ജോലികൾ ചെയ്തു തീർക്കാനുണ്ട്..
ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ എനിക്ക് രോഗികൾ ഇല്ല..
ഇത്രയും സമയം നാസർ എന്ത് ചെയ്യും..??
അതൊരു നിസ്സാര ചോദ്യമല്ല..!”
ഇത്രയും സമയം എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നം തന്നെയാണ്..
വീട്ടിലേക്ക് പോയാൽ പിന്നെ അവിടുന്ന് ഇ റങ്ങുന്ന കാര്യം..!
അവരോടൊക്കെ എന്ത് പറയും..??
മാത്രമല്ല എന്നെ കൊണ്ടുപോകാൻ ജയന്തി ഡോക്ടറാണ് വരുന്നത് എന്നറിഞ്ഞാൽ.. പാർവതിയുടെ പ്രതികരണം..??
നാസർ തിരിച്ചു വീട്ടിൽ പോകുന്നതും പ്രശ്നമാണ് അല്ലേ..??
ഇങ്ങോട്ട് വന്നത് തന്നെ എന്തെങ്കിലും കളവു പറഞ്ഞിട്ട് ആവും എന്ന് ഞാൻ ഉറപ്പിക്കുന്നു..!! ശരിയല്ലേ..??
ഞാൻ അത് എന്ന് തലയാട്ടി.
ഇപ്പോൾ സമയം 4:00 മണി ഒരു മണിക്കൂർ.. സമയം ഈ നഗരത്തിൽ ചിലവഴിക്കാൻ നാസറിന്റെ ബുദ്ധിമുട്ടില്ലെങ്കിൽ.. ഒരു അടിപൊളി ഐഡിയ എന്റെ കയ്യിൽ ഉണ്ട്..!!
ഒരു മണിക്കൂറും രണ്ട് മണിക്കൂറും എനിക്ക് ഒരു പ്രശ്നമല്ല..
അദ്ദേഹത്തിന് ഒരു കുഴപ്പവും സംഭവിക്കാതെ വീട്ടിൽ എത്തണം..!!
അതിനുവേണ്ടി എന്ത് ചെയ്യാ നും ഞാൻ തയ്യാറാണ്..!!
അല്ലെങ്കിൽ എന്റെ ഹോസ്പിറ്റലിൽ ഒരു മണിക്കൂർ ഇരുന്നാലും മതി..!!
ഞാൻ ഇവിടെ ഇരുന്നാൽ കുഴപ്പമുണ്ടോ..??
താങ്കളെപ്പോലെ ഒരാളെ ഇവിടെ ഇരുത്തുന്നതിൽ എനിക്ക് ഒട്ടും യോജിപ്പില്ല..!!
ഇത് ഒട്ടും സന്തോഷത്തിന്റെ സ്ഥലമല്ല..!!
.
അത് കുഴപ്പമില്ല..
സങ്കടത്തിന്റെ സ്ഥലങ്ങൾ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്..!!
നമ്മൾ തീർച്ചയായും കാണേണ്ട സ്ഥലങ്ങൾ തന്നെയല്ലേ അത്..!!
ഡോക്ടർ ധൈര്യമായിട്ട് പോയിട്ട് വാ…
ഡോക്ടറുടെ ഐഡിയയിൽ ആണ്..എന്റെ ചിന്ത..!!അവിടെയുള്ള ആ മനുഷ്യരെ ഞാൻ സന്ദർശിക്കുന്നതിൽ ഡോക്ടർക്ക് എന്തെങ്കിലും വിരോധമുണ്ടോ…
.
അവരിൽ ആരെങ്കിലും അക്രമാസക്തരുണ്ടോ..??
അവർ ഭൂരിഭാഗവും..?നോർമൽ ആളുകളാണ് എന്ന് ഞാൻ പറഞ്ഞില്ലേ.. ചിലർക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ട്..?അക്രമാസക്തരായിട്ട് ആരും തന്നെ ഇവിടെയില്ല..!!
ശരി എന്നാൽ ഞാൻ സമയം കളയുന്നില്ല..
അഞ്ചു മണിയാവുമ്പോഴേക്കും ഞാൻ വരാം..
ഞങ്ങൾ കുടിച്ച ചായയുടെ ഗ്ലാസ് എടുക്കാൻ വന്ന പരിചാരികയോട്..
ഡോക്ടർക്ക് വളരെ വേണ്ടപ്പെട്ട ആളാണ് ഞാൻ എന്നും..
കുറച്ച് സമയം ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ്.. ഉണ്ടാവും എന്നും.. അവരോട് പറഞ്ഞിട്ട് എന്നോട് യാത്രയും പറഞ്ഞു ഡോക്ടർ പോയി..!
പുറത്തിറങ്ങി.. ഇവരെയൊക്കെ ഒന്ന് കാണണോ..??
അസ്വസ്ഥമായ മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു..!!
മോൻ പുറത്തേക്ക് ഇറങ്ങുന്നില്ലേ..
ഞങ്ങൾക്ക് ചായ കൊണ്ടുവന്ന ആ സ്ത്രീയാണ്.. ഇത് ചോദിച്ചത്..!
ഒരു 55 വയസ്സോളം പ്രായമുണ്ടാകും.. ഈ അമ്മക്ക്..!!
ഇല്ലമ്മേ.. ഞാൻ ഈ ജ നലിലൂടെ കാഴ്ചകൾ കണ്ടോളാം..!!
അല്ലെങ്കിൽ തന്നെ കാണാൻ ഭംഗിയുള്ള ഒരു കാഴ്ചയും അവിടെയില്ലല്ലോ..!!
എന്റെ അമ്മ എന്നുള്ള വിളിയും തുടർന്നുള്ള സംസാരവും അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു..
മോന്റെ വീട്ടിൽ ആർക്കാ പ്രശ്നം..??
അമ്മ എന്നെ തെറ്റിദ്ധരിച്ചതാണ്.. ഞാൻ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് വന്നതല്ല..
തികച്ചും വ്യക്തിപരമായ മറ്റൊരു കാര്യത്തിന്.. വന്നതാണ്..!!
മോൻ ഇവിടുത്തെ കാരനല്ല എന്ന്.. മോന്റെ സംസാരത്തിലെ ഇടയ്ക്കുള്ള അക്ഷരങ്ങൾ കേട്ടാൽ അറിയാം..
വടക്കാണ് വീട് അല്ലേ..??
അമ്മയ്ക്ക് നല്ല ബുദ്ധി ഉണ്ടല്ലോ..??
അവർ ചിരിച്ചു..
ഡോക്ടർ വരാൻ ഒരു മണിക്കൂർ ഉണ്ട് എന്നല്ലേ പറഞ്ഞത്.. അത്രയും സമയം ഇവിടെ ഇരുന്നാൽ മുഷിഞ്ഞു പോകില്ല…??
ഇവിടെയുള്ളവരെല്ലാം നല്ല മനുഷ്യരാണ്…
സത്യത്തിൽ ഇവിടെയുള്ളവരാണ് നല്ല മനുഷ്യർ..
അവരെയൊക്കെ ഒന്ന് പോയി കണ്ടൂടെ..??
ശരി എന്നാൽ പോയി കളയാം.. അമ്മയും എന്റെ കൂടെ വന്നാൽ…
തീർച്ചയായും വരാം..
ആ കെട്ടിടത്തിന്റെ കോമ്പൗണ്ടിലൂടെ നടക്കുമ്പോൾ… അവിടെ താമസിക്കുന്ന ഓരോ ആളുകളെയും.. ആ അമ്മ എനിക്ക് പരിചയപ്പെടുത്തി തന്നു..
അവരുടെയൊക്കെ സ്നേഹത്തോട്യുള്ള നോട്ടം.. എന്റെ മനസ്സിൽ വലിയ വിഷമമുണ്ടാക്കി..
ഒരു കെട്ടിടം കഴിഞ്ഞ് മറ്റൊരു കെട്ടിടം തുടങ്ങുന്നതിനു മുമ്പായിട്ടുള്ള.. ഒരു ടെന്നീസ് ബോൾ കളിക്കാൻ.. പറ്റുന്ന അത്രയും സ്ഥലമുള്ള.. ഒരു ഭാഗത്തേക്ക് നോക്കി..
ആ അമ്മ ഒരു നെടുവീർപ്പെടുന്നത് ഞാൻ കണ്ടു..!!
എന്റെ മുഖത്തേക്ക്.. നോക്കി കൊണ്ട്.. ആ.. അമ്മ ചോദിച്ചു…
മോന്.. എത്ര വയസ്സായി..,??
24..കഴിയുന്നു അമ്മേ..!!
വീണ്ടും.. ഒരു.. ദീർഘ നിശ്വാസം.. ആ.. അമ്മയിൽ നിന്ന്.. വരുന്നത്…ഞാൻ കണ്ടു….
ആ.. സ്ഥലം..??
അവിടേക്ക് നോക്കി അമ്മ എന്തിന് ഇത്ര വിഷമിക്കുന്നു…??
എന്റെ മനസ്സിൽ.. വലിയ ചില സംശയങ്ങൾ.. ഉടലെടുക്കുകയായിരുന്നു..
അവർ.. തീർത്തും.. അസ്വസ്ഥയായിരുന്നു…!!
അതുവരെ ഓരോരുത്തരെ കുറിച്ചും കൃത്യമായി എനിക്ക് പരിചയപ്പെടുത്തി തന്നിരുന്ന അവർ
പിന്നീട് അധികം സംസാരിക്കാതെയായി..
എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നുന്നു…!!
നമുക്ക് തിരിച്ചു പോയാലോ..??
ഞാൻ സമ്മതിച്ചു.. അത് മാത്രമല്ല സമയം 5
മണിയോട് അടുക്കാറായി..
അവരോട് യാത്ര പറഞ്ഞു ഞാൻ ഓഫീസർ റൂമിൽ വന്നിരുന്നു..
ഇവിടെയുള്ള ജനലിലൂടെ നോക്കിയാൽ…
ആ അമ്മ ഭയപ്പെട്ട ആ സ്ഥലത്തിന്റെ ഒരു ഭാഗം കാണാം…
നാസറിന് ബോറടിച്ചോ…???
മുന്നിൽ ഡോക്ടർ..!!”
വണ്ടിയുടെ ശബ്ദം ഒന്നും ഞാൻ കേട്ടില്ലല്ലോ…??
ഒരുപാട് ചിന്തിക്കുന്നവർ പലതും കേൾക്കാറില്ല..!!
പലതും കേൾക്കുന്നവർ ഒരുപാട് ചിന്തിക്കാറുമില്ല..!”
നമുക്ക് പോകാം…!!
ഡോക്ടർ വലിയ സന്തോഷത്തിലാണ് ഡ്രൈവ് ചെയ്യുന്നത്..!!
അവരുടെ സന്തോഷം അവർ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും.. എന്റെ മുന്നിൽ അത് വിജയിക്കുന്നില്ല..!!
ഡോക്ടർ ഇപ്പോൾ തികച്ചും സ്വതന്ത്രയാണ് അല്ലേ..??
Absolutely..
ഒരു ആഡംബര വസതിയുടെ… പാർക്കിംഗ് സ്ഥലത്താണ് കാർ നിന്നത്..!!
മനോഹരമായ ഒരു വീട്..!!
കാറിൽ നിന്നിറങ്ങി ഞാൻ അല്പം അമ്പരപ്പോടെ.. ഈ വീടിനെയും ഡോക്ടറെയും നോക്കി…!!
This is my house… man..!!…
ഇവർ.. ഒരു.. വമ്പൻ.. പണചാക്ക്.. തന്നെ…
ഞാൻ മനസ്സിൽ ഉരുവിട്ടു….
ഒരു.. ഗൂഢ മന്ദഹാസം.. എന്റെ.. എന്റെ മുഖത്തു വന്നത് അവർ കാണാതെ.. ഞാൻ പണിപ്പെട്ട്.. ഒതുക്കി….
അമ്പരപ്പ്.. മാറാത്ത എന്റെ കയ്യിൽ ഡോക്ടർ പിടിച്ചു…
Come on man…!!
അവരുടെ.. അപ്പോഴത്തെ മുഖഭാവം.. എന്തായിരുന്നു…
തുടരും..
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ